India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെറ്റ് കാണുമ്പോള്‍ പ്രതികരിക്കും, അപ്പോള്‍ ശബ്ദവും ഉയരും; തുറന്ന് പറഞ്ഞ് റിയാസ്

Google Oneindia Malayalam News

കൊച്ചി: ബിഗ് ബോസ് മലയാളം സീസണ്‍ ഫോര്‍ അതിന്റെ അവസാന ലാപ്പിലേക്ക് കടക്കുകയാണ്. സീസണിലെ ആദ്യ ഘട്ടത്തിലെ റോബിന്‍- ജാസ്മിന്‍ പോരിന് ശേഷം നിലവില്‍ റിയാസ്- ലക്ഷ്മി പ്രിയ പോരാണ് ട്രെന്റിംഗ് ആയിരുന്നത്. തങ്ങളുടെ നിലപാടുകള്‍ വെട്ടിത്തുറന്ന് പറയാറുള്ള ഇരുവരും പലപ്പോഴും വലിയ തര്‍ക്കത്തിലേക്കും വഴി മാറിയിട്ടുണ്ട്.

ഇപ്പോഴിതാ താന്‍ തര്‍ക്കിക്കുന്നതിന് പിന്നിലെ കാരണം പറയുകയാണ് റിയാസ്. താന്‍ തെറ്റ് കാണുമ്പോള്‍ പ്രതികരിക്കുമെന്നും സ്വാഭാവികമായും അപ്പോള്‍ ശബ്ദം ഉയരും എന്നും പറയുകയാണ് റിയാസ്. താന്‍ വഴക്ക് ഉണ്ടാക്കിയാണ് ബിഗ് ബോസ് ഹൗസില്‍ മുന്നോട്ട് പോകുന്നത് എന്നാണ് ഇവിടെ വന്നത് മുതല്‍ കേട്ടുകൊണ്ടിരിക്കുന്നത് എന്ന് റിയാസ് പറയുന്നു.

ഗുജറാത്ത് കലാപം: സാക്കിയ ജാഫ്രിയുടെ വികാരം ടീസ്റ്റ സെതല്‍വാദ് ചൂഷണം ചെയ്‌തോ? പരിശോധിക്കണമെന്ന് സുപ്രീംകോടതിഗുജറാത്ത് കലാപം: സാക്കിയ ജാഫ്രിയുടെ വികാരം ടീസ്റ്റ സെതല്‍വാദ് ചൂഷണം ചെയ്‌തോ? പരിശോധിക്കണമെന്ന് സുപ്രീംകോടതി

cmsvideo
  എല്ലാം മറന്ന് ഒന്നിച്ചു അവർ | Robin | Jasmin | Nimisha | Naveen | Akhil | Vinay | Bigg Boss
  1

  എന്നാല്‍ അതില്‍ യാതൊരു അടിസ്ഥാനവുമില്ലെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു. കാരണം ഈ ഷോ വളരെയധികം ഇഷ്ടപ്പെടുന്ന ഒരാള്‍ എന്ന നിലയില്‍ ഇതില്‍ എപ്പോഴും ഒച്ചയും ബഹളവുമാണ് വേണ്ടത് എന്ന് താന്‍ വിശ്വസിക്കുന്നില്ല എന്നും റിയാസ് പറയുന്നു. താന്‍ ഒച്ച വെക്കുന്നതിന് ഓരോ കാരണങ്ങള്‍ ഉണ്ട് എന്നും റിയാസ് പറയുന്നു.

  2

  ഇവിടെ തെറ്റായ കാര്യങ്ങള്‍ നടക്കുന്നു എന്ന് തോന്നുമ്പോഴാണ് താന്‍ ശബ്ദം ഉയര്‍ത്തി സംസാരിക്കുന്നത് എന്നും റിയാസ് പറയുന്നു. സ്‌നേഹിക്കുന്ന വ്യക്തികള്‍ക്ക് താന്‍ എന്തും കൊടുക്കു എന്നും അവരെ നന്നായി കെയര്‍ ചെയ്യും എന്നും റിയാസ് പറയുന്നു. എന്നാല്‍ താന്‍ അത് ഇതുവരെ ഈ വീട്ടില്‍ ചെയ്തിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

  3

  അതിന് കാരണം അതുപോലുള്ള ആള്‍ക്കാര്‍ ഇവിടെ ഇല്ലാത്തത് കൊണ്ടായിരിക്കാം എന്നും എന്നാല്‍ അതിനര്‍ത്ഥം നല്ല ആര്‍ക്കാര്‍ ഇവിടെ ഇല്ല എന്നല്ല എന്നും റിയാസ് കൂട്ടിച്ചേര്‍ത്തു. മാറിയിരുന്ന് തന്റെ കണ്ണുകള്‍ നിറഞ്ഞ ദിവസങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നും ഗ്രൂപ്പായുള്ള ആള്‍ക്കാരുടെ കൂടെ ഇരിക്കാന്‍ സാധിക്കുന്നില്ലല്ലോ എന്നത് കൊണ്ട് വിഷമം ഉണ്ടായിട്ടുണ്ട് എന്നും റിയാസ് പറയുന്നു.

  4

  തന്റെ ഉള്ളിലെ മാനുഷിക നന്മപോലും എവിടെയോ നഷ്ടമായതായി തോന്നുന്നു എന്ന് താന്‍ പറഞ്ഞിരുന്നു എന്നും റിയാസ് വ്യക്തമാക്കി. ബിദ് ബോസ് ഹൗസില്‍ മുന്നോട്ട് പോകണമെങ്കില്‍ തനിക്ക് വഴക്കിന്റെ ആവശ്യമില്ല എന്നും തെറ്റുകള്‍ ചൂണ്ടികാണിക്കുമ്പോള്‍ എവിടെ ആയാലും തന്റെ ശബ്ദം ഉയര്‍ന്നേക്കാം എന്നും റിയാസ് വ്യക്തമാക്കി.

  5

  അതുകൊണ്ട് തന്നെ തനിക്ക് പുറത്തും വലിയ നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നും റിയാസ് പറഞ്ഞു. വര്‍ഷങ്ങളോളം താനുമായി ചേര്‍ന്നുനിന്നവര്‍ തന്നെ വിട്ട് പോയിട്ടുണ്ട് എന്നും ഞാന്‍ ഇവിടെ ചൊറിയുന്ന രീതിയില്‍ ചെയ്യുന്നതെല്ലാം തന്റെ ക്ലോസ് ഫ്രണ്ട്‌സിനോട് ചെയ്യുന്നതാണ് എന്നും റിയാസ് പറഞ്ഞു.

  6

  തെറ്റുകളെ പ്രേക്ഷകരും ആക്‌സപ്റ്റ് ചെയ്യുമ്പോഴാണ് തനിക്ക് പ്രശ്‌നം ഉണ്ടാകുന്നത് എന്നും അതിന് എതിരെയാണ് താന്‍ സംസാരിക്കുന്നത് എന്നും റിയാസ് വ്യക്തമാക്കി. ബിഗ് ബോസ് മലയാളം സീസണ്‍ ഫോറില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായാണ് റിയാസ് എത്തിയത്.

  7

  സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരാണ് റിയാസിനുള്ളത്. ബിഗ് ബോസ് മലയാളം സീസണ്‍ ഫോര്‍ ടോപ് ഫൈവില്‍ എത്താന്‍ സാധ്യതയുള്ള താരം എന്നും പലരും റിയാസിനെ കുറിച്ച് പറയുന്നുണ്ട്. എന്നാല്‍ പ്രശ്‌നങ്ങളുണ്ടാക്കുന്ന ആളാണ് റിയാസ് എന്ന് അഭിപ്രായമുള്ളവരും ഉണ്ട്.

  8

  കഴിഞ്ഞ ദിവസം ബിഗ് ബോസ് ഹൗസില്‍ റോസ്റ്റിംഗ് ടാസ്‌കായിരുന്നു നല്‍കിയത്. ബിഗ് ബോസ് ഹൗസില്‍ മത്സരാര്‍ത്ഥികള്‍ക്ക് പരസ്പരം പലകാര്യങ്ങളും പലരോടും പറയാന്‍ വിട്ടുപോകുകയോ, സാഹചര്യങ്ങള്‍ ലഭിക്കാതിരിക്കുകയോ ചെയ്തിട്ടുണ്ടാകാം. ഇതിനായി ബിഗ് ബോസ് അവസരം റോസ്റ്റിംഗ് എന്ന ടാസ്‌ക്കിലൂടെ അവസരമൊരുക്കുകയായിരുന്നു.

  വീണ്ടും ബീച്ച് ഫോട്ടോയുമായി ഞെട്ടിച്ച് അഹാന; വൈറല്‍ ചിത്രങ്ങള്‍

  English summary
  bigg boss malayalam season 4: this is why i am argue says riyas
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X