
'അവര്‍ പൊപ്പ്രൊസ് ചെയ്തത് തെറ്റല്ല അമ്മാ, ഞാന്‍ നല്ല ഒരു കുട്ടിയായതിനാല്‍ ആര്‍ക്കും ഇഷ്ടം തോന്നും'; ദില്‍ഷ
കൊച്ചി: ബിഗ് ബോസ് മലയാളം സീസണ് ഫോര്‍ രസകരമായി പുരോഗമിക്കുകയാണ്. ആക്ടിവിറ്റീസും ടാസ്കുമായി കളം നിറയുകയാണ് മത്സരാര്‍ത്ഥികള്‍. കഴിഞ്ഞ ദിവസം ബിഗ് ബോസിലെ എപ്പിസോഡില്‍ 'അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍' എന്ന മോര്‍ണിംഗ് ആക്റ്റീവിറ്റിയായിരുന്നു തുടക്കത്തില്‍ തന്നെ കാണിച്ചത്.
ബിഗ് ബോസ് ഹൗസിന് പുറത്തെ ഒരാളെ വിളിക്കാന്‍ അവസരം കിട്ടിയാല്‍ മത്സരാര്‍ത്ഥികള്‍ ആരെ വിളിക്കും എന്നതായിരുന്നു ആക്റ്റിവിറ്റി. ബിഗ് ബോസ് ഹൗസില്‍ മാനസിക സംഘര്‍ഷവും വെല്ലുവിളികളും നേരിടുമ്പോള്‍ 'ആരെങ്കിലും അരികില്‍ ഉണ്ടായിരുന്നെങ്കില്‍' എന്ന് തോന്നുന്നു എന്ന് മത്സരാര്‍ത്ഥികള്‍ പറയാറുണ്ട്.

അങ്ങനെ എങ്കില്‍ അത്തരമൊരു സാഹചര്യത്തില്‍ ഫോണിലൂടെ എങ്ങനെയാകും സംസാരിക്കുക എന്ന് ഒരു സാങ്കല്പിക ഫോണ്‍ കോള്‍ രൂപേന പറയുക എന്നതായിരുന്നു ബിഗ് ബോസിന്റെ നിര്‍ദ്ദേശം. 'അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍' എന്നായിരുന്നു ആക്ടിവിറ്റിയുടെ പേര്. ദില്‍ഷ തന്റെ അമ്മയെയായിരുന്നു സാങ്കല്പികമായി വിളിച്ചത്.

വളരെ രസകരവും ആത്മവിശ്വാസപരവുമായിട്ടായിരുന്നു ദില്‍ഷ തന്റെ ഫോണ്‍ സംഭാഷണം അവതരിപ്പിച്ചത്. തന്റെ ഒരു ദിവസത്തെ കഥ മുഴുവന്‍ കേട്ടു കഴിഞ്ഞേ തന്റെ അമ്മ ഉറങ്ങൂ എന്നും ഒരു ദിവസം അമ്മയുടെ ശബ്ദം കേട്ടില്ലെങ്കില്‍ എന്തോ ഒന്ന് മിസ് ചെയ്തതുപോലെയാണ് എന്നും ദില്‍ഷ പറയുന്നു.

അമ്മയെ മാത്രമേ താന്‍ വിളിക്കാറുള്ളൂ എന്ന് അച്ഛന് എപ്പോഴും പരാതിയാണ് എന്നും ദില്‍ഷ പറയുന്നു. ഇതിന് സോറി അച്ഛാ, ഇന്നും ഞാന്‍ അമ്മയെ തന്നെയാണ് വിളിക്കുന്നത് എന്ന് പറഞ്ഞാണ് ദില്‍ഷ സംസാരിച്ച് തുടങ്ങിയത്. അച്ഛന് കുറെ സമയം തന്റെ കഥ കേട്ടു നില്‍ക്കില്ല അതുകൊണ്ടാണ് അമ്മയെ വിളിക്കുന്നത് എന്ന മുഖവുരയോടെയാണ് ദില്‍ഷ തുടങ്ങിയത്.

ദില്‍ഷയുടെ സംസാരം മത്സരാര്‍ത്ഥികളിലും ചിരി പടര്‍ത്തി. അമ്മാ.. ഇത് ദിലുവാണ് എന്ന് പറഞ്ഞാണ് ദില്‍ഷ സംസാരിച്ച് തുടങ്ങിയത്. താന്‍ ബിഗ് ബോസില്‍ എഴുപത്തിയേഴാം ദിവസം കഴിഞ്ഞു എന്നും തന്നെ രണ്ട് പേര് പ്രപ്പോസ് ചെയ്തത് ഒരിക്കലും തെറ്റായിട്ടുള്ള കാര്യമല്ല അമ്മാ എന്നും ദില്‍ഷ പറയുന്നു.

ഒരു മനുഷ്യന് സ്വാഭാവികമായും തോന്നുന്ന ഒരു കാര്യമാണ് ഒരാളെ പ്രപ്പോസ് ചെയ്യുക എന്നത്. ഒരാളുടെയടുത്ത് ഇഷ്ടം ആണ് എന്ന് പറയുകയെന്നത് സ്വഭാവികമാണ്. തനിക്ക് അവരുടെ അടുത്ത് അങ്ങനെ പാടില്ല എന്ന്പറയാന്‍ പറ്റില്ല. പിന്നെ ഞാന്‍ നല്ല ഒരു കുട്ടിയായത് കൊണ്ട് ആര്‍ക്കും ഇഷ്ടം തോന്നുമെന്നും അതുകൊണ്ട് അമ്മ ആ കാര്യത്തില്‍ വിഷമിക്കണ്ട എന്നുമാണ് ദില്‍ഷ പറയുന്നത്.

വെറുതെ ഇങ്ങനെ കാര്യങ്ങളൊക്കെ ആലോചിച്ച് പ്രഷര്‍ ഒക്കെയായി ആരോഗ്യത്തിന് പ്രശ്നമുണ്ടാക്കേണ്ട എന്ന നിര്‍ദേശവും ദില്‍ഷ അമ്മയ്ക്ക് കൊടുത്തു . വെറുതെ കരയാന്‍ നില്‍ക്കേണ്ട, താന്‍ ഇവിടെ നല്ലതായി പെര്‍ഫോം ചെയ്ത് സ്ട്രോംഗ് ആയി നില്ക്കും എന്നും ദില്‍ഷ പറയുന്നു. 100 ദിവസം കഴിഞ്ഞിട്ട് വിന് ചെയ്തിട്ടേ താന്‍ വരുന്നുള്ളൂ. ഹാപ്പിയായിട്ടിരിക്കുക എന്ന് പറഞ്ഞാണ് ദില്‍ഷ ഫോണ്‍ വെക്കുന്നത്.

ആക്ടിവിറ്റിയില്‍ സൂരജും ബ്ലസ്ലിയും അച്ഛന്മാരെയാണ് വിളിച്ചിരുന്നത്. ഇവിടെ കരച്ചിലും പിഴിച്ചലും കണ്ട് നിങ്ങള്‍ വിഷമിക്കേണ്ട. നൂറാമത്തെ ദിവസം കഴിഞ്ഞ് കാണാം എന്നായിരുന്നു സൂരജ് അച്ഛനെ ' വിളിച്ച്' പറഞ്ഞത്. താനും വാപ്പച്ചിയും ഫോണില്‍ സംസാരിക്കുന്നത് മോണോ ആക്റ്റ് എന്ന പോലെയായിരുന്നു ബ്ലസ്ലിയുടെ അവതരണം. ഇതിനിടിയില്‍ ബ്ലസ്ലി കരഞ്ഞത് കണ്ടുനിന്നവരേയും വികാരതീതരാക്കി.
ഹോട്ട് ലുക്കിലും കൂളാണ് റായ് ലക്ഷ്മി, ചിത്രങ്ങള്‍ കാണാം