
മോഹന്‍ലാലിന്റെ പ്രഖ്യാപനം എല്ലാവരെയും ഞെട്ടിച്ചു; ആരും പ്രതീക്ഷിക്കാത്ത എവിക്ഷന്, ബിഗ് ബോസില്‍ സംഭവിച്ചത്
പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി ബിഗ് ബോസ് സീസണ് 4 മുന്നേറുകയാണ്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡ് ശരിക്കും മത്സരാര്‍ത്ഥികളെയും ആരാധകരെയും ശരിക്കും ഞെട്ടിച്ചിരുന്നു. ബി ബി ഹൗസില്‍ നിന്നും മൂന്നാമത്തെ എലിമിനേഷനാണ് നടന്നിരിക്കുന്നത്. ആദ്യം ഷോയില്‍ നിന്ന് പുറത്തായത് ജാനകി ആയിരുന്നെങ്കില്‍ രണ്ടാമത് പുറത്തായത് ശാലിനി ആയിരുന്നു. ആരായിരിക്കും മൂന്നാമത് പുറത്താകുമെന്ന ആശങ്കകള്ക്കിടെയില് നിന്നാണ് ആ പേര് മോഹന്‍ലാല്‍ വെളിപ്പെടുത്തിയത്.

പുറത്താവുന്ന മൂന്നാമത്തെ മത്സരാര്‍ത്ഥിയായത് അശ്വിനായിരുന്നു. ബ്ലെസ്ലി, സൂരജ്, റോബിന്, അശ്വിന് എന്നിവരായിരുന്നു ഇത്തവണത്തെ എലിമിനേഷന് പട്ടികയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ അശ്വിന്റെ പേര് അവതാരകനായ മോഹന്‍ലാല്‍ വെളിപ്പെടുത്തുകയായിരുന്നു. എല്ലാ മത്സരാര്‍ത്ഥികളോടും കുശലം പ്രഖ്യാപിച്ചതിന് ശേഷമാണ് മോഹന്‍ലാല്‍ എവിക്ഷന് പ്രഖ്യാപിച്ചത്.

ഷോയില്‍ കുറച്ചൂകൂടി ആക്ടീവാകണമെന്ന് താന്‍ എത്ര തവണ പറഞ്ഞതാണെന്ന് മോഹന്‍ലാല്‍ പറയുന്നുണ്ട്. അത് ഉപയോഗിച്ചില്ലെന്നും മോഹന്‍ലാല്‍ പറയുന്നു. പിന്നാലെയാണ് അശ്വിന്റെ പേര് എഴുതി കാര്‍ഡ് മോഹന്‍ലാല്‍ ഉയര്‍ത്തിയത്. ഇതിന് ശേഷം ബിഗ് ബോസ് ഹൗസിലെ ഓരോരുത്തരോടും നന്ദി പറഞ്ഞ് അശ്വിന് വീട്ടില്‍ നിന്ന് പുറത്തേക്കിറങ്ങുകയായിരുന്നു.

ബിഗ് ബോസിന്റെ തുടക്ക സമയത്ത് ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച മത്സരാര്‍ത്ഥിയായിരുന്നു അശ്വിന്. ആദ്യ ആഴ്ചയില്‍ തിളങ്ങിയ അശ്വിന് ക്യാപ്റ്റനായി മാറുകയും ചെയ്തിരുന്നു. വീട്ടിലെ എല്ലാ കാര്യങ്ങളിലും അശ്വിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. കൂടാതെ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ അശ്വിന് മികച്ച പിന്തുണയാണ് ലഭിച്ചത്.

എന്നാല്‍ ഷോയുടെ രണ്ടാം ആഴ്ച എത്തുമ്പോഴേക്കും അശ്വിന് ശരിക്കും കോര്‍ണര്‍ ചെയ്യപ്പെട്ടു. ഇക്കാര്യം മോഹന്‍ലാല്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ആ ആഴ്ചയിലെ എവിക്ഷന് ലിസ്റ്റ് പുറത്തുവന്നപ്പോള്‍ അശ്വിനായിരിക്കും പുറത്തുപോകുകയെന്ന ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ അടക്കം ഉയര്‍ന്നിരുന്നു.

അതേസമയം ഷോയില്‍ നിന്ന് പുറത്തായതിന് പിന്നാലെ അശ്വിന്റെ ആദ്യ പ്രതികരണം പുറത്തുവന്നു. ഒരു മാജിക് പോലെ ഷോയിലേക്ക് വന്നതെന്ന് അശ്വിന് പറഞ്ഞു. എന്റെ ജീവിതത്തില്‍ എനിക്ക് കിട്ടിയ ഏറ്റവും വലിയ പ്ലാറ്റ്ഫോം. ഒരുപാട് പഠിക്കാന്‍ പറ്റി. കുറച്ചുപേര്‍ക്കെങ്കിലും എന്റെ ജീവിതം പ്രചോദനമാകുമെന്നാണ് കരുതുന്നതെന്ന് അശ്വിന് പറഞ്ഞു.

കുറക്കേൂടി ചെയ്യാനുണ്ടെന്ന് തോന്നിയോ എന്ന് ചോദിച്ചപ്പോള്‍ എന്റെ മാക്സിമം ചെയ്തെന്നായിരുന്നു അശ്വിന് പറഞ്ഞത്. എല്ലാരോടും പോസിറ്റീവ് പറഞ്ഞ് ഇറങ്ങാനായിരുന്നു തീരുമാനിച്ചത്. നവീന്‍ ചേട്ടനെ മിസ് ചെയ്യും, എന്നെ പേഴ്സണലായി മനസിലാക്കിയ വ്യക്തിയാണ്. ജാസ്മിന്, നിമിഷ ഇവരേയും മിസ് ചെയ്യുമെന്ന് അശ്വിന് പറഞ്ഞു.

അതേസമയം, ഇത്തവണ നാല് പുരുഷന്മാരാണ് എലിമിനേഷനിലേക്ക് എത്തിയത്. നവീനും ലിസ്റ്റില്‍ വന്നുവെങ്കിലും ക്യാപ്റ്റനായ റോണ്സണ് നവീനെ സേഫാക്കുകയായിരുന്നു. ഇതേക്കുറിച്ച് തുടക്കത്തില്‍ തന്നെ മോഹന്‍ലാല്‍ ചോദിച്ചിരുന്നു. ഫ്രണ്ട്ഷിപ്പ് വെച്ചാണ് റോണ്സണ് നവീനെ സേഫാക്കിയതെന്നായിരുന്നു സഹതാരങ്ങള്‍ പറഞ്ഞത്. സൂരജും അശ്വിനും ബ്ലസ്ലിയും ഡോക്ടര്‍ റോബിനുമായിരുന്നു എലിമിനേഷന് പട്ടികയില്‍ വന്ന മറ്റുള്ളവര്‍.
'എന്റേത് സിപിഎം അനുഭാവി കുടുംബം': എംവി ജയരാജനും കാരായി രാജനുമെതിരെ മുഖ്യമന്ത്രിക്ക് രേഷ്മയുടെ പരാതി