India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ബ്ലെസ്‍ലിക്ക് വട്ട പൂജ്യം, മത്സരബുദ്ധിക്ക് 80'; റിയാലിറ്റി ഷോയിൽ കൊമ്പുകോർത്ത് റിയാസ്! എന്തിനാണ്?

Google Oneindia Malayalam News

കൊച്ചി : ബിഗ് ബോസ് മലയാളം സീസൺ 4 അവസാനിക്കാൻ ഇനി ഒരാഴ്ച മാത്രമാണ് ശേഷിക്കുന്നത്. ഫൈനൽ റൗണ്ടിലേക്ക് എത്തുന്ന സാഹചര്യത്തിൽ മത്സരാർത്ഥികൾ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുകയാണ്. പ്രേക്ഷകരും ഇതിനൊപ്പം തന്നെ കൗതുകത്തോടെയും ആശ്ചര്യത്തോടെയും റിയാലിറ്റി ഷോ കാണുവാൻ സമയം കണ്ടെത്താറുണ്ട്.

മറ്റ് സീസണുകളിൽ നിന്നും വേറിട്ട ഒരു ബിഗ് ബോസ് ഷോയെയാണ് ഇത്തവണ പ്രേക്ഷകർക്ക് കാണാൻ കഴിഞ്ഞത്. വ്യത്യസ്ത നിലപാടുകളുള്ള മത്സരാർത്ഥികളും അവരുടെ എതിർപ്പുകളുമാണ് റിയാലിറ്റി ഷോ ആരംഭിച്ച് രണ്ട് ദിവസങ്ങൾക്കുള്ളിൽ പ്രകടമായത്.

ചുരുക്കി പറഞ്ഞാൽ എപ്പോഴും അഭിപ്രായ വ്യത്യാസങ്ങൾ പറഞ്ഞുകൊണ്ടിരിക്കും. ഇപ്പോൾ ബിഗ് ബോസിലെ പ്രധാന താരങ്ങൾ ബ്ലെസ്‍ലിയും റിയാസും ആണെന്ന് പറയാം. സമൂഹ മാധ്യമങ്ങളിൽ അടക്കം ചർച്ച ചെയ്യുന്ന പേരുകൾ ഇരുവരുടേതായി മാറി.

1

നിലവിൽ അവശേഷിക്കുന്ന മത്സരാർത്ഥികളിൽ ബ്ലെസ്‍ലിയുടെ പ്രധാന വിമർശകനാണ് റിയാസ്. ബിഗ് ബോസ് കുടുംബത്തിലെ മറ്റു മത്സരാർഥികൾക്ക് ബ്ലെസ്‍ലിയെ കുറിച്ച് നല്ല അഭിപ്രായമാണ്. ബ്ലെസ്‍ലിയുടെ ചിന്താഗതിയും ബുദ്ധിവൈഭവും മികച്ച അഭിപ്രായങ്ങൾ ബിഗ് ബോസ് കുടുംബം ചർച്ച ചെയ്യാറുണ്ട്. എന്നാൽ, റിയാസ് ഇത്തരത്തിലൊരു പ്രതികരണം നടത്തുന്ന വ്യക്തിയല്ല. ഇടയ്ക്കിടെ റിയാലിറ്റി ഷോയിലൂടെ റിയാസ് ബ്ലെസ്‍ലിയെ എതിർത്ത് സംസാരിക്കുന്നത് പ്രേക്ഷകർ കാണാറുണ്ട്.

'തഗ്ഗ്‌ ഡയലോ​ഗ് നീ തഗ്ഗിനല്ല ഉപയോ​ഗിക്കുന്നത്,അവരെ ചവിട്ടി തേക്കുന്നതിന്;കടുപ്പിച്ച് പറയുന്നു റിയാസ്'തഗ്ഗ്‌ ഡയലോ​ഗ് നീ തഗ്ഗിനല്ല ഉപയോ​ഗിക്കുന്നത്,അവരെ ചവിട്ടി തേക്കുന്നതിന്;കടുപ്പിച്ച് പറയുന്നു റിയാസ്

2

റിയാസിന് ബ്ലെസ്‍ലിയെ എതിർത്തു പറയാൻ കഴിഞ്ഞ എപ്പിസോഡിലും അവസരം ലഭിച്ചു. ബിഗ് ബോസിൽ ഇതുവരെ കാണിച്ച പ്രകടനത്തിന് മാർക്കിടാൻ മോഹൻലാൽ ഓരോരോ മത്സരാർത്ഥിക്കും അവസരം നൽകിയിരുന്നു. ഇതിന് ചില മാനദണ്ഡങ്ങള്‍ ബിഗ് ബോസ് നൽകിയിരുന്നു. ഏതെങ്കിലും ഒരു മത്സരാര്‍ഥിയെ എടുത്ത്, മത്സരബുദ്ധി, നേതൃപാടവം, വിനോദം, സഹന ശക്തി, കാഴ്ചപ്പാട് എന്നീ മാനദണ്ഡങ്ങള്‍ വച്ച് മാര്‍ക്ക് നല്‍കാനായിരുന്നു ടാസ്ക്.

3

നൂറില്‍ പത്തിന്റെ മടങ്ങുകൾ ആയാണ് ഓരോ മത്സരാർത്ഥിയും മാര്‍ക്ക് നല്‍കേണ്ടത്. ഇതിന് പിന്നാലെ, ബിഗ് ബോസ് നൽകിയ ഈ അവസരത്തില്‍ റിയാസ് ബ്ലെസ്‍ലിയെയാണ് ടാസ്ക്കിന് വേണ്ടി തെരഞ്ഞെടുത്തത്. പിന്നാലെ ബ്ലെസ്‍ലിയ്ക്ക് മാർക്കും നൽകി ബ്ലെസ്ലിയുടെ മത്സര ബുദ്ധിക്ക് 80 മാര്‍ക്കും നേതൃപാടവത്തിന് 30 മാര്‍ക്കും വിനോദത്തിന് 70 മാര്‍ക്കും സഹനശക്തിക്ക് 80 മാര്‍ക്കും കാഴ്ചപ്പാടിന് 10 മാര്‍ക്കും ആണ് റിയാസ് നല്‍കിയത്.

ഈ ചിരിയാണ് കിടിലൻ; എന്നും ക്യൂട്ടാ...നൈസാ...; കനിഹ ചിത്രങ്ങൾ വൈറൽ

4

എന്നാല്‍ പല വിഷയങ്ങളിലും തന്റെ അഭിപ്രായ പ്രകാരം ബ്ലെസ്‍ലിക്ക് പൂജ്യം കാഴ്ചപ്പാടാണ് ഉള്ളതെന്നും റിയാസ് വ്യക്തമാക്കി. അതേസമയം, റിയാസും ബ്ലെസ്‍യും തമ്മിലുളള എതിർപ്പുകൾ ഉയരുകയാണ്. കഴിഞ്ഞ ദിവസം ഉണ്ടായ ഷോയിലും ഇത് കാണാൻ കഴിഞ്ഞിരുന്നു. റോസ്റ്റിം​ഗ് ടാസ്ക്കിന് പിന്നാലെയാണ് രണ്ടു പേരും തമ്മിൽ കൊമ്പുകോർത്തത്. റിയാസിന്റെ പ്രതികരണം ബ്ലെസ്ലിയുടെ തഗ്ഗ്‌ ഡയലോ​ഗുകളെ കുറിച്ചായിരുന്നു.

5

ബ്ലെസ്ലിക്കെതിരെ റിയാസ് പറഞ്ഞത്;- 'തഗ്ഗ്‌ ഡയലോ​ഗ് നീ തഗ്ഗിനല്ല ഉപയോ​ഗിക്കുന്നത്. മറ്റുള്ളവരെ ചവിട്ടി തേക്കുന്നതിന് വേണ്ടിയാണ്. ഓരോരുത്തരും ഈ വീട്ടിൽ നിന്നും പുറത്ത് പോകുമ്പോൾ പോലും നീ ഇവിടെ തഗ്ഗുകൾ ആണ് ഉണ്ടാക്കുന്നത്. അവർ ഇവിടെ നിന്ന് പുറത്തു പോയതിന്റെ നഷ്ടബോധം നിനക്കില്ല'...

6

ഇതിന് പിന്നാലെ മത്സരാർത്ഥിയായ ബ്ലെസ്ലിയുടെ പ്രതികരണവും ഉണ്ടായി. 'പുറത്ത് പോകണം എന്ന് ആ​ഗ്രഹിക്കുന്നവരെ ആണ് താൻ നോമിനേറ്റ് ചെയ്യുന്നത്. അവർ പുറത്ത് പോകുമ്പോൾ തഗ്ഗ്‌ അടിക്കണമോ സങ്കടപ്പെടണമോ എന്ന് തീരുമാനിക്കേണ്ടത് ഞാനാണ്. ഇതുപോലെ ഓരോ കാര്യങ്ങളും ഞാൻ പുറത്തും ചെയ്യുന്നുണ്ട്. അത് നീ കാണുന്നില്ലല്ലോ.

7

ഇവിടെ ഞാൻ വന്നത് കൊണ്ട് നിങ്ങൾ കാണുന്നു എന്നെ ഉള്ളൂ... ബി​ഗ് ബോസിൽ എങ്ങനെയാണോ അങ്ങനെ തന്നെയാണ് ഞാൻ പുറത്തും. ഒരു മനുഷ്യനോട് എങ്ങനെ സംസാരിക്കണം എന്ന് പതുക്കെ ചിന്തിച്ച് മാത്രമെ ഞാൻ തീരുമാനിക്കാറുള്ളൂ'.....

English summary
BIGG BOSS MALAYALAM SEASON 4: riyaz reacted to against blesslee goes trending and viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X