കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിന്റെ പേരില്‍ സൈബര്‍ ആക്രമണം വന്നാലും ഐ ഡോണ്ട് കെയര്‍; ഞെട്ടിച്ച് സൂര്യ, വൈറലായി മറുപടി

Google Oneindia Malayalam News

ബിഗ് ബോസ് സീസണ്‍ 3യുടെ വിജയി ആരാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് മലയാളി ടെലിവിഷന്‍ പ്രേക്ഷകര്‍. വോട്ടെടുപ്പ് അവസാനിച്ചിട്ട് നാളുകളായെങ്കിലും എന്തുകൊണ്ടാണ് വിജയിയെ പ്രഖ്യാപിക്കാത്തതെന്നായിരുന്നു ആരാദകരുടെ ചോദ്യം. ഗ്രാന്‍ഡ് ഫിനാലെ എന്തുകൊണ്ടാണ് വൈകുന്നതെന്ന് ചോദിച്ച് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ അമര്‍ഷം രേഖപ്പെടുത്താറുണ്ട്.

'കലഹിച്ച്'; നിരഞ്ജന അനൂപിന്റെ ഇൻസ്റ്റഗ്രാം ചിത്രങ്ങൾ വൈറലാകുന്നു

1

എട്ട് മത്സരാര്‍ത്ഥികളാണ് ഇത്തവണ ഫൈനലില്‍ മത്സരിക്കുന്നത്. റിതു മന്ത്ര, മണിക്കുട്ടന്‍, നോബി, കിടിലം ഫിറോസ്, റംസാന്‍, അനൂപ് കൃഷ്ണന്‍, ഡിംപല്‍ ബാല്‍, സായ് കൃഷ്ണ എന്നിവരാണവര്‍. അതേസമയം, ഷോ നിര്‍ത്തിവയ്ക്കുന്നതിന് തൊട്ടു മുമ്പുള്ള എവിക്ഷനിലാണ് സൂര്യ പുറത്തേക്ക് പോകുന്നത്. ഈ സീസണില്‍ മികച്ച പ്രകടനം കാഴ്ച വച്ച മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു സൂര്യ.

2

മോഡല്‍ രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന സൂര്യ ബിഗ് ബോസ് ഷോയിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ മലയാളികള്‍ക്ക് സുപചരിചിതയാണ്. താരത്തിന് ബോളിവുഡ് താരം ഐശ്വര്യ റായിയുമായുള്ള രൂപ സാദൃശ്യമാണ് അതിന് പ്രധാന കാരണം. ഇത്തരത്തില്‍ സൂര്യ ചെയ്ത ഫോട്ടോഷൂട്ടെല്ലാം തന്നെ വൈറലായിരുന്നു.

3

ഇത്തവണത്തെ സീസണില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിയ ഒന്നായിരുന്നു മണിക്കുട്ടനോട് സൂര്യയ്ക്ക് തോന്നിയ പ്രണയം. തന്റെ പ്രണയം സൂര്യ പല തവണ മണിക്കുട്ടനോട് തുറന്നുപറഞ്ഞെങ്കിലും പോസിറ്റീവായ മറുപടി മണിക്കുട്ടനില്‍ നിന്നും ലഭിച്ചിരുന്നില്ല. താന്‍ ഇവിടെ ഗെയിം കണിക്കാന്‍ വന്നതാണെന്നായിരുന്നു മണിക്കുട്ടന്‍ പറഞ്ഞത്.

4

കൂടാതെ മണിക്കുട്ടന് ഇഷ്ടമില്ലാഞ്ഞിട്ടും സൂര്യ പുറകെ നടക്കുന്നതില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ചിലര്‍ സൂര്യയുടെ പ്രണയത്തെ ഗെയിം സ്ട്രാറ്റജിയാണെന്ന് വിമര്‍ശിക്കുകയും ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയിലും ഇക്കാര്യം ചൂണ്ടിക്കാണിച്ച് സൂര്യയ്‌ക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

5

പിന്നാലെ സൂര്യ ഹൗസില്‍ നിന്ന് എലിമിനേറ്റ് ആയിരുന്നു. തുടര്‍ന്ന് വ്യാപകമായ സൈബര്‍ ആക്രമണാണ് സൂര്യ നേരിട്ടത്. സോഷ്യല്‍ മീഡിയയുടെ ഉപയോഗം വരെ നിര്‍ത്താന്‍ പോകുകയാണെന്ന തരത്തില്‍ സൂര്യ ഇതിനോട് പ്രതികരിച്ചിരുന്നു. സൂര്യയ്‌ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് മണിക്കുട്ടന്‍ ഉള്‍പ്പടെയുള്ള സഹ താരങ്ങള്‍ രംഗത്തെത്തിയിരുന്നു.

6

ബിഗ് ബോസ് എന്നത് ഒരു ടെലിവിഷന്‍ റിയാലിറ്റി ഷോയാണെന്നും യാതൊരു വ്യക്തിവിരോധവും തങ്ങള്‍ മത്സരാര്‍ത്ഥികള്‍ക്കിടെയില്‍ ഇല്ലെന്ന് കിടിലം ഫിറോസ് പറഞ്ഞിരുന്നു. ഇത്തരത്തില്‍ ആക്രമിക്കുന്നതിന്റെ കാരണം മനസിലാകുന്നില്ലെന്നും കിടിലം ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

7

എന്നാല്‍ ഇപ്പോഴിതാ, സൂര്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു സ്റ്റോറിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്നെ പിന്തുണയ്ക്കുന്ന സോഷ്യല്‍ മീഡിയ പേജുകളെ കുറിച്ചായിരുന്നു സൂര്യ സ്റ്റോറിയില്‍ പറഞ്ഞത്. ഇതിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിട്ടാല്‍ തനിക്ക് ഒറു പ്രശ്‌നവുമില്ലെന്ന് സൂര്യ പറയുന്നു.

8

സൂര്യയുടെ വാക്കുകള്‍ ഇങ്ങനെ, സൂര്യമന്ത്ര, ഡിംപുസൂര്യ, സായ്‌സൂര്യ, റംസാന്‍സൂര്യ, സൂര്യാമണി, എന്നീ പേജുകളും കോംബോ പേജുകളുമാണ് തന്നെ സപ്പോര്‍ട്ട് ചെയ്യുന്നത്. ഞാന്‍ അവരെ ഫോളോ ബാക്കും ചെയ്യും. അത് എന്റെ പേഴ്‌സണല്‍ ചോയിസ് ആണ്. അതിന്റെ പേരിവല്‍ സൈബര്‍ അറ്റാക്ക് വന്നാലും ഐ ഡോണ്ട് കെയര്‍, എല്ലാവര്‍ക്കും മനസിലായതെന്ന് കരുതുന്നു. നന്ദി- സൂര്യ സ്‌റ്റോറിയില്‍ കുറിച്ചു.

 വിജയിയുടെ ജീവസുറ്റ ചിത്രങ്ങൾ.. ഗൗരിയുടെ വര സോഷ്യൽ മീഡിയയിൽ വൻ വൈറൽ.. ഇനി ഒരു ആഗ്രഹം വിജയിയുടെ ജീവസുറ്റ ചിത്രങ്ങൾ.. ഗൗരിയുടെ വര സോഷ്യൽ മീഡിയയിൽ വൻ വൈറൽ.. ഇനി ഒരു ആഗ്രഹം

കാശ്മീരില്‍ ബിജെപി പയറ്റിയ വജ്രായുധം, ഉത്തര്‍പ്രദേശ് ഇത്തവണയും തൂത്തുവാരും, തുറുപ്പുചീട്ടിറക്കി ആര്‍എസ്എസ്കാശ്മീരില്‍ ബിജെപി പയറ്റിയ വജ്രായുധം, ഉത്തര്‍പ്രദേശ് ഇത്തവണയും തൂത്തുവാരും, തുറുപ്പുചീട്ടിറക്കി ആര്‍എസ്എസ്

 സംസ്കാരം ഇല്ലെന്ന് എല്ലാവരും അറിയട്ടെ; മോശം കമന്റിന് കിടിലൻ മറുപടി നൽകി സന്ധ്യ മനോജ്, കയ്യടിച്ച് ആരാധകർ സംസ്കാരം ഇല്ലെന്ന് എല്ലാവരും അറിയട്ടെ; മോശം കമന്റിന് കിടിലൻ മറുപടി നൽകി സന്ധ്യ മനോജ്, കയ്യടിച്ച് ആരാധകർ

കറുപ്പിലഴകായി ഷാലിൻ സോയ; ഇതെന്ത് മാറ്റമെന്ന് ആരാധകർ?

Recommended Video

cmsvideo
Body shaming on Anoop Krishnan's fiancee after their engagement video was out

English summary
Bigg Boss Malayalam Season 3:Soorya Menon about social media pages that support her, Post Goes Viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X