കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ ഇന്ന് ഞെട്ടും; വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയില്‍ അയാള്‍ എത്തും; ആരായിരിക്കും?

Google Oneindia Malayalam News

പ്രേക്ഷകരുടെ പ്രിയപ്പെട്ട ഷോയായ ബിഗ് ബോസ് ആദ്യവാരം പിന്നിടുകയാണ്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡുകളില്‍ മത്സരാര്‍ത്ഥികള്‍ തങ്ങളുടെ ജീവിതാനുഭവങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു. പ്രേക്ഷകരുടെയും സഹ മത്സരാര്‍ത്ഥികളെയും കണ്ണീരണിയിപ്പിക്കുന്ന കഥകളാണ് മത്സരാര്‍ത്ഥികള്‍ പലരും വെളിപ്പെടുത്തിയത്. എന്നാല്‍ ഇപ്പോള്‍ ഷോ ആദ്യ വാരം പിന്നിടുമ്പോള്‍ ആദ്യ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി എത്തുന്നതായാണ് സൂചന. ഇതുമായി ബന്ധപ്പെട്ട ഒരു സൂചന നല്‍കിയാണ് ശനിയാഴ്ചത്തെ എപ്പിസോഡ് അവസാനിപ്പിച്ചത്.

നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍

സൂചന നല്‍കി പ്രമോ

സൂചന നല്‍കി പ്രമോ

ബിഗ് ബോസ് സീസണ്‍ 3യുടെ ആദ്യത്തെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ഇന്നാണെന്നാണ് സൂചന. ഇന്നത്തെ എപ്പിസോഡിന്റെ പ്രമോ കട്ടില്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ഇതോടെ പ്രേക്ഷകരും ആകാക്ഷയോടെ കാത്തിരിക്കുകയാണ് ആരാവും എത്തുകയെന്ന്.

 വാതില്‍ തുറക്കുന്നു

വാതില്‍ തുറക്കുന്നു

ബിഗ് ബോസ് ഹൗസില്‍ ഉച്ചത്തില്‍ പാട്ട് വച്ച് ഒരു ഗാനം മുഴങ്ങുന്നതോടെ മത്സരാര്‍ത്ഥികള്‍ ആകാംക്ഷയോടെ പുറത്തേക്ക് വരുന്നതും അവരുടെ മുന്നിലേക്ക് വാതില്‍ തുറക്കുന്നതുമാണ് പ്രമോ വീഡിയോയില്‍ ഉണ്ടായിരുന്നത്.

ആദ്യ സീസണ്‍

ആദ്യ സീസണ്‍

ആദ്യത്തെ രണ്ട് സീസണേക്കാള്‍ എണ്ണത്തില്‍ കുറവ് മത്സരാര്‍ത്ഥികളുമായാണ് ഇത്തവണ മത്സരം ആരംഭിച്ചത്. കഴിഞ്ഞ സീസണില്‍ 17 മത്സരാര്‍ത്ഥികളാണ് ആദ്യ എപ്പിസോഡില്‍ ഉണ്ടായിരുന്നത്. ഇത്തവണ അത് വെറും 14 മാത്രമായിരുന്നു. അതുകൊണ്ട് തന്നെ വൈല്‍ഡ് കാര്‍ഡ് പെട്ടെന്നുണ്ടാകാനാണ് സാധ്യത.

സര്‍പ്രൈസ് എന്‍ട്രികള്‍

സര്‍പ്രൈസ് എന്‍ട്രികള്‍

അതേസമയം, യഥാര്‍ത്ഥ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ അല്ലാത്ത ചില സര്‍പ്രൈസ് എന്‍ട്രികളും ബിഗ് ബോസ് നടത്താറുണ്ട്. രണ്ടാം സീസണില്‍ ധര്‍മ്മജന്‍ എത്തിയത് അങ്ങനെയായിരുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയെന്ന നിലയില്‍ ധര്‍മ്മജന്‍ ഹൗസില്‍ പ്രത്യക്ഷപ്പട്ടെങ്കിലും ഒരു ദിവസത്തേക്ക് മാത്രമുള്ള വരവായിരുന്നു അത്. അടുത്ത എപ്പിസോഡില്‍ മോഹന്‍ലാല്‍ ധര്‍മ്മജനെ തിരികെ വിളിക്കുകയായചിരുന്നു.

സാധാരണക്കാരുടെ നിര

സാധാരണക്കാരുടെ നിര

സെലിബ്രിറ്റികളേക്കാള്‍ കൂടുതല്‍ സാധാരണക്കാര്‍ അടങ്ങുന്നതാണ് ഇത്തവണത്തെ മത്സരാര്‍ത്ഥികളുടെ നിര. പ്രശസ്തരായ മത്സരാര്‍ത്ഥികള്‍ ഇത്തവണ വളരെ കുറവായിരുന്നു.

14 മത്സരാര്‍ത്ഥികള്‍

14 മത്സരാര്‍ത്ഥികള്‍

നോബി മാര്‍ക്കോസ്, അഡോണി ടി ജോണ്‍, ഭാഗ്യലക്ഷ്മി, ലക്ഷ്മി ജയന്‍, സൂര്യ ജെ മേനോന്‍, ഡിംപല്‍ ഭാല്‍, റിതു മന്ത്ര, കിടിലം ഫിറോസ്, റംസാന്‍ മുഹമ്മദ്, മണിക്കുട്ടന്‍, സന്ധ്യ മനോജ്, സായ് വിഷ്ണു, മജിസിയ ഭാനു,അനൂപ് കൃഷ്ണന്‍ എന്നിവരാണ് ഇത്തവണ ആദ്യ എപ്പിസോഡ് മുതലുള്ള 14 മത്സരാര്‍ഥികള്‍

ആരായിരിക്കും പുതിയ മത്സരാര്‍ത്ഥി

ആരായിരിക്കും പുതിയ മത്സരാര്‍ത്ഥി

ഷോയിലേക്ക് ആരായിരിക്കും പുതിയതായി എത്തുക എന്ന ആകാംക്ഷയിലാണ് മത്സരാര്‍ത്ഥികളും പ്രേക്ഷകരും. മുന്‍പ് പ്രവചിച്ചിരുന്ന ചില താരങ്ങളുടെ പേര് മുഴങ്ങിക്കേള്‍ക്കുന്നുണ്ടെങ്കിലും ഒന്നിലും ഒരു വ്യക്തത വന്നിട്ടില്ല. സെലിബ്രിറ്റി പരിവേഷമുള്ള ആരെങ്കിലും ആയിരിക്കും എത്തുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ.

സര്‍വ്വെ കഴിഞ്ഞു; ജയസാധ്യതയുള്ള പട്ടികയുമായി പിജെ ജോസഫ്, ജോസിനും കോണ്‍ഗ്രസിനും പണിയാകുംസര്‍വ്വെ കഴിഞ്ഞു; ജയസാധ്യതയുള്ള പട്ടികയുമായി പിജെ ജോസഫ്, ജോസിനും കോണ്‍ഗ്രസിനും പണിയാകും

പുതിയ ആവശ്യവുമായി കേരള കോണ്‍ഗ്രസ്; 12+4 വേണം, ജോസ് കെ മാണിയെ മെരുക്കാന്‍ പിണറായി നേരിട്ട്പുതിയ ആവശ്യവുമായി കേരള കോണ്‍ഗ്രസ്; 12+4 വേണം, ജോസ് കെ മാണിയെ മെരുക്കാന്‍ പിണറായി നേരിട്ട്

വയനാട് പിടിക്കാന്‍ മുരളീധരന്‍, കോട്ടയത്ത് ഉമ്മന്‍ ചാണ്ടി, ഭരണം പിടിക്കാന്‍ പുതിയ റോളുമായി കോണ്‍ഗ്രസ്വയനാട് പിടിക്കാന്‍ മുരളീധരന്‍, കോട്ടയത്ത് ഉമ്മന്‍ ചാണ്ടി, ഭരണം പിടിക്കാന്‍ പുതിയ റോളുമായി കോണ്‍ഗ്രസ്

ചേലക്കരയില്‍ മത്സരിക്കാന്‍ അഞ്ച് പേര്‍, കണ്‍ഫ്യൂഷനിലായി മുസ്ലീം ലീഗ്, വനിതാ സ്ഥാനാര്‍ത്ഥിയുണ്ടാവുമോ?ചേലക്കരയില്‍ മത്സരിക്കാന്‍ അഞ്ച് പേര്‍, കണ്‍ഫ്യൂഷനിലായി മുസ്ലീം ലീഗ്, വനിതാ സ്ഥാനാര്‍ത്ഥിയുണ്ടാവുമോ?

ആരെയും ആകര്‍ഷിപ്പിക്കും റിതിക സിങിന്റെ ഈ ചിത്രങ്ങള്‍

English summary
Bigg Boss Malayalam Season 3; Wild card entry is likely to take place today at Bigg Boss House
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X