കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജഹംസം ഉണര്‍ന്നെഴുന്നേറ്റു!!! ഇപ്പോള്‍ മൊത്തം പതിനഞ്ച് ലക്ഷത്തി ആറായിരം ആയിട്ടുണ്ട്... ട്രോളുകൾ!!!

Google Oneindia Malayalam News

പൊതു തിരഞ്ഞെടുപ്പിന് മുമ്പുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ ബജറ്റിനെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക എന്നൊക്കെയാണ് കോണ്‍ഗ്രസ് പരിഹസിക്കുന്നത്. എന്തായാലും സംഗതി പ്രകടന പത്രികയ്ക്ക് സമാനം ആണെന്ന ഒരു ആക്ഷേും ഉയരുന്നുണ്ട്. അതുപോലെ അല്ലേ പ്രഖ്യാപനങ്ങള്‍.

കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം ആറായിരം രൂപ ബാങ്ക് അക്കൗണ്ടില്‍ ഇട്ടുകൊടുക്കും എന്നാണ് വാഗ്ദാനം. അപ്പോള്‍ മുമ്പ് പറഞ്ഞ പതിനഞ്ച് ലക്ഷവും കൂടി ചേര്‍ത്ത് ഇനി പതിനഞ്ച് ലക്ഷിത്തി ആറായിരം രൂപ ആകുമല്ലോ എന്നാണത്രെ ട്രോളന്‍മാരുടെ ആശ്വാസം!

ഗോസംരക്ഷണത്തിന് കൂടി കോടികള്‍ മാറ്റിവച്ചതോടെ, ട്രോള്‍ ഗ്രൂപ്പുകളില്‍ എല്ലാം ബജറ്റിനെ പരിഹസിച്ചുകൊണ്ട് രംഗത്തിറങ്ങിയിരിക്കുകയാണ് ട്രോളന്‍മാര്‍!

പതിനഞ്ച് ലക്ഷത്തി ആറായിരം

പതിനഞ്ച് ലക്ഷത്തി ആറായിരം

പണ്ട് അധികാരത്തിലേറുന്നതിന് മുമ്പ് ഒരു പതിനഞ്ച് ലക്ഷം അക്കൗണ്ടിലിട്ട് തരാം എന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ ആറായിരം കൂടി. അപ്പോള്‍ മൊത്തം പതിനഞ്ച് ലക്ഷത്തി ആറായിരം!

ഇന്നാ പിടിച്ചോ ചെക്ക്

ഇന്നാ പിടിച്ചോ ചെക്ക്

പിണറായി സര്‍ക്കാര്‍ ശബരിമല വികസനത്ത് 739 കോടി രൂപയാണ് വകയിരുത്തിയത്. അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ.... പശുസംരക്ഷണത്തിന് മോദി വക 740 കോടി!

ചിരിച്ചല്ലേ പറ്റൂ...

ചിരിച്ചല്ലേ പറ്റൂ...

പശുക്കള്‍ക്ക് കോടികള്‍. മനുഷ്യര്‍ക്ക് പാഴ് വാക്കും. എന്നാലും പൊട്ടിച്ചിരിച്ചല്ലേ പറ്റൂ. സംഘിയായിപ്പോയില്ലേ!

കോടീശ്വരനാകും

കോടീശ്വരനാകും

വര്‍ഷം ആറായിരം രൂപ. അപ്പോള്‍ മാസം അഞ്ഞൂറ് രൂപ. സൂക്ഷിച്ച് ചെലവാക്കിയാല്‍ സമ്പാദിച്ച് സമ്പാദിച്ച് ഒരു കോടീശ്വരനാകാം!

വെറുതേയല്ല

വെറുതേയല്ല

ആദായ നികുതി പരിധി അഞ്ച് ലക്ഷം എന്ന് പ്രഖ്യാപിച്ചല്ലോ! വെറുതേയല്ലല്ലോ... ലോക്‌സഭ തിരഞ്ഞെടുപ്പല്ലേ വരുന്നത്!

പോയേക്കാം

പോയേക്കാം

കേന്ദ്ര ബജറ്റ് കാണാന്‍ വേണ്ടി കാത്തിരുന്നതാ... അതാ വരുന്നു പളുക്കള്‍ക്ക് കോടികള്‍. തൃപ്തിയായി!

നന്നായി കൊടുത്തിട്ടുണ്ട്

നന്നായി കൊടുത്തിട്ടുണ്ട്

ബജറ്റ് ആകുമ്പോള്‍ ഇങ്ങനെ തന്നെ വേണം. നന്നായി പ്രഖ്യാപിക്കും. പക്ഷേ, വേണ്ടവര്‍ക്ക് ഒന്നും കിട്ടില്ല!

കുഴമ്പ് വാങ്ങാന്‍ ആയിരിക്കും

കുഴമ്പ് വാങ്ങാന്‍ ആയിരിക്കും

കഴിഞ്ഞ നാലര കൊല്ലമായി പണിയെടുത്ത് നടുവൊടിഞ്ഞ് കടവും കടത്തിന് മേല്‍ കടവും ഒക്കെ ആയി ഇരിക്കുകയാണ് കര്‍ഷകര്‍. വര്‍ഷം ആറായിരം രൂപ എന്നത് കുഴമ്പ് വാങ്ങാന്‍ ആയിരിക്കും അല്ലേ!

ഇതൊക്കെ എന്ത്...

ഇതൊക്കെ എന്ത്...

എല്ലാ വര്‍ഷവും ബജറ്റില്‍ കോടിക്കണക്കിന് രൂപ അല്ലേ പ്രഖ്യാപിക്കാറുള്ളത്. അതൊക്കെ കിട്ടിയിട്ട് തന്നെ കോടീശ്വരന്‍മാരായിപ്പോയി!

രാജഹംസം

രാജഹംസം

ദേശാടനക്കിളിയല്ല, രാജഹംസം ആണല്ലോ... കഴിഞ്ഞ നാലര വര്‍ഷം സുഖ സുഷുപ്തിയില്‍ ആയിരുന്നു. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പെട്ടെന്ന് കര്‍ഷക സ്‌നേഹം!

 പ്രത്യേക സാഹചര്യങ്ങളില്‍ മാത്രം

പ്രത്യേക സാഹചര്യങ്ങളില്‍ മാത്രം

സാധാരണ ഓരോ ബജറ്റും സാധാരണക്കാരന്റെ തലയ്ക്കടിക്കുന്ന പ്രഖ്യാപനങ്ങള്‍ കൊണ്ട് നിറയാറാണ് പതിവ്. ഇതിപ്പോള്‍ ഇങ്ങനെ പറ്റുന്നത് തിരഞ്ഞെടുപ്പ് അടുത്തതുകൊണ്ടാവും അല്ലേ!

നോട്ടം എങ്ങോട്ടാ...

നോട്ടം എങ്ങോട്ടാ...

ബജറ്റ് പ്രസംഗം കേട്ടപ്പോള്‍ വിചാരിച്ചു രാജ്യത്തെ സാധാരണക്കാരെ ലക്ഷ്യം വച്ചാണെന്ന്. സത്യത്തില്‍ നോട്ടം എങ്ങോട്ടാണ് പോയത് എന്ന് ഇപ്പോള്‍ മനസ്സിലായില്ലേ!

അത് പ്രത്യേകം ഓര്‍ക്കണം

അത് പ്രത്യേകം ഓര്‍ക്കണം

മോദി സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ച ആറായിരം രൂപ ഉണ്ടല്ലോ... അത് ആദ്യം തന്ന 15 ലക്ഷത്തിന് പുറമേ ആണെന്ന കാര്യം പ്രത്യേകം ഓര്‍ക്കണമെന്ന്!

എന്ത് ചെയ്യാന്‍ ആണ്

എന്ത് ചെയ്യാന്‍ ആണ്

വര്‍ഷം ആറായിരം രൂപ. അപ്പോള്‍ മാസം അഞ്ഞൂറ് രൂപ. ഒരു ദിവസം എത്ര എന്ന് കൂടി കണക്കാക്കിയാല്‍ തീരും ഈ പുകഴ്ത്തലുകള്‍ എല്ലാം

പണി കൊടുത്തതാണല്ലേ...

പണി കൊടുത്തതാണല്ലേ...

ബജറ്റില്‍ പറഞ്ഞതെല്ലാം നടപ്പിലാക്കുമോ എന്ന് ചോദിച്ചാല്‍ വളരെ കൃത്യമായ ഉത്തരം ഉണ്ട്. അടുത്ത സര്‍ക്കാര്‍ വരുമ്പോള്‍ അവര്‍ക്കൊരു പണി ഇരിക്കട്ടേ എന്ന്!

കഷ്ടപ്പെട്ട് ഓര്‍ത്തെടുത്തതാ....

കഷ്ടപ്പെട്ട് ഓര്‍ത്തെടുത്തതാ....

തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ആണത്രെ അദ്ദേഹത്തിന് കര്‍ഷകരെ ഒക്കെ ഓര്‍മ വന്നത്. അപ്പോള്‍ തന്നെ 6000 രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്. അടുത്ത സര്‍ക്കാര്‍ കൊടുത്തോളും എന്ന്!

സ്ഥിരം തേപ്പ്

സ്ഥിരം തേപ്പ്

ബജറ്റ് പ്രഖ്യാപനങ്ങള്‍ കേട്ട പലരും ചോദിക്കുന്നതാണ്... വല്ലതും നടക്കുമോ എന്ന്! എന്തായാലും ആ 15 ലക്ഷവും അച്ഛാ ദിനും പിന്നെ വിദേശത്ത് നിന്ന് എത്തിച്ച കള്ളപ്പണവും ഒക്കെ ഓര്‍ത്താല്‍ ആ കണ്‍ഫ്യൂഷന്‍ അങ്ങ് മാറിക്കിട്ടും

ക്ഷണിക്കപ്പെടാത്ത റിപ്പോര്‍ട്ട്

ക്ഷണിക്കപ്പെടാത്ത റിപ്പോര്‍ട്ട്

എല്ലാ തവണയും ബജറ്റിന് മുമ്പ് സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് പുറത്ത് വിടുന്നതാണ്. ഇത്തവണ അതില്‍ രാജ്യത്തെ തൊഴിലില്ലായ്മയെ കുറിച്ച് പറയുന്നതുകൊണ്ട് അങ്ങ് ഒഴിവാക്കി.

വാരിക്കോരി എടുത്താല്‍ പോരെ

വാരിക്കോരി എടുത്താല്‍ പോരെ

തിരഞ്ഞെടുപ്പിന് മുമ്പ് ഇങ്ങനെ വാരിക്കോരി കൊടുക്കും. തിരഞ്ഞെടുപ്പ് കഴിഞ്ഞ് എങ്ങാനും അധികാരത്തില്‍ എത്തിയാല്, വാരിക്കോരി ഇങ്ങോട്ടെടുത്താല്‍ പോരേ എന്ന്!

അതിനുള്ള ശേഷിയില്ലെന്ന്

അതിനുള്ള ശേഷിയില്ലെന്ന്

ആദായ നികുതി പരിധി അഞ്ച് ലക്ഷം ആക്കി. പക്ഷേ, അഞ്ച് ലക്ഷം ഒക്കെ വരുമാനം ഇപ്പോള്‍ കിട്ടുന്നുണ്ടോ എന്നാണ് സംശയം.

English summary
Budget 2019: Social Media trolls mocking National Cow mission.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X