കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഡിംപലിന് എതിരെ വരുന്നവര്‍ക്കൊക്കെ പണി കിട്ടും', ബിഗ് ബോസ് ഹൗസിൽ ചർച്ച നടത്തി സൂര്യയും രമ്യയും

Google Oneindia Malayalam News

വാശിയേറിയ മത്സരങ്ങളും നാടകീയതകളുമായി ബിഗ് ബോസ് സീസണ്‍ 3 അറുപത്തി നാലാം ദിവസത്തിലെത്തിയിരിക്കുകയാണ്. ഫിറോസ് ഖാനും സജിനയും എലിമിനേറ്റഡ് ആയിപ്പോയതിന് ശേഷം ഇനി ആരാണ് പുറത്തേക്ക് പോകുന്നത് എന്നുളള ആകാംഷയിലാണ് ബിഗ് ബോസ് ഹൗസിലുളളവരും ആരാധകരും.

അതിനിടെ ബിഗ് ബോസ് ഹൗസില്‍ വെച്ച് മത്സരാര്‍ത്ഥികളായ രമ്യയും സൂര്യും നടത്തിയ സംഭാഷനം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഡിംപല്‍ ഭാലിനെ കുറിച്ചാണ് ഇരുവരും സംസാരിച്ചത്.

എലിമിനേഷൻ പ്രാങ്ക്

എലിമിനേഷൻ പ്രാങ്ക്

ഇക്കഴിഞ്ഞ ആഴ്ച ബിഗ് ബോസില്‍ എവിക്ഷന്‍ ഉണ്ടായിരുന്നില്ല. അഡോണിയേയും സന്ധ്യയേയും പുറത്താക്കുന്നതായി ബിഗ് ബോസ് ഒരു പ്രാങ്ക് നടത്തിയെങ്കിലും ആരും പുറത്ത് പോയില്ല. പക്ഷെ അടുത്ത എവിക്ഷനുളള നോമിനേഷന്‍ പ്രകൃയ ബിഗ് ബോസ് ഹൗസില്‍ ആരംഭിക്കാന്‍ പോവുകയാണ്. അതിന് മുന്നോടിയായാണ് രമ്യയും സൂര്യയും ചില കാര്യങ്ങള്‍ പരസ്പരം സംസാരിച്ചത്.

 ഋതുവിന് ആരും വോട്ട് ചെയ്തില്ലെങ്കിലോ

ഋതുവിന് ആരും വോട്ട് ചെയ്തില്ലെങ്കിലോ

നോമിനേഷനില്‍ ആരൊക്കെ വരാന്‍ സാധ്യത ഉണ്ട് എന്നതിനെ കുറിച്ചാണ് രമ്യയും സൂര്യയും തമ്മിലുളള ചര്‍ച്ച. നീയും ഞാനും സായിയും ഋതും ഡിംപലും നോമിനേഷനില്‍ വരുമോ എന്ന് സൂര്യയോട് രമ്യ ചോദിച്ചു. ഋതുവിന് ആരും വോട്ട് ചെയ്തില്ലെങ്കിലോ എന്നും കാരണം അവരുടെ ടീം മുഴുവന്‍ ശ്രദ്ധിക്കില്ലേ എന്നും സൂര്യയോട് രമ്യ ചോദിച്ചു.

രണ്ട് പേര്‍ വെച്ച് പുറത്ത് പോകാം

രണ്ട് പേര്‍ വെച്ച് പുറത്ത് പോകാം

ഋതുവിന് രണ്ട് വോട്ടെങ്കിലും കിട്ടും എന്ന് തന്നെയാണ് തന്റെ വിശ്വാസമെന്നും ചിലപ്പോള്‍ അതും ഉണ്ടാകില്ലെന്നും സൂര്യ മറുപടി നല്‍കി. ചെയ്യില്ല നോക്കിക്കോ എന്നാണ് രമ്യയുടെ മറുപടി. ഇനിയുളള ആഴ്ചകളില്‍ രണ്ട് പേര്‍ വെച്ച് പുറത്ത് പോകാനുളള സാധ്യത ഉണ്ടെന്ന് സൂര്യ പറയുന്നു. ഇപ്പോള്‍ കാണിച്ചത് അതിനുളള സ്റ്റാര്‍ട്ടിംഗ് വാണിംഗ് ആണെന്നും സൂര്യ പറയുന്നു.

ഇത്രയും പേരും ഒറ്റയ്ക്ക് ഇറങ്ങി പോയിട്ടില്ലേ

ഇത്രയും പേരും ഒറ്റയ്ക്ക് ഇറങ്ങി പോയിട്ടില്ലേ

മൈന്‍ഡ് സെറ്റാക്കുന്നതിനുളള ഒരു ട്രയല്‍ കൂടിയാണ് നടന്നത് എന്നും സൂര്യ കൂട്ടിച്ചേര്‍ത്തു. അഡോണിയേയും സന്ധ്യയേയും പുറത്താക്കുന്നതായി ബിഗ് ബോസില്‍ നടത്തിയ പ്രാങ്കിനെ കുറിച്ചാണ് ഇരുവരുടേയും പരാമര്‍ശം. എന്ത് മൈന്‍ഡ് സെറ്റാക്കാനാണെന്നും ഇത്രയും പേരും ഒറ്റയ്ക്ക് ഇറങ്ങി പോയിട്ടില്ലേ എന്നും രമ്യ സൂര്യയോട് ചോദിക്കുന്നു.

 ഡിംപലിന് കട്ട സപ്പോര്‍ട്ട്

ഡിംപലിന് കട്ട സപ്പോര്‍ട്ട്

ഈ എപ്പിസോഡ് കണ്ടില്ലേ എന്നും ഡിംപലിന് കട്ട സപ്പോര്‍ട്ട് ഉണ്ടെന്നും സൂര്യ പറയുന്നു. ലാല്‍ സര്‍ സംസാരിക്കുന്ന രീതി കണ്ടില്ലേ എന്നും സൂര്യ ചോദിക്കുന്നു. ലാല്‍ സാര്‍ സംസാരിക്കുന്നത് ഭയങ്കര ഓമനിച്ചാണ്. അതുകൊണ്ട് ഡിംപലിന് എതിരെ വരുന്നവര്‍ക്കൊക്കെ പണി കിട്ടും എന്നും സൂര്യ രമ്യയോട് പറയുന്നു. സൂര്യ പറയുന്നതൊക്കെ രമ്യ ശരിവെയ്ക്കുന്നുമുണ്ട്.

ഓപ്പണ്‍ നോമിനേഷന്‍

ഓപ്പണ്‍ നോമിനേഷന്‍

ഇത്തവണ ഓപ്പണ്‍ നോമിനേഷന്‍ ആണ് ബിഗ് ബോസില്‍ നടക്കുന്നത്. കണ്‍ഫെഷന്‍ മുറിയില്‍ വെച്ചല്ല ഇത്തവണത്തെ നോമിനേഷന്‍ നടക്കുന്നത്. മറ്റ് മത്സരാര്‍ത്ഥികളുടെ മുന്നില്‍ വെച്ച് ഓരോ മത്സരാര്‍ത്ഥികളും തങ്ങള്‍ ആരെ നോമിനേറ്റ് ചെയ്യുന്നു എന്നത് തുറന്ന് പറയണം. ഒളിയും മറയും ഇല്ലാതെയാണ് ബിഗോ ബോസ് ഹൗസിലെ ഈ ആഴ്ചയിലെ നോമിനേന്‍ എന്നാണ് ബിഗ് ബോസ് നല്‍കിയിരിക്കുന്ന മുഖവുര.

അഡോണിയും സന്ധ്യയും

അഡോണിയും സന്ധ്യയും

കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ അഡോണിയേയും സന്ധ്യയേയും പുറത്താക്കുന്നതായുളള പ്രാങ്ക് ബിഗ് ബോസ് നടത്തിയിരുന്നു. നോമിനേഷന്‍ ലിസ്റ്റില്‍ ഉണ്ടായിരുന്ന അഡോണിയോടും സന്ധ്യയോടും പുറത്തേക്ക് വരാന്‍ മോഹന്‍ലാല്‍ പറയുകയായിരുന്നു. എലിമിനേഷനാണ് എന്ന് മോഹന്‍ലാല്‍ വ്യക്തമായി പറഞ്ഞിരുന്നില്ല. എന്നാല്‍ എലിമിനേഷന്‍ ഉറപ്പിച്ച് എല്ലാവരും വിഷമത്തോടെ യാത്ര പറയവേ പ്രാങ്ക് ആയിരുന്നുവെന്ന് മോഹന്‍ലാല്‍ അറിയിക്കുകയായിരുന്നു.

English summary
bigg boss malayalam season 3: Surya and Ramya talks about Dimpal Bhal in Bigg Boss House
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X