ബിഗ് ബോസില്‍ ഇന്ന് ഞെട്ടിപ്പിക്കുന്ന വൈല്‍ഡ് കാര്‍ഡ് എന്‍ട്രി? വരുന്നത് അന്ന് പുറത്തായ ആ ആളോ?
ഈസ്റ്റര്‍ ദിനത്തിലെ ബിഗ് ബോസ് എപ്പിസോഡില്‍ ചില ഞെട്ടിപ്പിക്കുന്ന സര്‍പ്രൈസുകള്‍ ഉണ്ടായിരിക്കും എന്നാണ് പുറത്ത് വരുന്ന വിവരം. അത് എന്താണെന്ന ചര്‍ച്ചകളും ഇപ്പോള്‍ ഫാന്‍ ഗ്രൂപ്പുകളും തുടങ്ങിക്കഴിഞ്ഞു.
ഭാഗ്യലക്ഷ്മി ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്ത്; കാലില്‍ തൊട്ട് മാപ്പ് ചോദിച്ച് ഫിറോസ്
അവിഹിത ബന്ധത്തിന്റെ ഓഡിയോ; വിങ്ങിപ്പൊട്ടി ഫിറോസ് കുന്നംപറമ്പില്‍.. ഉമ്മയും ഭാര്യയുമുണ്ടെന്ന്
രാജ്യം വീണ്ടും കൊറോണ ഭീഷണിയില്‍; നരേന്ദ്ര മോദി യോഗം വിളിച്ചു, ചിത്രങ്ങൾ കാണാം
ബിഗ് ബോസ് ഹൗസില്‍ നിന്ന് എലിമിനേറ്റ് ചെയ്യപ്പെട്ട ഒരു പ്രിയപ്പെട്ട താരം തന്നെ ആണോ ഈസ്റ്റര്‍ ദിന എപ്പിസോഡില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ വീണ്ടും എത്തുക എന്നാണ് പലരും സ്വയം ചോദിക്കുന്നത്. അത്തരമൊരു സൂചന. പുതിയ എപ്പിസോഡിന്റെ പ്രൊമോ വീഡിയോ തന്നെയാണ് അത്തരമൊരു ചര്‍ച്ചയ്ക്ക് വഴിവച്ചതും. വിശദാംശങ്ങള്‍...

അമ്പതാം എപ്പിസോഡ്
ഏപ്രില്‍ 4 ന് സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് എപ്പിസോഡിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഈ സീസണിലെ അമ്പതാം എപ്പിസോഡ് ആണ് അത്. മൊത്തം 100 എപ്പിസോഡുകളായിക്കും ബിഗ് ബോസിന് ഉണ്ടായിരിക്കുക.

സര്‍പ്രൈസുകള്‍
ഈസ്റ്റര്‍ ദിന എപ്പിസോഡ് എന്നതിനപ്പുറം അമ്പതാം എപ്പിസോഡ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഈ വാരാന്ത്യ എപ്പിസോഡില്‍ സര്‍പ്രൈസുകള്‍ നിറച്ചുവയ്ക്കുന്നതിന് വേണ്ടിയാണ് ശനിയാഴ്ച തന്നെ കഴിഞ്ഞ ആഴ്ചയിലെ എലിമിനേഷന്, ശനിയാഴ്ച തന്നെ പ്രഖ്യാപിച്ചത്.

വൈല്‍ഡ് കാര്‍ഡ് എന്‍ട്രി
ഏറ്റവും അവസാനം വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ബിഗ് ബോസ് ഹൗസിലേക്ക് എത്തിയത് എയ്ഞ്ചല്‍ മിനി തോമസും രമ്യ പണിക്കരും ആയിരുന്നു. എന്നാല്‍ അവര്‍ രണ്ട് പേരും വളരെ പെട്ടെന്ന് തന്നെ എലിമിനേറ്റ് ചെയ്യപ്പെട്ടു. ഒരു വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയാണ് ഇപ്പോള്‍ ഏവരും പ്രതീക്ഷിക്കുന്നത്.

അന്ന് പുറത്തായ അതേ ആള്?
ഇത്തവണത്തെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയ്ക്ക് മറ്റൊരു പ്രത്യേകതയും ഉണ്ട് എന്നാണ് പലരും പ്രതീക്ഷിക്കുന്നത്. മുമ്പ് എലിമിനേറ്റ് ചെയ്യപ്പെട്ട ഒരു പ്രിയ താരം തന്നെ ആയിരിക്കും ഇത്തവണ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ തിരികെ എത്തുക എന്നാണ് പലരും പ്രതീക്ഷിക്കുന്നത്.

ആരാണ് അത്?
ഏറ്റവും ഒടുവില്‍ എലിമിനേറ്റ് ചെയ്യപ്പെട്ടത് ഭാഗ്യലക്ഷ്മി ആയിരുന്നു. അതിന് മുമ്പ് മജ്സിയ ഭാനു എലിമിനേറ്റ് ചെയ്യപ്പെട്ടു. അതിന് മുമ്പ് രമ്യ പണിക്കരും ഏഞ്ചലും മിഷേലും ലക്ഷ്മി ജയനും എലിമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

രമ്യ പണിക്കര്‍?
ഇത്തവണ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ തിരിച്ചുവരാന്‍ പോകുന്ന എലിമിനേറ്റ് ചെയ്യപ്പെട്ട താരം രമ്യ പണിക്കര്‍ ആയിരിക്കുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. രമ്യയുടെ പുറത്ത് പോകല്‍ പ്രേക്ഷകരില്‍ പലവിധത്തിലുള്ള പ്രതികരണം ആയിരുന്നു അന്ന് സൃഷ്ടിച്ചത്. ആക്ടീവ് ആയിരുന്ന രമ്യ എങ്ങനെ പുറത്തായി എന്നാണ് ചിലരുടെ ചോദ്യം.

മണിക്കുട്ടന് നല്കിയ സൂചന
അമ്പതാം എപ്പിസോഡിന്റെ ട്രെയ്ലര് ബിഗ് ബോസ് തന്നെ പുറത്ത് വിട്ടിട്ടുണ്ട്. അതില്‍, പുതിയ ഒരാള്‍ ബിഗ് ബോസ് ഹൗസിലേക്ക് വരുന്നത് ദൃശ്യങ്ങളിലുണ്ട്. അത് കണ്ട് മണിക്കുട്ടന് അത്ഭുതത്തോടെ എന്തോ പറയുന്നതും കാണാം. മണിക്കുട്ടന്റെ ചുണ്ടനക്കം നോക്കിയാണ് പലരും അത് രമ്യ പണിക്കര്‍ ആണെന്ന് പ്രവചിക്കുന്നത്.

സ്ത്രീകള്‍ മാത്രം
ബിഗ് ബോസ് മലയാളം സീസണ് 3 അമ്പതാം എപ്പിസോഡ് പൂര്‍ത്തിയാകുമ്പോള്‍ മറ്റൊരു കാര്യവും ചര്‍ച്ചയാകുന്നുണ്ട്. ഇതുവരെ ആറ് പേരാണ് ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്തായിട്ടുള്ളത്. ആ ആറ് പേരും സ്ത്രീകളാണ്. സ്ത്രീകളെ മാത്രമാണോ ബിഗ് ബോസ് ഹൗസില്‍ നിന്ന് എലിമിനേറ്റ് ചെയ്യുന്നത് എന്നാണ് പലരും ചോദിക്കുന്ന ചോദ്യം.
പാലക്കാട് ഇത്തവണയും എല്‍ഡിഎഫ് തേരോട്ടം? തൃത്താലയിലും മണ്ണാര്‍ക്കാടും ഒറ്റപ്പാലത്തും തീപാറും പോരാട്ടം
നീല ചിറകുവിടർത്തി നിക്കി ഗൽറാണി, ചിത്രങ്ങൾ കാണാം