India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കിളവി,തള്ള എന്നീ വിളികൾ കേട്ടു അവർ,ഒരു സ്ത്രീപക്ഷക്കാരിയും സടകുടഞ്ഞ് എണീറ്റില്ല';വൈറൽ കുറിപ്പ്

Google Oneindia Malayalam News

കൊച്ചി : ബിഗ് ബോസ് എന്നും വേറിട്ട കാഴ്ചകൾ തന്നെയാണ്. ഒരു റിയാലിറ്റി ഷോയെ ജനങ്ങൾ ഏറ്റെടുത്തു എന്നതിന്റെ തെളിവുകൾ സമൂഹമാധ്യമങ്ങളിൽ നിന്നും ഉണ്ടാകുന്ന മികച്ച പ്രതികരണങ്ങളിലൂടെ അറിയിവാൻ സാധിക്കും. 12 ദിവസങ്ങൾ കഴിഞ്ഞാൽ ബിഗ് ബോസ് മലയാളം സീസൺ 4 അവസാനിക്കുകയാണ്.

വേറിട്ട മത്സരാർത്ഥികളുടെ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇപ്പോൾ ഷോയിൽ നടക്കുന്നത്. അവശേഷിക്കുന്ന മത്സരാർത്ഥികൾ ആവേശത്തോടെ മുന്നേറുന്നു. സമൂഹ മാധ്യമങ്ങളിൽ ബോസ് മികച്ച ശ്രദ്ധ നേടുമ്പോൾ പ്രേക്ഷകരുടെ പ്രതികരണങ്ങൾ മത്സരാർത്ഥികളിലേക്കും കടക്കുകയാണ്.

ഫൈനൽ ദിനത്തിന്റെ കൗണ്ട്ഡൗൺ ആരംഭിച്ചിരിക്കുന്ന വേളയിൽ ഓരോ മത്സരാർത്ഥികളുടെ കഴിവുകളെയും കുറവുകളെയും എണ്ണി പറയുന്നുണ്ട് ഓരോ ആരാധകരും. ഇതിന്റെ ഭാഗമായി കുറിപ്പുകളും ഇപ്പോൾ വൈറലാകുകയാണ്.

1

ഇപ്പോഴിതാ, മത്സരാർത്ഥികളായ ധന്യയ്ക്കും, ലക്ഷ്മി പ്രിയയ്ക്കും പിന്തുണയുമായി ഒരു വൈറൽ കുറിപ്പ് സമൂഹമാധ്യമത്തിൽ പ്രചരിച്ചിരിക്കുകയാണ്. ബിഗ് ബോസ് കാണാത്തവർ വായിക്കണ്ട എന്ന വ്യത്യസ്ത മുന്നറിയിപ്പ് നൽകിയാണ് കുറിപ്പ് ആരംഭിക്കുന്നത്. എല്ലാവരും എഴുതി കൂട്ടിയത് ബിഗ് ബോസിലെ പുരുഷ സിംഹങ്ങളെ പറ്റിയാണ്.

'എനിക്ക് ഡിപ്രഷൻ അടിച്ച് പോകും, ബിഗ് ബോസിന്റെ വിന്നറാകണ്ട';പക്ഷെ നിൽക്കണം! ലക്ഷ്മി പ്രിയ പറയുന്നു'എനിക്ക് ഡിപ്രഷൻ അടിച്ച് പോകും, ബിഗ് ബോസിന്റെ വിന്നറാകണ്ട';പക്ഷെ നിൽക്കണം! ലക്ഷ്മി പ്രിയ പറയുന്നു

2

എന്നാൽ, പെൺസിംഹത്തെ കുറിച്ച് ആര് എഴുതി എന്ന് കുറിപ്പിലൂടെ ബിഗ് ബോസ് ആരാധിക ചോദിക്കുകയാണ്. പ്രായം ഉള്ളതുകൊണ്ട് കിളവി,തള്ള തുടങ്ങിയ മാന്യമായ വിളികൾ അവർ കേൾക്കേണ്ടി വന്നിട്ടും ഒരു സ്ത്രീപക്ഷക്കാരിയും സടകുടഞ്ഞ് എണീറ്റില്ല എന്ന ആരോപണവും നടത്തുന്നുണ്ട്.

3

വൈറൽ കുറിപ്പിലെ വാക്കുകൾ:-

'ബിഗ് ബോസ് കാണാത്തവ൪ വായിക്കണ്ട...
രണ്ടു സ്ത്രീകൾ...മുപ്പതിന് മുകളിൽ പ്രായം ഉള്ള, ഈ കാല ഘട്ടത്തിൽ അന്ന്യം നിന്നു വരുന്ന "കുടുംബജീവിതം" എന്ന "കലാ പരിപാടി മക്കളും ഭർത്താവുമായി വിജയിച്ചു മുന്നേറുന്ന രണ്ടു അമ്മമാർ. വെറും വീട്ടമ്മമാർ അല്ല അവരവരുടെ മേഖലയിൽ വിജയം കൈവരിച്ചവർ.

അഹാന കളര്‍ഫുളാണല്ലോ പോസ്, സംഗതി കലക്കിയിട്ടുണ്ട്, ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍

4

തുല്യത എന്നതു പ്രസംഗിക്കാൻ മാത്രം അല്ല ജീവിച്ചു കാണിക്കാൻ ഉള്ളതാണെന്ന് തെളിയിച്ച രണ്ടു സ്ത്രീകൾ. ഇരുവരും നടന്നു വന്നത് പൂമെത്തയിലൂടെ അല്ല. ജീവിതത്തിന്റെ കനൽ വഴികൾ സധൈര്യം നടന്നു കയറിയ രണ്ടു പേർ. ഒപ്പം ,വീട്ടിൽ മക്കളെ ഏൽപ്പിച്ചുവന്ന ഭർത്താകന്മാരുടെ പിന്തുണ നൂറു ശതമാനവും ഉള്ളവർ. ഒരു കുഞ്ഞിന് വേണ്ടി ഹോർമോൺ മരുന്നുകൾ ശരീരത്തിൽ ഏൽപ്പിച്ച വലിയ മുറിവുകൾ മറന്നുചെറുപ്പക്കാരോടൊപ്പത്തിനൊപ്പം എല്ലാ ടാസക്കുകളും ചെയ്യുന്നവർ.

5

ഈ ബിഗ്‌ബോസ് വീട്ടിൽ വന്ന അന്ന് മുതൽ ഇന്ന് വരെ അവിടെ എല്ലാവർക്കും , ഡ്യൂട്ടിയിൽ ഉണ്ടെങ്കിലും ഇല്ലെങ്കിലും, വച്ച് വിളമ്പിയവർ.. ആ വീട്ടിൽ ഏറ്റവും കൂടുതൽ സമയം പണി എടുക്കുന്നതായി നമ്മൾ കണ്ടവർ. ഈ പ്രായത്തിലുള്ള രണ്ടു പേർ ഇത്ര ദൂരം എത്തിയത് തീരെ പിടിക്കാത്ത "revolusioneries" ചുറ്റും ഉണ്ടായിട്ടും ആത്മാഭിമാനത്തോടെ മുന്നേറുന്നവർ. അവർ രണ്ടു പേരും ജീവിച്ചു തീർത്ത ജീവിതാനുഭവം കൂടെ ഉള്ള ചെറുപ്പക്കാർക്ക് ഇല്ല... എന്നിട്ടും പ്രായത്തിന്റെ പേരിൽ കാളിയാക്കപ്പെടുന്നവർ. ....

7

അവർ വിജയിക്കട്ടെ വിജയിക്കാതിരിക്കട്ടെ.. പക്ഷെ... മലയാളം ബിഗ് ബോസ്സിൽ പലരും വന്നു പോയിട്ടും ഇപ്പോഴും അതിജീവനത്തിന്റെ ചരടിൽ തൂങ്ങി ചിലന്തിയേ പോലെ മുകളിലേക്ക് എത്തുന്ന രണ്ടു സ്ത്രീകൾ ജൻഡർ, sexual orientation, parental tourture തുടങ്ങിയ പല വകുപ്പുകളിലും അവിടെ പലരും സംവരണങ്ങൾ ഉപയോഗിക്കുമ്പോഴും യാതൊരു സംവരണാനുകൂല്യവും ഇല്ലാതെ പോരാടി നിൽക്കുന്ന കേരളത്തിലെ ഒരു വലിയ വിഭാഗത്തിന്റെ പ്രതിനിധികൾ.

7

അവരുടെ ജാതിയും മാതവും കുറവുകളും പ്രായവും ചർച്ച ആക്കി പിടിച്ചു നിൽക്കാൻ ശ്രമിക്കാത്തവർ ... "അതിജീവിതക്കും" ലോകത്തുള്ള സകല സ്ത്രീ വിഷയങ്ങൾക്കും സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന "പെൺ പുലികൾ" ആരും തന്നെ ഇവരെ കണ്ടിട്ടേ ഇല്ല. എല്ലാവരുമെഴുതിയ കൂട്ടിയത് അവിടെ വന്നു പോയ പുരുഷ സിംഹങ്ങളെ പറ്റി മാത്രം വേണ്ടി..

8

ആരും ഇവരെ പറ്റി പറയില്ല കാരണ ഇവർക്ക് സ്പെഷ്യൽ ഒന്നും ഇല്ലാലോ !! ജീവിതം പല പരീക്ഷണങ്ങളും കൊടുത്തിട്ടും കുടുംബമെന്ന institution - ൽ തുടർന്നവർ അല്ലെ . .silly women..പ്രായം ഉള്ളതുകൊണ്ട് കിളവി " തള്ള" തുടങ്ങിയ മാന്യമായ വിളികൾ അവർ കേൾക്കേണ്ടി വന്നിട്ടും ഒരു സ്ത്രീപക്ഷക്കാരിയും സടകുടഞ്ഞ് എണീറ്റില്ല.. എണീക്കില്ല കാരണം അവർ "old normal "അല്ലേ!!!!!'......''

cmsvideo
  എല്ലാം മറന്ന് ഒന്നിച്ചു അവർ | Robin | Jasmin | Nimisha | Naveen | Akhil | Vinay | Bigg Boss
  English summary
  bigg boss malayalam season 4: A fan write up about Dhanya Mary Varghese and lakshmi priya goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X