കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കണ്ണിറുക്കി സുന്ദരി' പ്രിയ വാര്യര്‍ക്ക് ഇതാ ചില സെലിബ്രിറ്റി ഗ്രൂമിങ് ടിപ്പുകൾ!!! ശ്രീഹരി വക...!!!

Google Oneindia Malayalam News

പ്രിയ പ്രകാശ് വാര്യര്‍ ആണ് ഇപ്പോള്‍ താരം. സോഷ്യല്‍ മീഡിയയില്‍ മാത്രമല്ല, മുഖ്യധാരാ മാധ്യമങ്ങളില്‍ പോലും പ്രിയ തന്നെയാണ് സൂപ്പര്‍ സ്റ്റാര്‍. ടിവി ചാനലുകളില്‍ അഭിമുഖങ്ങളുടേയും ലൈവ് ചര്‍ച്ചകളുടേയും ബഹളമാണ്.

കണ്ണിന് ഗുരുതര രോഗം ബാധിച്ച കുട്ടി! പ്രിയ പ്രകാശിനെ ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ... ചെക്കനൊപ്പം!!!കണ്ണിന് ഗുരുതര രോഗം ബാധിച്ച കുട്ടി! പ്രിയ പ്രകാശിനെ ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ... ചെക്കനൊപ്പം!!!

ഈ സാഹചര്യത്തില്‍ ആണ് ശ്രീഹരി ശ്രീധരന്‍ പ്രിയയ്ക്ക് ചില പൊടിക്കൈകള്‍ നിര്‍ദ്ദേശിക്കുന്നത്. പ്രിയ പി വാര്യര്‍ക്കുള്ള സെലിബ്രിറ്റി ഗ്രൂമിങ് ടിപ്പുകള്‍ എന്ന് തലക്കെട്ടില്‍ ആണ് ശ്രീഹരി ഇങ്ങനെ ഒരു കുറിപ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ ശ്രീഹരി, സ്വതസിദ്ധമായ നര്‍മത്തോടെയാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. അത് വായിക്കാം...

പ്രിയ പി വാര്യർക്കുള്ള സെലിബ്രിറ്റി ഗ്രൂമിങ് ടിപ്പുകൾ

പ്രിയ പി വാര്യർക്കുള്ള സെലിബ്രിറ്റി ഗ്രൂമിങ് ടിപ്പുകൾ

കുമാരി പ്രിയ ഇപ്പോൾ ഓവർനൈറ്റ് ഇന്റർനെറ്റ് സെൻസേഷൻ ആയിരിക്കുക ആണല്ലോ. 'വനിതാലക്ഷ്മി' മാഗസീൻ കാർ ഇതിനോടകം തന്നെ ഇന്റർവ്യൂ ബുക്ക് ചെയ്തിരിക്കും എന്ന് കരുതുന്നു. സിമ്പിളായി എങ്ങിനെ ഇത്തരം ഇന്റർവ്യൂകൾ കൈകാര്യം ചെയ്യണം എന്ന് ടിപ്പ് പങ്കു വെയ്ക്കുന്നു.

എക്സ്പക്റ്റഡ് ചോദ്യങ്ങള്‍

എക്സ്പക്റ്റഡ് ചോദ്യങ്ങള്‍

എക്സ്പക്റ്റഡ് ചോദ്യം ഒന്ന് : " ഫേസ്ബുക്കിലും യൂട്യൂബിലും ഇപ്പോൾ മൊത്തം പ്രിയ ആണല്ലോ. വീഡിയോ ഇത്ര ഹിറ്റാകുമെന്ന് കരുതിയിരുന്നോ?"

കൂട്ടത്തിൽ ഉത്തരം പറയാൻ ഏറ്റവും എളുപ്പമുള്ള ചോദ്യം ഇതാണ്. 'ഒട്ടും പ്രതീക്ഷിച്ചില്ല', 'എല്ലാം ദൈവാനുഗ്രഹം' ഈ രണ്ട് കീവേഡുകൾ ഉള്ള ഒന്നോ രണ്ടോ സെന്റൻസ് പറയുക. എല്ലാം സേയ്ഫാണ്.

അനുഭവം ചോദിച്ചാല്‍

അനുഭവം ചോദിച്ചാല്‍

എ.ചോ രണ്ട് : 'എങ്ങനെയുണ്ടായിരുന്നു ആദ്യ സിനിമയുടെ ഷൂട്ടിങ് അനുഭവം?"

ഇതിന് സൂക്ഷിച്ചേ മറുപടി പറയാവൂ. ഷൂട്ടിങ് സ്ഥലത്ത് നല്ല കൊതുകായിരുന്നു. സെറ്റിലെ ബിരിയാണി മോശം. ഷോട്ടിനു വെയ്റ്റ് ചെയതപ്പോൾ ബോറഡിച്ചു ചത്തു എന്ന കാര്യങ്ങൾ മിണ്ടുകയേ അരുത്. 'ഭയങ്കര ഫൺ ആയിരുന്നു', 'ഷൂട്ടിങ് കഴിയും വരെ എല്ലാവരും ഒരു ഫാമിലി പോലെ ആയിരുന്നു', 'ശരിക്കുള്ള ഒരു ക്യാമ്പസിൽ ജീവിക്കുന്ന പോലെ ആയിരുന്നു' , 'എല്ലാവരും നല്ല പോലെ എഞ്ചോയ് ചെയ്തു', 'ടെൻഷൻ ഉണ്ടായിരുന്നു. പക്ഷെ ആദ്യഷോട്ട് തന്നെ സംവിധായകൻ ഓകെ പറഞ്ഞപ്പോൾ ശ്വാസം നേരെ വീണു.' ഇതൊക്കെ തരാതരം പോലെ ചേർത്തു പറയുക.

ആരുടെ സപ്പോര്‍ട്ട്!

ആരുടെ സപ്പോര്‍ട്ട്!

എ.ചോ മൂന്ന് : ആരാണ് പ്രിയയെ സപ്പോർട്ട് ചെയ്യുന്നത്.

ഇതും എളുപ്പമുള്ള ചോദ്യമാണ്. അച്ഛൻ, അമ്മ, ഫ്രണ്ട്സ്, ദൈവം , ലാലേട്ടൻ, മമ്മൂക്ക, സംവിധായകൻ എന്നീ ഓർഡറിൽ പറയുക. അനിയനാണ് എന്റെ ഏറ്റവും വലിയ ക്രിട്ടിക് എന്ന് പറയാൻ മറക്കരുത്.

മമ്മൂക്കയെ കുറിച്ചായാലോ...

മമ്മൂക്കയെ കുറിച്ചായാലോ...

എ.ചോ നാല് : "മമ്മൂക്കയുടെ നായികയായി അഭിനയിക്കാൻ അവസരം കിട്ടിയാൽ സ്വീകരിക്കുമോ?"

വെരി ഡേഞ്ചറസ് ക്വസ്റ്റ്യൻ. സൂക്ഷിച്ചേ അഭിപ്രായം പറയാവൂ. സത്യം ഒരിക്കലും പറയരുത്. സ്വന്തം അഭിപ്രായം പറയുകയേ ചെയ്യരുത്. പകരം താഴെ എഴുതിയത് ബൈഹാർട്ട് ചെയ്ത് വെച്ചേക്കുക. അതേ പടി പറയുക.

"അയ്യോ ഞാൻ അത്രയ്ക്ക് വലിയ താരം ഒന്നും അല്ല കെട്ടോ. മമ്മൂക്കയെപ്പോലെ ഒരു ജീനിയസിന്റെ നായിക ആയി അഭിനയിക്കാൻ ആർക്കാണ് ആഗ്രഹമില്ലാതിരിക്കുക. വിളിച്ചാൽ തീർച്ചയായും പോകും.

മമ്മൂക്കയോ ലാലേട്ടനോ

മമ്മൂക്കയോ ലാലേട്ടനോ

എ.ചോ അഞ്ച് : " മമ്മൂക്കയെ ആണോ ലാലേട്ടനെ ആണോ കൂടുതൽ ഇഷ്ടം"

പെട്ട്‌. പണി മിൽക്കും വെള്ളത്തിൽ കിട്ടി എന്ന് കൂട്ടിയാൽ മതി. ഇതിനു ശരിയുത്തരം ഇല്ല. എനിക്ക് ടൊവീനോയെ ആണ് കൂടുതൽ ഇഷ്ടം എന്ന സത്യം ഒന്നും‌ നാവിൽ നിന്ന് വീഴരുത്. ഇതിന്റെയും ഉത്തരം ബൈഹാർട്ടാക്കുക.

"രണ്ട് പേരും ആക്റ്റിങ് ജീനിയസുകൾ ആണ്. മലയാളികളുടെ മഹാഭാഗ്യമാണ് അവരെപ്പോലെ ഉള്ള ആക്റ്റേഴ്സ് ഇവിടെ ഉണ്ടായത്. എന്റെ ക്ലാസിൽ പഠിച്ചിരുന്ന നോർത്ത് ഇന്ത്യയിൽ നിന്ന് വന്നിരുന്ന കുട്ടികളൊക്കെ ഇക്കായുടെയും ഏട്ടന്റെയും ഫാൻ ആയിരുന്നു. ഹോളിവുഡ് ആക്റ്റേഴ്സ് പോലും അഭിനയത്തിൽ നമ്മുടെ ലാലേട്ടന്റെയോ മമ്മൂക്കയുടെയോ അടുത്തെത്തുമോ?

അവസരങ്ങള്‍

അവസരങ്ങള്‍

എ.ചോ ആറ് : " തമിഴിൽ നിന്നും തെലുങ്കിൽ നിന്നും ധാരാളംഅവസരങ്ങൾ വരുന്നുണ്ടാകുമല്ലോ"

ഒറ്റ നോട്ടത്തിൽ വലിയ പ്രശ്നം ഇല്ലാത്ത ചോദ്യം എന്ന് തോന്നുമെങ്കിലും സൂക്ഷിച്ചേ മറുപടി പറയാവൂ. സ്വഭാവശുദ്ധിയെ കൂടെയാണ് ഉന്നംവെയ്ക്കുന്നത്. മലയാളികളെ പിണക്കാതിരിക്കാനും ശ്രദ്ധിക്കണം.

"ചില ഓഫറുകൾ ഒക്കെ വന്നിരുന്നു. ഒന്നും ഇത് വരെ ആക്സപ്റ്റ് ചെയ്തിട്ടില്ല. നമുക്ക് കംഫർട്ടബിൾ ആയ റോൾ ആണെങ്കിൽ മാത്രമേ അഭിനയിക്കൂ. ചെറുതാണെങ്കിലും അഭിനയപ്രാധാന്യമുള്ള റോളാണെങ്കിൽ സ്വീകരിക്കും. മലയാളത്തിൽ ആണ് നല്ല സ്ത്രീ കഥാപാത്രങ്ങൾ ഉണ്ടാകുന്നത്. അത് കൊണ്ട് കൂടുതൽ ശ്രദ്ധ മലയാളത്തിൽ തന്നെ ആയിരിക്കും. എന്നാലും നല്ല റോളുകൾ കിട്ടിയാൽ എല്ലാ ഭാഷയിലും അഭിനയിക്കാം.

വിജയുടെ നായിക!

വിജയുടെ നായിക!

എ.ചോ ഏഴ്: " വിജയ് സിനിമയിൽ നിന്നും ഓഫറുണ്ടെന്ന് കേട്ടല്ലോ"

ആരും ഒന്നും കേട്ടിട്ടില്ല. ചുമ്മാ തള്ളുന്നതാണ്. എന്ന് കരുതി ഡിനൈ ചെയ്യണ്ട.

"ജീവിതത്തിൽ ഒന്നും പ്ലാൻ ചെയ്തിട്ടല്ല സംഭവിച്ചത്. എനിക്ക് വേണ്ടതെല്ലാം ദൈവം തരുമെന്ന പൂർണബോധ്യം ഉണ്ട്. എല്ലാം വരുന്നത് പോലെ നേരിടാൻ തയ്യാറാണ്. എല്ലാ ഫ്രീഡവും തന്നാണ് അച്ഛനും അമ്മയും വളർത്തിയത്. എന്റെ ഒരാഗ്രഹത്തിനുംഅവർ നോ പറഞ്ഞിട്ടില്ല. വിജയ് സാർ എത്ര ഗ്രേറ്റ് ആക്റ്ററാണ്. പക്ഷെ ഒട്ടും ജാഡയില്ല. റോളിന്റെ കാര്യം ഒന്നും തീരുമാനിച്ചിട്ടില്ല.

പ്രണയത്തെ കുറിച്ച്

പ്രണയത്തെ കുറിച്ച്

എ.ചോ എട്ട്: " ആരെയെങ്കിലും പ്രണയിക്കുന്നുണ്ടോ?"

ഒരുപാട് തരത്തിൽ ഉത്തരം പറയാവുന്ന ചോദ്യമാണ്. 'കോളേജിൽ പഠിക്കുമ്പോൾ ഒന്ന് രണ്ട് പേരോട് ഇഷ്ടം തോന്നിയിരുന്നു. ഒക്കെ വൺ വേ ആണ് കെട്ടോ‌' ആ ഒരു ലൈൻ പിടിക്കുന്നതാണ് സേഫ്. 'എന്നെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരാൾ വന്നാൽ പ്രേമിക്കുന്ന കാര്യം ആലോചിക്കും' എന്ന് കൂടെ ചേർത്താൽ തെറ്റില്ല.‌

ഹോബികള്‍

ഹോബികള്‍

എ.ചോ ഒമ്പത് :"എന്തൊക്കെയാണ് പ്രിയയുടെ ഹോബീസ്"

ഇത് തകർക്കാൻ പറ്റിയ ചോദ്യമാണ്. ഡാൻസാണ് എന്റെ ഏറ്റവും വലിയ പാഷൻ എന്ന് തട്ടിയേക്കണം. സിനിമയേക്കാൾ ഇഷ്ടം ഡാൻസാണ് എന്ന് പറയാൻ മറക്കരുത്. പിന്നെ ഉറക്കം, സ്റ്റാമ്പ് കളക്ഷൻ, ക്രിക്കറ്റ് അങ്ങനെ തരം പോലെ എന്താന്നച്ചാൽ പറയാം.

അപ്പൊ സർവമംഗളാനു ഭവന്തു.

ശ്രീഹരിയുടെ പോസ്റ്റ് വായിക്കാം

ശ്രീഹരി ശ്രീധരന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം...

English summary
Celebrity grooming tips for Priya Parakash Warrier, by Sreehari Sreedharan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X