India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഗ് ബോസ് 4 ദിൽഷ പ്രസന്നൻ തൂക്കുമോ? എന്തുകൊണ്ടും അർഹത..കാരണങ്ങൾ നിരത്തി കുറിപ്പ്

Google Oneindia Malayalam News

ബിഗ് ബോസ് സീസൺ 4 ഫൈനൽ ടിക്കറ്റ് ടു ഫിനാലെ വിജയിച്ചതോടെ ഫൈനൽ ഫൈവിൽ ഇടംപിടിച്ചിരിക്കുകയാണ് ദിൽഷ. റോബിന്റെ നിഴലായി കളിച്ച മത്സരാർത്ഥി എന്ന ഇമേജ് മാറ്റിയെടുക്കാൻ ഇതിലൂടെ ദിൽഷയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് ഒരു വിഭാഗം ആരാധകർ പറയുന്നത്. എന്നാൽ ഫൈനൽ ഫൈവ് മാത്രമല്ല ഇത്തവണ ഷോ വിജയിക്കാൻ ഏറ്റവും യോഗ്യത ഉള്ളത മത്സരാർത്ഥി ദിൽഷ തന്നെയാണെന്ന് പറയുകയാണ് ഒരു ആരാധിക. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ എന്തുകൊണ്ട് വിജയി ആകാനുള്ള അർഹത ദിൽഷയ്ക്ക് ഉണ്ടെന്നും വിശദമാക്കുന്നു. വായിക്കാം

'വിജയ് ബാബു വിവാഹിതനാണെന്ന് അതിജീവതയ്ക്ക് അറിയില്ലേ?ആ ചാറ്റുകൾ എന്തേ ഹാജരാക്കാത്തത്?';രാഹുൽ ഈശ്വർ'വിജയ് ബാബു വിവാഹിതനാണെന്ന് അതിജീവതയ്ക്ക് അറിയില്ലേ?ആ ചാറ്റുകൾ എന്തേ ഹാജരാക്കാത്തത്?';രാഹുൽ ഈശ്വർ

1

'ദിൽഷയ്ക്ക് എന്ത് അർഹത ടൈറ്റിൽ വിന്നറാകാൻ, റോബിൻ ഫാൻസ് എന്തിനു വോട്ട് കൊടുക്കുന്നു എന്നു ചോദിക്കുന്നവർക്കുള്ള മറുപടി.ദിൽഷ അവിടെ തുടക്കം മുതൽ ഒരു കാര്യത്തിനും ആരെയും ഡിപെന്റ് ചെയ്തിട്ടില്ല , ആദ്യമായി ഒട്ടും ഭയമില്ലാതെ ഹൗസ് മേറ്റ്സ് എതിരാകും എന്നറിഞ്ഞിട്ടും, ജാസ്മിന്റെ കാര്യം തുറന്നു പറഞ്ഞവൾ ആണവൾ ,പ്രശ്നങ്ങൾ ഉണ്ടകുവുമ്പോൾ മുഖം നോക്കാതെ പ്രതികരിച്ചിട്ടുണ്ട് , എന്നൊക്കെ ബിഗ് കണ്ടന്റ് ഉണ്ടായിട്ടുണ്ടോ അവൾ അതിൽ ഭാഗം ആയിരുന്നു , നിലപാട് വ്യക്തമാക്കിയിരുന്നു'.

2


ഏറ്റവും വലിയ കണ്ടന്റ് ഉണ്ടായ ദിവസത്തിൽ ഒന്ന് , ഫൈറ്റിൽ ട്രയാങ്കിൾ ലൗ എന്ന് പറഞ്ഞു റിയാസ് അപമാനിച്ചപ്പോൾ രണ്ടു പേരെ അതിനു പ്രതികരിച്ചുള്ളു റോബിൻ, ദിൽഷാ , മൂന്നാമത്തവൻ 'ചെയ്തത് തെറ്റു'എന്ന് പോലും അപ്പൊ അവരുടെ കൂടെ നിന്നു പറഞ്ഞില്ല. അവന്റെ നിലപാട് വ്യക്തമാക്കിയില്ല, അതിന്റെ പേരിൽ ഫൈറ്റ് നടക്കുമ്പോൾ അവൻ എന്നത്തേയും പോലെ കയ്യും കെട്ടി നോക്കുകുത്തി ആയി നിക്കുകയായിരുന്നു.

3


ദിൽഷ അവളുടെ സ്റ്റാറ്റ് അവിടെ സ്ട്രോങ്ങ് ആയി ക്ലിയർ ആയി പറഞ്ഞു. റിയാസിനോട് ഫൈറ്റ് ചെയ്തു, ഇന്ന് അവനെക്കൊണ്ട് അതിനു സോറിയും പറയിപ്പിച്ചു .അവൾ തന്നെ ആണ് അവൾക്കു വേണ്ടി സംസാരിച്ചത് എന്നും. സുചിത്ര അഖിൽ ന്റെ അടുത്ത് പറഞ്ഞപോലെ ഫ്രണ്ട് ആയിട്ടു എന്നേ എന്തുകൊണ്ട് സപ്പോർട്ട് ചെയ്തില്ല എന്ന് ഒരു തവണപോലും ആരോടും ചോദിക്കുന്ന കണ്ടിട്ടില്ല. ഒരു വാക്കുകൊണ്ടു പോലും അവൾ ആരുടെയും സപ്പോർട്ട് വാങ്ങിച്ചിട്ടില്ല , ഒത്തു കളിച്ചിട്ടില്ല , നിലപാട് വ്യക്തമായി മുഖം നോക്കാതെ പറഞ്ഞിട്ടുണ്ട്.

4


ഇഷ്യൂസ് ഉണ്ടായപ്പോളും ഡീബേറ്റ്സിലും
ടാസ്ക് തുടക്കം മുതൽ ബെസ്റ്റ് കൊടുത്തു.തുടക്കത്തിൽ കാപ്റ്റൻ ആയ ഒരാൾ , ടിക്കറ്റ് ഫിനാലെ വിന്നർ , പിന്നെ ഇന്നത്തെ ഇന്നലത്തെ പെർഫോമൻസ്, ഇതൊക്കെ ഉണ്ടായിട്ടും സ്‌ത്രീ ക്കുവേണ്ടി സംസാരിക്കുന്നവർക്ക് അവളിൽ അർഹത തോന്നുന്നില്ല. ചുമ്മാ വായിട്ടലക്കുന്നത് അല്ല യോഗ്യത. എന്ത് പറയുന്നു അറിഞ്ഞു പറയുന്നതാണ് പോയിന്റ്.

കീർത്തി, ആരാധകരെ ഇങ്ങനെ ഞെട്ടിക്കണം എന്ന വാശിയിലാണോ? ദേ നടിയുടെ വൈറൽ ഫോട്ടോസ് കാണാം

5


ഒരുത്തൻ റോങ് കളിച്ചു പോയിന്റ് നേടാൻ നോക്കുമ്പോ ബിബി അനൗൺസ് ചെയ്യുന്ന കണ്ടിട്ടും, പാട്ടു മത്സരത്തിൽ മറ്റുള്ളവരുടെ സ്ഥാനം നോക്കാതെ പോയിന്റ് കിട്ടാൻ ഉത്തരം ഉറക്കെ പറയുന്ന കണ്ടിട്ടും, 4 മത്തെ ആള് പുറത്തായപ്പോൾ തന്നെ വിന്നർ ആയ ദിൽഷ ക്കു ഒപ്പത്തിനൊപ്പം അവൻ 7ത്ത് പോയിന്റ് വരെ നിന്നിട്ടും അവൾ ഓൾറെഡി ഒരുപാടു പോയിന്റിനു ജയിച്ചു കഴിഞ്ഞു എന്ന് മനസിലാക്കി കളി നിർത്തിയത് വിട്ടു കൊടുക്കൽ ആണ്. ചിലർക്ക് അവിടെയും അവൾക്കു അംഗീകാരം ഇല്ല .

6


ഒരു സീസൺ മുഴുവൻ ഇഷ്ടം എന്ന് പറഞ്ഞു നടന്നവനോട് സീസൺ മുഴുവൻ അവൾ നാഷ്ണൽ ടെലിവിഷനിൽ അപമാനിക്കാതെ നീ എന്റെ അനിയൻ ആണ് അങ്ങനെ ചിന്തിക്കാൻ പാടില്ല എന്ന് പറഞ്ഞു മനസിലാക്കുന്ന കണ്ടിട്ടും കുറ്റം. എത്ര പറഞ്ഞിട്ടും മനസിലാകാത്തവന് അല്ല അവൾക്കാണ് കുറ്റം. അവൾ അവനോടു മിണ്ടുന്നു , ഫുഡ് വേണോ എന്ന് ചോദിക്കുന്നു , അവനോടു ചിരിക്കുന്നു എന്നൊക്കെ.പിന്നെ അവനെ മുഖമടച്ചു ആട്ടി മുഖം വെട്ടിച്ചു നടക്കണമായിരുന്നോ. അപ്പോ ഈ പറയുന്നവർ തന്നെ പറയും അവളുടെ അഹങ്കാരം ആ പയ്യൻ ഇഷ്ടം എന്നല്ലേ പറഞ്ഞുള്ളു എന്ന്.നാഷണൽ ടിവിയിൽ തെറി വിളിക്കുന്നത് പുരോഗമനം. ഇഷ്ടം എന്ന് പറഞ്ഞ ആളോട് അത് നിരസിച്ചു നീ എനിക്ക് അനിയൻ ആണെന്ന് പറഞ്ഞു മനസിലാക്കി അവനോടു ചിരിച്ചു സംസാരിച്ചാൽ അത് തെറ്റു , നല്ല ബെസ്റ്റ് പുരോഗമനം.

7


കുറെ തെറി വിളിച്ചു ക്രൂര സ്വഭാവം തന്നെ ആണ് എനിക്ക് അകത്തും പുറത്തും ഞാൻ റിയൽ എന്നു കാണിച്ചു വിന്നർ ആവാൻ ഇത് "how much real you are" competition അല്ല , ആ ക്രൂര ക്യാരക്ടർ "സ്ത്രീ"എന്ന ലേബലിൽ "റിയൽ" എന്ന
ടാഗിൽ അംഗീകരിക്കാൻ പറ്റില്ല ,ക്രൂരത കാണിച്ചു കുറെ തെറി പറഞ്ഞു അല്ല ആണിന് ഒപ്പം എത്താൻ നോക്കേണ്ടത് , സ്ത്രീ എന്ന ലേബലിൽ ആണ് കൊടുക്കേണ്ടത്.

8


പിന്നെ എന്തിനു റോബിൻ ഫാൻസിന്റെ വോട്ട് എന്നു ചോദിച്ചാൽ സ്ത്രീകളെ പുച്ഛമായ സമൂഹത്തിൽ ഹീറോയിസം ആണിൽ മാത്രം കാണുന്ന സമൂഹത്തിൽ സ്ത്രീക്ക് വോട്ട് കിട്ടി ജയിക്കണമെങ്കിൽ ഒരു ബിഗ് സപ്പോർട്ട് കിട്ടിയേ പറ്റു ആ ബിഗ് സപ്പോർട്ട് ആണ് റോബിൻ , ആളിലൂടെ ഞങ്ങൾ കൊടുക്കുന്നത് , അത് അർഹത ഉള്ളവർക്കാകുമ്പോൾ ഒരു തെറ്റും ഇല്ല .അപ്പൊ റോബിൻ ഉള്ളപ്പോ ദില്ഷാക്ക് അർഹത ഇല്ലേ എന്ന് ചോദിക്കുന്നവരോട് ദിൽഷ സ്ത്രീ ആയതുകൊണ്ട് വേറൊരാൾക്ക് അർഹത പെട്ടത് നിഷേധിക്കേണ്ട കാര്യം ഇല്ല ,രണ്ടു പേരുടെയും പെർഫോമൻസ് രണ്ടു രീതിയിൽ ആയിരുന്നു.

9


അതിൽ റോബിനു തന്നെ ആണ് കൂടുതൽ അർഹത, "കണ്ടന്റ്"അതാണ് ബി ബി ഷോയുടെ മെയിൻ. അത് ക്രിയേറ്റ് ചെയ്യുന്നതിൽ നമ്പർ വൺ ആയിരുന്നു റോബിൻ. സീസൺ മുക്കാലും ആള് ആളുടെ രീതിയിൽ ഷോയുടെ ഹൈലൈറ്റ് ആയി നിന്നു , മുഖം നോക്കാതെ ഇമേജ് ഭയം ഇല്ലാതെ പെർഫോം ചെയ്തു , പലരുടെയും ക്രൂരതകളും പല തരത്തിൽ ഉള്ള ഡിഫികൽട്ട് സാഹചര്യങ്ങളിൽ സ്ട്രോങ്ങ് ആയി നിന്നു , അത്രയധികം സഹിച്ചിട്ടും ഒരിക്കൽ പോലും മുന്നോട്ടു പോകാൻ ആകില്ല, പോകണം എന്ന് പറഞ്ഞിട്ടില്ല , ക്ഷമയോടെ സഹിച്ചു , ഷോയയുടെ റീച്ചിന് മാക്സിമം കൊടുത്തു , ആളുകളുടെ പൾസ് അറിഞ്ഞു കളിച്ചു ,
റോബിൻ ഇല്ലാത്ത സാഹചര്യത്തിൽ മേലെ ഉള്ള കാരണങ്ങൾ കൊണ്ട് ഇപ്പോ ഉള്ളവരിൽ അർഹ ദിൽഷ തന്നെ ആണ്.

cmsvideo
  എല്ലാം മറന്ന് ഒന്നിച്ചു അവർ | Robin | Jasmin | Nimisha | Naveen | Akhil | Vinay | Bigg Boss
  English summary
  Bigg boss season 4;Not blessly and Riyas, its Dilsha Who is Most Eligible to win bb title;note viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X