India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കെട്ടുന്ന പെണ്ണിന് പണം കൊടുക്കും,പുരുഷ ധനം!, എന്റെ പേരിനൊപ്പം അവളുടെ പേര് ചേർക്കും'; ബ്ലെസ്‍ലി

Google Oneindia Malayalam News

കൊച്ചി : നിരവധി ആരാധകരുളള റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം സീസൺ 4. മത്സരാർത്ഥികളും ഷോക്കുള്ളിൽ ഉണ്ടാവുന്ന വാക്ക് തർക്കങ്ങളും എതിർപ്പുകളും നിലപാടുകളും കാഴ്ചക്കാരെ ഈ റിയാലിറ്റി ഷോയിലേക്ക് അടുപ്പിക്കുന്നു.

ചുരുങ്ങിയ ദിവസങ്ങൾ മാത്രമാണ് ബിഗ് ബോസ് ഫൈനലിനായി ബാക്കിയാവുന്നത്. മത്സരാർത്ഥികളുടെ മികച്ച പ്രകടനങ്ങൾ ഇപ്പോൾ ബിഗ് ബോസിൽ വേറിട്ട രീതിയിലാണ് ആസ്വദിക്കാൻ കഴിയുക. റിയാലിറ്റി ഷോയുടെ ഭാഗമായി എല്ലാ മത്സരാർത്ഥികളും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തുകയാണ്.

ജനങ്ങൾ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന മത്സരാർത്ഥികളിൽ ഒരാളാണ് ബ്ലെസ്‍ലി. പ്രവർത്തന രീതിയും പറയുന്ന വാക്കുകളും അന്നും ഇന്നും ജനങ്ങൾക്ക് സ്വീകാര്യമാണ്.

1

എന്നാൽ ഈ മത്സരാർത്ഥിയെ താല്പര്യമുള്ളവരും ഇല്ലാത്തവരും ബിഗ് ബോസ് ഹൗസിന് ഉള്ളിൽ ഉണ്ട്. പക്ഷേ, ഇവയൊക്കെ തന്നെ ബ്ലെസ്‍ലിക്ക് അറിയാമെങ്കിലും തനിക്ക് കഴയുന്നതു പോലെ രീതിയിൽ ഗെയിം സ്ട്രാറ്റജികള്‍ ആവിഷ്കരിച്ച് മുന്നോട്ടു പോകുന്ന മത്സരാർത്ഥി എന്ന പരിഗണനയും ബ്ലെസ്‍ലിയ്ക്ക് കൊടുക്കാതിരിക്കാൻ കഴിയില്ല.

സ്വന്തം കുഴി തോണ്ടുന്ന ബ്ലസ്ലിയുടെ നെഗറ്റീവ്;ടോപ് 3 മത്സരാർത്ഥികൾ..സാധ്യത;വൈറൽ കുറിപ്പ്സ്വന്തം കുഴി തോണ്ടുന്ന ബ്ലസ്ലിയുടെ നെഗറ്റീവ്;ടോപ് 3 മത്സരാർത്ഥികൾ..സാധ്യത;വൈറൽ കുറിപ്പ്

2

തമാശ രൂപേണ മറ്റു ചില മത്സരാർത്ഥികൾ ബ്ലെസ്‍ലിയെ കളിയാക്കാറുണ്ട്. ചിന്ത കൂടുതലുള്ള മത്സരാർത്ഥി എന്നാണ് ബ്ലെസ്‍ലിയെ വിളിക്കാറ്. ഇക്കഴിഞ്ഞ എപ്പിസോഡിൽ മനസ്സിലുള്ള തന്റെ വേറിട്ട ആശയത്തെ ബിഗ് ബോസ് റിയാലിറ്റി ഷോ വഴി പുറം ലോകത്തെ അറിയിച്ചിരിക്കുകയാണ് മത്സരാർത്ഥിയായ ബ്ലെസ്‍ലി. ഷോ അവസാനിക്കാൻ ഒരാഴ്ച പോലും ബാക്കിയില്ലാത്ത അവസരത്തിലാണ് ബ്ലെസ്‍ലിയുടെ ഈ പുതിയ വെളിപ്പെടുത്തലുകൾ.

3

ലിംഗ സമത്വത്തിൽ ഊന്നിയ ചില ആശയങ്ങളെ കുറിച്ചാണ് ബ്ലെസ്‍ലി സംസാരിച്ചത്. ബിഗ് ബോസ് സീസൺ നാലിലെ ടൈറ്റില്‍ വിന്നര്‍ ആയാൽ ഇതിൽ ലഭിക്കുന്ന തുക പുരുഷ ധനമായി താൻ വിവാഹം ചെയ്യാൻ ഇരിക്കുന്ന പെൺകുട്ടിക്ക് നൽകുമെന്ന് ബ്ലെസ്‍ലി വ്യക്തമാക്കിയിരിക്കുകയാണ്. ഏറെ വ്യത്യസ്തമായ ഒരു നിലപാടാണ് ബ്ലെസ്‍ലി വാക്കുകളായി പറഞ്ഞത്.

നമ്മുടെ നായിക മീര ജാസ്മിൻ; ഇതാ പുത്തൻ ലുക്കിൽ, ചിത്രങ്ങൾ ഏറ്റെടുത്ത് പ്രിയപ്പെട്ട ആരാധകർ

4

ബ്ലെസ്‍ലിയുടെ വാക്കുകൾ ഇങ്ങനെ ;

'നമ്മുടെ ഈ നാട്ടിലുള്ള ഒരു സംഭവമാണ് സ്ത്രീധനം. ബിഗ് ബോസില്‍ സീസൺ നാലിൽ ഞാന്‍ ജയിക്കുകയാണെങ്കില്‍ എനിക്ക് ലഭിക്കുന്ന ഫണ്ട് ഞാന്‍ വിവാഹം കഴിക്കുന്ന കുട്ടിക്ക് പുരുഷ ധനമായി കൊടുക്കണമെന്നുണ്ട്. അത്തരത്തിൽ ഒരു മാതൃക കാണിക്കണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.

4

വിവാഹം കഴിഞ്ഞ ഒരുപാട് പെണ്‍കുട്ടികള്‍ സ്വന്തം പേരിനൊപ്പം ഭര്‍ത്താവിന്റെ പേര് ചേര്‍ക്കുന്നതായി കണ്ടിട്ടുണ്ട്. എന്നാൽ, ഇതും ഞാൻ തിരുത്താൻ ആഗ്രഹിക്കുന്നു. എന്റെ പേരിന്റെ കൂടെ ആ പെണകുട്ടിയുടെ പേര് കൂട്ടിച്ചേര്‍ക്കണം. ഇവിടെ അങ്ങനെയും ഒരു സാധ്യത ഉണ്ടെന്ന് കാണിച്ച് കൊടുക്കണം എനിക്ക്, ജാതി, മത ഭേദങ്ങളില്ലാതെ സ്വന്തം പങ്കാളികളെ തെരഞ്ഞെടുക്കാന്‍ എല്ലാവര്‍ക്കും സാധിക്കട്ടെ';....

5

അതേസമയം, ബിഗ് ബോസ് മലയാളം സീസണ 4 ലെ ടൈറ്റില്‍ വിജയിയെ കാത്തിരിക്കുന്നത് 50 ലക്ഷം രൂപയാണ്. കഴിഞ്ഞ എപ്പിസോഡിൽ മോഹന്‍ലാല്‍ പോയതിന് പിന്നാലെയായിരുന്നു ബ്ലെസ്‍ലി ഇക്കാര്യങ്ങള്‍ വ്യക്തമാക്കാൻ തയ്യാറായത്. എന്നാൽ, കഴിഞ്ഞ എപ്പിസോഡിൽ പോൺസിന്റെ ലില്ലിപ്പൂക്കൾ എന്ന ബിഗ് ബോസ് ടാസ്ക്കിൽ തന്റെ പ്രണയത്തെ കുറിച്ച് ബ്ലെസ്ലി വെളിപ്പെടുത്തിയിരുന്നു. മത്സരാർത്ഥിയായ ദിൽഷയെ ഇഷ്ടമാണെന്ന് പ്രകടിപ്പിച്ച് ബ്ലെസ്ലി പൂവ് കൊടുത്തിരുന്നു. ഈ സംഭവം ഏറെ വിസ്മയത്തോടെ ബിഗ് ബോസ് പ്രേക്ഷകർ കണ്ടു. എന്നാൽ, ഇതിനെ പറ്റിയാണ് മോഹൻലാൽ ചോദിച്ചത്.

5

അതെന്താ അങ്ങനെ എന്ന് ബ്ലെസ്ലിയോട് ചോദിക്കുകയാണ് മോഹൻലാൽ. ഇതിൽ ബ്ലെസ്ലിയുടെ മറുപടി ഇങ്ങനെ :- 'സ്നേഹിക്കപ്പെടാൻ ഒരു ഭാ​ഗ്യം വേണം. ദിൽഷ ഉദ്ദേശിക്കുന്നത് സഹോദര സ്നേഹമാണ്. എന്നാൽ, അതല്ല. ഞാൻ ഉദ്ദേശിക്കുന്നത് പ്രണയമാണ്...' പിന്നാലെ മോഹൻ ലാലിന്റെ ചോദ്യം എത്തി. പ്രണയവും ബ്രദറും എങ്ങനെ ശരിയാക്കി എടുക്കും ? എന്നാണ് മോഹൻലാൽ ചോദിച്ചത്.

cmsvideo
  എല്ലാം മറന്ന് ഒന്നിച്ചു അവർ | Robin | Jasmin | Nimisha | Naveen | Akhil | Vinay | Bigg Boss
  5

  എന്നാൽ, വീണ്ടും ബ്ലെസ്ലിയുടെ മറുപടി വ്യത്യസ്തമായി മാറിയിരുന്നു. ആർക്ക് ആരെ വേണമെങ്കിലും പ്രണയിക്കാം. പ്രേമം ആകുമ്പോഴാണ് പ്രശ്നം ഉണ്ടാകുന്നതെന്ന് ബ്ലെസ്ലി വ്യക്തമാക്കി. എന്നാൽ, ബ്ലെസ്ലിക്ക് പ്രണയമാണോ പ്രേമം ആണോ ഉള്ളതെന്നും മോഹൻലാൽ ചോദിച്ചിരുന്നു. എന്നാൽ, ദിൽഷയോട് തനിക്ക് പ്രേമം എന്നാണ് ബ്ലെസ്ലി മറുപടി പറഞ്ഞത്. അതേസമയം, ബ്ലെസ്‍ലി, റിയാസ്, സൂരജ്, ലക്ഷ്‍മി പ്രിയ, ദില്‍ഷ, ധന്യ എന്നിവരാണ് ഈ സീസണില്‍ അവശേഷിക്കുന്ന മത്സരാത്ഥികൾ.

  English summary
  bigg boss malayalam season 4; Blesslee shared his views on marriage goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X