India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാസ്മിന് എങ്ങനെ പെരുമാറണമെന്നോ പ്രതികരിക്കണമെന്നോ അറിയില്ല; അതിന് കാരണവുമുണ്ട്, വൈറല്‍ കുറിപ്പ്

Google Oneindia Malayalam News

ബിഗ് ബോസിന്റെ നാലാമത്തെ സീസണില്‍ ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥികളില്‍ ഒരാളാണ് ജാസ്മിന്‍. ജീവിതത്തില്‍ പല വെല്ലുവിളികളെയും നേരിട്ട് ജീവിതത്തില്‍ വിജയം കെട്ടിപ്പടുത്ത ഒരു വ്യക്തിത്വങ്ങളില്‍ ഒരാളാണ് ജാസ്മിന്‍. താന്‍ ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളെ കുറിച്ചെല്ലാം ജാസ്മിന്‍ വെളിപ്പെടുത്തിയിരുന്നു.

1

ഏതൊരു മനുഷ്യനും പ്രചോദനമാകുന്ന കഥയായിരുന്നു ജാസ്മിന്റെത്. ഒരു യാഥാസ്ഥിതിക കുടുംബത്തില്‍ ജനിച്ച കുട്ടിയായിരുന്നു ജാസ്മിന്‍. രണ്ട് തവണ വിവാഹിതയാവുകയും ആ രണ്ട് ബന്ധങ്ങളും വേര്‍പെടുത്തുകയും ചെയ്തിരുന്നു. രണ്ടാം വിവാഹ ബന്ധത്തില്‍ നേരിടേണ്ടി വന്ന പീഡനങ്ങളാണ് ഇപ്പോഴത്തെ ജാസ്മിനാക്കി മാറ്റിയത്.

2

ഷോയില്‍ മികച്ച പ്രകടനം കാഴ്ചവച്ച് മുന്നേറുമ്പോള്‍ ജാസ്മിനെ കുറിച്ചുള്ള ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ജിപ്‌സ ബീഗം എന്നയാളാണ് ഈ കുറിപ്പ് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ പങ്കുവച്ചത്. ജാസ്മിനെ ഇപ്പോഴത്തെ ജാസ്മിനാക്കിയത് അവള്‍ ജീവിച്ചുവളര്‍ന്ന സാഹചര്യമാണെന്നും ചെറിയ പ്രായത്തില്‍ ഒരു കുട്ടി അനുഭവിക്കാവുന്നതിലപ്പുറം ജാസ്മിന്‍ അനുഭവിച്ചെന്നും കുറിപ്പില്‍ പറയുന്നു. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ.

3

ജാസ്മിന് പലപ്പോഴും കൂടെയുള്ളവരോട് എങ്ങനെ പെരുമാറണമെന്നോ എങ്ങനെ പ്രതികരിക്കണമെന്നോ അറിയില്ല. അവള്‍ വളര്‍ന്ന് വന്ന സാഹചര്യമാണ് അവളെ അങ്ങനെ ആക്കിയത്. ചെറിയ പ്രായത്തില്‍ ഒരു കുട്ടി അനുഭക്കാവുന്ന തിലപ്പുറം അവള്‍ അനുഭവിച്ചു.ആ അനുഭവം അവളെ തീച്ചൂളയില്‍ പഴുപ്പിച്ചെടുത്തത് കണക്കാക്കി.

4

അവളുടെ പ്രൊട്ടക്ഷന് അവള്‍ തന്നെ മതി എന്ന ഉറച്ച തീരുമാനത്തില്‍ എടുത്തിട്ട മുഖം മൂടിയാണ് ഗൗരവവും പക്വതയും പക്ഷേ ആള് പാവമാണ്. ഡെയ്‌സിയുടെ ചതി മനസിലാക്കിയപ്പോള്‍ തകര്‍ന്ന് പോയത് അതിന് ഉദാഹരണമാണ്. ന്യായം നീതി വേണം ചതി പാടില്ല എന്നതാണ് അവളുടെ പോളിസി.

5

ആരെയും വകവെക്കാത്ത പെരുമാറ്റം ആരെയും ബഹുമാനിക്കാത്ത പ്രകൃതം ആനാവശ്യ കാര്യങ്ങള്‍ക്ക് പോലും സഭ്യമല്ലാത്ത ഭാഷ ഇതൊക്കെ മറ്റുള്ളവര്‍ക്ക് അവളില്‍വെറുപ്പും ഇറിട്ടേഷനും ഉളവാക്കും. എന്നിരുന്നാലും അവളെ ഇഷ്ടപ്പെടുന്നവരും ഉണ്ട്. ഇങ്ങനെയുള്ളവരെ പ്രകോപിപ്പിച്ചാല്‍ പരിസരം നോക്കാതെ നിയന്ത്രണം വിട്ട് പ്രതികരിക്കും പലപ്പോഴും അവളത് ചെയ്യുന്നുണ്ട്.

6

സാധാരണ ആള്‍ക്കാര്‍ക്ക് ഇവരെ മനസിലാകണമെന്നില്ല.. ഇങ്ങനെ പെരുമാറുന്നത് കൊണ്ട് പല പ്പോഴും ഒറ്റപ്പെട്ട് പോകും പക്ഷേ അവള്‍ അത് കാര്യമാക്കുന്നില്ല അതില്‍ കുറ്റബോധവുമില്ല പലരും പറയുന്നുണ്ട് അവളുടെ ഭര്‍ത്താവ് രക്ഷപ്പെട്ടെന്ന്. ഒരിക്കലും ആരും ഇപ്പോഴുള്ള ജാസ്മിനെപ്പോലെ ജനിക്കുന്നില്ല. ഒരു പരിധി വരെ ആ ഭര്‍ത്താവും വീട്ടുകാരുമാണ് ഈ കുട്ടി ഇങ്ങനാകാനുള്ള കാരണം.

7

ഇപ്പോഴത്തെ ആറ്റിറ്റിയൂഡുള്ള ജാസ്മിന്‍ ആയിരുന്നെങ്കില്‍ ഒരു പക്ഷേ അവള്‍ക്ക് ചെറുപ്പത്തില്‍ പലതും അനുഭവിക്കേണ്ടി വരില്ലായിരുന്നു. അവള്‍ ആത്മഹത്യ ചെയ്തില്ല. സ്വന്തമായി അധ്വാനിച്ചു അവള്‍ ജീവിക്കുന്നു.ആരെയും ഉപദ്രവിക്കുന്നില്ല. അവള്‍ വര്‍ഷങ്ങളോളം സമയമെടുത്ത് അവള്‍ തന്നെ അവളെ മോള്‍ഡ് ചെയ്ത് എടുത്തതാണ് ഈ രൂപവും ഈ ഭാവവും.

8

ഇപ്പോഴുള്ള ജീവിതത്തില്‍ 100 % സാറ്റിസ്‌ഫൈഡ് ആണ്. എത്ര ബോള്‍ഡായി ജീവിച്ചാലും എന്തൊക്കെ പ്രതിസന്ധികള്‍ നേരിട്ടാലും ആണ്‍തുണയോ ആണ് കരുത്തോ ഇല്ലാതെ ജീവിച്ചാലും ഈ നിമിഷം വരെയുള്ള എനിക്ക് പെണ്ണിന്റെ രൂപം മാറ്റാനോ, ഇത് പോലെ ബിഹേവ് ചെയ്യാനോ കഴിയില്ല.

9

കാരണം എന്റെ ജനനം, ജീവിതം, വിദ്യാഭ്യാസം, ഞാന്‍ തിരഞ്ഞെടുത്ത ജോലികള്‍, എന്റെ മകള്‍ നാേെള എന്റെ പ്രാരാബ്ധങ്ങളെല്ലാം തീര്‍ത്തിട്ട് എനിക്ക് ഇഷ്ടപ്പെട്ട എന്നെ മനസിലാക്കുന്ന പരസപരം പൊരുത്തപ്പെടാന്‍ കഴിയുന്ന വിട്ടുവീഴ്ചകളില്‍ക്കൂടിയും സ്‌നേഹിച്ചും ബഹുമാനിച്ചും പരസ്പരം താങ്ങും തണലുമായ ഒരാളെ കിട്ടിയാല്‍ തുടങ്ങുന്നതിന് മുന്‍പ് ഒടുങ്ങിയ എന്റെ ജീവിതം ഇനിയും ആരംഭിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ ആ കുട്ടിക്ക് അങ്ങനൊരു ആഗ്രഹമില്ല.. അത്രയും മാറിപ്പോയി അല്ലെങ്കില്‍ മാറ്റിയെടുത്തു മനസും ശരീരവും പറഞ്ഞ് വന്നത് നമ്മള്‍ അവരെ അവരായി കാണുക വിലയിരുത്തുക. ഓരോരോ ജീവിത സാഹചര്യങ്ങള്‍ ആണ് മനുഷ്യനെ പല കോലങ്ങളിലും ആക്കുന്നത്.

'കാവ്യയുടെ കസിനായ പെൺകുട്ടിയാണ് അക്കാര്യം പോലീസിനോട് വിളിച്ച് പറഞ്ഞത്'; ബൈജു കൊട്ടാരക്കര'കാവ്യയുടെ കസിനായ പെൺകുട്ടിയാണ് അക്കാര്യം പോലീസിനോട് വിളിച്ച് പറഞ്ഞത്'; ബൈജു കൊട്ടാരക്കര

cmsvideo
  തന്റെ ആദ്യ പ്രണയം അമ്പലത്തിലെ പൂജാരിയോടായിരുന്നു: ലക്ഷ്മി പ്രിയ | Oniendia Malayalam
  English summary
  Bigg Boss Malayalam Season 4: Post about crisis experienced By Jasmine Moosa in her life Goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X