കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐ ആം സേഫ്- കുമ്മനം, കൂടെ ചാണ്ടിയും!!! വിനുവിനും വേണുവിനും അടപടലം... ചെങ്ങന്നൂരിൽ സഖാക്കളുടെ പൊങ്കാല!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ചെങ്ങന്നൂർ തെരഞ്ഞെടുപ്പ് ട്രോളുകൾ | Oneindia Malayalam

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ആര് ജയിക്കും എന്ന ചോദ്യത്തിന് ഇനി അര്‍ത്ഥമില്ല. റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ ആണ് സിപിഎം സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ വിജയിച്ചത്. തിരഞ്ഞെടുപ്പ് ദിവസം സിപിഎമ്മിനെ പ്രതിരോധത്തിലാക്കി പല വാര്‍ത്തകളും പുറത്ത് വന്നെങ്കിലും അതൊന്നും തിരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചില്ല.

ബിജെപിക്കാര്‍ ആയിരുന്നു ഇത്തവണ ഏറ്റവും അധികം പ്രതീക്ഷ വച്ചുപുലര്‍ത്തിയിരുന്നത്. എന്നാല്‍ പച്ചതൊട്ടില്ലെന്ന് മാത്രമല്ല, കഴിഞ്ഞ തവണത്തെ അത്ര വോട്ട് പോലും കിട്ടിയില്ല. തിരഞ്ഞെടുപ്പിന് മുമ്പ് കുമ്മനം രാജശേഖരനെ അങ്ങ് മിസോറാമില്‍ ഗവര്‍ണറായും പറഞ്ഞുവിട്ടു.

ഏഷ്യാനെറ്റ് ന്യൂസിലെ വിനു വി ജോണും മാതൃഭൂമി ന്യൂസിലെ വേണു ബാലകൃഷ്ണനും ആയിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ പ്രധാന വിധി കര്‍ത്താക്കള്‍. എന്നാല്‍ അവരേയും വെല്ലി ജനങ്ങള്‍ ചെങ്ങന്നൂരില്‍ എല്‍ഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തു. അപ്പോള്‍ പിന്നെ സോഷ്യല്‍ മീഡിയയില്‍ എന്തായിരിക്കും സഖാക്കളുടെ ട്രോള്‍ പ്രകടനം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ!!!

റിസള്‍ട്ടിന് മുമ്പേ...

റിസള്‍ട്ടിന് മുമ്പേ...

പ്ലസ് ടുവിന് തോല്‍ക്കും എന്ന് ഉറപ്പായിക്കഴിഞ്ഞാല്‍ പിന്നെ റിസള്‍ട്ട് വരുന്നത് വരെ ഒന്നും കാത്തു നില്‍ക്കരുത്. നേരെ പോയി പോളി ടെക്‌നിക്കില്‍ ചേര്‍ന്നേക്കണം... മിസോറാമില്‍ പോകണം എന്നൊന്നും ആരും പറയരുത്!

മൂന്നാം സ്ഥാനം

മൂന്നാം സ്ഥാനം

എന്തായാലും ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനം ബിജെപിയ്ക്കല്ലേ... കര്‍ണാടകത്തില്‍ കേവല ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ച സ്ഥിതിയ്ക്ക്, ശ്രീധരന്‍ പിള്ളയെ കൂടി ഒന്ന് പരിഗണിക്കാവുന്നതാണ്.

കണ്ടത്തിന്റെ അവസ്ഥ

കണ്ടത്തിന്റെ അവസ്ഥ

ചെങ്ങന്നൂരില്‍ കണ്ടം വഴി ഓടാന്‍ രണ്ട് കൂട്ടര്‍ ഉണ്ടായിരുന്നല്ലോ... അതുകൊണ്ട് അവിടത്തെ കണ്ടങ്ങളുടെ ഒക്കെ അവസ്ഥ ഇപ്പോള്‍ ഇങ്ങനെ ആയിട്ടുണ്ടത്രെ!

അങ്ങ് മിസോറാമില്‍

അങ്ങ് മിസോറാമില്‍

തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വരെ കേരളത്തിലെ ബിജെപി അധ്യക്ഷനായിരുന്നു. വോട്ടെടുപ്പ് മുമ്പ് അങ്ങ് മിസോറാമിലേക്ക് അയച്ചു... ഇപ്പോള്‍ അവിടിരുന്ന ഇങ്ങനെ വിഷമിക്കുകയാണത്രെ!

മണിയാശാനും തുടങ്ങി

മണിയാശാനും തുടങ്ങി

ചെങ്ങന്നൂരും കഴിഞ്ഞല്ലോ... ഇനി കാവിലെ പാട്ടുമത്സരത്തിന് കാണാമെന്ന് മണിയാശാന്‍! ഇക്കണക്കിന് പോയാല്‍ ട്രോളന്‍മാരൊക്കെ പണി നിര്‍ത്തി പോകുന്നതാവും നല്ലത്!

സേഫ് ആയല്ലോ...

സേഫ് ആയല്ലോ...

എന്തായാലും ഗവര്‍ണര്‍ ആയി മിസോറാമില്‍ പോയത് കൊണ്ട് കുമ്മനം രാജശേഖരന് ഗുണം മാത്രമേ ഉണ്ടായിട്ടുള്ളൂ. അല്ലെങ്കില്‍ ഈ ട്രോളന്‍മാരുടെ പൊങ്കാല സഹിക്കാന്‍ പറ്റുമായിരുന്നോ... എന്തായാലും ഐ ആം സേഫ് എന്നും പറഞ്ഞ് ഒരു ടെലഗ്രാം അയച്ചിട്ടുണ്ടത്രെ!

ചോദിച്ചാല്‍ മതി

ചോദിച്ചാല്‍ മതി

ഒരു പഞ്ചായത്തില്‍ പോലും ലീഡ് ചെയ്യാന്‍ കോണ്‍ഗ്രസ്സിനേയും ബിജെപിയേയും അനുവദിച്ചില്ല. എന്നാലും ഇങ്ങനെയൊക്കെ ചെയ്യാന്‍ പാടുണ്ടോ എന്ന് ചോദിക്കുന്ന ബിജെപിക്കാരോട് ഇപ്പോള്‍ ഇങ്ങനെ ആണത്രെ സഖാക്കള്‍ മറുപടി പറയുന്നത്.

ആരാണ് ഈ പ്രമുഖന്‍

ആരാണ് ഈ പ്രമുഖന്‍

കഴിഞ്ഞ ദിവസം വരെ അല്ല, തിരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വരുന്നതിന് തൊട്ടുമുമ്പ് വരെ സിപിഎമ്മിനെ തെറി പറഞ്ഞുകൊണ്ടിരുന്ന ആളാണ്.... എന്നാലും വാര്‍ത്ത വായിക്കാതിരിക്കാന്‍ പറ്റില്ലല്ലോ!

 സത്യപ്രതിജ്ഞ!!!

സത്യപ്രതിജ്ഞ!!!

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുകയൊന്നും വേണ്ട... ഒന്ന് ആദ്യം സത്യപ്രതിജ്ഞ ചെയ്യാന്‍ അവസരം ഉണ്ടാക്കിത്തന്നാല്‍ മതിയത്രെ! 15 ദിവസം കൊണ്ട് വേണമെങ്കില്‍ ഭൂരിപക്ഷവും തെളിയിച്ചുകൊടുക്കുമെന്ന്!

തകര്‍ന്നുപോയി

തകര്‍ന്നുപോയി

കഷ്ടപ്പെട്ട് വളര്‍ത്തിക്കൊണ്ടുവന്ന പാര്‍ട്ടിയാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ നാല്‍പതിനായിരത്തിലധികം വോട്ടും നേടി... എന്നിട്ടിപ്പോള്‍ ഒന്ന് മാറി നിന്നപ്പോള്‍ സംഭവിച്ചത് കണ്ടില്ലേ!

പുല്ല് തിന്നുന്ന പശു!!!

പുല്ല് തിന്നുന്ന പശു!!!

മാണിസാറിനെ കൂടെ കൂട്ടാന്‍ എന്തൊരു ആവേശം ആയിരുന്നു. തിരഞ്ഞെടുപ്പിന് പുല്ല് തിന്നുന്ന പശു ആയിട്ട് പോയതാ... വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ മച്ചിപ്പശു ആയി എന്ന സ്ഥിതിയാണ്!

ചോദിക്കാന്‍ പാടുണ്ടോ....

ചോദിക്കാന്‍ പാടുണ്ടോ....

ഈ അവസരത്തില്‍ ചോദിക്കാന്‍ പാടുണ്ടോ എന്നറിയില്ല... എന്നാലും സജി ചെറിയാന്‍ ചോദിച്ച് പോകും. ഒരു 44 വോട്ട് കൂടി കിട്ടിയിരുന്നെങ്കില്‍ 21 കെ വോട്ടിന്റെ ഭൂരിപക്ഷം എന്ന് പറയാമായിരുന്നു!

രക്ഷപ്പെട്ടവര്‍

രക്ഷപ്പെട്ടവര്‍

കേരളത്തില്‍ ഇത്രയും കോളിളക്കം ഉണ്ടായപ്പോഴും രക്ഷപ്പെട്ട് നില്‍ക്കുന്ന രണ്ട് പേരുണ്ട്. മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനും ആന്ധ്രയിലെ എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടിയും! രക്ഷപ്പെടല്‍ കൃത്യ സമയത്ത് തന്നെ ആയിരുന്നു!

ഭൂരിപക്ഷമുണ്ടല്ലോ!!!

ഭൂരിപക്ഷമുണ്ടല്ലോ!!!

കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും വോട്ട് കൂട്ടി നോക്കേുമ്പോള്‍ സിപിഎമ്മിനേക്കാള്‍ കൂടുതലുണ്ടല്ലോ!!! ഇനിയൊന്നും നോക്കാനില്ല, വേഗം മിസോറാം ഗവര്‍ണറെ വിളിച്ചോളാന്‍, സത്യപ്രതിജ്ഞ ഉടന്‍ വേണം എന്ന്!

ത്രിപുര, കര്‍ണാടക....

ത്രിപുര, കര്‍ണാടക....

ത്രിപുര, കര്‍ണാടകം, അടുത്തത് കേരളം. അതിന് മുന്നോടിയായി ചെങ്ങന്നൂര്‍! ഇങ്ങനെ പറഞ്ഞ ഒരു ബിജെപി നേതാവുണ്ടായിരുന്നല്ലോ... എന്തായിരുന്നു അദ്ദേഹത്തിന്റെ പേര്!

ഒത്തില്ല ഒത്തില്ല!!!

ഒത്തില്ല ഒത്തില്ല!!!

കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങള്‍ എല്ലാം കൂടി ചെങ്ങന്നൂരില്‍ സിപിഎമ്മിനെ തകര്‍ക്കാന്‍ ഇറങ്ങിയതായിരുന്നത്രെ... പക്ഷേ, തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ഇതായിപ്പോയി അവസ്ഥ എന്ന്!

ഈ സാറന്‍മാരുടെ കാര്യം!!!

ഈ സാറന്‍മാരുടെ കാര്യം!!!

പരീക്ഷയുടെ ഫലം വരുന്നതിന് മുമ്പ് ഉഴപ്പന്‍മാരെ ചീത്ത വിളിക്കുന്ന ചില അധ്യാപകരെ പോലെ ആണത്രെ വിനു വി ജോണ്‍. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഒടുക്കം ഇങ്ങനെ പറയേണ്ടി വന്നു!

ഇത്രയ്ക്കും ആക്രാന്തം പാടില്ല

ഇത്രയ്ക്കും ആക്രാന്തം പാടില്ല

ഒരു പഞ്ചായത്തിലെങ്കിലും ലീഡ് ചെയ്യാന്‍ അനുവദിക്കണ്ടേ... അതും വേണ്ട, ഒരു ബൂത്തില്‍ എങ്കിലും! ഇത്രയ്ക്കും ആക്രാന്തം ഒരു സിപിഎം സ്ഥാനാര്‍ത്ഥിയും കാണിക്കാന്‍ പാടില്ലായിരുന്നു!

വോട്ട് കൂടിയല്ലോ!

വോട്ട് കൂടിയല്ലോ!

തോറ്റാലും കോണ്‍ഗ്രസ്സുകാര്‍ക്ക് ആശ്വസിക്കാം... കഴിഞ്ഞ തവണത്തേക്കാളും വോട്ടുകള്‍ കൂടിയിട്ടുണ്ടത്രെ! അതുകൊണ്ട് തങ്ങളേയും കൂടി വിജയികളായി പ്രഖ്യാപിക്കണം എന്നൊന്നും പറഞ്ഞേക്കരുത്!

യോഗല്യ അമ്മിണ്യേ....

യോഗല്യ അമ്മിണ്യേ....

ട്വിറ്ററില്‍ വിനു വി ജോണ്‍ വലിയ വെല്ലുവിളികള്‍ ഒക്കെ ആയിരുന്നു നടത്തിയിരുന്നത്. വേങ്ങരയില്‍ കൊടുത്താല്‍ ചെങ്ങന്നൂരില്‍ കിട്ടും എന്നൊക്കെ ആയിരുന്നു അത്. പക്ഷേ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ഇതായിപ്പോയി അവസ്ഥ!

രണ്ട് പേരും

രണ്ട് പേരും

തിരഞ്ഞെടുപ്പ് ഫലം വരും എന്ന് പറഞ്ഞപ്പോള്‍ അത് ഇത്രേം ഉണ്ടാകും എന്നും ജന്മത്തില്‍ പ്രതീക്ഷിച്ചിരുന്നില്ലത്രെ! അതുകൊണ്ട് വാര്‍ത്ത വായിക്കാതിരിക്കാന്‍ പറ്റുമോ... പറ്റില്ലല്ലേ!

ജയശങ്കര്‍ എവിടെ?

ജയശങ്കര്‍ എവിടെ?

ചെങ്ങന്നൂരില്‍ ശോഭന ജോര്‍ജ്ജ് അല്ല, ഐശ്വര്യ റായിയെ കൊണ്ടുവന്ന് പ്രചരണം നടത്തിയാലും സിപിഎം മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടും എന്ന് പറഞ്ഞക് അഡ്വ ജയശങ്കര്‍ ആയിരുന്നു. അദ്ദേഹം ഇപ്പോള്‍ എവിടെ ആണോ ആവോ!

ശോഭാജിയുടെ 20,000!!!

ശോഭാജിയുടെ 20,000!!!

ചെങ്ങന്നൂരില്‍ ഫലം വരുമ്പോള്‍ ഇരുപതിനായിരം വോട്ടിന്റെ എങ്കിലും ഭൂരിപക്ഷത്തില്‍ ശ്രീധരന്‍ പിളള ജയിക്കും എന്ന കാര്യം എഴുതി വച്ചോളാന്‍ നികേഷ് കുമാറിനോട് പറഞ്ഞിട്ട് ഇറങ്ങിയതായിരുന്നു ശോഭ സുരേന്ദ്രന്‍. ഇപ്പോള്‍ ആ 20000 വോട്ടിന്റെ ഭൂരിപക്ഷവും തിരഞ്ഞ് നടക്കുകയാണത്രെ!

എന്തിന് വിഷമിക്കണം!!!

എന്തിന് വിഷമിക്കണം!!!

ചെങ്ങന്നൂരില്‍ സിപിഎം ജയിച്ചതില്‍ വിഷമമുണ്ടോ എന്ന് ചോദിച്ചാല്‍ വിനു വി ജോണ്‍ സമ്മതിച്ച് തരുമോ... പക്ഷേ, കുളിമുറിയില്‍ പൈപ്പും തുറന്നിട്ട് കരച്ചിലാണത്രെ!

ആര് ആര്‍ക്ക് മറിച്ചു?

ആര് ആര്‍ക്ക് മറിച്ചു?

കോണ്‍ഗ്രസ്സുകാര്‍ എല്‍ഡിഎഫിന് വോട്ട് മറിച്ചതുകൊണ്ടാണ് തങ്ങള്‍ തോറ്റത് എന്നാണ് ബിജെപിയുടെ ആരോപണം. ബിജെപിക്കാര്‍ സിപിഎമ്മിന് വോട്ട് മറിച്ചു എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം... അപ്പോള്‍ ആര് ആര്‍ക്ക് വോട്ട് മറിച്ചു!!!

നികേഷിന്റെ മുന്നില്‍ പെടണ്ട!!!

നികേഷിന്റെ മുന്നില്‍ പെടണ്ട!!!

ശ്രീധരന്‍പിള്ളയുടെ ഭൂരിപക്ഷം ഇരുപതിനായിരം ആയിരിക്കും എന്ന് എഴുതി വച്ചോളാന്‍ നികേഷ് കുമാറിനെ വെല്ലുവിളിച്ചതായിരുന്നു ശോഭ സുരേന്ദ്രന്‍... ഇനിയിപ്പോള്‍ നികേഷിന്റെ മുമ്പിലെങ്ങാനും പെട്ടാല്‍ എങ്ങനെ ഉണ്ടാകും?

എന്തൊരു എക്‌സിറ്റ് പോള്‍

എന്തൊരു എക്‌സിറ്റ് പോള്‍

ലോകത്ത് ഒരു എക്‌സിറ്റ് പോള്‍ പോലും ഇത്രയും കൃത്യമായി തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചിട്ടുണ്ടാവില്ല. ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ ഒരു മാറ്റവും ഉണ്ടായില്ലല്ലോ... ജയിച്ചത് സജി ചെറിയാന്‍ ആണെങ്കിലും!

ചെറിയ കളിയല്ല!!!

ചെറിയ കളിയല്ല!!!

കഴിഞ്ഞ തവണത്തെ വോട്ട് വച്ച് നോക്കുമ്പോള്‍ വലിയ വ്യത്യാസം ഒന്നും ഇല്ല, ഏഴായിരത്തോളം വോട്ടിന്റെ കുറവേ ഉള്ളൂ... അതോടെ കേരളത്തിലെ അവഗണിക്കാനാവാത്ത ശക്തിയാണെന്ന് തെളിയിച്ച് കളഞ്ഞില്ലേ!

അതെപ്പോ....

അതെപ്പോ....

ചെങ്ങന്നൂരില്‍ 140 വോട്ടുകള്‍ക്ക് മുന്നിലോ... എപ്പോള്‍? വേറെ ആരും കണ്ടില്ല, ജനം ടിവിക്കാര്‍ മാത്രമേ കണ്ടുള്ളൂവത്രെ!

നല്ല വിഷമം കാണും!!!

നല്ല വിഷമം കാണും!!!

എന്തൊക്കെ ആയിരുന്നു പ്രചാരണങ്ങള്‍... എന്നിട്ടിപ്പോള്‍ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ രണ്ട് പേരും കട്ടപ്പൊക! നല്ല വിഷമം കാണും!!

English summary
Chengannur bypoll election results 2018: Social Media trolls mocking BJP, Congress and Media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X