• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിഗ് ബോസ് വിന്നര്‍; വോട്ട് ചെയ്തത് തുറന്ന് പറഞ്ഞ് രജിത് കുമാര്‍, പൊളി ഫിറോസിന് വ്യത്യസ്ത അഭിപ്രായം

വിജയിയെ നിശ്ചയിക്കാനുള്ള പ്രേക്ഷ വോട്ടെടുപ്പ് കഴിഞ്ഞിട്ട് ദിവസങ്ങള്‍ ഏറെയായെങ്കിലും അന്തിമഫലം പുറത്ത് വിടാന്‍ ബിഗ് ബോസ് മലയാളം അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നീട്ടുപോവുന്നത് കൊണ്ടാണ് അന്തിമ ഫലപ്രഖ്യാനം വൈകുന്നതെന്ന സൂചനയുണ്ടെങ്കിലും ഇത് സംബന്ധിച്ച യാതൊരു അറിയിപ്പും ഔദ്യോഗികമായി പുറത്ത് വന്നിട്ടില്ല. പ്രേക്ഷകരും ഇതില്‍ കടുത്ത അതൃപ്തിയിലാണ്.

ഒടുവില്‍ ആ വാര്‍ത്ത ദാ വരുന്നു: ബിഗ് ബോസ് ഫിനാലെ തീയതി തിരുമാനിച്ചു? രേവതി പറയുന്നത് ഇങ്ങനെഒടുവില്‍ ആ വാര്‍ത്ത ദാ വരുന്നു: ബിഗ് ബോസ് ഫിനാലെ തീയതി തിരുമാനിച്ചു? രേവതി പറയുന്നത് ഇങ്ങനെ

സാമൂഹ്യ മാധ്യമങ്ങളിലൂടേയും മറ്റും അവര്‍ തങ്ങളുടെ അതൃപ്തി പരസ്യമാക്കുകയും ചെയ്യുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ തന്നെയാണ് ആരാവും ഇത്തവണത്തെ ബിഗ് ബോസ് വിന്നര്‍ എന്ന നിര്‍ണ്ണായക ചോദ്യത്തിന് ഏറെ കൗതുകകരമായ ഉത്തരവുമായി പൊളി ഫിറോസ്-സജ്ന ദമ്പതിമാര്‍ രംഗത്ത് എത്തിയിരിക്കുന്നത്.

വട് സാവിത്രി പൂജ ആഘോഷത്തിന്റെ ചിത്രങ്ങള്‍ കാണാം

വൈല്‍ഡ് കാര്‍ഡ് എന്‍ട്രി

വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ബിഗ് ബോസ് മലയാളം സീസണ്‍ 3 യിലേക്ക് എത്തിയവരാണ് ഫിറോസ്-സജ്ന ദമ്പതിമാര്‍. മികച്ച ഗെയിമര്‍ ആയി പേരെടുത്തെങ്കിലും അതോടൊപ്പം തന്നെ നിരവധി ആരോപണങ്ങളും ഫിറോസിനെതിരെ ചില മത്സരാര്‍ത്ഥികള്‍ ഉന്നയിച്ചതോടെയാണ് ഇരുവര്‍ക്കും ഷോയില്‍ നിന്നും പുറത്ത് പോവേണ്ടി വന്നത്. മികച്ച പ്രേക്ഷക പിന്തുണയുണ്ടായിരുന്ന ഇരുവരും വോട്ടിങ്ങിലൂടെയായിരുന്നില്ല പുറത്തായത് എന്നത് ശ്രദ്ധേയമാണ്

ഫിറോസും സജ്നയും

നിയമലംഘനങ്ങളും മറ്റ് മത്സരാര്‍ത്ഥികളെ ഭീഷണിപ്പെടുത്തിയതടക്കമുള്ള കാരണങ്ങളായിരുന്നു ഇരുവരേയും പുറത്തേക്ക് എത്തിച്ചത്. മത്സരമികവ് കൊണ്ട് അവസാന റൗണ്ടില്‍ ഉണ്ടാവുമെന്ന് പലരും പ്രതീക്ഷിച്ചിരുന്ന മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു ഫിറോസും സജ്നയും. ഷോയില്‍ നിന്നും പുറത്ത് വന്നതിന് ശേഷവും ഫിറോസ് ആര്‍മിയെ ചുറ്റിപറ്റി അദ്ദേഹത്തിന് നേര്‍ക്ക് ചില വിവാദങ്ങള്‍ ഉയരുകയും ചെയ്തു.

Also Read: റിസ്‌ക് എടുക്കാന്‍ താത്പര്യമില്ലേ? നിങ്ങള്‍ക്കായിതാ മികച്ച ആദായം നല്‍കുന്ന നിക്ഷേപ പദ്ധതികള്‍

Also Read: ദിവസം 150 രൂപാ വീതം നിക്ഷേപിക്കൂ, റിട്ടയര്‍മെന്റില്‍ 1 കോടി രൂപ സ്വന്തമാക്കാം ഒപ്പം 27,000 രൂപ പെന്‍ഷനും

വിന്നര്‍ ആരായിരിക്കും

ഇപ്പോഴിതാ ഈ വിവാദങ്ങല്‍ക്കും ബിഗ് ബോസ് സീസണ്‍ 3 യിലെ വിന്നര്‍ ആരായിരിക്കും എന്നതിലടക്കമുള്ള കാര്യങ്ങളില്‍ നിലപാട് വ്യക്തമാക്കുകയാണ് ഇരുവരും. ബിഗ് ബോസ് സീസണ്‍ 2 വിലെ പ്രധാന മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്ന രജിത് കുമാറുമായി നടത്തിയ സംഭാഷണത്തിലാണ് ഇരുവരും മനസ്സ് തുറക്കുന്നത്. ദമ്പതിമാരെ പോലെ തന്നെ സീസണ്‍ 2 വില്‍ നിന്നും വോട്ടെടുപ്പിലൂടെയല്ലാതെ പുറത്ത് പോവേണ്ടി വന്ന താരമായിരുന്നു രജിത് കുമാര്‍.

രജിത് കുമാര്‍

ബിഗ് ബോസ് ഷോയില്‍ ഇപ്പോള്‍ അവശേഷിക്കുന്ന താരങ്ങളെ കുറിച്ചുള്ള നിര്‍ണ്ണായക ചോദ്യം ഫിറോസിനോടും സജ്നയോടും ചോദിക്കുന്നത് രജിത് കുമാറാണ്. ഷോയില്‍ ഇപ്പോള്‍ അവശേഷിക്കുന്ന എട്ടുപേരെ നിങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വിശ്വസനീയമാണോയെന്നാണ് ഇത് സംബന്ധിച്ച രജിത് കുമാറിന്‍റെ ആദ്യം ചോദ്യം. കഴിവുള്ള പലരും പുറത്തേക്കും പോയപ്പോള്‍ കഴിവില്ലാത്ത പലരും അവിടെ തുടരുന്നു. നിങ്ങള്‍ കൂടി അവിടെ ഉണ്ടായിരുന്നെങ്കില്‍ എന്താകുമായിരുന്നു സാഹചര്യം എന്നുകൂടി അദ്ദേഹം ചോദ്യത്തില്‍ വിശദീകരിക്കുന്നു.

ജനങ്ങളാണ് തീരുമാനിക്കുന്നത്

രജിത് കുമാറിന്‍റെ ചോദ്യത്തിന് ഫിറോസ് ഖാനാണ് ഉത്തരം പറയുന്നത്. നമ്മള്‍ ബിഗ് ബോസ് നില്‍ക്കുമ്പോള്‍ അവിടെ ഉള്ളത് എല്ലാം കാണുന്നില്ല. എല്ലാം കാണുന്നത് ജനങ്ങളാണ്. അവരാണ് തീരുമാനിക്കുന്നത് ആരാണ് മികച്ചതെന്ന്. പുറത്ത് വന്നപ്പോള്‍ നമുക്ക് അത് വ്യക്തമായി കഴിഞ്ഞു. ജനങ്ങളാണ് തിരുമാനിക്കുന്നത് ഓരോരുത്തരുടേയും കഴിവിനെ കുറിച്ച്. അല്ലാതെ എന്‍റെ കഴിവിനെ കുറിച്ച് ഞാനല്ല പറയുന്നതെന്നും ഫിറോസ് പറയുന്നു.

യഥാര്‍ത്ഥ ഗെയിമര്‍

എന്നെക്കാള്‍ കഴിവുള്ള ഒരാള്‍ അവിടെ ഉണ്ടെന്ന് ഞാന്‍ പറയില്ല. എന്ന സംബന്ധിച്ച് ഞാന്‍ ആദ്യ പരിഗണന എനിക്ക് തന്നെയാണ്. ഗെയിം പര്‍പ്പസിന്‍റെ കാര്യത്തില്‍ എന്നേക്കാള്‍ വലുതായിട്ട് അതിനകത്തെ മറ്റൊരാളെ ഞാന്‍ കാണില്ല. അങ്ങനെ നോക്കുമ്പോള്‍ അതിലെ യഥാര്‍ത്ഥ ഗെയിമര്‍ ഞാനാണ്. ഷോയില്‍ ഞങ്ങള്‍ നിലനിന്നിരുന്നെങ്കില്‍ ഉറപ്പായും ഞങ്ങള്‍ തന്നെ വിന്നര്‍ ആയിരുന്നേനെയെന്നും ഫിറോസും സജ്നയും പറയുന്നു.

എല്ലാ എലിമിനേഷനിലും

എല്ലാ എലിമിനേഷനുകളിലും ഞങ്ങള്‍ ഉണ്ടായിരുന്നു. 9 പേര്‍ വരെ വോട്ട് ചെയ്തിട്ടുണ്ട്. ഏഴില്‍ ഒരിക്കലും തോറ്റിട്ടില്ല. എന്നിട്ടും ഞങ്ങള്‍ ശക്തമായി അവിടെ നിന്നെങ്കിലും ജനങ്ങളുടെ പിന്തുണയാണ്. എട്ടുപേരില്‍ ഓരാളായിട്ട് നമ്മള്‍ വന്നിരുന്നെങ്കില്‍ ഉറപ്പായും കപ്പ് നേടിയേനെ. കാരണം നമ്മള്‍ റിയാലിറ്റിയായിട്ട് നില്‍ക്കുന്നവരാണ്. അങ്ങനെ വരുന്നവരെ ഒരിക്കലും പൊളിക്കാന്‍ സാധിക്കില്ല. ഒരു ആര്‍ട്ടിസ്റ്റായിട്ടോ ഒരു നാടക നടനായോ മറ്റോ ആയി വന്നതാണെങ്കില്‍ അവരെ പൊളിക്കാന്‍ എളുപ്പമാണെന്നും ഫിറോസ് പറയുന്നു.

ഒരുപോലെ

നിലവിലെ എട്ടുപേരേയും ഒരുപോലെയെ എനിക്ക് കാണാന്‍ സാധിക്കു. ടൈറ്റില്‍ വിന്നറായി ഒരാളെ പ്രഖ്യാപിക്കാന്‍ സാധിക്കില്ല. എട്ടുപേരേയും ടൈറ്റില്‍ വിന്നറായി പ്രഖ്യാപിക്കും. അതില്‍ ഉള്ള ഒരാളും മറ്റൊരാളേക്കാളും മികച്ചതാണെന്ന് പറയാന്‍ എനിക്ക് സാധിക്കില്ല. എട്ടുപേരും എന്നേ സംബന്ധിച്ച് ഒരു പോലെ തന്നെയാണ്. അതുകൊണ്ട് തന്നെ ആര്‍ക്കും വോട്ട് ചെയ്തിട്ടില്ലെന്നും ഇരുവരും വ്യക്തമാക്കുന്നു.

ആരാണ് വിജയികള്‍

ഒരാളെങ്കിലും അല്‍പം കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കില്‍ അവര്‍ക്ക് വോട്ട് ചെയ്തേനം. അങ്ങനെ ഉണ്ടാവാതിരുന്നതോടെയാണ് വോട്ട് ചെയ്യാതിരുന്നത്. ആരോടും ശത്രുതയില്ല. ആരാണ് വിജയികള്‍ ആവുന്നതോ അവരുടെ ഫ്ലാറ്റുകളില്‍ നമ്മള്‍ പോവും. അവിടെ മത്സരമായിരുന്നു. അതിന് അനുസരിച്ചാണ് നിന്നത്. മികച്ച ഗെയിം സ്ട്രാറ്റജി പുറത്തെടുത്തു. അത് അവിടെ തീര്‍ന്നെന്നും ഫിറോസ് പറയുന്നു.

രജിത് കുമാര്‍ വോട്ട് ചെയ്തത്

അപ്പോഴാണ് ഫൈനല്‍ 8 ലെ മത്സരാര്‍ത്ഥികളില്‍ താന്‍ വോട്ട് ചെയ്തതിനെ കുറിച്ച് രജിത് കുമാര്‍ വ്യക്തമാക്കുന്നത്. ഒരാള്‍ക്ക് മാത്രമായി ഞാന്‍ വോട്ട് ചെയ്തിട്ടില്ല. വീതിച്ച് വീതിച്ചാണ് വോട്ട് ചെയ്തിരിക്കുന്നത്. ഒരാള്‍ക്ക് മാത്രമായി ഞാന്‍ ചെയ്തിട്ടില്ല. 50 വോട്ട് 250 വോട്ടായി ചെയ്തു. ഇതോടൊപ്പം തന്നെ അവസാന എട്ടില്‍ ഫിറോസ്-സജ്ന ദമ്പതിമാര്‍ ഉണ്ടെങ്കില്‍ തന്‍റെ വോട്ട് നിങ്ങള്‍ക്കായിരിക്കുമെന്നും രജിത് കുമാര്‍ വ്യക്തമാക്കുന്നു.

വേറിട്ട ലുക്കില്‍ പ്രഗ്യ നഗ്ര: നടിയുടെ അത്യാകര്‍ഷകമായ ചിത്രങ്ങള്‍ കാണാം

cmsvideo
  bigg boss malayalam season 3: fans requested to asianet for conduct soon grand finale

  English summary
  Bigg Boss malayalam season 3: Who is best in last 8? Rajith Kumar openly told poly firoz and Sajna
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X