India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ബ്ലസ്ലിയുടേത് ഒട്ടും വിവേകമില്ലാത്ത തീരുമാനമായിപ്പോയി;പക്ഷേ റിയാസിന് അത് സാധിച്ചു';കുറിപ്പ്

Google Oneindia Malayalam News

കൊച്ചി; ഈ വീക്കിലെ നോമിനേഷൻ ടാസ്കിൽ ലക്ഷ്മിപ്രിയയെ ആയിരുന്നു ബ്ലസ്ലി നോമിനേറ്റ് ചെയ്തത്. ബിഗ് ബോസ് വീട്ടിൽ ലക്ഷ്മിപ്രിയ വർഗീയ-രാഷ്ട്രീയ കാർ‍ഡ് ഇറക്കുന്നുവെന്നായിരുന്നു ബ്ലസ്ലിയുടെ ആരോപണം.വിഷയം ബിഗ് ബോസ് ആരാധകർക്കിടയിൽ വലിയ ചർച്ചയ്ക്ക് കാരണമായിരുന്നു.

ഇവിടെ ബ്ലസ്ലിയുടെ പ്രതികരണം അപക്വമായി പോയെന്ന് പറയുകയാണ് ആരാധകൻ. ഇതൊരു നോർമൽ വിഷയമായി മുന്നോട്ട് വെക്കണ്ട ഒന്നല്ല എന്ന് ബ്ലസ്ലിക്ക് തോന്നാതെ പോയത് പക്വമല്ലാത്തതു കൊണ്ട് തന്നെയാണെന്നും അവിടെ റിയാസ് പക്വതയോടെയാണ് ഇടപെട്ടതെന്നും ആരാധകൻ പങ്കിട്ട കുറിപ്പിൽ പറയുന്നു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

'കുട്ടിക്കാലത്തേക്ക് തിരിച്ച് പോകാൻ തോന്നുന്നുവെന്ന് ഭാവന';കുട്ടിക്കാലത്തെ ക്യൂട്ട് ചിത്രങ്ങളുമായി താരം

1

മനുഷ്യരുടെ പക്വതയുടെ അതിർവരമ്പ് എവിടെവരെ ആണന്ന് നമുക്ക് നിശ്ചയിക്കാൻ കഴിയുമോ?ബിഗ്ബോസ് ഹൗസിൽ എത്തിയതു മുതൽ റിയാസ് എന്ന വ്യക്തി താൻ ഫോളോ ചെയ്യുന്ന ആശയ വിരുദ്ധതക്കെതിരെ ഒരു പക്ഷേ ഏറ്റവും പൊളിച്ചടുക്കാൻ തിരഞ്ഞടുത്ത ആദ്യ വ്യക്തി ലക്ഷ്മി പ്രിയയെ ആണ്.ലക്ഷ്മി പ്രിയ മുന്നോട്ട് വെക്കുന്ന ആശയങ്ങളെ അല്ലങ്കിൽ അവർക്കുള്ളിലെ പ്രതിസ്ഥാനത്ത് വരുന്ന ആശയ വിരുദ്ധതയെ ഒരുപരിധിവരെ പുറത്തെടുത്ത് പുറത്തുകൊണ്ടുവരാൻ റിയാസിന് സാധിച്ചിട്ടുണ്ട്.

2

കയ്യിൽ നിന്ന് കൈവിട്ടുപോയ ലക്ഷ്മി പ്രിയ പലപ്പോഴും വുമൺകാഡ് പുറത്തെടുത്ത് എതിരെ അവരെ പ്രൊട്ടക്റ്റ് ചെയ്യാൻ ശ്രമിച്ചതുമാണ്.ലക്ഷ്മിപ്രിയ എന്ന വ്യക്തിയുടെ മത രാഷട്രീയം എന്തു തന്നെ ആയിക്കോട്ടെ...
ഒരു പ്ലാറ്റ്ഫോമിൽ തൊട്ടാൽ പൊള്ളുന്ന ഒരു വിഷയമാണ് മതവർഗ്ഗീയത , അത് ഡയക്റ്റോ ഇൻഡയറക്റ്റോ ആയി അവർ പ്രകടിപ്പിക്കുന്നുണ്ടങ്കിൽ ആ വിഷയത്തിനെ അവിടെയുള്ള മത്സരാർത്ഥികൾ പക്വതയോടെ അവോയിഡ് ചെയ്ത് വിടേണ്ട വിഷയമാണ്. കാരണം ഈ വിഷയം പുറത്തെത്തുമ്പോഴുണ്ടാവുന്ന ഇംമ്പാക്റ്റ് അവനവൻ്റെ എക്സിസ്റ്റൻ്റിനെ തന്നെ തകർത്തു കളയാൻ പാകത്തിൽ വിവരദോഷികളായ ഒരുകൂട്ടം വർഗ്ഗീയവാദികൾ ഏറ്റടുക്കാൻ ഈ സമൂഹത്തിൽ ജീവിച്ചിരിപ്പുണ്ട് എന്നത് പേടിപ്പെടുത്തുന്ന കാര്യമാണ്.

3

താൻ ഇവിടെ പകർന്നു നൽകാൻ വന്നത് സനാദന ധർമ്മത്തിൻ്റെ അടിസ്ഥാന മൂല്യങ്ങളാണ് എന്നും പറഞ്ഞ് ലക്ഷ്മി പ്രിയ മുന്നോട്ട് വെച്ചപ്പൊൾ , സനാദന ധർമ്മം ഫോളോ ചെയ്യുന്ന ലക്ഷ്മിപ്രിയ ആ സനാധനധർമ്മത്തിനെതിരെ തൻ്റെ പ്രവർത്തിയിലൂടെ തീർത്തും പരാജയയായി മാറുന്ന കാഴ്ച നമ്മൾ കണ്ടതാണ്....!

4

ആ ആശയത്തോടുള്ള തൻ്റെ വിപരീത പ്രവർത്തികൾ കൊണ്ട് എന്തു തരംസനാധന ധർമ്മമാണ് നിങ്ങൾ മുന്നോട്ടു വെക്കുന്നതെന്നും നിങ്ങളൊരു ബുൾശിറ്റ് ആണന്നും റിയാസ് കോട്ട് ചെയ്തപ്പോൾ
സാധാരണ മലയാളികൾ ഉൾപ്പെടാത്ത പ്ലാറ്റ്ഫോമായ ' ട്വിറ്റർ ' എന്ന പ്ലാറ്റ്ഫോമിലൂടെ ചില വർഗ്ഗീയ തീവ്രവാദികൾ സനാധന ദർമ്മത്തെ ഒരാൾ മോശമായി പരാമർശിക്കുന്നു എന്ന് പറഞ്ഞ് പോസ്റ്റിട്ട തീവ്രവാദികളും ഉൾപ്പെട്ട ഒരു സമൂഹമാണ് നമ്മുടേത്......!

4

അവിടെ ന്യൂനപക്ഷ പരാമർശകാഡ് ഇറക്കിയെന്ന് ബ്ലസ്ലി സംസാരിച്ചപ്പോൾ ഒട്ടും വിവേകമില്ലാത്ത ഒരു തീരുമാനമായിപ്പോയി എന്ന് ഞാൻ ഉറപ്പിച്ച് പറയും,കാരണം തൊട്ടാൽ പൊള്ളുന്നതും അവനവൻ്റെയും ഫാമിലിയെയും എക്സിസ്റ്റൻ്റിനെ പോലും ബാധിച്ചേക്കാവുന്ന ഒരു വിഷയത്തിന് അവിടെ വിസിബിലിറ്റി കൊടുക്കേണ്ട ആവശ്യം ബ്ലസ്ലിക്ക് ഉണ്ടായിരുന്നില്ല.ആ സിറ്റുവേഷനെയും ക്രിസ്റ്റൽ ക്ലിയറായി വളരെ ക്ലാരിറ്റിയോടെ സംസാരിച്ചു തള്ളിക്കളയാൻ റിയാസിനു സാധിച്ചിട്ടുണ്ട്.

5


മതപരമായ രാഷ്ട്രീയം എന്നൊക്കെ വലിയ വലിയ വിഷയങ്ങളെക്കുറിച്ച് ആലോചിച്ചിരുന്ന് ഒരു വെക്തിയെ നോമിനേറ്റ് ചെയ്യാൻ ഉപയോഗിക്കുന്നു എന്നു പറഞ്ഞ് അതിനെ ബ്ലോക്ക് ചെയ്ത് സംസാരിക്കാൻ റിയാസിന് ഗംഭീരമായി സാധിച്ചിട്ടുണ്ട്.
റിയാസിന് അതൊരു വല്യ വിഷയമാണന്നും അത് ഈ സ്പേസിൽ ഉപയോഗിക്കേണ്ട ഒന്നല്ല എന്നും അതിന് ഇവിടെ ഒരു വിസിബിലിറ്റി നൽകേണ്ടതില്ലന്നുമൊക്കെയുള്ള കൃത്യമായ , പക്വമായ ഒരു ബോധ്യമുണ്ട്.

'വിജയ് ബാബു വിവാഹിതനാണെന്ന് അതിജീവതയ്ക്ക് അറിയില്ലേ?ആ ചാറ്റുകൾ എന്തേ ഹാജരാക്കാത്തത്?';രാഹുൽ ഈശ്വർ'വിജയ് ബാബു വിവാഹിതനാണെന്ന് അതിജീവതയ്ക്ക് അറിയില്ലേ?ആ ചാറ്റുകൾ എന്തേ ഹാജരാക്കാത്തത്?';രാഹുൽ ഈശ്വർ

7

ജാസ്മിൻ മൂസക്കും ഏറെക്കുറെ അതിൽ കൃത്യമായ ബോധ്യമുണ്ടായിരുന്നു. കാരണം താനൊരു ഏത്തിയസ്റ്റാണ് എന്ന് സ്വയം വെളിപ്പെടുത്തി മുന്നോട്ട് വന്ന വ്യക്തിയാണ് അവരും ആ ഷോയിലൂടെ താൻ ഫോളോ ചെയ്യാത്ത മതവിശ്വസങ്ങൾക്കെതിരെ യാതൊരു തരത്തിലും ചർച്ച ചെയ്യാനോ അത്തരം വിഷയങ്ങളിട്ട് മറ്റൊരാളുടെ വിശ്വാസങ്ങളിൽ അഭിപ്രായം പറയാനോ പോയിട്ടില്ല എന്നത് പ്രശംസനീയമാണ്.

8


ബ്ലസ്ലിക്ക് തോന്നിയ കാര്യം വളരെ ചിന്തിച്ചിട്ടും അപക്വമായി ഈ വലിയ വിഷയം എടുത്തിട്ട് അതിനെ പൊളിക്കാൻ നോക്കിയത് ശുദ്ധ മണ്ടത്തരം എന്ന് ഞാൻ പറയും.ഇതൊരു നോർമൽ വിഷയവുമായി മുന്നോട്ട് വെക്കണ്ട ഒന്നല്ല എന്ന് ബ്ലസ്ലിക്ക് തോന്നാതെ പോയത് പക്വമല്ലാത്തതു കൊണ്ട് തന്നെയാണ്.അവിടെ റിയാസതിനെ വല്യ വിഷയമാണതന്ന് പറഞ്ഞു മുന്നോട്ടുള്ള ഒരു വലിയ സംഘർഷത്തെ ഇല്ലാതാക്കാൻ ശ്രമിച്ചതായിട്ടും പിന്നീടത് ബ്ലസ്ലിക്ക് തോന്നിയതിനാലാവാം അതിനെക്കുറിച്ച് കൂടുതൽ ക്ലാരിറ്റിക്ക് ശ്രമിക്കാതെ അവിടെ അവസാനിപ്പിച്ചതും.

9

ഇവിടെ പ്രേക്ഷകരായ നമുക്ക് അവിടെയുള്ള കണ്ടസ്റ്റൻ്റുകൾ അത്തരം കാര്യങ്ങൾ ഒളിച്ചു കടത്തി സമൂഹത്തിന് കൊടുക്കുന്നുണ്ടങ്കിൽ വളരെ ഹെൽത്തിയായി ചർച്ച ചെയ്ത് പ്രേക്ഷകർക്ക് ക്ലാരിറ്റി വരുത്താവുന്ന കാര്യമാണ്... അത് ഷോ ഹാൻഡ്ൽ ചെയ്യുന്ന ആളുകൾക്ക് അത്തരത്തിൽ ഒരു വ്യക്തി അവിടെ സ്പർദ്ധ വരുത്തുന്നുവെങ്കിൽ എടുത്ത് വെളിയിൽ കളയാനും സാധിക്കുന്ന വിഷയമാണ്.ബിഗ് ബോസ് വ്യക്തിതർക്കങ്ങൾക്കപ്പുറം അതിലെ എൻ്റർടൈൻമെൻ്റ് കണ്ടൻ്റുകൾ പുറത്ത് വിട്ട് മുന്നേറുന്ന ഒരു ഷോയാണ്.പുഛിക്കുന്ന പുരോഗമന സമൂഹം അടക്കം ചില വ്യക്തി പ്രഭാവത്തിൽ ജനപ്രീതി നേടിക്കൊണ്ടിരിക്കുകയും ഇപ്പോൾ ചെയ്യുന്നുണ്ട്..റിയാസിന് ഇതുപോലെ ബോധത്തോടെ അവസാന ദിവസം വരെ മുന്നേറാൻ സാധിക്കട്ടേ

cmsvideo
  എല്ലാം മറന്ന് ഒന്നിച്ചു അവർ | Robin | Jasmin | Nimisha | Naveen | Akhil | Vinay | Bigg Boss
  English summary
  Bigg boss malayalam season 4;'blessy's decision was unwise; Riyaz was clever to deal it fan note viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X