• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിഗ് ബോസ് ഹൗസിൽ വലിയ കൊടുങ്കാറ്റ് സംഭവിക്കും; അവർ എന്തോ പ്ലാൻ ചെയ്യുന്നുണ്ട്; മണിക്കുട്ടനോട് സൂര്യ

പ്രേക്ഷകരെ ത്രില്ലടിപ്പിച്ചുകൊണ്ട് ബിഗ് ബോസ് സീസണ്‍ 3 മുന്നോട്ടുപോകുകയാണ്. ഈ സീസണില്‍ സ്ഥിരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് ആരാണെന്ന് ചോദിച്ചാല്‍ പ്രേക്ഷകര്‍ ഒറ്റവാക്കില്‍ ഉത്തരം പറയും അത് ഫിറോസും സജ്‌ന ദമ്പതികളാണെന്ന്. ഹൗസില്‍ എല്ലാവരുമായും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയവരാണ് ഫിറോസും സജ്‌നയും.

അതുകൊണ്ട് തന്നെ ഫിറോസിനെയും സജ്‌നയെയും നിര്‍ത്തിപ്പൊരിക്കാന്‍ കഴിഞ്ഞ ദിവസം എല്ലാവരും ഒരുമിച്ച് നിന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ സജ്‌നയും ഫിറോസും മറ്റെന്തോ വലിയ പ്ലാനിംഗ് തയ്യാറാക്കുകയാണെന്നാണ് സൂര്യ പറയുന്നത്. മണിക്കുട്ടനോോണ് സൂര്യ തന്റെ സംശയം വെളിപ്പെടുത്തിയിരിക്കുന്നത്.

 കഴിഞ്ഞ ദിവസം സംഭവിച്ചത്

കഴിഞ്ഞ ദിവസം സംഭവിച്ചത്

കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ നാളിതുവരെ ഫിറോസ് നടത്തിയ ആരോപണങ്ങളും അധിക്ഷേപങ്ങളും എണ്ണിയെണ്ണി ചോദിക്കുകയായിരുന്നു മത്സരാര്‍ത്ഥികള്‍ ചെയ്തത്. എന്നാല്‍ ഈ സംഭവം വീട്ടില്‍ തങ്ങളെ കോര്‍ണര്‍ ചെയ്യുന്നുവെന്ന് തരത്തിലേക്ക് ഫിറോസ് കൊണ്ടുപോകുമോ എന്ന ആശങ്ക മറ്റുള്ളവര്‍ക്കുണ്ട്.

മനസുതുറന്നു

മനസുതുറന്നു

വഴക്കിനിടെ തന്നെ കിടിലം ഫിറോസും സായ് വിഷ്ണുവുമെല്ലാം ഇത് തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സൂര്യ മണിക്കുട്ടനോട് ചില കാര്യങ്ങള്‍ വെളിപ്പെടുത്തി രംഗത്തെത്തിയത്. ഫിറോസും സജ്‌നയും എ്‌ന്തോ വലിയ പദ്ധതി തയ്യാറാക്കുന്നുണ്ടെന്നായിരുന്നു സൂര്യ പറയുന്നത്.

അണിയറയിലെ പ്ലാനുകള്‍

അണിയറയിലെ പ്ലാനുകള്‍

അവരുടെ അണിയറയില്‍ എന്തോ വലിയ പ്ലാനുകള്‍ നടക്കുന്നുണ്ടെന്നാണ് സൂര്യ പറയുന്നത്. ഇന്നലെ ഇതിനേകാകല്‍ വലിയ അടി നടന്നപ്പോള്‍ സജ്‌ന ഫുഡ് കഴിച്ചല്ലോ. ഇന്ന് രാവിലെ പറയുന്നു ഫുഡ് കഴിക്കില്ലെന്ന്. അയ്യോ അങ്ങനെ പറയരുതേ. കഴിക്കണം എന്ന് രമ്യ പറയുന്നുണ്ടായിരുന്നു എന്നാണ് സൂര്യ പറയുന്നത്.

 മണിക്കുട്ടന്‍ പറഞ്ഞത്

മണിക്കുട്ടന്‍ പറഞ്ഞത്

പിന്നാലെ മണിക്കുട്ടന്‍ പറഞ്ഞു, ഇവര്‍ തന്നയല്ലേ പറഞ്ഞത് ഭക്ഷണത്തോട് ദേഷ്യം കാണിക്കരുതെന്ന്, ഭാഗ്യലക്ഷ്മി സത്യാഗ്രഹം കാണിച്ച സംഭവം ചൂണ്ടിക്കാണിച്ചായിരുന്നു മണിക്കുട്ടന്‍ ഇങ്ങനെ പരാമര്‍ശിച്ചത്.

വലിയൊരു കൊടുങ്കാറ്റുണ്ട്

വലിയൊരു കൊടുങ്കാറ്റുണ്ട്

നിര്‍ബന്ധിച്ചപ്പോള്‍ ഫിറോസ് തന്റെ സ്‌റ്റൈലില്‍, നീ കരയുമ്പോള്‍ എല്ലാവരും ചിരിക്കുകയാണ്. അതിന്റെ ഒന്നും കാര്യമില്ല. നീ വന്ന് കഴിക്ക്. ഞാനും വരാം എന്നു പറയുകയാണുണ്ടായത്. എന്തോ വലിയൊരു കൊടുങ്കാറ്റുണ്ട് അവരുടെ ഉള്ളിലെന്ന് സൂര്യ പറയുന്നു. ഇപ്പോള്‍ ആരോടും മിണ്ടുന്നില്ലല്ലോ. ആരുടേയും മുഖത്ത് തന്നെ നോക്കുന്നില്ലെന്നും സൂര്യ പറഞ്ഞു.

പൊളി ഫിറോസിന്റെ മറുപടി

പൊളി ഫിറോസിന്റെ മറുപടി

അതേസമയം, ഈ സംഭവത്തിന് പിന്നാലെ മണിക്കുട്ടന്‍ ഫിറോസിനും സജ്‌നയ്ക്കും അരികിലെത്തി സംസാരിച്ചിരുന്നു. വിഷമം വല്ലതുമുണ്ടോ, എന്തിനാണ് മാറി നടക്കുന്നതെന്ന് മണിക്കുട്ടന്‍ ചോദിച്ചിരുന്നു. എന്നാല്‍ ഇതിന് ഫിറോസ് നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു, തനിക്ക് വിഷമമൊന്നുമില്ല. തന്നെ വിഷമിപ്പിക്കാന്‍ ഇവിടെയുള്ള ആര്‍ക്കും കഴിയില്ല. സജ്നയുടെ കാര്യത്തിലാണ് വിഷമമുള്ളത്.

ദേഷ്യം പുറത്തെടുത്ത്

ദേഷ്യം പുറത്തെടുത്ത്

അതേസമയം, കഴിഞ്ഞ ദിവസം ബിഗ് ബോസ് താരങ്ങളെല്ലാം തങ്ങളുടെ ഉള്ളിലുണ്ടായിരുന്ന ദേഷ്യം പുറത്തെടുത്തിരുന്നു. തനിക്കെതിരെ ഫിറോസ് ഉയര്‍ത്തിയ ആരോപണങ്ങളെ കുറിച്ച് സൂര്യയും സംസാരിച്ചിരുന്നു. പൊട്ടിത്തെറിച്ചു കൊണ്ടായിരുന്നു സൂര്യ സംസാരിച്ചത്. ഇത് ആദ്യമായാണ് സൂര്യ ഇങ്ങനെ പ്രതികരിക്കാന്‍ തുടങ്ങിയത്.

 വസ്ത്ര ധാരണം

വസ്ത്ര ധാരണം

സജ്‌ന തന്നെ കുറിച്ച് പറഞ്ഞ അഭിപ്രായത്തിനും സൂര്യ മറുപടി നല്‍കി. പുറത്ത് താന്‍ ഇങ്ങനെ അല്ലെന്ന് പറയാന്‍ സജ്ന തന്നെ ഒരിക്കല്‍ പോലും കണ്ടിട്ടില്ല. തനിക്ക് ഇഷ്ടമുള്ള വസ്ത്രമാണ് ധരിക്കുന്നതെന്നുമായിരുന്നു സൂര്യ പറഞ്ഞത്. കുറേ നാളായി ഇത് സഹിക്കുന്നുവെന്നും സൂര്യ പറഞ്ഞു. സൂര്യയുടെ പൊട്ടിത്തെറി എല്ലാ മത്സരാര്‍ത്ഥികളെയും ഞെട്ടിപ്പിക്കുന്നതായിരുന്നു.

ട്വന്റി 20 പ്രഹരമാകുക യുഡിഎഫിന്? കുന്നത്തുനാട്ടിൽ മാത്രമല്ല ,ഈ 8 മണ്ഡലങ്ങളിൽ ഞെട്ടൽ...കണക്കുകൾട്വന്റി 20 പ്രഹരമാകുക യുഡിഎഫിന്? കുന്നത്തുനാട്ടിൽ മാത്രമല്ല ,ഈ 8 മണ്ഡലങ്ങളിൽ ഞെട്ടൽ...കണക്കുകൾ

വട്ടിയൂര്‍ക്കാവ് കോണ്‍ഗ്രസിന്റെ അടിവേരിളക്കും; പ്രശ്‌നങ്ങള്‍ അതീവ ഗുരുതരം... കൈകഴുകാനാകാതെ നേതാക്കള്‍വട്ടിയൂര്‍ക്കാവ് കോണ്‍ഗ്രസിന്റെ അടിവേരിളക്കും; പ്രശ്‌നങ്ങള്‍ അതീവ ഗുരുതരം... കൈകഴുകാനാകാതെ നേതാക്കള്‍

'ശൂഷിച്ചോ മഹനേ വീഡിയോ വരണൊണ്ട് അവറാച്ചാ'! ബിഗ് ബോസിനെ കുറിച്ച് നടി അശ്വതിയുടെ കുറിപ്പ്'ശൂഷിച്ചോ മഹനേ വീഡിയോ വരണൊണ്ട് അവറാച്ചാ'! ബിഗ് ബോസിനെ കുറിച്ച് നടി അശ്വതിയുടെ കുറിപ്പ്

എ വിജയരാഘവന്‍
Know all about
എ വിജയരാഘവന്‍

സിപിഎമ്മിന് ഏഴ് സീറ്റ് കുറയും, കോണ്‍ഗ്രസിന് 11 സീറ്റ് കൂടും; ലീഗിന് സീറ്റ് കൂടില്ല... ഭരണത്തുടര്‍ച്ച പ്രവചനംസിപിഎമ്മിന് ഏഴ് സീറ്റ് കുറയും, കോണ്‍ഗ്രസിന് 11 സീറ്റ് കൂടും; ലീഗിന് സീറ്റ് കൂടില്ല... ഭരണത്തുടര്‍ച്ച പ്രവചനം

English summary
Bigg Boss Malayalam Season 3: Soorya Menon says Sajna and Firoz Khan are planning something
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X