ആ സര്‍പ്രൈസ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി രമ്യ പണിക്കര്‍ തന്നെ... പുറംലോകം കാണാതെ മൂന്നാഴ്ച
ബിഗ് ബോസ് മലയാളം സീസണ് 3 അമ്പതാം എപ്പിസോഡില്‍ ഒരു സര്‍പ്രൈസ് ഉണ്ടാകുമെന്ന് എല്ലാവര്ക്കും ഉറപ്പായിരുന്നു. ആ സര്‍പ്രൈസ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി തന്നെ ആയിരുന്നു.
ബിഗ് ബോസില്‍ ഇന്ന് ഞെട്ടിപ്പിക്കുന്ന വൈല്‍ഡ് കാര്‍ഡ് എന്‍ട്രി? വരുന്നത് അന്ന് പുറത്തായ ആ ആളോ?
പ്രേക്ഷകരില്‍ പലരും പ്രവചിച്ചതുപോലെ അത് മൂന്നാഴ്ച മുമ്പ് എലിമിനേറ്റ് ചെയ്യപ്പെട്ട രമ്യ പണിക്കര്‍ തന്നെ! ഈസ്റ്റര്‍ ആഘോഷത്തിനിടെ ബിഗ് ബോസ് ഹൗസിലെ അന്തേവാസികളെ ഞെട്ടിച്ചുകൊണ്ടായിരുന്നു രമ്യ പണിക്കരുടെ തിരിച്ചുവരവ്. കഴിഞ്ഞ ദിവസം ഭാഗ്യലക്ഷ്മി ബിഗ് ബോസ് ഹൌസിൽ നിന്ന് പുറത്ത് പോയിരുന്നു. വിശദാംശങ്ങള്‍...

രമ്യ പണിക്കര്‍
മൂന്ന് ആഴ്ച മുമ്പായിരുന്നു രമ്യ പണിക്കര്‍ ബിഗ് ബോസ് ഹൗസില്‍ നിന്ന് എലിമിനേറ്റ് ചെയ്യപ്പെട്ടത്. ബിഗേ ബോസ് ഹൗസിലെ രണ്ടാമത്തെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായിട്ടാണ് രമ്യ പണിക്കരും ഏഞ്ചലും എത്തിയിരുന്നത്.

വീണ്ടും വൈല്‍ഡ് കാര്‍ഡ്
ഒരിക്കല്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ബിഗ് ബോസ് ഹൗസില്‍ എത്തിയ രമ്യ പണിക്കര്‍ വീണ്ടും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയില്‍ തിരിച്ചെത്തിയിരിക്കുന്നു എന്നതാണ് ഏവരേയും ഞെട്ടിച്ചത്. അമ്പതാം എപ്പിസോഡില്‍ ഒരു വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ഏവരും പ്രതീക്ഷിച്ചിരുന്നു.

അപ്രതീക്ഷിത കടന്നുവരവ്
ഈസ്റ്റര്‍ ആഘോഷത്തിലായിരുന്നു ബിഗ് ബോസ് ഹൗസിലെ മത്സരാര്‍ത്ഥികള്‍. ഈസ്റ്റര്‍ എഗ്ഗ് തിരയുന്ന മത്സരത്തിലായിരുന്നു എല്ലാവരും. അപ്പോഴാണ് വാതില്‍ തുറന്ന്, കൈയ്യില്‍ ഒരു കേക്കുമായി രമ്യ പണിക്കര്‍ കടന്നുവന്നത്.

മണിക്കുട്ടന്റെ ലിപ് മൂവിമെന്റ്
കഴിഞ്ഞ ദിവസം പുറത്ത് വിട്ട ട്രെയ്ലറില് മണിക്കുട്ടന്റെ ലിപ് മൂവ്മെന്റ് വച്ചായിരുന്നു പ്രേക്ഷകരുടെ പ്രവചനങ്ങള്‍. രമ്യ പണിക്കര്‍ എന്നത് തന്നെ ആയിരുന്നു ആ പ്രവചനം. എന്തായാലും ആ പ്രവചനം ഫലിച്ചിരിക്കുകയാണ്. രമ്യയെ കണ്ട് അമ്പരന്ന് മണിക്കുട്ടന് ശരിക്കും പറഞ്ഞത് എന്തെന്ന് ഇന്ന് എല്ലാവരും അറിയുകയും ചെയ്തു.

പുറംലോകം കാണാതെ രമ്യ
മൂന്ന് ആഴ്ച മുമ്പായിരുന്നു രമ്യ പണിക്കര്‍ ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്തായത്. എന്നാല്‍ അതിന് ശേഷവും രമ്യ വീട്ടില്‍ പോയിരുന്നില്ല. ഇത്രനാളും ഒരു ഹോട്ടലില്‍ ആയിരുന്നു രമ്യയെ താമസിപ്പിച്ചിരുന്നത് എന്നാണ് അവര്‍ തന്നെ വെളിപ്പെടുത്തിയത്.

ജയില്‍ പോലെ
ഈ മൂന്ന് ആഴ്ചയും പുറംലോകവുമായി രമ്യക്ക് ഒരു ബന്ധവും ഉണ്ടായിരുന്നില്ല എന്നാണ് പറയുന്നത്. ഹോട്ടലില്‍ താമസിപ്പിച്ചപ്പോള്‍ ഫോണ്‍ പോലും ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ല. ടിവി കാണാനും അനുവാദം ഉണ്ടായിരുന്നില്ല എന്നും രമ്യ വെളിപ്പെടുത്തിയിട്ടുണ്ട്.

നേരത്തേ തീരുമാനിച്ചതോ
വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ബിഗേ ബോസ് ഹൗസിലെത്തിയ രമ്യ അധികം വൈകാതെ തന്നെ പുറത്തായിരുന്നു. എന്തായാലും രമ്യയെ തിരികെ കൊണ്ടുവരണം എന്നത് ബിഗ് ബോസ് നേരത്തേ തന്നെ എടുത്തിരുന്ന തീരുമാനം ആണെന്നാണ് ഇപ്പോള്‍ തെളിയുന്നത്. ഗെയിമില്‍ ആക്ടീവ് ആയി ഇടപെട്ടുകൊണ്ടിരുന്ന രമ്യയുടെ പുറത്താകല്‍ പ്രേക്ഷകരെ അമ്പരപ്പിച്ചിരുന്നു.

വന്നു, അടി തുടങ്ങി
രമ്യ പണിക്കര്‍ ബിഗ് ബോസ് ഹൗസില്‍ തിരികെ എത്തി അധികം വൈകാതെ തന്നെ അടിയും തുടങ്ങിയിട്ടുണ്ട്. പതിവ് പോലെ തന്നെ ഫിറോസ്- സജ്ന ദമ്പതിമാരിലെ ഫിറോസുമായിട്ട് തന്നെയാണ് പ്രശ്നം. അടുത്ത ദിവസം സംപ്രേഷണം ചെയ്യുന്ന എപ്പിസോഡില്‍ ഈ അടിപിടി കാണാം.
പാലക്കാട് ഇത്തവണയും എല്‍ഡിഎഫ് തേരോട്ടം? തൃത്താലയിലും മണ്ണാര്‍ക്കാടും ഒറ്റപ്പാലത്തും തീപാറും പോരാട്ടം
മാധ്യമം സര്‍വ്വേയിലും എല്‍ഡിഎഫിന് നേരിയ മേല്‍ക്കൈ; 44 ഇടത്ത് ബലാബലമെന്ന്; ബിജെപിയുടെ സ്ഥിതി?