• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ലാലേട്ടന്റെ കാലില്‍ തൊട്ട് ചോദിച്ചു, കണ്ണീരോടെയാണ് ഇറങ്ങിപോന്നത്, വെളിപ്പെടുത്തലുമായി രജിത് കുമാര്‍

ബിഗ് ബോസ് രണ്ടാം സീസണില്‍ ഏറ്റവും ജനപ്രീതി നേടിയ മത്സരാര്‍ത്ഥിയായിരുന്നു രജിത് കുമാര്‍. അപ്രതീക്ഷിമായിട്ടായിരുന്നു അദ്ദേഹം ഷോയില്‍ നിന്ന് പുറത്താക്കപ്പെട്ടത്. ഇപ്പോള്‍ ആ പുറത്തായ ശേഷമുള്ള കാര്യങ്ങള്‍ അദ്ദേഹം തുറന്ന് പറഞ്ഞിരിക്കുകയാണ്. മൂന്നാം സീസണിലെ മത്സരാര്‍ത്ഥികളായ ഫിറോസ് ഖാന്‍-സജ്‌ന ദമ്പതിമാരുമൊത്തുള്ള യുട്യൂബ് വീഡിയോ അഭിമുഖത്തിലാണ് ചില വെളിപ്പെടുത്തലുകള്‍ അദ്ദേഹം നടത്തിയത്. താന്‍ കരഞ്ഞ് കാല് പിടിച്ചിട്ടും ഷോയില്‍ തുടരാന്‍ അനുവദിച്ചില്ലെന്ന് രജിത് പറയുന്നു....

വട് സാവിത്രി പൂജ ആഘോഷത്തിന്റെ ചിത്രങ്ങള്‍ കാണാം

pic1

മറക്കാനാവാത്ത അനുഭവങ്ങള്‍ സ്‌കൂള്‍ ബിഗ് ബോസില്‍ ഉണ്ടായിട്ടുണ്ട്. ഏറ്റവും വലുത് ആ സ്‌കൂള്‍ ടാസ്‌കായിരുന്നു. ആ ടാസ്‌ക് തനിക്ക് വലിയ ഷോക്കായിരുന്നു. ശരിക്കും ഞാന്‍ ചതിക്കപ്പെട്ട ടാസ്‌ക് ആണ് അത്. ഒരു നല്ലകാര്യത്തിന് വേണ്ടി ചെയ്ത കാര്യം പിന്നീട് മറ്റൊരു രീതിയിലേക്ക് മാറി. അത് വളച്ചൊടിച്ചതാണ് എന്റെ പുറത്താകലിന് കാരണമായതെന്ന് രജിത് കുമാര്‍ പറയുന്നു.

pic2

അടുക്കളയില്‍ പെരുമാറുന്നവര്‍ക്ക് അറിയാം കാര്യങ്ങള്‍, ഈ പറയുന്ന കാര്യം കൈയ്യിലോ മുഖത്തോ ആയാല്‍ കഴുകി കളഞ്ഞാല്‍ പോകുന്നതാണ്. പക്ഷേ അതല്ല ബിഗ് ബോസില്‍ നടന്നത്. അവര്‍ അതിനെ ഏറ്റവും മോശമായി രീതിയിലാക്കി മാറ്റി. ഗെയിമിന്റെ ഭാഗമായി പോയതാണെന്നും രജിത് കുമാര്‍ പറഞ്ഞു. അല്ലാതെ അതൊന്നും മനസ്സില്‍ ഉണ്ടായിരുന്ന കാര്യമേ ആയിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. ഇക്കാര്യം ദൈവത്തെ സത്യമിട്ട് പറയുകയാണ്.

pic3

ഗെയിമിന്റെ നല്ലത് കണ്ടിട്ടാണ് അങ്ങനൊന്ന് വെച്ചത്. പക്ഷേ അതിനെ ശരിക്കും വളച്ചൊടിച്ചു. അതുംപറഞ്ഞ് എന്നെ അന്യായമായി പുറത്താക്കി. അതിന് ശേഷം ഞാന്‍ ലാലേട്ടന്റെ കാലില്‍ തൊട്ട് നമസ്‌കരിച്ചിരുന്നു. അതൊന്നും ടിവി സംപ്രേഷണം ചെയ്യുമ്പോള്‍ കാണിച്ചിട്ടില്ല. ചിത്രത്തിലെ ലാലേട്ടന്റെ ഡയലോഗ് പോലെ എന്നെ ഒന്ന് തിരിച്ചെടുക്കൂ എന്ന് ഞാന്‍ കാലുപിടിച്ച പോലെയാണ് അവിടെ ചോദിച്ചത്. ഒരു അവസരം കൂടി തരുമോ എന്ന് കണ്ണീരോടെ ചോദിച്ചിട്ടാണ് ഷോയില്‍ നിന്ന് ഇറങ്ങി പോരുന്നത്.

pic4

അവിടെ നിന്നും ഇറങ്ങിപ്പോരുന്ന ആ രംഗം എനിക്ക് മരണം വരെ മറക്കാന്‍ സാധിക്കാത്ത കാര്യമാണ്. ഭാവിയില്‍ ഒരു സന്തോഷം വരുമ്പോള്‍ അതൊക്കെ മാറുമെന്നാണ് കരുതുന്നതെന്നും രജിത് കുമാര്‍ പറഞ്ഞു. വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് അതുപോലെ തന്നെയാണ് ഞാനിപ്പോള്‍ ജീവിക്കുന്നതെന്ന് രജിത് പറയുന്നു. രണ്ട് ആഗ്രങ്ങള്‍ എനിക്കുണ്ട്. ഒന്ന് സിനിമയും അഭിനയവും അടങ്ങുന്ന കാര്യമാണ്. രണ്ടാമത്തേത് സമൂഹമാണ്. തനിക്ക് സാമൂഹ്യ പ്രതിബദ്ധത് കുറച്ച് കൂടുതലാണെന്നും രജിത് പറയുന്നു.

pic5

ഒരാളോട് എനിക്ക് മാത്രം ഇഷ്ടം തോന്നിയത് കാര്യമൊന്നുമില്ലല്ലോ. തിരിച്ച് ഇങ്ങോട്ടും അവര്‍ക്ക് തോന്നണം. എനിക്ക് ഒരുപാട് കുറവുകള്‍ ഉണ്ട്. അത് മനസ്സിലാക്കി ആരെങ്കിലും വരണം. ഇനി ആരെങ്കിലും വന്നാല്‍ അപ്പോള്‍ നോക്കാമെന്നും വിവാഹത്തെ കുറിച്ച് രജിത് കുമാര്‍ വ്യക്തമാക്കി. വിവാഹത്തോട് ഞാന്‍ നോ എന്നൊന്നും പറയുന്നില്ല. അത് ചിലപ്പോള്‍ 55 വയസ്സില്‍ നടന്നേക്കാം. ചിലപ്പോഴത് അറുപത് ആയേക്കാം. എന്നാല്‍ പെട്ടെന്ന് വരില്ലെന്നാണ് എന്നാണ് കരുതുന്നത്.

pic6

എനിക്ക് എട്ട് മാസ്ം പ്രായമുള്ളപ്പോഴാണ് അമ്മയ്ക്ക് എന്റെ അച്ഛനെ നഷ്ടമാകുന്നത്. അതിന് ശേഷം അയല്‍വീടുകളിലായിരുന്നു ഞാന്‍ വളര്‍ച്ച. ഇനി ഒരു കുടുംബം എനിക്ക് വേണ്ട. ഒരു കുഞ്ഞിന് ജന്മം നല്‍കണമെന്നതൊന്നും എന്റെ ചിന്തയിലില്ല. അമ്പതിന് മുകളില്‍ വയസ്സുണ്ട് എനിക്ക്. ഞാന്‍ വിവാഹമൊക്കെ കഴിച്ച്, എനിക്ക് ഒരു കുഞ്ഞുണ്ടായി, അവന്‍ വളര്‍ന്ന് പതിനഞ്ച് വയസ്സാകുമ്പോഴേക്ക് എനിക്ക് ശഷ്ടി പൂര്‍ത്തിയായിട്ടുണ്ടാവുമെന്ന് രജിത് പറഞ്ഞു.

pic7

ചെറിയ പ്രായമുള്ള മകനും പ്രായമായ പിതാവും എന്ന അവസ്ഥയിലേക്ക് വരും. സ്‌കൂളിലെ പിടിഎ മീറ്റിങ്ങിനൊക്കെ പോയിരിക്കുമ്പോള്‍ അപ്പൂപ്പന്‍ വന്നത് പോലെയാവും. അതുകൊണ്ട് ആ ചിന്ത തല്‍ക്കാലം ഇല്ല. പിന്നെ ആ സ്ത്രീയെ വിവാഹം കഴിച്ചാല്‍ കൊള്ളാം, എന്ന് തോന്നുന്ന തരത്തില്‍ ഞാന്‍ ആരെയും ഇതുവരെ കണ്ടിട്ടില്ല. ചിലരെ കാണുമ്പോള്‍ ഇവര്‍ കൊള്ളാലോ, ഇവര്‍ക്കൊപ്പം ജീവിച്ചാലോ എന്നൊക്കെ തോന്നും. ഒരുപാട് പേരുമായി ബന്ധമുണ്ട്. എന്നാല്‍ അവരുടെ കൂടെ ജീവിക്കാന്‍ സാധിക്കില്ല. ആരോഗ്യമുള്ളത് കൊണ്ട് ഇപ്പോള്‍ ഈ രീതിയില്‍ ജീവിക്കാമെന്ന് കരുതുന്നുവെന്നും രജിത് കുമാര്‍ പറഞ്ഞു.

യാഷിക ആനന്ദിന്റെ പുതിയ ചിത്രങ്ങള്‍ കാണാം

cmsvideo
  bigg boss malayalam season 3: fans requested to asianet for conduct soon grand finale

  English summary
  bigg boss season 2 fame rajith kumar explains his eviction, he says he touched mohanlal's feet
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X