India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ജാസ്മിന്റെ തെറിയും കേട്ട് ഒരു പാവം മനുഷ്യനെ പുറത്താക്കിയ ലാലേട്ടാ നിങ്ങളോട് ഒന്നും പറയാനില്ല'

Google Oneindia Malayalam News

ജാസ്മിന്‍ ബിഗ് ബോസിന് പുറത്തുപോയതിന് പിന്നാലെ വീണ്ടും ഒരു അപ്രതീക്ഷിത സംഭവം ബിഗോ ബോസില്‍ നടന്നതായാണ് പുറത്തുവന്നുകൊണ്ടിരിക്കുന്ന റിപ്പോര്‍ട്ടുകള്‍. ജാസമിന് പിന്നാലെ ഡോ. റോബിനും മത്സരത്തിന് പുറത്തായതായാണ് റിപ്പോര്‍ട്ടുകള്‍. ബിഗ് ബോസിന്റെ പുതിയ പ്രമോ നല്‍കുന്ന സൂചനകളും ഡോ റോബിന്‍ മത്സരത്തിന് പുറത്തേക്ക് എന്നുതന്നെയാണ്. മോഹന്‍ ലാല്‍ എത്തുന്ന എപ്പിസോഡിന് വേണ്ടി റോബിന്‍ ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. പുതിയ പ്രൊമോയ്ക്ക് പിന്നാലെ റോബിന്‍ ആരാധകര്‍ തങ്ങളുടെ അമര്‍ഷം പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. മറുഭാഗത്ത് ജാസ്മിന്‍ ആരാധകര്‍ സന്തോഷപ്രകടനവും തുടങ്ങി.

ഇന്നത്തെ എപ്പിസോഡിന്റെ പ്രൊമോയില്‍ മോഹന്‍ലാലിനോട് റോബിന്‍ സംസാരിക്കുന്നതായും ശേഷം റോബിന്‍ ബിഗ് ബോസ് വീട്ടിലെ മറ്റുള്ളവരോട് സംസാരിക്കുന്നതായും കാണിക്കുന്നുണ്ട്. റോബനെ മുംബൈ എയര്‍പോര്‍ട്ടില്‍ വെച്ച് ഒരു ആരാധിക കണ്ടതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്തായാലും റോബിന്‍ ആരാധകര്‍ കടുത്ത നിരാശിലാണ്. മോഹന്‍ലാലിനോട് പരിഭവിച്ചുകൊണ്ട് റോബിന്‍ ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്.

ഞാന്‍ ഇതുവരെ പരീക്ഷിക്കാത്ത ഒന്ന്... പുതിയ ലുക്കില്‍ ഖല്‍ബ് നിറച്ച് അഭയ ഹിരണ്‍മയി

1


ജാസ്മിന്റെ തെറിയും കേട്ട് ഒരു പാവം മനുഷ്യനെ പുറത്താക്കിയ നിങ്ങളോട് ഒന്നും പറായനില്ല ലാലേട്ടാ എന്നാണ് ഒരു ആരാധകന്‍ കുറിച്ചത്.
റോബിന്‍ ഒരു ചാഞ്ഞ മരമാണ് ...അയാളുടെ തലയില്‍ കേറി നിരങ്ങാം അങ്ങനെ പട്ടി ഷോ കാണിച്ച് താന്‍ അവിടെ ചൂടാകാറൊക്കെ ഉണ്ട് എന്ന് അറിയിക്കാം,,, അല്ലെ ബഹുമാനപ്പെട്ട ലാലേട്ടാ,,,,,, ? ?
വേണ്ടായിരുന്നു ഇത്, എന്നാണ് മറ്റൊരു ആരാധകന്റെ പ്രതികരണം.

2


''ചരിത്രം ആവര്‍ത്തിച്ചു ഏഷ്യാനെറ്റും ബിഗ്ഗ്ബോസ്സും
പ്രേക്ഷക പിന്തുണ വേണെമെന്ന് ഒരായിരം തവണ പറയുന്ന ഒരു ഷോയില്‍ പ്രേക്ഷകരുടെ അഭിപ്രായത്തിന് ഒരു വിലയും കല്‍പ്പിക്കാതെ, ഒരു വ്യക്തിയുടെ റീ-എന്‍ട്രി കാത്തിരുന്ന ജനങ്ങളുടെ മനസ്സില്‍ കുത്തി മുറിവേല്‍പ്പിച്ചു കൊണ്ട് ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണനെ പുറത്താക്കി ജനങ്ങളെ വിഡ്ഢികളാക്കുകയാണ് ബിഗ്ഗ്ബോസ്,'' എന്നാണ് ഒരു ആരാധികയുടെ പ്രതികരണം..

3

മറുഭാഗത്ത് ജാസ്മിന്‍ ഫാന്‍സ് ആറാടുകയാണ്. ജാസ്മിന്‍ മുമ്പ് പറഞ്ഞ വാക്കുകളാണ് ജാസ്മിന്റെ ആരാധകര്‍ ആഘോഷമാക്കിയിരിക്കുന്നത്. ''റോബിന്‍... ജാസ്മിന്‍ ഈ ഷോയില്‍ നിന്നും പോവുന്നുണ്ടെങ്കില്‍ എന്റെ പിന്നാലെ പെട്ടിയും തൂക്കി റോബിന്‍ രാധാകൃഷ്ണനും വന്നിരിക്കും,'' എന്നായിരുന്നു ജാസ്മിന്‍ പറഞ്ഞത്.

<strong>ശരിക്കും ഡോ റോബിന്‍ റിയാസിനെ തല്ലിയോ? 'ദൃക്‌സാക്ഷികള്‍' പറയുന്നു</strong><br />ശരിക്കും ഡോ റോബിന്‍ റിയാസിനെ തല്ലിയോ? 'ദൃക്‌സാക്ഷികള്‍' പറയുന്നു

cmsvideo
  പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു,Ronson's Wife Dr Neeraja Interview
  4


  കഴിഞ്ഞദിവസമാണ് ജാസ്മിന്‍ ബിഗ് ബോസ് വീട്ടില്‍ നിന്ന വാക്ക് ഔട്ട് നടത്തിയത്. റിയാസിനെ തല്ലിയെന്നാരോപണത്തിന് പിന്നാലെ ശിക്ഷ കിട്ടിയ റോബിന്‍ സീക്രട്ട് റൂമിലായിരുന്നു. റോബിന്‍ തിരിച്ചുവരുമെന്ന് തോന്നിയതുകൊണ്ടാണ് ജാസ്മിന്‍ ഷോയില്‍ നിന്ന് പുറത്തുവന്നത്. ഇനി അയാളെ ഷോയിലേക്ക് കൊണ്ടുവരികയാണെങ്കില്‍ ഈ മൈക്ക് ഇവിടെ ഊരി വയ്പ്പിച്ചിട്ട് എന്നെ എവിക്ട് ആക്കണം എന്നും ബിഗ് ബോസിന് സംസാരിച്ച ജാസ്മിൻ പറഞ്ഞിരുന്നു.ബിഗ് ഹൗസ് വീട്ടിലെ ആരും സൗഹൃദ സംഭാഷണത്തിന് നില്‍ക്കാതെ റോബിന്‍ ചെയിച്ചട്ടി എറിഞ്ഞുടച്ചുകൊണ്ടാണ് ജാസ്മിന്‍ ഷോ വിട്ടിറങ്ങിയത്. ഇതോടെ റോബിനെതിരെ ജാസ്മിന്‍ ആരാധകർ രംഗത്തെത്തുകയും ചെയ്തിതിരുന്നു.

  English summary
  Bigg Boss Malayalam Season: Dr. Robin evicted from Bigg Boss, Robin fans criticize MohanLal..
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X