• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രമ്യയുടെ തല അടിച്ചുപൊട്ടിക്കാൻ ഫിറോസ് ഖാൻ, ബിഗ് ബോസിന്റെ താക്കീത്; ഫിറോസുമാരുടെ അടിപിടിയിൽ

ബിഗ് ബോസ് മലയാളം സീസൺ ത്രീ ഇതിനകം രണ്ട് ആഴ്ചകൾ പിന്നിട്ടിരിക്കുകയാണ്. അഞ്ച് പേരാണ് ഇതുവരെ വൈൽഡ് കാർഡ് എൻട്രിയിലൂടെ എത്തിയിട്ടുള്ളത്. എലിമിനേറ്റ് ആയത് ഒരാളും.

വൈൽഡ് കാർഡ് എൻട്രിയിലൂടെ അകത്തെത്തിയ രണ്ട് പേർ തമ്മിലുള്ള കടുത്ത പ്രശ്നങ്ങൾക്കായിരുന്നു കഴിഞ്ഞ ദിവസം ബിഗ് ബോസ് ഹൌസ് സാക്ഷ്യം വഹിച്ചത്. കിടിലൻ ഫിറോസും ഫിറോസ് ഖാനും തമ്മിലുള്ള പ്രശ്നത്തിൽ ഇടപെട്ട ചങ്ക്സ് ഫെയിം രമ്യ പണിക്കർ ഒടുക്കം പരാതിയുമായി ബിഗ് ബോസിന് മുന്നിൽ എത്തുകയായിരുന്നു.

അസ്സമിലെ വനിതാ തൊഴിലാളികള്‍ക്കൊപ്പം പ്രിയങ്കാഗാന്ധി, ചിത്രങ്ങള്‍ കാണാം

തുടക്കത്തിലേ പ്രശ്‌നം

തുടക്കത്തിലേ പ്രശ്‌നം

വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ വന്ന ഫിറോസ് സജ്‌ന ദമ്പതിമാര്‍ തുടക്കം മുതലേ പ്രശ്‌നമുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് ബിഗ് ബോസിന്റെ മുന്നറിയിപ്പും ഇവര്‍ക്ക് ലഭിച്ചിരുന്നു. ഇത്തവണത്തെ എലിമിനേഷൻ നോമിനേഷനിൽ ബിഗ് ബോസ് തന്നെ ഇവരെ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

കിടിലത്തിന്റെ നേരെ

കിടിലത്തിന്റെ നേരെ

ഇപ്പോള്‍ ഫിറോസ് ഖാന്‍ കിടലന്‍ ഫിറോസിന്റെ നേരെ തിരിഞ്ഞിരിക്കുകയാണ്. ടനിന്റെ വച്ചുപിടിപ്പിച്ച പോലത്തെ ചിരിയും ആര്‍ട്ടിഫിഷ്യല്‍ വര്‍ത്തമാനവും നിര്‍ത്തിക്കോ. പേരിനു മുന്നില്‍ കിടിലന്‍ എന്നു ചേര്‍ത്താല്‍ ആരും കിടിലന്‍ ആവില്ല' എന്നും മറ്റും പറഞ്ഞ് ഫിറോസ് ഖാന്‍ കിടിലന്‍ ഫിറോസിനെ കടന്നാക്രമിച്ചു. വലിയ തർക്കത്തിലേക്കാണ് ഇത് നീങ്ങിയത്.

കൂസാതെ കിടിലന്‍

എന്നാല്‍ ഫിറോസ് ഖാന്‍ എത്ര പ്രകോപിപിച്ചിട്ടും ശബ്ഗമുയര്‍ത്താത്തെ കാര്യം മാത്രം പറയുന്ന കിടലന്‍ ഫിരോസിനെയാണ് പ്രേക്ഷകര്‍ കണ്ടത്. പക്ഷേ, ഫിറോസ് ഖാന്‍ വിടുന്ന മട്ടില്ലായിരുന്നു. ഒച്ചയുയര്‍ത്തി വീണ്ടും വീണ്ടും കിടിലത്തെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. മുന്പൊരിക്കൽ നോമിനേഷനും ജയിലും കിട്ടിയ ആളാണ് കിടിലൻ ഫിറോസ്.

കണ്ടുനിന്നവര്‍

കണ്ടുനിന്നവര്‍

ഈ ബഹളം കേട്ട് എത്തിയ മറ്റുള്ളവര്‍ എന്താണ് പ്രശ്‌നമെന്ന് ചോദിക്കുന്നുണ്ടായിരുന്നു. എന്നാല്‍ അവര്‍ തമ്മിലുള്ള പ്രശ്‌നം അവര്‍ തന്നെ തീര്‍ക്കട്ടെയെന്നും അതില്‍ മറ്റുള്ളവര്‍ ഇടപെടേണ്ടതില്ലെന്നുമാണ് സജ്‌ന പറഞ്ഞത്. ഇത് രമ്യാ പണിക്കരെ പ്രകോപിപ്പിച്ചു.

ഇടപെട്ട് രമ്യ

ഇടപെട്ട് രമ്യ

ബിഗ് ബോസ് ഹൗസില്‍ ഒരു പ്രശ്‌നം നടന്നാല്‍ അതില്‍ ഇടപെടാന്‍ എല്ലാവര്‍ക്കും അവകാശം ഉണ്ടെന്നും അത് തടയാന്‍ ആര്‍ക്കും കഴിയില്ലെന്നും രമ്യ പറഞ്ഞു. അതോടെ ഫിറോസ് ഖാന്‍ രമ്യയുടെ നേര്‍ക്കു തിരിഞ്ഞു. പിന്നെ കാര്യങ്ങൾ കൈവിട്ടുപോവുകയായിരുന്നു.

രമ്യയെ അറപ്പ്, തല അടിച്ചു പൊട്ടിക്കും

രമ്യയെ അറപ്പ്, തല അടിച്ചു പൊട്ടിക്കും

രമ്യയും ഫിറോസ് ഖാനും തമ്മിൽ തരക്കേടില്ലാത്ത വാക്കുതർത്തം തന്നെ ഉണ്ടായി. ഇതേത്തുടര്‍ന്ന് രമ്യയോട് സംസാരിക്കാന്‍ തനിക്ക് അറപ്പാണെന്ന് ഫിറോസ് പറഞ്ഞു. എഴുന്നേറ്റ് പോകാന്‍ തുടങ്ങിയ രമ്യയുടെ ഫ്ലാസ്ക് ഫിറോസിന്റെ ശരീരത്തിൽ തട്ടാന്‍ പോയി. ഇത് തന്റെ ദേഹത്ത് തട്ടിയിരുന്നെങ്കില്‍ രമ്യയുടെ തല അടിച്ചു പൊളിച്ചേനെയെന്നാണ് ഫിറോസ് ഖാന്‍ പറഞ്ഞത്.

കണ്‍ഫഷന്‍ റൂമിലേക്ക്

കണ്‍ഫഷന്‍ റൂമിലേക്ക്

രണ്ട് കാര്യങ്ങളാണ് രമ്യയെ പ്രകോപിപ്പിച്ചത്. തന്നെ അറപ്പാണെന്ന് പറഞ്ഞതും തന്റെ തല അടിച്ചുപൊട്ടിക്കുമെന്ന ഭീഷണിയും. ഇക്കാര്യങ്ങൾ രമ്യ ബിഗ് ബോസിനോട് പരാതിപ്പെട്ടു.അതേത്തുടര്‍ന്ന് ബിഗ് ബോസ് ഇരുവരേയും കണ്‍ഫഷന്‍ റൂമിലേക്ക് വിളിച്ചിപ്പു. രണ്ടുപേര്‍ക്കും പറയാനുള്ളത് കേട്ട ബിഗ് ബോസ് ഫിറോസിനെ താക്കീതു നല്‍കി വിട്ടു.

 ശക്തയായി രമ്യ

ശക്തയായി രമ്യ

ഏതായാലും ഈ സംഭവത്തോടെ കൂട്ടത്തില്‍ ശക്തയായ മത്സരാര്‍ത്ഥിയാണ് രമ്യ എന്ന് പ്രേക്ഷകര്‍ വിധി എഴുതിക്കഴിഞ്ഞു. ഫിറോസ് ഖാനെ സംബന്ധിച്ച് നെഗറ്റീവ് പ്രതിച്ഛായ കൂടുകയും ചെയ്തിട്ടുണ്ട്. ഇത്തവണ എലിമിനേഷനിൽ എന്ത് സംഭവിക്കുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ.

നന്ദിത ശ്വേതയുടെ ഏറ്റവും പുതിയ ഹോട്ട് ചിത്രങ്ങള്‍ കാണാം

cmsvideo
  ഈ ബിഗ്ഗ്‌ബോസിൽ എന്നെ ഞെട്ടിച്ച താരങ്ങൾ ഇവർ | Arya Babu Exclusive Interview | Oneindia Malayalam

  English summary
  Bigg Boss Malayalam Season 3: What happened to Ramya Panicker, who tried to solve issue between two Firoz.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X