• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ലോകത്തെ ഞെട്ടിച്ച് കെ സുരേന്ദ്രന്റെ ഗണിതശാസ്ത്ര കണ്ടുപിടിത്തം! ആരും അറിയാതിരിക്കാൻ എഡിറ്റ്... ട്രോൾ!

  • By Desk

കെ സുരേന്ദ്രന്‍ പണ്ടുമുതലേ ട്രോളന്‍മാരുടെ പ്രിയപ്പെട്ട നേതാവാണ്. ഇത്രയധികം പേരുകള്‍ ചാര്‍ത്തിക്കൊടുക്കപ്പെട്ട ഒരു രാഷ്ട്രീയ നേതാവും കേരളത്തില്‍ ഉണ്ടാകില്ല. എന്നാലും സുരേന്ദ്രന്‍ അത്തരം ട്രോളുകളെ കാടടച്ച് വിമര്‍ശിക്കാറും ഇല്ല.

കുറത്ത് കാലത്തിന് ശേഷം കെ സുരേന്ദ്രന്‍ വീണ്ടും ട്രോള്‍ ഗ്രൂപ്പുകളുടെ പ്രിയപ്പെട്ട ആളായി മാറിയിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ മുദ്ര ലോണുമായി ബന്ധപ്പെട്ട സുപ്രധാനമായ ഒരു വിഷയം ആയിരുന്നു കെ സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അവതരിപ്പിക്കാന്‍ ശ്രമിച്ചത്.

പക്ഷേ, അതില്‍ ഒന്ന് പിഴച്ചുപോയി. 'പന്ത്രണ്ടുലക്ഷത്തി ഇരുപത്തി അയ്യായിരത്തി മുന്നൂറ്റി എണ്‍പത്തി അയ്യായിരം' എന്നൊക്കെ എഴുതി വച്ചാല്‍ പിന്നെ ട്രോളന്‍മാര്‍ എന്ത് ചെയ്യും. സയന്‍സ് വീക്കില്‍ കെ സുരേന്ദ്രന്‍ ഗണിതശാസ്ത്രത്തില്‍ നടത്തിയ അത്യുഗ്രന്‍ കണ്ടുപിടിത്തം എന്ന് പറഞ്ഞ് പരിഹസിച്ചാല്‍ കുറ്റം പറയാന്‍ പറ്റുമോ...!

മുദ്ര ലോണ്‍

മുദ്ര ലോണ്‍

കേന്ദ്ര സര്‍ക്കാരിന്റെ മുദ്ര ലോണ്‍ സംബന്ധിച്ചായിരുന്നു കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. 12,25,385 പേര്‍ക്ക് ഈ ലോണ്‍ കേരളത്തില്‍ കഴിഞ്ഞ വര്‍ഷം ലഭിച്ചു എന്നാണ് സുരേന്ദ്രന്‍ പറയാന്‍ ഉദ്ദേശിച്ചത്. ഈ ഇനത്തില്‍ കേരളത്തില്‍ മാത്രം 6,322 കോടി രൂപ വിതരണം ചെയ്തു എന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

പക്ഷേ, കണക്ക് പാളി

പക്ഷേ, കണക്ക് പാളി

എന്നാല്‍ ആദ്യം ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടപ്പോള്‍ ആളുകളുടെ എണ്ണം സംബന്ധിച്ച സംഖ്യയില്‍ വലിയൊരു പിശക് പറ്റി. 'പന്ത്രണ്ടുലക്ഷത്തി ഇരുപത്തി അയ്യായിരത്തി മുന്നൂറ്റി എണ്‍പത്തി അയ്യായിരം' എന്നായിരുന്നു എഴുതിപ്പോയത്. സയന്‍സ് വീക്കില്‍ കെ സുരേന്ദ്രന്‍ വക ഗണിതശാസ്ത്രത്തില്‍ വന്‍ കണ്ടുപിടിത്തം എന്നായി പിന്നെ പരിഹാസം.

എഡിറ്റ് ചെയ്തിട്ടും രക്ഷയില്ല

എഡിറ്റ് ചെയ്തിട്ടും രക്ഷയില്ല

പിഴവ് ശ്രദ്ധയില്‍ പെട്ട ഉടന്‍ തന്നെ കെ സുരേന്ദ്രന്‍ ആ പോസ്റ്റ് എഡിറ്റ് ചെയ്യുകയും ചെയ്തു. പക്ഷേ, പറഞ്ഞിട്ടെന്ത് കാര്യം... എഡിറ്റ് ഹിസ്റ്ററി എന്നൊരു സാധനം അവിടെ ഉണ്ടല്ലോ... ട്രോളന്‍മാര്‍ക്ക് അതില്‍പരം എന്ത് വേണം!!!

നശിപ്പിച്ച്!!!

നശിപ്പിച്ച്!!!

പറഞ്ഞുതുടങ്ങിയതൊക്കെ ഗംഭീരമായി. പറയാന്‍ ഉദ്ദേശിച്ച കാര്യവും ഗംഭീരം. പക്ഷേ, എണ്ണം പറഞ്ഞ് അവസാനം എത്തിയപ്പോള്‍ മുന്നൂറ്റി എണ്‍പതിനായിരം എന്നായിപ്പോയില്ലേ... നശിപ്പിച്ച്!

എവിടന്ന് പഠിച്ച്!!!

എവിടന്ന് പഠിച്ച്!!!

സത്യത്തില്‍ കെ സുരേന്ദ്രന്‍ എവിടെ നിന്നാണ് കണക്ക് പഠിച്ചത് എന്നാണ് പലരും ചോദിക്കുന്നത്. സ്‌കൂളില്‍ പോയിട്ടുള്ളവരൊന്നും ഇങ്ങനെ ഒരു മണ്ടത്തരം കാണിക്കില്ലത്രെ... ഇനി അണ്ടിമുക്ക് ശാഖയില്‍ നിന്നെങ്ങാനും!!!

പഠിപ്പിച്ചത് മോദിജി?

പഠിപ്പിച്ചത് മോദിജി?

നരേന്ദ്ര മോദിയുടെ കണക്ക് കൂട്ടല്‍ സംബന്ധിച്ച് ഇങ്ങനെ ഒരു ചിത്രം പ്രചരിക്കുന്നുണ്ടല്ലോ... അപ്പോള്‍ പിന്നെ പഠിപ്പിച്ചത് മോദിജി തന്നെ ആകും എന്നാണ് ചിലരുടെ വിലയിരുത്തല്‍!

പേടിച്ചാല്‍ കണക്ക് തെറ്റും!!!

പേടിച്ചാല്‍ കണക്ക് തെറ്റും!!!

അല്ലെങ്കില്‍ തന്നെ ഇങ്ങനെ ഒരു കണക്ക് പറയാന്‍ കെ സുരേന്ദ്രന്‍ പേടിക്കുന്നതെന്തിനാണ്!!! ഇനി വല്ല കള്ളക്കണക്കും ആണോ എന്നാണ് സംശയം!

ദേഷ്യം വരില്ലേ...

ദേഷ്യം വരില്ലേ...

വലിയ കുഴപ്പമില്ലാതെ പാര്‍ട്ടി ഇങ്ങനെ മുന്നോട്ട് പോവുകയായിരുന്നല്ലോ... അപ്പോഴല്ലേ കുമ്മനത്തിന്റെ ഫോട്ടോഷൂട്ട് പ്രതിഷേധം വന്നത്. അത് ആളുകള്‍ ഒന്ന് മറന്ന് തുടങ്ങുകയായിരുന്നു....ആ സമയത്ത് തന്നെ ഇങ്ങനത്തെ പണി തന്നാല്‍ പിന്നെ എന്ത് ചെയ്യും!

ചാക്കോ മാഷേ....

ചാക്കോ മാഷേ....

ഇനി കെ സുരേന്ദ്രന്‍ എങ്ങാനും ചാക്കോ മാഷിന്റെ ശിഷ്യന്‍ ആയിരുന്നോ... പുതിയ ഗണിതശാസ്ത്ര കണ്ടുപിടിത്തം അല്ലേ നടത്തിയിരിക്കുന്നത്!

ഒരു വിലയും ഇല്ലേ

ഒരു വിലയും ഇല്ലേ

സത്യത്തില്‍ കെ സുരേന്ദ്രന്‍ പറയുന്ന കണക്കിന് എന്താ കേരളത്തില്‍ ഒരു വിലയും ഇല്ലേ... ഇത്തിരി തെറ്റിപ്പോയെങ്കില്‍ എന്താ... ഉടനടി തിരുത്തിയതല്ലേ!

സയന്‍സ് വീക്ക്

സയന്‍സ് വീക്ക്

ഇത്രയും മികച്ച ഒരു കണ്ടെത്തല്‍ നടത്തിയ കെ സുരേന്ദ്രനെ അഭിനന്ദിക്കുകയല്ലേ വേണ്ടത്. അതും ട്രോളന്‍മാര്‍ എല്ലാം സയന്‍സ് വീക്ക് ആഘോഷിച്ചുകൊണ്ടിരിക്കുന്ന ഈ വേളയില്‍!

കണക്കില്‍ പുലിയാണ്!

കണക്കില്‍ പുലിയാണ്!

അണ്ടിമുക്ക് ശാഖയില്‍ പോയവരാണെങ്കില്‍ അവര്‍ക്ക് ഈ കാര്യത്തില്‍ ഒരു പ്രശ്‌നവും ഉണ്ടാവില്ലത്രെ... കാരണം അദ്ദേഹം അതി ഗംഭീരമായ ഒരു കണ്ടുപിടിത്തമല്ലേ ഗണിതശാസ്ത്രത്തില്‍ നടത്തിയിരിക്കുന്നത്!

 ഇതാണ് അവസ്ഥ!!!

ഇതാണ് അവസ്ഥ!!!

കെ സുരേന്ദ്രന്റെ പോസ്റ്റ് കണ്ടതും സംഘികള്‍ എല്ലാം മൂക്കത്ത് വിരല്‍ വച്ച് പോയി. കെ സുരേന്ദ്രന് പിന്നെ വേറെ നിവൃത്തിയല്ലല്ലോ... ഏറ്റവും സന്തോഷം ട്രോളന്‍മാര്‍ക്കും!

തുറിച്ച് നോക്കരുത്

തുറിച്ച് നോക്കരുത്

ആരും തുറിച്ച് നോക്കരുത്... എനിക്ക് ഫേസ്ബുക്കില്‍ പോസ്റ്റ് ഇടണം എന്നാണത്രെ ഇപ്പോള്‍ കെ സുരേന്ദ്രന്‍ പറയുന്നത്. ഒരു തെറ്റ് പറ്റി എന്ന് വിചാരിച്ച് ഇങ്ങനെയൊക്കെ പരിഹസിക്കാന്‍ പാടുണ്ടോ!

ഫേസ്ബുക്കിന്റെ പണി

ഫേസ്ബുക്കിന്റെ പണി

എന്നാലും ഫേസ്ബുക്ക് ഇങ്ങനെ ഒരു പണിതരും എന്ന് കെ സുരേന്ദ്രന്‍ വിചാരിച്ച് കാണില്ല. ഈ എഡിറ്റ് ഹിസ്റ്ററി ഉള്ള കാര്യം പോസ്റ്റ് ഇടുന്നതിന് മുമ്പ് ഓര്‍ത്താല്‍ മതിയായിരുന്നു. അല്ലെങ്കില്‍ ആ പോസ്റ്റ് അങ്ങ് ഡിലീറ്റ് ചെയ്ത് പുതിയ പോസ്റ്റ് ഇട്ടാലും മതിയായിരുന്നു!

വന്തിട്ടേന്‍

വന്തിട്ടേന്‍

കുറേ കാലമായി കെ സുരേന്ദ്രനെ ട്രോളാന്‍ ഒന്നും കിട്ടാതെ വിഷമിച്ചിരിക്കുകയായിരുന്നു ട്രോളന്‍മാര്‍. ഇപ്പോള്‍ അദ്ദേഹമായിത്തന്നെ അവരുടെ വിഷമം തീര്‍ത്തിരിക്കുകയാണ്.

കൂട്ടിയിട്ട് തീരുന്നില്ലേ

കൂട്ടിയിട്ട് തീരുന്നില്ലേ

കെ സുരേന്ദ്രന്‍ എഴുതിയ സംഖ്യയില്‍ ഒറ്റ, പത്ത്, നൂറ്, ആയിരം എന്നിങ്ങനെ സ്ഥാനങ്ങള്‍ പലതവണ കൂട്ടി നോക്കി... എന്നിട്ടും ശരിയാകുന്നില്ലത്രെ!

എത്രായിരം!!!

എത്രായിരം!!!

പന്ത്രണ്ട് ലക്ഷത്തി ഇരുപത്തി അയ്യായിരത്തി മുന്നൂറ്റി എണ്‍പത്തി അയ്യായിരം... ഇത് കണ്ടാല്‍ ആരും ചോദിച്ചുപോകും എത്ര ആയിരം എന്ന്!!!

ഗൂഗിളിന് വരെ മനസ്സിലായി...

ഗൂഗിളിന് വരെ മനസ്സിലായി...

കെ സുരേന്ദ്രന്റെ ഫോട്ടോകള്‍ വ്യാപകമായി തിരയാന്‍ തുടങ്ങിയപ്പോള്‍ ഗൂഗിള്‍ വരെ ചോദിച്ചത്രെ... പുത്യ മണ്ടത്തരം വന്നാല്‍ അല്ലേ ട്രോളന്‍മാര്‍ ഇങ്ങനെ ചിത്രം തിരയാറുള്ളൂ!

വളരെ ശരിയാണ്

വളരെ ശരിയാണ്

12,25,385- ഇതൊന്ന് വായിച്ചേ...പന്ത്രണ്ട് ലക്ഷത്തി ഇരുപത്തി അയ്യായിരത്തി മുന്നൂറ്റി എണ്‍പത്തി അയ്യായിരം!! ശരിയല്ലേ എന്ന് ട്രോളന്‍മാരോട് ചോദിക്കരുത്, വളരെ ശരിയാണെന്ന് പറഞ്ഞ് പറ്റിച്ചുകളയും!

മുലയൂട്ടലിൽ ഗൃഹലക്ഷ്മിക്ക് അറഞ്ചം പുറഞ്ചം പൊങ്കാല!!! സയൻസ് വീക്കിനെ ഞെട്ടിച്ച് ട്രോളൻമാർ...!!!

എന്താണ് ജിലു ജോസഫിന്റെ ആ മുലയൂട്ടല്‍ ചിത്രത്തിലെ പ്രശ്‌നങ്ങള്‍? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമുണ്ടോ?

ഗൃഹലക്ഷ്മിക്ക് എട്ടിന്റെ പണികൊടുത്ത് രശ്മിയുടെ ഫോട്ടോയും കുറിപ്പും... സ്വന്തം കുഞ്ഞിന് മുലകൊടുത്ത്!

English summary
BJP Leader K Surendran trolled for wrongly writing number of people availed Mudra loan in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X