
'എനിക്ക് ദിൽഷയോട് പ്രണയം, പക്ഷെ, ദിൽഷയ്ക്ക് ?'.. മോഹൻലാലിനോട് തുറന്നു പറഞ്ഞ് ദേ ഈ കാമുകൻ
കൊച്ചി : വിരലിൽ എണ്ണാവുന്ന ദിനങ്ങൾ ബാക്കിയാക്കി ബിഗ് ബോസ് മലയാളം സീസൺ 4 ആവശ്യത്തോടെ മുന്നേറുകയാണ്. യാതൊരു രീതിയിലും അങ്ങോട്ടും ഇങ്ങോട്ടും വിട്ടു കൊടുക്കാത്ത മത്സരാർത്ഥികളെയാണ് ഇത്തവണ പ്രേക്ഷകർക്ക് കാണാൻ കഴിഞ്ഞത്.
എല്ലാവരും ചുണക്കുട്ടികൾ ആണെന്ന് ബിഗ് ബോസ് ആരംഭിച്ച് രണ്ടു ദിവസങ്ങൾക്കുള്ളിൽ തന്നെ ആരാധകർക്ക് വ്യക്തമായിരുന്നു. വേറിട്ട ടാസ്ക്കുകളും എതിർപ്പുകളും നർമ്മങ്ങളും പ്രണയവും എല്ലാം മലയാളികളുടെ മനസ്സിനെ കീഴ്പ്പെടുത്തിയത് ചെറുതായിട്ടൊന്നുമല്ല.
ഇപ്പോൾ ആരാകും ടൈറ്റിൽ വിന്നർ എന്ന ചോദ്യമാണ് ബിഗ് ബോസ് വീടിനുള്ളിലും പ്രേക്ഷകരുടെ മനസ്സിലും സമൂഹ മാധ്യമങ്ങളിലും പ്രചരിക്കുന്ന ചോദ്യം. ഇക്കഴിഞ്ഞ ഷോയുടെ വീക്കൻഡ് എപ്പിസോഡായ സ്പോൺസർ ടാസ്ക്കിനെ കുറിച്ച് മോഹൻലാൽ മത്സരാർത്ഥികളോട് ചോദിച്ചിരുന്നു.

പോൺസിന്റെ ലില്ലിപ്പൂക്കൾ എന്നാണ് ബിഗ് ബോസ് ടാസ്കിന് നിർദ്ദേശിച്ച പേര്. ഇതിൽ തന്റെ പ്രണയത്തെ വെളിപ്പെടുത്തുകയായിരുന്നു ബ്ലെസ്ലി. മത്സരാർത്ഥിയായ ദിൽഷയെ ഇഷ്ടമാണെന്ന് പ്രകടിപ്പിച്ച് ബ്ലെസ്ലി പൂവ് കൊടുത്തിരുന്നു. ഈ സംഭവം ഏറെ വിസ്മയത്തോടെ ബിഗ് ബോസ് പ്രേക്ഷകർ കണ്ടു. എന്നാൽ, ഇതിനെ പറ്റിയാണ് മോഹൻലാൽ ചോദിച്ചത്.
'അവൻ സ്നേഹം കൊണ്ട് നടക്കുന്ന താന്തോന്നി, റിയാസെ...നീ വിജയിക്കണം മുത്തേ...'; വൈറൽ കുറിപ്പിട്ട് ആരാധകൻ

അതെന്താ അങ്ങനെ എന്ന് ബ്ലെസ്ലിയോട് ചോദിക്കുകയാണ് മോഹൻലാൽ. ഇതിൽ ബ്ലെസ്ലിയുടെ മറുപടി ഇങ്ങനെ :- 'സ്നേഹിക്കപ്പെടാൻ ഒരു ഭാഗ്യം വേണം. ദിൽഷ ഉദ്ദേശിക്കുന്നത് സഹോദര സ്നേഹമാണ്. എന്നാൽ, അതല്ല. ഞാൻ ഉദ്ദേശിക്കുന്നത് പ്രണയമാണ്...'

പിന്നാലെ മോഹൻ ലാലിന്റെ ചോദ്യം എത്തി. പ്രണയവും ബ്രദറും എങ്ങനെ ശരിയാക്കി എടുക്കും ? എന്നാണ് മോഹൻലാൽ ചോദിച്ചത്. എന്നാൽ, വീണ്ടും ബ്ലെസ്ലിയുടെ മറുപടി വ്യത്യസ്തമായി മാറിയിരുന്നു. ആർക്ക് ആരെ വേണമെങ്കിലും പ്രണയിക്കാം. പ്രേമം ആകുമ്പോഴാണ് പ്രശ്നം ഉണ്ടാകുന്നതെന്ന് ബ്ലെസ്ലി വ്യക്തമാക്കി. എന്നാൽ, ബ്ലെസ്ലിക്ക് പ്രണയമാണോ പ്രേമം ആണോ ഉള്ളതെന്നും മോഹൻലാൽ ചോദിച്ചിരുന്നു.
കറുപ്പിൽ തിളങ്ങി ഈ നായിക; ലുക്കിലാണ് നല്ല സെറ്റാണ്; മീരാനന്ദനെ കാണാം

എന്നാൽ, ദിൽഷയോട് തനിക്ക് പ്രേമം എന്നാണ് ബ്ലെസ്ലി മറുപടി പറഞ്ഞത്. അതേസമയം, ഇപ്പോൾ ബിഗ് ബോസ് മലയാളം സീസൺ നാലിലെ ചർച്ചകളിൽ ഇടം പിടിക്കുന്ന പേരുകളാണ് മത്സരാർത്ഥികളായ ബ്ലെസ്ലിയും റിയാസും. റിയാലിറ്റി ഷോ അവസാനിക്കാൻ ഒരാഴ്ച പോലും ഇനി അവശേഷിക്കുന്നില്ല. ഇരുവർക്കും ഇടയിലുള്ള എതിർപ്പുകളും ശക്തമായി നില നിൽക്കുന്നതാണ് ഇപ്പോൾ കാണാൻ കഴിയുന്നത്.

ബിഗ് ബോസ് കുടുംബത്തിലെ മറ്റു മത്സരാർഥികൾക്ക് ബ്ലെസ്ലിയെ കുറിച്ച് നല്ല അഭിപ്രായമാണ്. ബ്ലെസ്ലിയുടെ ചിന്താഗതിയും ബുദ്ധിവൈഭവും മികച്ച അഭിപ്രായങ്ങൾ ബിഗ് ബോസ് കുടുംബം ചർച്ച ചെയ്യാറുണ്ട്. എന്നാൽ, റിയാസ് ഇത്തരത്തിലൊരു പ്രതികരണം നടത്തുന്ന വ്യക്തിയല്ല. ഇടയ്ക്കിടെ റിയാലിറ്റി ഷോയിലൂടെ റിയാസ് ബ്ലെസ്ലിയെ എതിർത്ത് സംസാരിക്കുന്നത് പ്രേക്ഷകർ കാണാറുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന എപ്പിസോഡിലും റിയാസ് ബ്ലെസ്ലിയെ ചവിട്ടി തേയ്ച്ചു.

ബിഗ് ബോസിൽ ഇതുവരെ കാണിച്ച പ്രകടനത്തിന് മാർക്കിടാൻ മോഹൻലാൽ ഓരോരോ മത്സരാർത്ഥിക്കും അവസരം നൽകിയിരുന്നു. ഏതെങ്കിലും ഒരു മത്സരാര്‍ഥിയെ എടുത്ത്, മത്സരബുദ്ധി, നേതൃപാടവം, വിനോദം, സഹന ശക്തി, കാഴ്ചപ്പാട് എന്നീ മാനദണ്ഡങ്ങള്‍ വച്ച് മാര്‍ക്ക് നല്‍കാനായിരുന്നു ടാസ്ക്.

ബിഗ് ബോസ് നൽകിയ ഈ അവസരത്തില്‍ റിയാസ് ബ്ലെസ്ലിയെയാണ് ടാസ്ക്കിന് വേണ്ടി തെരഞ്ഞെടുത്തത്. പിന്നാലെ ബ്ലെസ്ലിയ്ക്ക് മാർക്കും നൽകി ബ്ലെസ്ലിയുടെ മത്സര ബുദ്ധിക്ക് 80 മാര്‍ക്കും നേതൃപാടവത്തിന് 30 മാര്‍ക്കും വിനോദത്തിന് 70 മാര്‍ക്കും സഹനശക്തിക്ക് 80 മാര്‍ക്കും കാഴ്ചപ്പാടിന് 10 മാര്‍ക്കും ആണ് റിയാസ് നല്‍കിയത്. എന്നാല്‍ പല വിഷയങ്ങളിലും തന്റെ അഭിപ്രായ പ്രകാരം ബ്ലെസ്ലിക്ക് പൂജ്യം കാഴ്ചപ്പാടാണ് ഉള്ളതെന്നും റിയാസ് പറഞ്ഞു.