കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വര്‍ഷങ്ങള്‍ക്ക് മുമ്പ് പത്മ പുരസ്‌കാര പട്ടികയില്‍! ഇത് 'ബോചെ'യുടെ പുതിയ തള്ളോ എന്ന് ചോദ്യം... ആ കഥ ഇങ്ങനെ

Google Oneindia Malayalam News

കോഴിക്കോട്: ബോബി ചെമ്മണ്ണൂര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ 'ബോചെ' എന്ന ചുരുക്കപ്പേരിലാണ് വിളിക്കപ്പെടുന്നത്. ബോബി ചെമ്മണ്ണൂര്‍ പറയുന്ന പല കാര്യങ്ങളും 'തള്ള്' ആണെന്ന് ചിലര്‍ വിമര്‍ശിക്കാറും ഉണ്ട്.

Recommended Video

cmsvideo
Dr. Boby Chemmanur claims that he was considered in the preliminary round of Padma Award list

ഷെഡിന്റെ വാതില്‍ ഒന്ന് മാറ്റിത്തരാമോ എന്ന് പാപ്പി അമ്മ; വീട് തന്നെ വച്ചുതരുമെന്ന് ബോബി ചെമ്മണ്ണൂര്‍ഷെഡിന്റെ വാതില്‍ ഒന്ന് മാറ്റിത്തരാമോ എന്ന് പാപ്പി അമ്മ; വീട് തന്നെ വച്ചുതരുമെന്ന് ബോബി ചെമ്മണ്ണൂര്‍

ഇനി ബോബി ചെമ്മണ്ണൂരും ട്രംപും! ഡൊണാള്‍ഡ് ട്രംപിന്റെ ഫാന്റം ലേലത്തില്‍ പിടിക്കാന്‍ 'ബോ ചെ'ഇനി ബോബി ചെമ്മണ്ണൂരും ട്രംപും! ഡൊണാള്‍ഡ് ട്രംപിന്റെ ഫാന്റം ലേലത്തില്‍ പിടിക്കാന്‍ 'ബോ ചെ'

ഇപ്പോള്‍ പത്മ പുരസ്‌കാരവുമായി ബന്ധപ്പെട്ട് ബോബി നടത്തിയെ വെളിപ്പെടുത്തലാണ് പുതിയ ചര്‍ച്ച. വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ പത്മശ്രീ പുരസ്‌കാരത്തിനുള്ള ആദ്യ റൗണ്ടില്‍ ഉള്‍പ്പെട്ടിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. പിന്നെ ഒരു പ്രാഞ്ചിയേട്ടന്‍ മോഡല്‍ അനുഭവകഥയും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ അദ്ദേഹം പറയുന്നത്. പരിശോധിക്കാം...

പത്മശ്രീയോട് താത്പര്യമില്ല

പത്മശ്രീയോട് താത്പര്യമില്ല

പത്മശ്രീ പോലുള്ള പുരസ്‌കാരങ്ങളോട് തനിക്ക് ലവലേശം താത്പര്യമില്ലെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ ഇതേ പത്മ പുരസ്‌കാരത്തിന്റെ ആദ്യ റൗണ്ടില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ താന്‍ ഉണ്ടായിരുന്നു എന്നും അദ്ദഹം പറയുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ദില്ലിയിലേക്ക് വിളിപ്പിച്ചിരുന്നു എന്നും പറയുന്നുണ്ട്.

അമ്പത് ലക്ഷം ചോദിച്ചു

അമ്പത് ലക്ഷം ചോദിച്ചു

അന്ന് തന്നെ പുരസ്‌കാരവുമായി ബന്ധപ്പെട്ട് വിളിച്ചവര്‍ അരക്കോടി രൂപയാണ് ചെലവിനായി ആവശ്യപ്പെട്ടത്. എന്നാല്‍ അതിന് ബോബി ചെമ്മണ്ണൂര്‍ തയ്യാറായില്ലത്രെ. അഞ്ചോ ആറോ ലക്ഷം രൂപ വരെ മുടക്കാന്‍ താന്‍ തയ്യാറായിരുന്നു. എന്നാല്‍ അമ്പത് ലക്ഷം കൊടുക്കാന്‍ തയ്യാറല്ലെന്ന് പറഞ്ഞുവെന്നാണ് ബോബി അവകാശപ്പെടുന്നത്.

രണ്ട് കോടി വരെ

രണ്ട് കോടി വരെ

കേരളത്തില്‍ നിന്ന് തന്നെയുള്ള മറ്റൊരാള്‍ അന്ന് രണ്ട് കോടി രൂപ വാഗ്ദാനം ചെയ്തിരുന്നു എന്നാണ് തന്നെ വിളിച്ചവര്‍ പറഞ്ഞത് എന്ന് ബോബി വെളിപ്പെടുത്തി. അങ്ങനെയെങ്കില്‍, പത്മശ്രീ അവര്‍ക്ക് തന്നെ കൊടുത്തോളൂ എന്നായിരുന്നത്രെ ബോബിയുടെ മറുപടി.

പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ് എന്ന സിനിമയില്‍ മമ്മൂട്ടിയുടെ കഥാപാത്രം ഒരുകോടി രൂപയാണ് പത്മശ്രീ കിട്ടാന്‍ ചെലവിട്ടത്!

താന്‍ പ്രാഞ്ചിയേട്ടനല്ല

താന്‍ പ്രാഞ്ചിയേട്ടനല്ല

താന്‍ ഒരിക്കലും ഒരു പ്രാഞ്ചിയേട്ടന്‍ അല്ലെന്നാണ് ബോബി ചെമ്മണ്ണൂരിന്റെ അവകാശവാദം. എന്നാല്‍ തന്റെ പരിചയത്തില്‍ ഒരുപാട് പ്രാഞ്ചിയേട്ടന്‍മാര്‍ ഉണ്ടെന്നും അദ്ദേഹം പറയുന്നുണ്ട്. പത്മശ്രീ പുരസ്‌കാരത്തിനോട് ആഗ്രഹമില്ലെന്നും പറയുന്നുണ്ട്. എന്നാല്‍, അഞ്ചോ ആറോ ലക്ഷം മുടക്കാന്‍ തയ്യാറായിരുന്നു എന്ന് അദ്ദേഹം അഭിമുഖത്തില്‍ മറ്റൊരിടത്ത് പറഞ്ഞിട്ടുണ്ട്.

അതാണ് നേട്ടം

അതാണ് നേട്ടം

തന്റെ ജീവിതത്തില്‍ ഇക്കാലത്തിനിടയില്‍ ഇരുനൂറില്‍ ഏറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട് എന്നാണ് ബോബി പറയുന്നത്. രക്തബാങ്കിനായി കേരളം മുഴുവന്‍ 812 കിലോമീറ്റര്‍ ഓടി റെക്കോര്‍ഡ് സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. അതൊക്കെ തന്നെയാണ് ഏറ്റവും വലിയ ബഹുമതികള്‍ എന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

പത്മശ്രീ തള്ളോ?

പത്മശ്രീ തള്ളോ?

പത്മ പുരസ്‌കാരങ്ങള്‍ക്ക് പരിഗണിക്കപ്പെടുക എന്നത് തന്നെ എളുപ്പമുള്ള കാര്യമല്ല. എന്നിട്ടും വര്‍ഷങ്ങള്‍ക്ക് മുമ്പ് ബോബി ചെമ്മണ്ണൂര്‍ അതിന്റെ ആദ്യ റൗണ്ടില്‍ ഇടം നേടി എന്ന് പറയുന്നത് പലര്‍ക്കും വിശ്വാസ്യ യോഗ്യമല്ല. ഇതിന് മുമ്പ് ബോബി നടത്തിയ ചില 'വെളിപ്പെടുത്തലുകള്‍' തന്നെ ആണ് ഇതിന് കാരണം.

കാമുകിയെ കാണാന്‍

കാമുകിയെ കാണാന്‍

സ്‌കൂളില്‍ പഠിക്കുമ്പോള്‍ കാമുകിയെ കാണാന്‍ കാര്‍ ഓടിച്ചു പോയതും, ആദ്യമായി കാറോടിച്ചതും എല്ലാം ബോബി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അത് ട്രോളന്‍മാര്‍ ഏറ്റെടുക്കുകയും ആഘോഷിക്കുകയും ചെയ്തിരുന്നു. അത്തരം ഒരു 'തള്ളിന്റെ' തുടര്‍ച്ചയാണോ ഈ 'പത്മശ്രീ തള്ള്' എന്നാണ് ചിലര്‍ ചോദിക്കുന്നത്.

അത് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ, ദുഷ്ടലക്ഷ്യം... പാവപ്പെട്ടവനാണ്, ജീവിക്കാൻ അനുവദിക്കണമെന്ന് ഗണേഷ് കുമാർഅത് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ, ദുഷ്ടലക്ഷ്യം... പാവപ്പെട്ടവനാണ്, ജീവിക്കാൻ അനുവദിക്കണമെന്ന് ഗണേഷ് കുമാർ

കേരളം പിടിക്കാൻ കോൺഗ്രസ്; നാല്‍പത് അംഗ തിരഞ്ഞെടുപ്പ് സമിതിയിൽ കെവി തോമസും പിസി ചാക്കോയും, 5 സ്ത്രീകളുംകേരളം പിടിക്കാൻ കോൺഗ്രസ്; നാല്‍പത് അംഗ തിരഞ്ഞെടുപ്പ് സമിതിയിൽ കെവി തോമസും പിസി ചാക്കോയും, 5 സ്ത്രീകളും

English summary
Boby Chemmanur claims that he was considered in the preliminary round of Padma Award list, years back.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X