മണിക്കുട്ടനല്ല, ബിഗ് ബോസ് ഹൗസിലെ മറ്റൊരാള്‍ക്ക് സൂര്യയോട് പ്രണയം, ആരാധകരുടെ ചൂടൻ ചർച്ച
ബിഗ് ബോസ് മലയാളം സീസണ്‍ മൂന്നിലെ പ്രണയ നായിക സൂര്യയാണ്. മണിക്കുട്ടനോടുളള പ്രണയം പല വട്ടം സൂര്യ വെളിപ്പെടുത്തിയിട്ടുളളതാണ്. മണിക്കുട്ടന്‍ ആകട്ടെ സൂര്യയുടെ പ്രണയത്തിന് ഇതുവരെ പച്ചക്കൊടി കാട്ടിയിട്ടുമില്ല.
കൊവിഡ് രൂക്ഷം, പലായനം തുടങ്ങി കുടിയേറ്റ തൊഴിലാളികൾ, ചിത്രങ്ങൾ കാണാം
ബിഗ് ബോസ് ഹൗസിലും ആരാധകര്‍ക്കിടയിലും സൂര്യയ്ക്ക് മണിക്കുട്ടനോടുളള പ്രണയം ചര്‍ച്ചയാണ്. അതിനിടെ ബിഗ് ബോസില്‍ സൂര്യ അറിയാതെ മറ്റൊരാള്‍ സൂര്യയെ പ്രണയിക്കുന്നുണ്ട് എന്നാണ് ആരാധകരുടെ കണ്ടെത്തല്‍. അതാരെന്ന് അറിയാം..

സൂര്യയുടെ വണ്‍വേ പ്രണയം
ബിഗ് ബോസ് ഹൗസ് രണ്ടാം സീസണില്‍ പേളി മാണിയും ശ്രീനിഷ് അരവിന്ദ് ആയിരുന്നു പ്രണയ ജോഡികള്‍. ബിഗ് ബോസ് മൂന്നാം സീസണില്‍ ഇതുവരെ ഒരു പ്രണയ ജോഡിയില്ല. അതേ സമയം സൂര്യയുടെ വണ്‍വേ പ്രണയം ഒരു വശത്ത് പുരോഗമിക്കുന്നുണ്ട്. ഇതിനകം ബിഗ് ബോസ് നല്‍കിയ പല ടാസ്‌കുകളിലടക്കം സൂര്യ മണിക്കുട്ടനോടുളള പ്രണയം വെളിപ്പെടുത്തിയിട്ടുണ്ട്.

മറ്റൊരാള്‍ക്ക് പ്രണയം
എന്നാല്‍ സൂര്യയുടെ പ്രണയം മണിക്കുട്ടന്‍ സ്വീകരിച്ചിട്ടില്ല. മണിക്കുട്ടന്‍ പ്രണയം നിരസിച്ചിട്ടും സൂര്യ പിറകേ നടക്കുകയാണ് എന്നാണ് വിമര്‍ശനം ഉയരുന്നത്. അതിനിടെയാണ് ബിഗ് ബോസ് ആരാധകര്‍ മറ്റൊരു പ്രണയം ചര്‍ച്ച ചെയ്യുന്നത്. സൂര്യയോട് ബിഗ് ബോസ് ഹൗസിലെ മറ്റൊരാള്‍ക്ക് പ്രണയമുണ്ട് എന്നാണ് ആരാധകരുടെ കണ്ടെത്തല്‍. ബിഗ് ബോസ് മലയാളം ഒഫീഷ്യല്‍ ഗ്രൂപ്പിലാണ് ചര്‍ച്ച.

നമുക്ക് മറ്റൊരു പ്രണയത്തിനു സക്ഷിയാകാം
''സൂര്യ മണിക്കുട്ടനോട് തിരിച്ചു കിട്ടാത്ത പ്രണയം പറഞ്ഞുനടക്കുമ്പോഴും അവൾ അറിയാതെ അവിടെ മറ്റൊരാൾ അവളെ പ്രണയിക്കുന്നുണ്ട്.. ഇനിയും മുന്നോട്ടുള്ള ദിവസങ്ങളിൽ അവൾ അവിടെ തുടരുകയാണെങ്കിൽ നമുക്ക് മറ്റൊരു പ്രണയത്തിനു സക്ഷിയാകാം.. അത് ഒരുപക്ഷെ നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത തലങ്ങളിലേയ്ക് പോയേക്കാം..'' എന്നാണ് ബിഗ് ബോസ് ആരാധകരിലൊരാള്‍ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്. ഇതോടെ അത് ആരാണെന്നായി ഗ്രൂപ്പിലെ സജീവ ചര്‍ച്ച.

അത് സായി ആണെന്ന്
അത് സായി വിഷ്ണു ആണെന്നാണ് ആരാധകരില്‍ ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നത്. സായി നല്ല സ്‌നേഹത്തോടെയാണ് സൂര്യയെ വിളിക്കുന്നത് എന്നും മണിക്കുട്ടനും പ്രേക്ഷകരും എങ്ങനെ എടുക്കും എന്ന് അറിയാത്തത് കൊണ്ടാണ് ഡബിള്‍ സ്റ്റാന്‍ഡില്‍ നില്‍ക്കുന്നത് എന്നും ആരാധകര്‍ പറയുന്നു. അതേസമയം സൂര്യയെ ബിഗ് ബോസില്‍ നിലനിര്‍ത്താനുളള തന്ത്രം ആണിതെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്.

സൂര്യയുടെ പ്രഹസനം മനസ്സിലായതാണ്
സായിക്ക് സൂര്യയോട് പ്രണയം തോന്നാന്‍ സാധ്യത ഇല്ലെന്നും സായി തന്നെ സൂര്യയുടെ ഫേക്ക് ലൗവിനെ കുറിച്ച് പറഞ്ഞ് ചിരിച്ചിട്ടുളളതാണ് എന്നുമാണ് മറ്റ് ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്. ''സായീക്ക് സൂര്യയുടെ പ്രഹസനം മനസ്സിലായതാണ് സായി ഒരിക്കലും സൂര്യയെ ഇഷ്ടപ്പെടില്ല സൂര്യ ഇഷ്ടപ്പെടാൻ ചാൻസ് ഉണ്ട് '' എന്നും അഭിപ്രായങ്ങൾ ഉയരുന്നു. ഒരാളോട് കുറച്ച് അടുപ്പം കാണിച്ചാൽ അത് പ്രേമം ആകുമോ എന്നും ചോദ്യം ഉയരുന്നുണ്ട്.

സായി പ്രണയിക്കാൻ വന്നത് അല്ല
''സ്നേഹത്തോടെ കരുണയോടെ പെരുമാറിയാൽ അതുടൻ പ്രേമം ആവുമോ.. സായിക്ക് അവളോട് സഹതാപം ഉണ്ട് കഷ്ടം തോന്നിയിട്ടാണ് ഒറ്റപെടുത്തണ്ട എന്ന് തോനിയിട്ടു ആണ് അവൻ അങ്ങനെ പെരുമാറുന്നത്'' എന്നും ചിലർ ചൂണ്ടിക്കാണിക്കുന്നു. സൂര്യയ്ക്ക് സായിയേക്കാൾ പ്രായക്കൂടുതലുണ്ടെന്നും അതിനാൽ ഇരുവരും തമ്മിൽ പ്രണയിക്കാൻ സാധ്യത ഇല്ലെന്നുമാണ് മറ്റ് ചിലർ ഗ്രൂപ്പിലെ ചർച്ചയ്ക്കിടെ അഭിപ്രായപ്പെട്ടിരിക്കുന്നത്. സായി പ്രണയിക്കാൻ വന്നത് അല്ലെന്നും ജീവിതം ഉയർത്താൻ വന്നതാണ് എന്നും പറയുന്നവരുമുണ്ട്.

തന്റെ പേര് ഇനി ഉപയോഗിക്കരുത്
കഴിഞ്ഞ ദിവസം ബിഗ് ബോസില്‍ നടന്ന ഓപ്പണ്‍ നോമിനേഷനില്‍ സൂര്യയെ മണിക്കുട്ടന്‍ നോമിനേറ്റ് ചെയ്തിരുന്നു. പ്രണയത്തിന്റെ പേരില്‍ തന്റെ പേര് ഉപയോഗിക്കുന്നതിന് മണിക്കുട്ടന്‍ എതിര്‍ക്കുകയും ചെയ്തു. പ്രണയം തനിക്കെതിരെ ആയുധം പോലെ സൂര്യ ഉപയോഗിക്കുകയാണ് എന്നാണ് മണിക്കുട്ടന്‍ പറഞ്ഞത്. തന്റെ പേര് ഇനി ഉപയോഗിക്കരുതെന്നും മണിക്കുട്ടന്‍ പറഞ്ഞിരുന്നു.
പാര്‍ട്ടി വെയറില്‍ അതി സുന്ദരിയായി ഹെബ്ബാ പട്ടേല്‍, വൈറലായ ചിത്രങ്ങള്‍ കാണാം
ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!



Click it and Unblock the Notifications
