
'ബ്ലസ്ലി ഫൈനലിൽ ഉണ്ടാവണം എന്നത് ബിഗ് ബോസിന്റെ പ്ലാൻ;അവന്റെ ലെവൽ മാറിയത് അക്കാര്യത്തോടെ';കുറിപ്പ്
കൊച്ചി;ഒടുവിൽ ബിഗ് ബോസ് ഫൈനലിൽ തന്റെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് ബ്ലസ്ലി.ഇതോടെ ദിൽഷയ്ക്കൊപ്പം ഫൈനലിൽ ഏറ്റുട്ടാൻ ബ്ല്സലിയും ഉണ്ടാകും.ഇനി റിയാസ്, റോൺസൺ, ലക്ഷ്മിപ്രിയ, ധന്യ എന്നിവരിൽ ആര് ടോപ് ഫൈവിൽ എത്തുമെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.ഒപ്പം ആര് കപ്പ് ഉയർത്തുമെന്നും.
എന്നാൽ ഈ സീസണിലെ വിജയി ആരെന്നതിന് ഉത്തരമായെന്ന് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ബ്ലസ്ലി തന്നെ കപ്പ് ഉയർത്തുമെന്നും ബ്ലസ്ലിയെ ഫൈനലിൽ എത്തിച്ചത് ബിഗ് ബോസ് പ്ലാൻ ആണെന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. കുറിപ്പ് വിശദമായി വായിക്കാം
'അനുശ്രീ, അഴകേ..എന്നല്ലാതെ പൊളിച്ചടുക്കിയ ഈ ലുക്കിനെ എന്ത് വിളിക്കും?'വീണ്ടും വൈറൽ

'നിങൾ ദിൽഷയുടെ പിന്നാലെ അവൻ നടക്കുന്നത് ചൂണ്ടിക്കാണിച്ചു നടന്നു.അവൻ്റെ ഫാൻസുകാർ അവള് പിന്നാലെ നടക്കുന്നു എന്നും ആക്കി. ഞാൻ വ്യക്തമായി പറഞ്ഞ ഒരു കാര്യമുണ്ട്. അവൻ അവളെ യൂസ് ചെയ്യുന്നതാണ്.അവനു ഫൈനലിൽ ഒരു പുഷ് ആവിശ്യം ആണ്. അതിന് അവനു വീണു എഴുന്നേൽക്കണം.അപ്പോഴാണ് കയ്യടി കിട്ടുക.അവനു വീഴാൻ പറ്റിയ കാർഡ് അത് ദിൽക്ഷ ആണ്. എങ്ങനെ തിരികെ കയറാം എന്നത് അവനു തന്നെ അറിയാം. അന്ന് അത് പറഞ്ഞപ്പോ ഡീഗ്രേഡ് ചെയ്തവർ ഇവിടെ തന്നെ ഉണ്ടല്ലോ.. ഞാൻ അപ്പോൾ തന്നെ പറഞ്ഞു കഴിഞ്ഞു നിങൾ ഡീഗ്രേഡ് ചെയ്യുക എന്നത് തന്നെയാണ് അവൻ്റെ ലക്ഷ്യം. അതിനും കിട്ടി ട്രോൾ .ദിൽഷ ബ്ലസ്ലി ചൂൽ അടിക്കുബോ ഉള്ള സംസാരം എത്ര പേര് കണ്ട് ഇവിടെ.ഞാൻ ഇട്ടതിൽ എന്തെങ്കിലും തെറ്റുണ്ടോ.

നിങ്ങൾ എല്ലാവരും അവനെ തെറ്റിധരിച്ചിരിക്കുകയാണ്. ഫൈനലിലേക്ക് കേറിയ വോട്ടിംഗ് ലെവൽ ആരെങ്കിലും ശ്രദ്ധിച്ചോ.. ലക്ഷത്തിൻ്റെയും കോടിയുടെയും അന്തരം. അവൻ്റെ ഉദ്ദേശം അവൻ വൃത്തിക്ക് നിങ്ങളെ വച്ച് ചെയ്തു.അവനും ജോക്കർ.. നിങ്ങളും ജോക്കർ...അവൻ ആലോചിച്ചു ചെയുന്നു.. മതം പരത്തുന്നു.. ചെറിയ ഡയലോഗ് വരെ എടുത്തു അലക്കുന്നു. അതാണ് ഗെയിം. ലക്ഷ്മിപ്രിയ പറഞ്ഞ ആ ക്രൂക്കെഡ് മൈൻഡ്.
ഇനി ആരും പ്രതീക്ഷിക്കാത്ത കുറച്ചു കാര്യങ്ങൾ ബ്ലസ്ലി ഫാൻസ് വായിക്കണം.ബിഗ് ബോസ് ഒരു വിനോദ പ്രോഗ്രാം ആണ്.അത് സ്ക്രിപ്റ്റ് ആവാൻ വഴിയില്ല. എന്നാൽ അവർക്ക് ആരേക്കൊണ്ടാണ് ഉപയോഗം എന്നത് നന്നായി അറിയാം. ഈ റേറ്റിംഗ് എന്നൊരു സാധനം ഒക്കേ ഉണ്ടെണ്ടോ പരിപാടിക്ക്.അത് പോയാൽ എല്ലാം പുകയാവും.

റിയാസിനെ ടൈറ്റിൽ വിന്നർ ആക്കാൻ ബിഗ് ബോസ് ഉദ്ദേശിച്ചിട്ടില്ല എന്ന് ഞാൻ പറയും..!! സത്യത്തിൽ മിസ്റ്റേക്ക് പറ്റുന്നത് കൃത്യമായി ഒരു കാര്യം ശ്രദ്ധിക്കാത്തത് കൊണ്ട് മാത്രമാണ്. ഇന്ന് മരണത്തെ പറ്റി സംസാരിക്കുന്ന സമയം ബിഗ് ബോസ് ബ്ലസ്ലീ മൈക്ക് നേരെ ധരിക്കൂ.. അതേസമയം ബ്ലസ്ലി കണ്ടന്റ് ആയിരുന്നല്ലേ...??നിങ്ങൾക്ക് വല്ലതും മനസ്സിലാകുന്നുണ്ടോ..? റിയാസിനെ ടൈറ്റിൽ വിന്നർ ആക്കാനോ മറ്റാരെയെങ്കിലും ടൈറ്റിൽ വിന്നർ ആക്കുവാനോ ബിഗ് ബോസ് ആളല്ല. എന്നാൽ ബ്ലസ്ലി ഫൈനൽ ഫൈവിൽ ഉണ്ടാവണം എന്നത് ബിഗ് ബോസ് പ്ലാൻ തന്നെയാണ്.ബ്ലസ്ലി എങ്ങനെ ഡീഗ്രേഡേസിനെ യൂസ് ചെയ്യുന്നു.. അതേ കളി ബിഗ് ബോസ് കളിച്ചു.അത് റേറ്റിംഗിൽ കാണാൻ സാധിക്കുന്നുണ്ട്.

ഒരാളിൽ ഒരു സ്പാർക്ക് കണ്ടാൽ അയാളെ എങ്ങനെയും നിർത്തി റേറ്റിംഗ് കൊണ്ടുപോവുക മാത്രമാണു ഷോ പ്രവർത്തകർ ചെയ്യുക. റോബിൻ ഏറ്റെടുത്തത് കൊണ്ടാണ് പുള്ളി പുറത്ത് പോയത്. ആരും ഫോഴ്സ് ചെയതത് അല്ല ജാസ്മിൻ പിന്നെ നമ്മൾ കണ്ടതാണ് അവിടേ കേറി അവരുടെ മെക്കിട്ടു കേറിയാൽ ആരായാലും ഇറക്കി വിടും.
റോൺസൺ സൂരജ്. ബിഗ് ബോസ് ആണ് സ്ക്രിപ്റ്റ് ആക്കുന്നത് എങ്കിൽ അവിടെ രണ്ടുപേരും ഉണ്ടാവില്ല ഇപ്പോ. വോട്ട് ആണ് അടിസ്ഥാനം.

റിയാസ്/ലക്ഷ്മിപ്രിയ/ദിൽഷ തുടങ്ങി മറ്റെല്ലാവരും സ്ട്രോങ്ങ് ആയി നിൽക്കുകയും ഫൈറ്റിംഗ് ചെയ്യുകയും ചെയ്യുന്നു.റേറ്റിംഗ് കുറയില്ല. ഒരു മത്സരാർത്ഥിയേ ജനങ്ങളിലേക്ക് എത്തിക്കുന്നത് ക്രൂ ആണ്. എഡിറ്റിംഗ് കട്ടിംഗ് ഷേവിംഗ് ഉണ്ടാവും.ശരിക്കും ഒരാൾക്ക് വോട്ട് കൊടുക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നത് അവർ കാണിക്കുന്ന ദൃശ്യങ്ങൾ ആണ്.ബ്ല്സ്ലിക്ക് എങ്ങനെ ഇത്രയും ഫാൻസ്..?? അവനു ഫുഡ് കിട്ടുന്നില്ല.. അവൻറെ ഒറ്റപ്പെടൽ.. അവൻറെ വേദനകൾ.. ബിഗ് ബോസ് അത് കാണുന്നില്ലെന്ന് കാണിക്കുന്നു ഇവിടെ ഫാൻസ് ഉയരുന്നു. ഫുഡ് കൊടുക്കാത്ത ലക്ഷ്മിപ്രിയ അവിടെ ഇപ്പോഴും ഉണ്ടല്ലോ.. എന്തുകൊണ്ട് എലിമിനേറ്റ് ആയില്ല..?? അവർ ഒരു കണ്ടന്റ് മേക്കർ ആണ്.

പ്രൊഫെഷണൽ എത്തിക്സ് എന്നൊരു സാമാനം ഉണ്ട്.അത് വിട്ട് കളിക്കുന്നവർ ചുരുക്കമാണ്.ഒരു ഉദാഹരണം..മാർവൽ മൂവീസ്. അവരുടെ നോ വേ ഫ്രം ഹോം ഇറങ്ങുമ്പോൾ അവർ തന്നെ നൈസ് ആയി ലീക്ക് പിക്സ് കൂടി പുറത്തേക്ക് വിടും.അത് ആ സിനിമയിലേക്ക് കൂടുതൽ നമ്മളെ അടുപ്പിക്കും.എന്നാല്‍ രസകരമായ കാര്യം സ്പോയിലേഴ്സ് അണിയറപ്രവർത്തകർ പുറത്ത് വിടില്ല..വിടരുത് എന്നാണ് നിയമം. പക്ഷെ വിടും.. എങ്കിലേ അവിടേ ഒരു ചർച്ച നടക്കൂ.. അതിപ്പോ ഏത് ഷോ ആയാലും ഇത് ബേസിക് എത്തിക്ക്സ് ആന്റ് ബിസ്സിനസ് ആണ്. ആ റിയാസിനെ സപ്പോർട്ട് ചെയ്ത് ബിഗ് ബോസിലെ മെയിൻ ഇട്ടെന്ന് പറഞ്ഞ പോസ്റ്റ് ഡിലീറ്റ് ആയോ.. അറിയാതെ ചെയ്തത് ആണെങ്കിൽ അതിനുള്ള സമയം കഴിഞ്ഞു.അത് പോയില്ല എങ്കിൽ അവിടെയും ബ്ല്സ്ലി ഫാൻസ് ഉൾപ്പടെ നിന്ന് കൊടുക്കുന്നു എന്നെ പറയാൻ പറ്റൂ.അത് കൂടി വന്നപ്പോഴാണ് ബ്ലസ്ലിയെ ആർക്കും തൊടാൻ പറ്റാത്ത ലെവലിലേക്ക് പോയത്.ബ്ലസ്ലി ചിന്തിച്ചതും ബിഗ് ബോസ് ചെയ്യുന്നതും ഒരേ കാര്യമാണ്. അവനേ ബുസ്റ്റ് ചെയ്യൽ.. ആ പുഷ്.. ഫലം.. ലേ ഫൈനൽ..!!

ബ്ലസ്ലി/ദിൽഷ/റിയാസ്/ലക്ഷ്മിപ്രിയ ഷുവർ ആണ് ഫൈനൽ.പുറത്ത് പോവുന്നത് എൻ്റെ ഊഹം റോണ്സണ് ആവും.കാരണം ബ്ലെസ്ലീ..ആ എല്ലാം 100% കൊടുത്തത് തന്നെയാണ്.റോണ്സണ് ചേട്ടൻ സേവ് ആവും എന്നാണു കരുതിയത് 😂😂 തീരുമാനം ആയി എന്നർത്ഥം.
ലാലേട്ടൻ അവതരിപ്പിക്കുമ്പോൾ ചെവിയിൽ ഒരു കുഞ്ഞു കിടുതാപ്പി വച്ചിട്ടുണ്ടാവും.അത് വഴി കൃത്യമായി പുള്ളിക്ക് അപ്പപ്പോൾ അപ്ഡേഷന് കൊടുത്ത് കൊണ്ടിരിക്കും.പറയാൻ ഉള്ളതും. അല്ലാതെ ഷോ മുഴുവൻ കണ്ടിട്ട് അല്ല പുള്ളി അവിടെ നിൽക്കുന്നത്.. ഇന്ന് പുള്ളി ബ്ലെസ്ലീയെ എയറിൽ കയറ്റി എന്നൊക്കെ പറഞ്ഞ എനിക്ക് ചിരി വരും.കാരണം ലാലേട്ടൻ്റെ സംസാരത്തിൽ നിന്ന് തന്നെയാണ്ബ്ലെസ്ലീ പുറത്തുള്ള കാര്യങ്ങൾ ഡീകോഡ് ചെയ്ത് എടുക്കുന്നത്. പക്ഷെ ഇത്തവണ ബ്ലെസ്ലീക്ക് തന്നെ അറിയാം കളിച്ചത് തീക്കളി ആണെന്ന്. അതിൻ്റെ റിസൾട്ട് ശരിയായോ എന്ന് അവനും പിടിയില്ല എന്നത് വാസ്തവം ആയിരിന്നു.

ദില്‍ഷയോട് എന്റെ അവസ്ഥ ഇപ്പൊൾ ഇതാണ് എന്ന് അവൻ പറഞ്ഞു് നിർത്തുന്നു.ഇനി ക്ലൈമാക്സ്.. ഒന്നുകിൽ ഉദ്ദേശം നടന്നാൽ ഉളളിൽ അല്ലെങ്കിൽ പുറത്ത്.ഒന്നവൻ ഉറപ്പിച്ചിരുന്നു. എപ്പിസോഡ് കണ്ടാൽ അറിയാം..ബ്ലെസ്ലീ കണ്‍ഫ്യൂസ്ഡ് തന്നെയായിരുന്നു.ശരിക്കും ഇന്ന് ലാലേട്ടൻ അവനെ നന്നായി ഹെല്പ് ചെയ്തിട്ടുണ്ട്. റിസല്‍ട്ട് പോസിറ്റീവ് ആണ്.സംസാരിച്ചു കുളം ആക്കേണ്ട സാഹചര്യങ്ങൾ ശകാരിച്ചു തന്നെ നിർത്തി. ടുഡേ.. അവനും അണ്പ്രഡിക്റ്റബിള് ആയിരുന്നു. അതാണ് അവസാനം ആ മരവിപ്പ്.
ഹീ റൂള്‍ഡ് ദേര്‍.. അവൻ അവനെ കൂടി ടോപ്പ് ഫൈനലിൽ എത്തിക്കാൻ ബിഗ് ബോസിനെ വരെ നിയന്ത്രിച്ചു. അതാണ് പവര്‍ എന്ന് പറയുന്നത്.
'ബ്ലസ്ലി അതോടെ ഫൈനൽ ഉറപ്പിച്ചു; ഈ ആഴ്ച പടിയിറങ്ങുക ഈ മത്സരാർത്ഥി?';വൈറൽ കുറിപ്പ്

ഇനി ഫൈനൽ..ദില്‍റൂബാ, ജാസ്റോബിന്, ..റിയാസ്ദില് ഇത്രയും ഡിഗ്രേഡിങ് തകർത്തു നടന്നു ഇത്രയും കോംബോ വോട്ടിംഗ് നടത്തിയിട്ടും രോമത്തിൽ തൊടാൻ പറ്റിയില്ല.. ഫൈനലിൽ ഇതിൻ്റെ മൂന്നിരട്ടി കാണിച്ചു ഞങ്ങള്‍ ഗപ്പ് അടിക്കും എന്ന് പറഞ്ഞാലും അവൻറെ ഫാന്‍സ് അതുപോലെ മൂന്നിരട്ടി വേണ്ട രണ്ടിരട്ടി പണി ചെയ്താൽ പോലും ബ്ലെസ്ലീ പുല്ല് പോലേ കപ്പ് എടുക്കും എന്നത് സത്യമാണ്.
ഡീഗ്രേഡേഴ്സ് നിങൾബ്ലെസ്ലീയെ ട്രോളുന്ന ടൈം ഉണ്ടേൽ സ്വന്തം കണ്ടസ്റ്റന്സിനു സപ്പോർട്ട് കൊടുക്ക്.ബ്ലെസ്ലീ ഫാന്‍സ്.. നിങൾ നിങ്ങളുടെ കാര്യം നോക്കി മുന്നിലേക്ക് പോവുക.

റിയാസ്.. എന്തൊക്കെ പറഞ്ഞാലും ബ്ലെസ്ലീ കഴിഞ്ഞാൽ അവനു കപ്പ് എടുക്കാനുള്ള അർഹതയുണ്ട് സ്ലിയുടെ തന്നെ വേറേ ഒരു വേര്‍ഷന്‍ ആണ് റിയാസ്. പക്ഷെ സഹനം ഇല്ല അതാണ് പ്രശ്നം. പോയിന്റ് എല്ലാം റിയാസിനും ഉണ്ടെടോ.. പക്ഷെ ബ്ലെസ്ലീ കൃത്യമായി ഒരു കാര്യം സ്പോട്ട് ചെയ്യും. പറഞ്ഞു മനസ്സിലാക്കുന്നതിൽ പൊളിയും.അത് പ്രേക്ഷകർ സെറ്റ് ആക്കി കൊടുക്കും. പക്ഷെ റിയാസ് പോയിന്റ് മിസ്പ്ലേസ് ആയി തോന്നിയിട്ടുണ്ട് പലയിടത്തും. പക്ഷെ നാവ്.. അതുണ്ട്.സംസാരിക്കും നന്നായിട്ട്. പക്ഷെ വിവരം ഇല്ലാത്ത ഫാൻസ് ഓവർ ഗ്ലോറിഫൈ ചെയ്ത് അതും നശിപ്പിക്കും.അതര്‍വൈസ് ഹീ ഈസ് ടൂ സ്ട്രോങ് വണ്‍..ഈ ബ്ലെസ്ലീ അല്ലെങ്കിൽ റിയാസ്.. ഇവരിൽ ഒരാൾ വിജയിക്കും.. വിജയിക്കണം...