കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മനോരമ വിക്ഷേപിച്ച ചന്ദ്രയാൻ എത്തി, മാതൃഭൂമി അയച്ചത് എത്തുന്നതേയുള്ളൂ!!! വിജൃംഭിപ്പിക്കുന്ന ട്രോളുകൾ

Google Oneindia Malayalam News

ചന്ദ്രയാന്‍ വിക്ഷേപണം മാറ്റിവച്ചത് അറിയാതെ വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കി എന്ന് വാര്‍ത്ത കൊടുത്തവരാണ് കേരളത്തിലെ ചില പത്രങ്ങള്‍. സംഗതി സാങ്കേതികമായി ഒരു എളുപ്പവഴി നോക്കി പരാജയപ്പെട്ടതാണ് എന്നതാണ് സത്യമെങ്കിലും മാധ്യമങ്ങളെ വെറുതേ വിടാന്‍ ട്രോളന്‍മാര്‍ തയ്യാറല്ല.

ഐഎസ്ആര്‍ഒ അറിഞ്ഞില്ല, മനോരമയും മാതൃഭൂമിയും ചന്ദ്രയാന്‍ വിക്ഷേപിച്ചു!!! ഞെട്ടിത്തരിച്ച് വായനക്കാർ!!!ഐഎസ്ആര്‍ഒ അറിഞ്ഞില്ല, മനോരമയും മാതൃഭൂമിയും ചന്ദ്രയാന്‍ വിക്ഷേപിച്ചു!!! ഞെട്ടിത്തരിച്ച് വായനക്കാർ!!!

അവസാന എഡിഷനുകളില്‍ എല്ലാം കൃത്യമായ വാര്‍ത്ത ആയിരുന്നു മനോരമയും മാതൃഭൂമിയും ഒക്കെ കൊടുത്തത്. പക്ഷേ, ട്രോളന്‍മാരുടെ കണ്ണില്‍ അതൊന്നും പെടില്ലല്ലോ. അഥവാ പെട്ടാല്‍ തന്നെ, അതും ട്രോളിന് ഒരു ആശയം ആകും എന്നേ ഉള്ളൂ!

മനോരമ വിക്ഷേപിച്ച ചന്ദ്രയാന്‍ 2 ആണത്രെ ആദ്യം ചന്ദ്രനില്‍ എത്തുക. കാരണം സര്‍ക്കുലേഷനിലും വായനക്കാരുടെ എണ്ണത്തിലും അവരാണല്ലോ ഒന്നാമത്!!!

ഒരു കൈയ്യബദ്ധം

ഒരു കൈയ്യബദ്ധം

ഒന്നാം പേജ് മുഴുവനായും ചന്ദ്രന്റെ ഫോട്ടോയൊക്കെ വച്ച് ഉഷാര്‍ ആക്കിയതായിരുന്നു. ഇങ്ങനെ ഒരു അബദ്ധം പിണയുമെന്ന് സ്വപ്‌നേപി വിചാരിച്ചില്ല. നാറ്റിക്കരുതെന്ന്!

 ഇത് അതല്ല, ജീ

ഇത് അതല്ല, ജീ

എങ്ങോട്ടെങ്കിലും പോകാം എന്ന് വച്ചാല്‍ അപ്പോള്‍ 'ജി' ഓടിയെത്തും. എങ്ങോട്ടാണെങ്കിലും പോയേക്കാം എന്നാണത്രെ തീരുമാനം. ഒടുക്കം ചന്ദ്രയാന്‍ വിടേണ്ടെന്ന് ഐഎസ്ആര്‍ഒ തീരുമാനിക്കുകയായിരുന്നെന്ന്!

ഇങ്ങനെ ഇറങ്ങിക്കാണും

ഇങ്ങനെ ഇറങ്ങിക്കാണും

കേരളത്തിലെ മാധ്യമങ്ങള്‍ വിക്ഷേപിച്ച ചന്ദ്രയാന്‍ അല്ലേ... അത് ചന്ദ്രനില്‍ ഇറങ്ങിക്കഴിയുമ്പോള്‍ ഏതാണ്ട് ഇങ്ങനെ ഇരിക്കും. അവിടെ വൈഫൈ ഇല്ലെങ്കില്‍ ഒരു ചിത്രവും ഇങ്ങോട്ടെത്തും എന്ന് പ്രതീക്ഷിക്കണ്ട!

കുറേയുണ്ടല്ലോ...

കുറേയുണ്ടല്ലോ...

ഒരു മാധ്യമം ഒന്നും അല്ലല്ലോ ഇങ്ങനെ ചന്ദ്രയാന്‍ വിക്ഷേപിച്ചത്. എല്ലാവരും വിക്ഷേപിച്ച ചന്ദ്രയാന്‍ ചന്ദ്രനില്‍ എത്തിയപ്പോള്‍ ഇങ്ങനെ ഒരു ഗ്രൂപ്പ് ഫോട്ടോ കൂടി എടുത്തിട്ടുണ്ടത്രെ!

പൊങ്ങിയിട്ട് കൂടിയില്ല

പൊങ്ങിയിട്ട് കൂടിയില്ല

തള്ളുമ്പോള്‍ നല്ല റങ്കില്‍ തന്നെ തള്ളണമല്ലോ... അങ്ങനെ ഇന്ത്യയുടെ ഓമനത്തിങ്കള്‍ ആകാശത്തിന്റെ അനന്തതയില്‍ ചന്ദ്രനെ ലക്ഷ്യമാക്കി കുതിച്ചു എന്നൊക്കെ കേള്‍ക്കാന്‍ രസമുണ്ട്. പക്ഷേ, നാട്ടുകാര്‍ സത്യം അറിയാതിരിക്കില്ലല്ലോ!

ഇലക്ഷന്‍ ആയിക്കോട്ടേ...

ഇലക്ഷന്‍ ആയിക്കോട്ടേ...

എന്തായാലും ഇപ്പോള്‍ തിരഞ്ഞെടുപ്പൊന്നും ഇല്ല. ഹരിയാണ്, ഝാര്‍ഖണ്ഡ് തിരഞ്ഞെടുപ്പൊക്കെ വരാനിരിക്കുകയും ആണ്. അപ്പോള്‍ പിന്നെ ചന്ദ്രയാന്‍ അപ്പോള്‍ വിക്ഷേപിച്ചാല്‍ മതിയെന്നെങ്ങാനും ആരെങ്കിലും തീരുമാനിച്ചോ ആവോ!

അരമണിക്കൂര്‍ നേരത്തേ

അരമണിക്കൂര്‍ നേരത്തേ

ഇനിയുള്ള കാലത്ത് അങ്ങ് ചന്ദ്രനില്‍ വരെ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ടര്‍മാര്‍ കാണും. അപ്പോള്‍ പിന്നെ ഇങ്ങനെ ഒരു ഫോണ്‍ വിളികൂടി പ്രതീക്ഷിക്കാവുന്നതാണ്.

ഒമാനത്തിങ്കളല്ല

ഒമാനത്തിങ്കളല്ല

ഇതിപ്പോള്‍ ഓമനത്തിങ്കളല്ല, ഒരുമാതിരി തിങ്കള്‍ ആയിപ്പോയി എന്നാണ് മനോരമ ലേഖകന്‍ പറയുന്നത്. എന്തായാലും ഐഎസ്ആര്‍ഒയെ കണ്ണടച്ച് വിശ്വസിച്ചതിന് ഇത്രയും പണികിട്ടും എന്ന് വിചാരിച്ചില്ലത്രെ!

ഉണ്ടാവേണ്ടതായിരുന്നു

ഉണ്ടാവേണ്ടതായിരുന്നു

രാഷ്ട്രപതിയൊക്കെ നോക്കി നില്‍ക്കേ ചന്ദ്രയാന്‍ വിക്ഷേപിക്കും എന്നായിരുന്നല്ലോ പറഞ്ഞിരുന്നത്. പിന്നെ ഒന്നും നോക്കിയല്ല... വിക്ഷേപിക്കുമ്പോള്‍ രാഷ്ട്രപതി അതിന് സാക്ഷിയായി എന്നൊന്ന് തട്ടി വിട്ടു. രാഷ്ട്രപതി എവിടെ ആയിരുന്നോ എന്തോ!

ആ ചന്ദ്രയാന്‍

ആ ചന്ദ്രയാന്‍

ഐഎസ്ആര്‍ഒ വിക്ഷേപിക്കാനിരുന്ന ചന്ദ്രയാന്‍ ഇപ്പോഴും ശ്രീഹരിക്കോട്ടയില്‍ സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ കാത്തിരിക്കുകയാണ്. പക്ഷേ, കേരളത്തിലെ പത്രങ്ങള്‍ വിക്ഷേപിച്ച ചന്ദ്രയാന്‍ ചന്ദ്രനില്‍ എത്താറായി!

എന്നിട്ട് ഞാനറിങ്ങില്ലല്ലോ

എന്നിട്ട് ഞാനറിങ്ങില്ലല്ലോ

ചന്ദ്രയാന്‍ 2 കുതിച്ചുയര്‍ന്നു എന്നൊക്കെ പറയുമ്പോള്‍ ശരിക്കുമുള്ള ചന്ദ്രയാന് എന്ത് തോന്നും എന്നെങ്കിലും ആലോചിക്കണ്ടേ... പാവം ഇപ്പോഴും ഭൂമിയില്‍ തന്നെ ഇരിക്കുകയാണ്!

പണികൊടുത്തതാണോ

പണികൊടുത്തതാണോ

സത്യത്തില്‍ ഫുള്‍ ജാര്‍ സോഡ ഇഫക്ടിന്റെ വല്ല പ്രതിഫലനവും ആണോ ഈ സാങ്കേതിക തകരാര്‍. പൂജയ്ക്ക് വച്ചിരുന്ന ചെറുനാരങ്ങയും പച്ചമുളകും ആരെങ്കിലും എടുത്ത് ഫുള്‍ ജാര്‍ സോഡയിലിട്ടോ ആവോ... നാരങ്ങയില്ലാതെ ഒരു ചന്ദ്രയാനും ഇന്ത്യയില്‍ നിന്ന് പൊങ്ങില്ല!

English summary
Chandrayaan 2: Social Media trolls mocking Kerala Newspapers on wrong news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X