രാധേ മായുടെ ജീവിതം സിനിമയാകുന്നു: നായിക ആരെന്നല്ലേ... ഞെട്ടും!!!
മുംബൈ: വിവാദ ആള്‍ദൈവം രാധേ മായെ കുറിച്ചാണ് ഇപ്പോള്‍ എല്ലായിടത്തും എന്നതുപോലെ ബി ടൗണിലേയും ചര്‍ച്ച. സിനിമാക്കാര്‍ക്ക് ഒരു കുഴപ്പമുണ്ട്, എന്തെങ്കിലും ഒരു വിവാദമുണ്ടായാല്‍ പിന്നെ അതിന്റെ പിറകേ പോയി സിനിമ പിടിയ്ക്കും.
അത് തന്നെയാണ് ഇപ്പോള്‍ രാധേ മായുടെ കാര്യത്തിലും സംഭവിയ്ക്കാന്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോളിവുഡിലെ പ്രമുഖര്‍ അണിനിരക്കുന്ന സിനിമയുടെ ചിത്രീകരണം ഉടന്‍ തുടങ്ങിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
രാധേ മായുടെ ജീവിതം സിനിമയാക്കുമ്പോള്‍ ആരായിരിക്കും വെള്ളിത്തിരയില്‍ അവരെ അവതരിപ്പിയ്ക്കുക...?
ആരാണ് ആ നായിക
രാധേ മായുടേതുപോലുള്ള ഒരു വിവാദ ജീവിതം വെള്ളിത്തിരയിലേക്ക് വരുമ്പോള്‍ ആരായിരിയ്ക്കും നായികയായി എത്തുക എന്നത് ഏവരേയും ഒന്ന് ഇരുത്തി ചിന്തിപ്പിയ്ക്കും.
മല്ലിക ഷെരാവത്ത്
മറ്റാരുമല്ല അത്- ബോളിവുഡ് ഹോട്ട് താരം മല്ലിക ഷെരാവത്ത് തന്നെ
വിവാദ നായിക
രാധേ മാ ഇപ്പോഴാണ് വിവാദ നായിക ആയതെങ്കില്‍ ബോളിവുഡില്‍ മല്ലിക പണ്ടേ വിവാദ നായികയാണ്.
നിര്‍മാണം
രഞ്ജീത് ശര്‍മയാണ് ഈ സിനിമ നിര്‍മിയ്ക്കുന്നത്. മല്ലികയുമായി സിനിമാക്കാര്യം ചര്‍ച്ച ചെയ്തുകഴിഞ്ഞിട്ടുണ്ടത്രെ.
ബപ്പി ലഹിരി
സിനിമയുടെ വിശേഷങ്ങള്‍ ഇപ്പോള്‍ തന്നെ ബോളിവുഡില്‍ സംസാരവിഷയമാണ്. ബപ്പി ലിഹിരി ആയിരിയ്ക്കും സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്.
രാധേ മാ എന്ത് പറയും
തന്റെ കഥ, സിനിമാക്കുന്നതിനെ കുറിച്ച് രാധേ മാ എന്തായിരിയ്ക്കും പറയുക? ഇതുവരെ അവര്‍ ഇതേ കുറിച്ച് പ്രതികരിച്ചിട്ടില്ല.