കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'രജിത് സർ ഉൾപ്പെടെ മജ്സിയയെ വിളിച്ചു..ഡിംപലുമായുള്ള സൗഹൃദം കൊണ്ട് നഷ്ടം മജ്സിയക്ക്';വൈറൽ കുറിപ്പ്

Google Oneindia Malayalam News

കൊച്ചി; ബിഗ് ബോസ് മൂന്നാം സീസണിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടതായിരുന്നു ഡിംപലും മജ്സിയ ഭാനുവും തമ്മിലുള്ള സൗഹൃദം. തന്‌റെ ബെസ്റ്റ് ഫ്രണ്ടാണ് ഡിംപലെന്ന് ഷോയില്‍ പലതവണ മജ്‌സിയ പറഞ്ഞിട്ടുണ്ട്. ഷോയിൽ നിന്ന് മജ്സിയ പുറത്തായപ്പോൾ ഏറ്റവും കൂടുതൽ വിഷമിച്ചത് ഡിംപലായിരുന്നു. പിന്നീട് ഡിംപലും ഷോയിൽ നിന്ന് പോയപ്പോൾ മജ്സിയയും ഡിംപലിന് പൂർണ പിന്തുണ നൽകി മജ്സിയ രംഗത്ത് എത്തിയിരുന്നു.

എന്നാൽ ബിഗ് ബോസിൽ നിന്ന് പുറത്തുവന്ന ശേഷം ഡിംപൽ തന്നെ പരിഗണിക്കുന്നില്ലെന്നാണ് കഴിഞ്ഞ ദിവസം മജ്സിയ വെളിപ്പെടുത്തിയത്.ഇതോടെ ഇരുവരും തമ്മിലുള്ള സൗഹൃദം വീണ്ടും ചർച്ചയാവുകയാണ് ബിഗ് ബോസ് ഫാൻ ഗ്രൂപ്പുകളിൽ. ഇതിൽ ഇരുവരുടെയും സൗഹൃദത്തെക്കുറിച്ച് ബിഗ് ബോസ് ആരാധകൻ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

ഡിംപലിന്റെ വീട്ടിലേക്കെന്ന്

ഡിംപലിന്റെ വീട്ടിലേക്കെന്ന്

താൻ ബിഗ്ബോസിൽ നിന്നും പുറത്തായ ശേഷം ഏറ്റവും ആദ്യം പോയത് ഡിംപലിന്റെ വീട്ടിലേക്കാണെന്ന് മ്ജസിയ പറഞ്ഞിരുന്നു. അന്ന് ഡിംപലിന്റെ സഹോദരിക്കൊപ്പം നിൽക്കുന്ന ഫോട്ടോകളും മജ്സിയ പങ്കുവെച്ചിരുന്നു. തന്റെ പിതാവിന്റെ വിയോഗത്തെ തുടർന്ന് ദിവസങ്ങൾക്ക് മുൻപാണ് ഡിംപൽ ഷോയിൽ നിന്ന് പോയത്.

മജ്സിയയ്ക്ക് മാത്രം

മജ്സിയയ്ക്ക് മാത്രം

അതിന് ശേഷം പലപ്പോഴായി താൻ ഡിംപലിനെ വിളിച്ചെങ്കിലും അവർ ഫോൺ എടുത്തില്ലെന്നാണ് മജ്സിയ വെളിപ്പെടുത്തിയത്. പലരും ഡിംപലിന്റെ വിശേഷം ചോദിച്ച് തന്നെ വിളിക്കുന്നുണ്ടെന്നും എന്നാൽ അവരോടൊന്നും മറുപടി പറയാൻ കഴിയാത്ത അവസ്ഥയിലാണെന്നും മജ്സിയ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ഡിംപലുമായുള്ള സൗഹൃദം കൊണ്ട് മജ്സിയയ്ക്ക് നഷ്ടം മാത്രമാണ് ഉണ്ടായതെന്ന പറയുകയാണ് ആരാധകൻ. കുറിപ്പിന്റെ പൂർണരൂപം വായിക്കാം

 ഡിംപലിന്റെ ഫ്രണ്ടാകാൻ

ഡിംപലിന്റെ ഫ്രണ്ടാകാൻ

മജ്സിയ game ഇൽ മാത്രമല്ല പുറത്തും ഡിമ്പലിന്റെ frnd ആകാൻ ആഗ്രഹിച്ചു... ചെന്നൈ യിൽ നിന്ന് കോഴിക്കോടേക്ക് കിട്ടിയ ticket cancel ചെയ്ത് കൊച്ചിയിൽ ആണ് മജ്സിയ ആദ്യം പോയത്... ഡിമ്പലിന്റെ ഫാമിലിയെ കാണാൻ.. തിങ്കളിനെ കണ്ടു. സംസാരിച്ചു. ഡിമ്പലിനു വേണ്ടി videos ഒക്കെ ചെയ്തു 3-4 ദിവസങ്ങൾ കഴിഞ്ഞാണ് സ്വന്തം വീട്ടിലേക്ക് പോയത്.

വിജയത്തിന് വേണ്ടി

വിജയത്തിന് വേണ്ടി

അന്നുമുതൽ ഡിമ്പലിന്റെ വിജയത്തിന് വേണ്ടി നന്നായി work ചെയ്യുന്നുണ്ട് മജ്സിയ. സ്വാഭാവികമായും ഒരു സുഹൃത്ത് എന്ന നിലയിൽ അവർക്കൊരു ദുഃഖം വന്നപ്പോൾ അതിൽ മജ്സിയയും പങ്കു ചേരാൻ ആഗ്രഹിച്ചു... പക്ഷെ അവിടന്ന് no responds...

മജ്സിയയെ ആയിരുന്നു

മജ്സിയയെ ആയിരുന്നു

രജിത് sir ഉൾപ്പെടെ പ്രമുഖരെല്ലാം ഡിമ്പലിന്റെ വിശേഷo അറിയാൻ ആദ്യം വിളിച്ചത് മജ്സിയയെ ആണ്... ഒന്നും അറിയാത്ത ആ അവസ്ഥയിലും അവർ മൗനം പാലിച്ചു... പലരെയും അതിനു ശേഷം contact ചെയ്തിട്ടും ഡിമ്പൽ തന്നെ പരിഗണിക്കുന്നില്ല എന്ന് കണ്ടപ്പോൾ ആണ് മജ്സിയ പ്രതികരിച്ചത്.... ഇതാണ് പുറത്ത് സംഭവിച്ചത്...

ഋതുവിനെ അടിച്ചത്

ഋതുവിനെ അടിച്ചത്

ഇനി ഗെയിംനുള്ളിൽ ആണേൽ ഡിമ്പലിനു വേണ്ടി മജ്സിയ ഋതു നെ അടിച്ചത് കണ്ടില്ലേ... സൂപ്പർ ball collect ചെയ്യാൻ ആൾക്കാരെ തള്ളി മാറ്റിയത് ആരാ... കുഴൽ പന്തിൽ Dimpal കിടിലത്തിന്റെ തോളിൽ ഇരുന്നപ്പോൾ താഴെ വീഴുമോ എന്ന് പേടിച്ചു പുറകിൽ വന്ന് support ചെയ്ത് നിന്നത് മജ്സിയ ആണ്.

Recommended Video

cmsvideo
ബിഗ്‌ബോസിനെ പറ്റി വീണക്ക് പറയാനുള്ളത് | Veena Nair Exclusive Interview | Oneindia Malayalam
 ഡിംപലിന് വേണ്ടി

ഡിംപലിന് വേണ്ടി

Anoop ഉം ആയിട്ടുള്ള സൗഹൃദം ഉപേക്ഷിച്ചത് ഡിമ്പലിനു വേണ്ടിയാണ്.. ഡിമ്പലിനോടുള്ള സൗഹൃദം വളർന്നപ്പോൾ ആണ് മത്സരബുദ്ധി കുറഞ്ഞു weak ആയത്. തുടക്കത്തിൽ മജ്സിയക്ക് നല്ല support ഉണ്ടായിരുന്നു . സത്യത്തിൽ ഈ സൗഹൃദം കൊണ്ട് നഷ്ടം മുഴുവൻ മജ്സിയക്ക് മാത്രമാണ്..

'മണിക്കുട്ടന് ഫ്ലാറ്റ്..അവസാന അടവ്..ആദ്യം ഭാഗ്യലക്ഷ്മിയും സായിയും.. പൊതുജനം മണ്ടൻമാരല്ല';കുറിപ്പ്'മണിക്കുട്ടന് ഫ്ലാറ്റ്..അവസാന അടവ്..ആദ്യം ഭാഗ്യലക്ഷ്മിയും സായിയും.. പൊതുജനം മണ്ടൻമാരല്ല';കുറിപ്പ്

'അത് ഇല്ലാതാകുമോ എന്നു അയാള്‍ ഭയന്നതില്‍ എന്താണ് തെറ്റ്?'; എന്തുകൊണ്ട് മണിക്കുട്ടൻ..ആരാധകന്റെ വൈറൽ കുറിപ്പ്'അത് ഇല്ലാതാകുമോ എന്നു അയാള്‍ ഭയന്നതില്‍ എന്താണ് തെറ്റ്?'; എന്തുകൊണ്ട് മണിക്കുട്ടൻ..ആരാധകന്റെ വൈറൽ കുറിപ്പ്

English summary
Bigg Boss Season 3: Dimpal bhal and majsiya friendship, fan boys write up viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X