
'അവൻ സ്നേഹം കൊണ്ട് നടക്കുന്ന താന്തോന്നി, റിയാസെ...നീ വിജയിക്കണം മുത്തേ...'; വൈറൽ കുറിപ്പിട്ട് ആരാധകൻ
കൊച്ചി : ഒരു റിയാലിറ്റി ഷോയെ സംബന്ധിച്ച് ജനങ്ങളിൽ നിന്നും ഉണ്ടാകുന്ന പ്രതികരണങ്ങൾ ഏറ്റവും വിലപ്പെട്ട ഒന്നാണ്. കാരണം, പൊതുജനം എത്ര മാത്രം ഒരു ഷോയെ വിലയിരുത്തുന്നു എന്നതിന്റെ തെളിവുകളാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരണങ്ങൾ ആയി തിരിച്ചു വരുന്നത്.
ബിഗ് ബോസ് മലയാളം സീസൺ 4 ഇത്തരത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ നിരവധി പ്രതികരണങ്ങൾ ഏറ്റു വാങ്ങുന്ന റിയാലിറ്റി ഷോയാണ്. അവശേഷിക്കുന്നത് വെറും ഒരാഴ്ച മാത്രം.
കഠിന പരിശ്രമത്തിലൂടെ അവസാന റൗണ്ടിൽ ആര് വിജയി ? എന്നതാണഅ ഇപ്പോൾ കൂടുതൽ സമൂഹ മാധ്യമങ്ങളിൽ വ്യാപിക്കുന്ന ചോദ്യം. ബിഗ് ബോസ് മലയാളികൾക്ക് പ്രിയപ്പെട്ടതായി മാറിയിരിക്കുന്നു.

ഇനി അവശേഷിക്കുന്ന മത്സരാർത്ഥികൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തുന്നത്. ഒരു റിയാലിറ്റി ഷോ എത്ര മാത്രം ജനങ്ങളുടെ മനസ്സിനെ കീഴ്പ്പെടുത്തി എന്നതിന്റെ തെളിവുകൾ ഇപ്പോൾ ബിഗ് ബോസിന്റെ ഔദ്യോഗിക പേജുകൾ വഴി പ്രകടമാണ്. ഇതിലൂടെ വ്യക്തമാകുന്നത് ബിഗ് ബോസിനെ മലയാളികൾ നെഞ്ചിലേറ്റി എന്നതാണ്.
'ബ്ലെസ്ലിക്ക് വട്ട പൂജ്യം, മത്സരബുദ്ധിക്ക് 80'; റിയാലിറ്റി ഷോയിൽ കൊമ്പുകോർത്ത് റിയാസ്! എന്തിനാണ്?

ഇപ്പോൾ ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന രണ്ട് മത്സരാർഥികളുടെ പേരുകൾ റിയാസും ബ്ലെസ്ലിയുമാണ്. ഇരുവരും തമ്മിൽ ഉണ്ടാകുന്ന വാക്ക് തർക്കങ്ങളും എതിർപ്പുകളും പ്രേക്ഷകർ ആസ്വദിക്കുന്നുണ്ട്. റിയാസിനെ പിന്തുണച്ച് ബിഗ് ബോസ് ആരാധകൻ എഴുതിയ ഒരു വൈറൽ കുറിപ്പാണ് ഇപ്പോൾ ജനശ്രദ്ധ നേടുന്നത്.

'റോൺസൺ റിയാസിനെ കുറിച്ച് പറഞ്ഞത് മാത്രം നോക്കിയാൽ മതി റിയാസ് എന്ന വ്യക്തി എത്രത്തോളം നല്ല മനുഷ്യനാണെന്ന് മനസിലാക്കാൻ' ... എന്ന വാക്കുകളിലൂടെയാണ് വൈറൽ കുറുപ്പ് ആരംഭിക്കുന്നത്. റിയാലിറ്റി ഷോയിൽ സിംപതിക്കും സെൻറിമെൻസിനും സ്ഥാനമില്ലെന്ന് വളരെ വ്യക്തമായി അറിയാവുന്ന വ്യക്തിയാണ് റിയാസെന്ന് ബിഗ് ബോസ് ആരാധകൻ പറയുന്നു.
ഈ ചിരിയാണ് കിടിലൻ; എന്നും ക്യൂട്ടാ...നൈസാ...; കനിഹ ചിത്രങ്ങൾ വൈറൽ

വൈറലായ വാക്കുകളുടെ പൂർണ്ണരൂപം ;-
'റോൺസൺ റിയാസിനെ കുറിച്ച് പറഞ്ഞത് മാത്രം നോക്കിയാൽ മതി റിയാസ് എന്ന വ്യക്തി എത്രത്തോളം നല്ല മനുഷ്യനാണെന്ന് മനസിലാക്കാൻ ,,,, ഇതൊന്നും അല്ലാത്ത റിയാസിനെ ഞാൻ പുറത്തു കൊണ്ടു വരുമായിരുന്നു എന്ന് പറഞ്ഞത് ഇവർ കരുതുന്ന പോലെ എപ്പോഴും ചൊറിഞ്ഞ് നടക്കുന്ന റിയാസിനെയല്ല ,,,,,

വളരെ സ്വീറ്റ് ആയിട്ടുള്ള വേറൊരു റിയാസുണ്ട് ,,,, അവനെ എനിക്കറിയാവുന്ന പോലെ ഈ വീട്ടിൽ ആർക്കുമറിയില്ല,,,,❤️❤️❤️❤️❤️❤️❤️ ഈ റിയാലിറ്റി ഷോയിൽ സിംപതിക്കും സെൻറിമെൻസിനും സ്ഥാനമില്ല എന്ന് വളരെ വ്യക്തമായി അറിയാവുന്ന ആളാണ് റിയാസ്,,,,,

അതു കൊണ്ട് തന്നെ അവൻ അവന്റെ സ്നേഹം പുറത്ത് കാണിച്ചില്ല എന്ന് മാത്രം,,, റിയാസ് നാടകം ആണെന്ന് ചിലർ പറയും,,, അങ്ങനെ നാടകം കാണിക്കുന്ന ആളാണ് റിയാസെങ്കിൽ കൂടുതൽ സപ്പോട് ഉണ്ടായ റോബിനെ മണിയടിച്ച് നടക്കുമായിരുന്നു,,,👉👉👉 റോബിനോടൊ ദിൽഷയോടൊ വഴക്കിടുമ്പോൾ എനിക്ക് വിഷമം വരില്ല ,,,,

പക്ഷേ ലക്ഷ്മി ചേച്ചിയോട് വഴക്കിടുമ്പോൾ എനിക്കെന്തോ വല്ലാത്ത സങ്കടം തോന്നും ,,,, ഗെയിമിന്റെ ഭാഗമായി മാത്രം എപ്പോഴും പ്രവോക്ക് ചെയ്ത് പുറത്ത് കാണിക്കാതെ മനസിൽ സ്നേഹം മാത്രം കൊണ്ട് നടക്കുന്ന താന്തോന്നി,,,,😢..നീ വിജയിക്കണം മുത്തേ ഈ സീസൺ,,,, നീ എന്തുകൊണ്ടും അതിന് അർഹനാണ്,,,,,Riyas brother ❤️❤️...'