കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഒന്നിനും കൊള്ളാത്തവന്‍ എന്ന് വിളിച്ചു': നേരിട്ടതേറേയും പരാജയം, ആർക്കും ഒരു ദോഷവും ചെയ്തില്ല: റോബിന്‍

Google Oneindia Malayalam News

വിജയിക്കാന്‍ സാധിച്ചില്ലെങ്കിലും ബിഗ് ബാസ് മലയാളാം സീസണ്‍ 4 ലൂടെ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ താരമെന്ന് പറയാന്‍ സാധിക്കുക റോബിന്‍ രാധാകൃഷ്ണനെയാണ്. താരത്തിന്റെ മത്സര ശൈലിക്കെതിരേയും നിലപാടുകള്‍ക്കെതിരേയും വിമർശനങ്ങള്‍ ഏറെയുണ്ടെങ്കിലും അതിലേറെ ഒപ്പം നില്‍ക്കുന്ന ആരാധകരുണ്ടെന്നാണ് റോബിന്റെ കരുത്ത്.

ബിഗ് ബോസ് കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടെങ്കിലും ഇപ്പോഴും താരത്തെ കാണാന്‍ നൂറു കണക്കിന് ആളുകളാണ് കൂട്ടത്തോടെ എത്തിച്ചേരാറുള്ളത്. ഇപ്പോഴിതാ ഒരു കോളേജില്‍ റോബിന്‍ നടത്തിയ പ്രസംഗവും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. താരത്തിന്റെ വാക്കുകളിലേക്ക്...

2019 ല്‍ ഈ കോളേജില്‍ തന്നെ അതിഥിയായിട്ട്

2019 ല്‍ ഈ കോളേജില്‍ തന്നെ അതിഥിയായിട്ട് ഞാന്‍ വന്നിരുന്നു. അന്ന് മടങ്ങിപ്പോവുമ്പോള്‍ ' ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ നേടിയിട്ട് നിങ്ങള്‍ എന്നെ വീണ്ടും വിളിക്കുകയാണെങ്കില്‍ ഞാന്‍ ഉറപ്പായും വരും' എന്ന് നിങ്ങളുടെ അന്നത്തെ സീനിയേഴ്സിനോട് ഞാന്‍ പറഞ്ഞിരുന്നു. അങ്ങനെ മൂന്ന് വർഷത്തിന് ശേഷം വീണ്ടും ഇതേ കോളോജിലേക്ക് വന്നിരിക്കുകയാണ്. അതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും റോബിന്‍ പറയുന്നു.

ദിലീപിനെ ചീത്ത വിളിക്കുന്നത് കാണാന്‍ ആളുകൂടും: തള്ള് തൊഴിലാളികള്‍ പറയുന്നതല്ല സത്യമെന്നും ശാന്തിവിളദിലീപിനെ ചീത്ത വിളിക്കുന്നത് കാണാന്‍ ആളുകൂടും: തള്ള് തൊഴിലാളികള്‍ പറയുന്നതല്ല സത്യമെന്നും ശാന്തിവിള

എന്റെ കുട്ടിക്കാലത്തേക്ക് പോവുകയാണെങ്കില്‍

എന്റെ കുട്ടിക്കാലത്തേക്ക് പോവുകയാണെങ്കില്‍ അധികം പഠിക്കാത്ത ഒരു ശരാശരിയിലും താഴെയുള്ള ഒരു വിദ്യാർത്ഥിയായിരുന്നു ഞാന്‍. അച്ഛനും അമ്മമാരുമൊക്കെ മറ്റ് കുട്ടികളെ കാണിച്ച് അവരെ കണ്ട് പഠിക്ക് എന്നൊക്കെ പറയുമായിരുന്നു. ഒരു വേദിയില്‍ കയറി നിന്ന് സംസാരിക്കാന്‍ എനിക്ക് സാധിക്കില്ലായിരുന്നു. എങ്കിലും അച്ഛന്റേയും അമ്മയുടേയും ആഗ്രഹ പ്രകാരം ചെറുതായി ഡാന്‍സും മറ്റും പഠിക്കുന്നുണ്ടായിരുന്നു.

'ദിലീപിന് ഗോതമ്പുണ്ട ആശംസകള്‍', ഓ നീയാണല്ലോ കോടതീന്ന് മറുപടി: ആശംസ നേർന്ന് പിഷാരടിക്കും വിമർശനം'ദിലീപിന് ഗോതമ്പുണ്ട ആശംസകള്‍', ഓ നീയാണല്ലോ കോടതീന്ന് മറുപടി: ആശംസ നേർന്ന് പിഷാരടിക്കും വിമർശനം

എന്റെ ജീവിതത്തില്‍ 99 ശതമാനവും

എന്റെ ജീവിതത്തില്‍ 99 ശതമാനവും പരാജയങ്ങളാണ് ഞാന്‍ നേരിട്ടിട്ടുള്ളത്. എന്നാല്‍ ഒരോ തവണ പരാജയപ്പെടുമ്പോഴും അടുത്ത പടിയില്‍ തിരിച്ച് കയറുമെന്ന ആത്മവിശ്വാസമാണ് എന്നെ ഇവിടെ വരെ എത്തിച്ചിരിക്കുന്നത്. സ്കൂളിലൊക്കെ പഠിക്കുമ്പോള്‍ എനിക്ക് വലിയ ലക്ഷ്യമൊന്നും ഇല്ലായിരുന്നു. പലരും പറഞ്ഞിട്ടുണ്ട്, നീ നിന്റെ ജീവിതം വെറുതെ പാഴാക്കുകയാണെന്ന്, യൂസ് ലെസ് എന്ന് വിളിച്ചവരുമുണ്ട്.

എന്റെ ജീവിതത്തിലും കുറേ കാര്യങ്ങള്‍

ഇതൊക്കെ കേള്‍ക്കുമ്പോഴാണ് ഞാന്‍ ഇങ്ങനെയൊന്നും അല്ലാലോ, എന്റെ ജീവിതത്തിലും കുറേ കാര്യങ്ങള്‍ നേടാനുണ്ടല്ലോ, ജീവിതത്തില്‍ എവിടെയെങ്കിലുമൊക്കെ എത്തിച്ചേരണമല്ലോ എന്ന വാശി എന്റെയുള്ളില്‍ ഉണ്ടായത്. അതിന് വേണ്ടി ഞാന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ആദ്യമൊക്കെ കുഴിമടിയനായിരുന്നു ഞാന്‍. എന്നാല്‍ ജീവിതത്തിലെ ഒരു ഘട്ടത്തില്‍ എനിക്ക് മനസ്സിലായി, ഇങ്ങനെ പോയിട്ട് കാര്യമില്ലെന്ന്. അതോടെയാണ് കഠിനാധ്വാനം ചെയ്യാന്‍ തുടങ്ങിയത്.

vastu tips: സമ്പത്ത് വർധിക്കണോ, വാസ്തുവിലുണ്ട് മാർഗ്ഗങ്ങള്‍, മണിപ്ലാന്റ് മാത്രമല്ല, പാത്രത്തിന്റെ നിറവും പ്രധാനമാണ്

എന്റെ വീഴ്ചകാണ് എന്റെ പ്രചോദനം

ജീവിതത്തില്‍ എനിക്ക് പ്രചോദനമായിട്ടുള്ള വ്യക്തികളൊന്നും ഇല്ല. എന്റെ വീഴ്ചകാണ് എന്റെ പ്രചോദനം. ഒരോ വീഴ്ചകളുമാണ് ഞാന്‍ പാഠമാക്കി എടുക്കുന്നത്. ഞാനൊരു പച്ചയായ മനുഷ്യനാണ്. അതുകൊണ്ട് തന്നെ ഒരു നല്ലവനായ ഉണ്ണിയായി അഭിനയിച്ച് നടക്കാന്‍ എനിക്ക് സാധിക്കില്ല. വേണമെങ്കില്‍ അങ്ങനെ ചെയ്യാം. എന്നാല്‍ അങ്ങനെ ചെയ്ത് കഴിഞ്ഞാല്‍ എന്റെ വ്യക്തിത്വത്തെ ഞാന്‍ അപ്പോള്‍ അവിടെ കളയുകയാണ്.

ബിഗ് ബോസിലൂടെ കണ്ട് എന്നെ സ്വീകരിച്ചവരാണ്

എന്റെ വ്യക്തിത്വം എന്താണോ അത് ബിഗ് ബോസിലൂടെ കണ്ട് എന്നെ സ്വീകരിച്ചവരാണ് ബിഗ് ബോസിലുള്ള മിക്കവരും. എത്ര പേർ ബിഗ് ബോസ് കണ്ടിട്ടുണ്ടെന്ന് എനിക്ക് അറിയില്ല. ആ ഷോയില്‍ അത്രയും ദിവസവും നില്‍ക്കണമെങ്കില്‍ നമ്മളായിട്ട് അല്ലാതെ നില്‍ക്കാന്‍ സാധിക്കില്ല. ഗുഡ് മോർണിങ് ബിഗ് ബോസ് എന്ന് അലറി വിളിച്ച് തുടങ്ങിയ ഞാന്‍ പുറത്തേക്ക് വരുമ്പോള്‍ എനിക്ക് ഫേക്ക് ആയിട്ട് നില്‍ക്കാന്‍ പറ്റില്ല.

എനിക്ക് മനസ്സിന് ശരിയെന്ന് തോന്നിയ കാര്യങ്ങളെ

എനിക്ക് മനസ്സിന് ശരിയെന്ന് തോന്നിയ കാര്യങ്ങളെ ഞാന്‍ ചെയ്തിട്ടുള്ളു. ഈ നാടിനോ സമൂഹത്തിനോ ദോഷം വരുന്ന ഒരു കാര്യങ്ങളും ഞാന്‍ ചെയ്യാന്‍ ശ്രമിച്ചിട്ടില്ല. ഒരുപാട് ആഗ്രഹങ്ങള്‍ ഇനിയുമുള്ള ഒരു സാധാരണക്കാരനാണ് ഞാന്‍. ഇനിയും എന്റെ ജീവിതത്തില്‍ ഇനിയും എന്തെങ്കിലും കാര്യങ്ങള്‍ നേടിയതിന് ശേഷം വീണ്ടും ഈ കോളേജിലേക്ക് വിളിക്കുകയാണെങ്കില്‍ ഞാന്‍ ഉറപ്പായിട്ടും വരുമെന്നും റോബിന്‍ പറയുന്നു.

English summary
Bigg Boss Malayalam season four fame Robin Radhakrishnan says there are people who call him useless
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X