കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെരുവുനായ വിവാദം: രഞ്ജിനി ഹരിദാസിനെ പിന്തുണക്കാനും സിനിമാതാരങ്ങള്‍?

  • By Muralidharan
Google Oneindia Malayalam News

കേരളത്തില്‍ തെരുവു നായ്ക്കളെ കൊല്ലുന്നു എന്ന വ്യാജ പ്രചാരണം അതിര്‍ത്തി കടക്കുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലാണ് ഈ പ്രചാരണം നടക്കുന്നത്. തെരുവു നായ്ക്കളെ കൊല്ലുന്ന കേരളത്തെ ബോയ്‌ക്കോട്ട് ചെയ്യാനാണ് ഫേസ്ബുക്കിലും മറ്റും ഗ്രൂപ്പുകളില്‍ ആഹ്വാനം നടക്കുന്നത്.

തെരുവു നായ വിഷയത്തില്‍ കേരള സര്‍ക്കാര്‍ നിലപാട് പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ് സിനിമാ താരമായ വിശാലും രംഗത്തെത്തി. വിശാല്‍ മാത്രമല്ല തെരുവുനായ വിവാദത്തില്‍ വേറെയും സെലിബ്രിറ്റികള്‍ എതിര്‍ത്തും അനുകൂലിച്ചും അഭിപ്രായം പറഞ്ഞിട്ടുണ്ട് കാണൂ.

വിശാല്‍ നിരാഹാരത്തിന്

വിശാല്‍ നിരാഹാരത്തിന്

രാജ്യത്തെ തെരുവുനായ്ക്കളുടെ സംരക്ഷണം ആവശ്യപ്പെട്ട് തമിഴ് യുവനടന്‍ വിശാല്‍ ചെന്നൈയിലെ വല്ലുവര്‍ കോട്ടമിലാണ് നിരാഹാരമിരിക്കാന്‍ പോകുന്നത്. താനൊരു നായ സ്‌നേഹിയാണെന്നാണ് വിശാല്‍ പറയുന്നത്. തെരുവുനായ്ക്കളെ കൊല്ലുന്നതിന് എതിരെ ശബ്ദമുയര്‍ത്തുമെന്നും താരം പറയുന്നു.

റായി ലക്ഷ്മിക്കും സഹിക്കാനാവില്ല

റായി ലക്ഷ്മിക്കും സഹിക്കാനാവില്ല

മൃഗങ്ങള്‍ക്ക് എതിരായ ക്രൂരത അവസാനിപ്പിക്കുക. കേരളത്തിലെ നായകളെ കൊല്ലുന്നത് അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുമായി റായി ലക്ഷ്മിയും രംഗത്തുണ്ട്. തെരുവുനായ്ക്കളെ കൊല്ലുന്നതിന് എതിരെ തെന്നിന്ത്യന്‍ താരം ലക്ഷ്മി റായി നേരത്തെ തന്നെ സജീവമായിരുന്നു. നായ്ക്കളെ കൊല്ലുന്ന മനുഷ്യരെ പോലും വെറുപ്പാണ് എന്നാണ് നടി ഫേസ്ബുക്കില്‍ എഴുതിയത്.

തുടങ്ങിവെച്ചത് രഞ്ജിനി ഹരിദാസ്

തുടങ്ങിവെച്ചത് രഞ്ജിനി ഹരിദാസ്

ടി വി അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസാണ് വിവാദം തുടങ്ങിവെച്ചത്. തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിനെ കുറിച്ചുള്ള യോഗം അലങ്കോലമാക്കിയതാണ് രഞ്ജിനി ഇതിനെ ഒരു വിവാദമാക്കി വളര്‍ത്തിയത്

മോഹന്‍ലാലിന് എതിര്‍പ്പ്

മോഹന്‍ലാലിന് എതിര്‍പ്പ്

തെരുവുനായ്ക്കളെ മാലിന്യം തീറ്റിച്ച് ഇങ്ങനെ പോറ്റണോ എന്നാണ് സൂപ്പര്‍താരം മോഹന്‍ലാലിന് ചോദിക്കാനുള്ളത്. വിഷയത്തില്‍ സര്‍ക്കാര്‍ വ്യക്തമായ നിലപാട് സ്വീകരിക്കണമെന്നാണ് അദ്ദേഹം ബ്ലോഗില്‍ കുറിച്ചത്.

ശശി തരൂര്‍ നയം വ്യക്തമാക്കുന്നു

ശശി തരൂര്‍ നയം വ്യക്തമാക്കുന്നു

തെരുവുനായ വിഷയം ഫലപ്രദമായി സംസ്ഥാനം കൈകാര്യം ചെയ്തില്ല എന്ന കാര്യം എം പി ശശി തരൂര്‍ അംഗീകരിക്കുന്നു. എന്നാല്‍ അക്കാരണം പറഞ്ഞ് കേരളത്തെ ബോയ്‌ക്കോട്ട് ചെയ്യാനുള്ള ക്യാംപെയ്‌നുകളെ അദ്ദേഹം എതിര്‍ക്കുന്നു

എന്തിനാണ് ക്യാംപെയ്ന്‍

എന്തിനാണ് ക്യാംപെയ്ന്‍

തെരുവുനായ വിവാദത്തില്‍ ക്യാംപെയ്ന്‍ കേരളത്തെ അപമാനിക്കാന്‍ വേണ്ടിയുള്ള ക്യാംപെയ്‌നുകളാണ് നടക്കുന്നതെന്ന് വ്യവസായപ്രമുഖന്‍ കൊച്ചൗസേഫ് ചിറ്റിലപ്പള്ളി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ജൂഡിന് പറയാനുള്ളത്

ജൂഡിന് പറയാനുള്ളത്

പച്ച മലയാളത്തില്‍ ഭ്രാന്തന്‍ നായ്ക്കളോട് മനുഷ്യരെ ഉപദ്രവിക്കാതെയിരിക്കാന്‍ ചേച്ചി പറയണം എന്നാണ് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് കേന്ദ്രമന്ത്രി മനേക ഗാന്ധിയോട് അഭ്യര്‍ഥിക്കുന്നത്.

ക്യാംപെയ്ന്‍ കേരളത്തെ അപമാനിക്കാന്‍

ക്യാംപെയ്ന്‍ കേരളത്തെ അപമാനിക്കാന്‍

കേരള സര്‍ക്കാരിന്റെ നടപടികളെ ചോദ്യം ചെയ്യണമെന്ന രീതിയിലാണ് സോഷ്യല്‍ മീഡിയിയല്‍ ക്യാംപെയ്ന്‍ നടക്കുന്നത്. എന്നാല്‍ കേരളത്തിലെ ടൂറിസം മേഖലയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ചിലര്‍ നടത്തുന്ന നീക്കമാണ് ഇതെന്നും ആരോപണമുണ്ട്. ക്യംപെയ്‌നുകളെ എതിര്‍ത്ത് മലയാളികളും സോഷ്യല്‍ മീഡിയയില്‍ സജീവമായി രംഗത്തുണ്ട്.

English summary
Celebrities divided over Kerala stray dog issue. See how Mohanlal, Vishal others respond
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X