
മാറിമറിഞ്ഞ ജയില്‍ നോമിനേഷന്; സൂരജോ ലക്ഷ്മിപ്രിയയോ? അവസാന ജയില്‍ ടാസ്ക് അത്യന്തം നാടകീയം
കൊച്ചി: ബിഗ് ബോസ് മലയാളം സീസണ് 4 അതിന്റെ അവസാന ലാപ്പിലേക്ക് പുരോഗമിക്കുകയാണ്. ഈ സീസണിലെ അവസാന ജയില്‍ ടാസ്ക് കഴിഞ്ഞ ദിവസം പൂര്‍ത്തിയായതോടെ ബിഗ് ബോസ് മലയാളം സീസണ് 4 ഫൈനലിലേക്ക് ഒരുപടി കൂടി അടുത്തിരിക്കുകയാണ്. മൂന്ന് തവണ മാറ്റം ജയില്‍ നോമിനേഷനായിരുന്നു ഇത്തവണ എന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ ജയില്‍ ടാസ്കിന്റെ പ്രത്യേകത.
ബ്ലെസ്ലി, റിയാസ്, ലക്ഷ്മിപ്രിയ എന്നിവരെ ആയിരുന്നു മത്സരാര്‍ത്ഥികള്‍ ആദ്യം ജയിലിലേക്ക് നോമിനേറ്റ് ചെയ്തിരുന്നത്. എന്നാല്‍ റിയാസിനെ ജയിലിലേക്ക് നോമിനേറ്റ് ചെയ്തത് ബിഗ് ബോസിനെ അതൃപ്തിയിലാഴ്ത്തി. ആള്‍മാറാട്ടം വീക്കിലി ടാസ്കില് ഏറ്റവും മികച്ച പ്രകടനം നടത്തിയത് റിയാസായിരുന്നു. മാത്രമല്ല ക്യാപ്റ്റന്‍സി ടാസ്കിലേക്കും റിയാസ് ഇടം പിടിച്ചിരുന്നു.

ഇതാണ് റിയാസിനെ ജയില്‍ ടാസ്കിലേക്കും നോമിനേറ്റ് ചെയ്തതില്‍ ബിഗ് ബോസിനെ അത്ഭുതപ്പെടുത്തിയത്. സാധാരണ ഗതിയില്‍ വീക്കിലി ടാസ്കിലും ഈ ആഴ്ച ആകെ മോശം പ്രകടനം കാഴ്ച വെച്ചവരുമായ മൂന്നു പേരുടെ പേരുകളാണ് മത്സരാര്‍ഥികള്‍ ജയില്‍ നോമിനേഷനില്‍ പറയേണ്ടത്. റിയാസിന്റെ പേര് ഈ ലിസ്റ്റില്‍ വന്നതോടെ എന്തൊരു വിരോധാഭാസം എന്നായിരുന്നു ബിഗ് ബോസ് പ്രതികരിച്ചത്.

തുടര്‍ന്ന് വീണ്ടും വോട്ടിംഗ് നടത്തി. ഇതില്‍ ബ്ലെസ്ലി, റോണ്സണ്, സൂരജ് എന്നിവര്‍ക്കായിരുന്നു ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത്. സൂരജിന്റെ പക്കല്‍ ഒരു ജയില്‍ ഫ്രീ കാര്‍ഡ് ഉണ്ടായിരുന്നതിനാല്‍ ഇത്തവണ അത് ഉപയോഗിക്കുന്നുണ്ടോ എന്ന് ബിഗ് ബോസ് സൂരജിനോട് ചോദിച്ചു. അതേ എന്നായിരുന്നു ഇതിന് സൂരജ് നല്കിയ മറുപടി. അങ്ങനെ എങ്കില്‍ പകരം ഒരാളെ സൂരജ് തന്നെ നിര്‍ദേശിക്കണം എന്ന് ബിഗ് ബോസ് ആവശ്യപ്പെട്ടു.

ഇതോടെ ധര്‍മസങ്കടത്തിലായ സൂരജ് ലക്ഷ്മി പ്രിയയെ പകരം നിര്‍ദേശിച്ചു. ഇതോടെ ബ്ലെസ്ലി, റോണ്സണ്, ലക്ഷ്മി പ്രിയ എന്നിവരായി ജയില്‍ നോമിനേഷനില്‍. എന്നാല്‍ പൊടുന്നനെ തീരുമാനം മാറ്റിയ സൂരജ് ക്യാമറകള്‍ക്ക് മുന്നില്‍ വന്ന് തനിക്ക് തീരുമാനം മാറ്റാവുന്നതാണോ എന്ന് ബിഗ് ബോസിനോട് ചോദിച്ചു. ലക്ഷ്മിപ്രിയയ്ക്ക് പകരം താന്‍ തന്നെ ജയില്‍ ടാസ്കില് പങ്കെടുക്കാമെന്നാണ് സൂരജ് പറഞ്ഞത്.

ലക്ഷ്മിപ്രിയ ടാസ്ക് ലെറ്റര്‍ വായിച്ച് കഴിഞ്ഞപ്പോള്‍ ജയില്‍ നോമിനേഷന് കാര്‍ഡ് ഉപയോഗിക്കേണ്ട എന്ന തീരുമാനം അന്തിമമാണോ എന്ന് സൂരജിനോട് ബിഗ് ബോസ് ചോദിച്ചു. അതെ എന്നായിരുന്നു സൂരജ് ഇതിന് നല്കിയ മറുപടി. ഇതോടെ ബ്ലെസ്ലി, റോണ്സണ്, സൂരജ് എന്നിവര്‍ തന്നെ വീണ്ടും ജയില്‍ നോമിനേഷന് ടാസ്കിലെത്തി. ജയില്‍ ടാസ്കുകളില് ഇതുവരെ കണ്ടതില്‍ ഏറ്റവും കഠിനമായ ഒരു ടാസ്ക് ആയിരുന്നു ഇത്തവണ നല്‍കിയത്.

ക്ലിംഗ് ഫിലിം റോളുകള്‍ കൊണ്ട് ശരീരം മുഴുവന്‍ വരിഞ്ഞതിനു ശേഷം ട്രാക്കിലൂടെ തല കൊണ്ട് തട്ടി ഒരു ബോള്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കുക എന്നതായിരുന്നു ടാസ്ക്. മൂന്ന് ബോളുകളാണ് ഇങ്ങനെ എത്തിക്കേണ്ടിയിരുന്നത്. ടാസ്കുകളില് പതിവ് പോലെ കാണിക്കുന്ന മികവ് ഇത്തവണയും പുറത്തെടുത്ത ബ്ലെസ്ലി വിജയിച്ചതോടെ റോണ്‍സണും സൂരജും ജയിലിലേക്ക് പോയി.

തികച്ചും വ്യത്യസ്തരായ മത്സരാര്‍ത്ഥികളുമായി ആരംഭിച്ച ബിഗ് ബോസ് സീസണ് ഫോറില്‍ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇതുവരെ ജാനകി, ശാലിനി, അശ്വിന്, മണികണ്ഠന്, നവീന്‍, ഡെയ്സി, നിമിഷ, സുചിത്ര, അഖില്‍, വിനയ് എന്നിവര്‍ ബിഗ് ബോസ് മലയാളം സീസണ് ഫോര്‍ ഷോയില്‍ നിന്നും എവിക്ട് ആയി. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ മണികണ്ഠന് ഷോ അവസാനിപ്പിക്കേണ്ടി വന്നു. ഷോയിലെ മികച്ച മത്സരാര്ത്ഥിരകള് എന്ന് വിശേഷിപ്പിക്കപ്പെട്ട ജാസ്മിന് മൂസ, റോബിന് രാധാകൃഷ്ണന് എന്നിവരും പുറത്തായിരുന്നു.
എന്റെ മത്സരം ആരോടാണെന്ന് കണ്ടില്ലേ? കലക്കന്‍ ചിത്രങ്ങളുമായി വേദിക