കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ധോണി മുതല്‍ ദുല്‍ഖര്‍ സല്‍മാന്‍ വരെ, ത്രിവര്‍ണം പൂശിയ സെലിബ്രിറ്റികള്‍ ഇവര്‍!

  • By Muralidharan
Google Oneindia Malayalam News

ഫേസ്ബുക്കിലെ പ്രൊഫൈല്‍ ഫോട്ടോയില്‍ ത്രിവര്‍ണം പൂശി ഡിജിറ്റല്‍ ഇന്ത്യ സപ്പോര്‍ട്ട് ചെയ്താല്‍ അത് ഇന്റര്‍നെറ്റ് ഓര്‍ഗ് എന്ന ഫേസ്ബുക്ക് പോളിസിക്ക് കൂടി പിന്തുണയാകും എന്നാണ് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ പറയുന്നത്. എന്നാല്‍ അങ്ങനെ ഒരു സംഭവമില്ല എന്നും ഇതെല്ലാം കൊതിക്കെറുവ് കൊണ്ട് ആളുകള്‍ അടിച്ചുവിടുന്നതാണ് എന്ന് മറുപക്ഷവും പറയുന്നുണ്ട്.

ഡിജിറ്റല്‍ ഇന്ത്യ വേറെ, ഇന്റര്‍നെറ്റ് ഓര്‍ഗ് വേറെ എന്ന് ഫേസ്ബുക്ക് തന്നെ വിശദീകരിച്ചിട്ടും സോഷ്യല്‍ മീഡിയയിലെ കാംപെയ്‌നുകള്‍ അവസാനിച്ചിട്ടില്ല. പ്രൊഫൈല്‍ ചിത്രം മൂവര്‍ണമാക്കിയവരെല്ലാം മണ്ടന്മാര്‍ എന്നാണ് വിമര്‍ശകര്‍ കളിയാക്കുന്നത്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഡിജിറ്റല്‍ ഇന്ത്യയെ പിന്തുണച്ച് കുറച്ചധികം സെലിബ്രിറ്റികളും പ്രൊഫൈല്‍ ചിത്രം മാറ്റിയിരുന്നു.

ദുല്‍ഖര്‍ സല്‍മാന്‍

ദുല്‍ഖര്‍ സല്‍മാന്‍

മലയാളികളായ ഫേസ്ബുക്ക് യൂസര്‍മാരും പ്രൊഫൈല്‍ ചിത്രം മാറ്റല്‍ പരിപാടിക്കെതിരെ രംഗത്തുണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും വകവെക്കാതെ യുവ സൂപ്പര്‍ സ്്റ്റാര്‍ ദുല്‍ഖര്‍ സല്‍മാന്‍ സെപ്തംബര്‍ 27ന് തന്നെ പ്രൊഫൈല്‍ ചിത്രം മാറ്റി. ഒന്നേകാല്‍ ലക്ഷത്തിലധികം പേരാണ് ദുല്‍ഖറിന്റെ ഈ ചിത്രം ലൈക്ക് ചെയ്യാനെത്തിയത്.

സുരേഷ് ഗോപി

സുരേഷ് ഗോപി

കേന്ദ്രസര്‍ക്കാര്‍ പദ്ധതികളോട് രാഷ്ട്രീയമായി തന്നെ ചായ്‌വുള്ള നടനാണ് സുരേഷ് ഗോപി. അപ്പോള്‍പിന്നെ സുരേഷ് ഗോപി ഡിജിറ്റല്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി എത്തിയതില്‍ അത്ഭുതം ഒന്നുമില്ല. സുരേഷ് ഗോപിയുടെ ഈ ചിത്രത്തിന് ദുല്‍ഖര്‍ സല്‍മാന് കിട്ടിയതിനെക്കാള്‍ കൂടുതല്‍ ലൈക്ക് കിട്ടിയിട്ടുണ്ട്

എം എസ് ധോണി

എം എസ് ധോണി

ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ എം എസ് ധോണി മകള്‍ സിവ ധോണിക്കൊപ്പമുള്ള ചിത്രമാണ് ഡിജിറ്റല്‍ ഇന്ത്യയെ പിന്തുണക്കാന്‍ ഉപയോഗിച്ചത്.

സേവാഗ്

സേവാഗ്

വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വീരേന്ദര്‍ സേവാഗിന്റെ ഈ പ്രൊഫൈല്‍ ചിത്രത്തിന് കിട്ടിയത് ആറ് ലക്ഷത്തിലധികം ലൈക്കുകള്‍

നരേന്ദ്ര മോദി

നരേന്ദ്ര മോദി

സപ്പോര്‍ട്ട് ഡിജിറ്റല്‍ ഇന്ത്യ ക്യാംപെയ്‌ന് തുടക്കം കുറിച്ചത് തന്നെ നരേന്ദ്ര മോദിയുടെയും സുക്കര്‍ബര്‍ഗിന്റെയും പ്രൊഫൈല്‍ മാറ്റങ്ങളോടെയാണ്.

മമ്മൂട്ടിയോ

മമ്മൂട്ടിയോ

മമ്മൂട്ടി തന്റെ ഫേസ്ബുക്കിലെ ചിത്രം ത്രിവര്‍ണമാക്കിയില്ല. എന്നാല്‍ ആരാധകരുടെ പേജുകളില്‍ പലയിടത്തും ത്രിവര്‍ണം ഒട്ടിച്ച മമ്മൂട്ടി ചിത്രങ്ങള്‍ കാണാനുണ്ട്. ഇതാ ഒരു സാംപിള്‍

English summary
Celibrities change his Facebook profile picture to support Modi's 'Digital India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X