• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഡിംപലിന്റെ റീഎൻട്രിയിൽ പണി കിട്ടുക ഈ 3 പേർക്ക്,ഇനി ഡിംപലിനെ ആരും ടാർഗറ്റ് ചെയ്യില്ല,കാരണം,കുറിപ്പ്

ചെന്നൈ; അച്ഛന്റെ വിയോഗത്തോടെ ബിഗ് ബോസ് വിട്ട ഡിമ്പൽ ബാൽ തിരിച്ചെത്തിയത് ബിബി ഹൗസിൽ അപ്രതീക്ഷിത ട്വിസ്റ്റിനാണ് വഴിവെച്ചത്. ഡിമ്പലിന്റെ മടക്കം ഷോ കൂടുതൽ ആവേശകരമാക്കിയിട്ടുണ്ട്. എന്നാൽ ഡിമ്പലിനെ പോലൊരു ശക്തയായ മത്സരാർത്ഥിയുടെ റീ എൻട്രി മറ്റ് മത്സരാർത്ഥികളിൽ ആശങ്ക ഉണ്ടാക്കിയിട്ടുണ്ടെന്ന കാര്യത്തിൽ തർക്കമില്ല. പ്രധാനമായും മൂന്ന് പേർക്കാകും ഡിമ്പലിന്റെ മടങ്ങി വരവ് പാരയാകുകയെന്ന് പറയുകയാണ് ഒരു ആരാധകൻ. അത് മാത്രമല്ല ഇനി ആരും ഡിമ്പലിനെ ടാർഗറ്റ് ചെയ്യില്ലെന്നും ഇദ്ദേഹം പറയുന്നു. അതിന്റെ കാരണം ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ ആരാധകൻ വിശദമാക്കുന്നുണ്ട്. വായിക്കാം

 എന്തുകൊണ്ടാണ്

എന്തുകൊണ്ടാണ്

ഒറ്റവാക്കിൽ പറഞ്ഞാൽ ഡിമ്പൽ ഭാൽ നിറഞ്ഞു നിന്ന എപ്പിസോഡ്. മണിക്കുട്ടൻ റിതുവിനോട് ഫിറോസിന്റെ കുറ്റം പറയുന്നതിലൂടെയാണ് എപ്പിസോഡ് ആരംഭിക്കുന്നത്. ഋതു നമ്മൾ ചർച്ച ചെയ്ത കാര്യം വളരെ ഭംഗിയായി ആയി പറഞ്ഞു എന്ന് പറഞ്ഞു തുടങ്ങിയ മണി വീണ്ടും ഫിറോസ് മാതൃദിന ടാസ്കിൽ ചാരിറ്റിയെ ബുസ്റ്റ് ചെയ്തു എന്ന രീതിയിൽ എടുത്തിട്ടത് കല്ലുകടിയായി തോന്നി. അയാൾ Rj , സോഷ്യൽ വർക്കർ എന്ന രീതിയിലാണ് അവിടെ വന്നത്. അതേ ആൾ തന്റെ അമ്മയിൽ നിന്നാണ് ആ ഗുണം കണ്ടു പഠിച്ചതാണെന്നു "ആ ടാസ്കിൽ " പറയുന്നതിൽ എന്താണ് തെറ്റെന്നു മനസിലാകുന്നില്ല.

 ഡിമ്പൽ തിരിച്ചുവന്നത്

ഡിമ്പൽ തിരിച്ചുവന്നത്

ഫിറോസിനെതിരെ അരയും തലയും മുറുക്കിയിറങ്ങിയ മണി ഗയിം മൈൻഡിൽ ചെറുതായി വളച്ചൊടിച്ച് ഇൻജക്റ്റ് ചെയ്യുന്ന പോലെ തോന്നി.ഡിമ്പലിനെ കൂട്ടു പിടിച്ചുള്ള മണിയുടെ ഗയിം പ്ലാനിനെ ചൂണ്ടി കാണിക്കുന്ന ഫിറോസിനെയും കാണാനായി.ബിഗ് ബോസ് നീട്ടിയെന്ന അനൗൺസ്മെന്റിന്റെ കൂടെ ഡിമ്പൽ ഭാൽ തിരിച്ചുവരുന്നു എന്നു പറയുന്നതും. അതിനു ശേഷമാണ് ഇവിടെയിരിക്കാതെ പുറത്തുപോയി "ഡിമ്പലിനെ സ്വീകരിക്കാൻ " മറ്റു മത്സരാർഥികളോട് ബിഗ് ബോസ് ആവശ്യപ്പെടുന്നത്. അതു നന്നായി തോന്നിയില്ല.

 ബിഗ് ബോസിലേക്ക്

ബിഗ് ബോസിലേക്ക്

കാരണം വൈൽഡ് കാർഡ് എൻട്രി വന്നപ്പോഴും ആദ്യം പുറത്തു പോയ പോയ രമ്യ തിരിച്ചു വന്നപ്പോഴും ഒന്നും ആവശ്യപ്പെടാത്ത ഒരു കാര്യം മറ്റുമത്സരാർഥികളോട്പറയണ്ടായിരുന്നു.എൻട്രിക്ക് പഞ്ച് കിട്ടാനുള്ള അടവ് ആയിട്ടു തോന്നി.പുറത്തെ പ്രേക്ഷക സപ്പോർട്ട് വ്യക്തമായി മനസിലാക്കിയിട്ടുള്ള ശക്തമായ ആത്മവിശ്വാസത്തോടെ ഡിമ്പൽ ബിഗ് ബോസിലേക്ക് തിരിച്ചുകയറി .

Also Read: 1 ലക്ഷം രൂപ സമ്പാദ്യം 10 ലക്ഷം രൂപയാക്കി മാറ്റാം, വെറും 6 വര്‍ഷം കൊണ്ട്; അറിയേണ്ടതെല്ലാം

Also Read: റിസ്‌ക് എടുക്കാതെ കോടീശ്വരനാകണോ? 500 രൂപ മുടക്കി ഈ നിക്ഷേപം ആരംഭിക്കൂ!

 പുതിയ ഗെയിം പ്ലാനിൽ

പുതിയ ഗെയിം പ്ലാനിൽ

തിരിച്ചു വരവിനെതിരെ പലരും പല അഭിപ്രായങ്ങൾ പറയുന്നത് കണ്ടെങ്കിലും റേറ്റിംഗിലും മത്സരാർത്ഥികളുടെ പെർഫോമൻസിലും പുറകിലോട്ട് പോകുന്ന ഷോയെ ഇത്തരം ചില ഗിമ്മിക്കുകളിലൂടെ തിരിച്ചു കൊണ്ടു വരാൻ ശ്രമിക്കുന്ന മാനേജ്മെന്റിനെ ആണ് ഞാൻ കണ്ടത്.പഴയ പോലെ ഓവർ ഇമോഷണൽ ആകാതെ പുതിയ ഗയിം പ്ലാനിൽ ഡിമ്പൽ നിൽക്കുകയാണെങ്കിൽ Sabselast ഇറങ്ങുന്നത് ഡിമ്പൽ തന്നെയാവും.

 ആരും മുതിരില്ല

ആരും മുതിരില്ല

ഡിമ്പൽ എൻട്രിയിൽ മങ്ങുന്ന മുഖങ്ങളും ഓവർ ഇമോഷണൽ ആകുന്ന മണിയെയും ആണ് കാണാൻ സാധിച്ചത്.പുറമേ കാണിച്ചില്ലെങ്കിലും dimpal വന്നത് എല്ലാവർക്കും ഭീഷണി തന്നെയാണ്. കാരണം പുറത്തു നിന്നു ഷോ കണ്ടിട്ടു വന്ന , എല്ലാവരുടെയും ഗയിം സ്ട്രാറ്റജി വ്യക്തമായി മനസിലാക്കിയ ഡിമ്പലിനെ ഒരു കാര്യത്തിലും ടാർജറ്റ് ചെയ്യാൻ അവിടെ ആരും മുതിരില്ല. ഡിമ്പൽ എൻട്രിയിൽ ആശങ്കപ്പെടുന്ന പിന്നെ അവളെ പുകഴ്ത്തുന്ന ഫിറോസിനേയും കാണാനായി.

ഡയലോഗ് തെറ്റാണ്

ഡയലോഗ് തെറ്റാണ്

ഇവിടെ മറ്റു PRകൾ ഫാൻസുകൾ ഉന്നയിച്ച ഒരുപാടിടത്ത് കോപ്പി പേസ്റ്റ് ചെയ്ത ഒരു ഡയലോഗിനു ക്ലാരിറ്റി കൊടുക്കണമെന്നു തോന്നുന്നു.(---ഡിമ്പൽ പോയ week ലാലേട്ടൻ ചോദിച്ചപ്പോൾ കട്ടിൽ : ഡിമ്പാലിനു ഇവിടെ ഏറ്റവും അടുപ്പം ഞാനുമായിട്ടായിരുന്നു.. ഞാൻ അവളെ ബേട്ടി എന്നായിരുന്നു വിളിച്ചിരുന്നത്..ഡിമ്പൽ തിരിച്ചുവന്ന ശേഷം..
കട്ടിൽ : എനിക്ക് ഡിമ്പലുമായി attachment ഒന്നും ഇല്ല.. അതുകൊണ്ടു എനിക്ക് സന്തോഷവും ഇല്ല സങ്കടവും ഇല്ല
🙄🙄 -- " )- ഇവിടെ പറയുന്ന ആദ്യത്തെ ഡയലോഗ് തെറ്റാണ്.

അയാൾ പറഞ്ഞില്ല

അയാൾ പറഞ്ഞില്ല

അയാളന്ന് പറഞ്ഞത് " 50 ദിവസത്തോളം ഷെയർ ചെയ്തൊരു ഒരു ബന്ധം ഉണ്ടായിരുന്നു.ഞാൻ അവളെ ബേട്ടി എന്നായിരുന്നു വിളിച്ചിരുന്നത്. രണ്ടുപേരും പരസ്പരം മത്സരിക്കുന്നില്ല എന്ന് പറഞ്ഞിട്ടുണ്ട് " എന്നാണ് . അവർ തമ്മിൽ അഡ്ജസ്റ്റ്മെന്റ് ഗയിം ആദ്യകാലങ്ങളിൽ ഉണ്ടായിരുന്നു എന്നത് കണക്കിലെടുക്കുമ്പോൾ ഈ സ്റ്റേറ്റ്മെന്റ് കറക്ടാണ്. ഏറ്റവും അടുപ്പം എന്നൊന്നും അയാൾ പറഞ്ഞില്ല.

നന്നായി ഉലച്ചിട്ടുണ്ട്

നന്നായി ഉലച്ചിട്ടുണ്ട്

രണ്ടാമത്തേത് ഡിമ്പലിന്റെ വരവ് പുള്ളി കാൽകുലേറ്റ് ചെയ്തു വച്ചിരുന്ന ഗയിം പ്ലാനിനെ നന്നായി ഉലച്ചിട്ടുണ്ട്. നാട്ടുകൂട്ടം പോലെ മറുവശത്ത് ഡിമ്പൽ നിൽക്കുന്ന ടാസ്കുകൾ വന്നാൽ പണി പാളുമെന്ന് ഫിറോസിനു നന്നായി അറിയാം. ആ പേടി അയാളുടെ സംസാരത്തിൽ നിന്നു വ്യക്തമാകുന്നുണ്ട്. So ആരോപിക്കും പോലെ ഡബിൾ സ്റ്റന്റായൊരു ഡയലോഗ്സ് ആയി തോന്നിയില്ല.

പാളിയത് സൂര്യയ്ക്കാണ്

പാളിയത് സൂര്യയ്ക്കാണ്

ശരിക്കും പണി പാളിയത് സൂര്യയ്ക്കാണ് കാമറയുടെ മുമ്പിലെ അഭിനയമൊക്കെ അതേപടി മണിയോട് പറയുമോ എന്ന പേടി നന്നായിട്ടുണ്ട്..ഡിമ്പലിന്റെ റീ എൻട്രിയിൽ പണി കിട്ടാൻ പോകുന്നത് രമ്യയ്ക്കും റിതുവിനും സൂര്യയക്കുമാണ്. ഡിമ്പൽ പോയ ഗ്യാപ്പിൽ കുറച്ചു കൂടി സ്പെയ്സ് കിട്ടിയ അനൂപും ശ്രദ്ധിക്കണം. എങ്കിലും ഫിറോസ് ഡിമ്പൽ വന്നപ്പോ അനൂപിന്റെ മുഖം മങ്ങിയെന്ന് പറഞ്ഞത് കോമഡി ആയി. അയാളുടേതുൾപെടെ എല്ലാവരുടെയും കിളി പോയ എൻട്രി ആയിരുന്നു അത്.

 ചെറിയ ഷോ ആയി തോന്നി

ചെറിയ ഷോ ആയി തോന്നി

രമ്യയോട് റിതുവിന്റെ ഒപ്പം കണ്ടന്റ് ഉണ്ടാക്കാൻ കഷ്ടപ്പെടുന്നുവെന്ന് മണിയെ കുറ്റം പറയുന്ന സായിയെയും അനൂപിനോട് സായിയെ കുറ്റം പറയുന്ന മണിയേയും കാണാൻ സാധിച്ചു.രമ്യ സൂര്യ-റിതുവിനെ പറ്റി ഡിമ്പലിനോടും
അനൂപിനെ പറ്റി ഫിറോസിനോടും ഏഷണി പറയുന്നത് കണ്ടു.ഡിമ്പൽ വന്നു കയറിയതിനു ശേഷം ചൂലു നേരെ വയ്ക്കുന്നു കിച്ചൻ വൃത്തിയില്ലെന്നു പറയുന്നു വാഷ് ഏരിയ അടുക്കി വയ്ക്കുന്നതൊക്കെ ചെറിയ ഷോ ആയി തോന്നി.

എപ്പിസോഡ് കണ്ടു

എപ്പിസോഡ് കണ്ടു

എപ്പിസോഡുകൾ കണ്ടിട്ടുണ്ടെന്നതിനുള്ള തെളിവും ഡിമ്പലിന്റെ വായിൽ നിന്നു വന്നു.ക്യാപ്റ്റൻസി ടാസ്കിൽ ഞാൻ എല്ലാത്തിലും പകരം ആളെ ഇറക്കുമെന്ന് നോബി പറഞ്ഞപ്പോ " മറ്റേ ടാസ്കിൽ റിതു ഇറങ്ങിയല്ലേ " എന്ന് ഡിമ്പൽ തിരിച്ചു ചോദികുന്നുണ്ട്. അത് ലാസ്റ്റ് വീക്കെൻഡ് എപ്പിസോഡിലെ സംഭവമാണ്.

പെർഫോം ചെയ്യുന്ന ടാസ്കുകളിൽ

പെർഫോം ചെയ്യുന്ന ടാസ്കുകളിൽ

സ്റ്റേജിലല്ലാതെ പലയിടത്തായി പെർഫോം ചെയ്യുന്ന ടാസ്കുകളിൽ മികച്ചവരെ തെരെഞ്ഞെടുക്കാൻ ആവശ്യപ്പെടുമ്പോ മത്സരാർഥികൾ കുഴങ്ങുന്നത് സ്വാഭാവികമാണ്. കാരണം സ്വന്തം ടാസ്കു പെർഫോം ചെയ്യുന്ന സമയത്ത് വെറെ ഒരിടത്തുള്ള മികച്ച പെർഫോമൻസ് ചിലപ്പോൾ കാണാൻ സാധിക്കില്ല. കാനന വില്ല ടാസ്കിലെ മണിയുടെ അന്യൻ (ഇത്തിരി ഓവർ ആയിരുന്നെങ്കിലും😂🙏) ഒക്കെ റംസാൻ, സൂര്യ, റിതു എന്നിവരെ കണ്ടുള്ളു.

അദ്ഭുതപ്പെടുത്തി

അദ്ഭുതപ്പെടുത്തി

അതു പോലെ ഈ ടാസ്കിലും അവരവർ കണ്ടതു വച്ചുള്ള രീതിയിലുള്ള നോമിനേഷനുകളാണ് ക്യാപ്റ്റൻസി ടാസ്കിൽ വന്നത്. ഫിറോസിനു വളരെ കുറച്ച് മാത്രം സ്ക്രീൻ സ്പെയ്സ് കിട്ടിയ ടാസ്ക് ആയിരുന്നു ഇത്. പെർഫോം ചെയ്യാനും ഒന്നുമുണ്ടായില്ല. എന്നിട്ടും ഗ്രൂപ്പിലുള്ള നോബി, റംസാനും പുറമേ സൂര്യയും അനൂപും നോമിനേറ്റ് ചെയ്തത് എന്നെ അദ്ഭുതപ്പെടുത്തി.

cmsvideo
  ബിഗ് ബോസ് ഉപേക്ഷിച്ചു! മലയാളം ഉടൻ
  ഗെയിം പ്ലാനിൽ

  ഗെയിം പ്ലാനിൽ

  ഏതായാലും ഡിമ്പൽ തിരിച്ചു വന്നത് മണി ഉൾപ്പെടെ എല്ലാവരുടേയും ഗയിം പ്ലാനിൽ വ്യക്തമായ മാറ്റം വരുത്തുമെന്ന് ഉറപ്പായി.പ്രേക്ഷക പ്രീതിയിൽ മുന്നിലുള്ള ഡിമ്പൽ മണി എന്നിവർക്കൊപ്പം ആരൊക്കെ അതി ജീവിച്ചു നിൽക്കുമെന്ന് കണ്ടറിയണം

  English summary
  Bigg Boss Season 3: these 3 will suffer from dimpal bhal's re entry,fan write up goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X