കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മയെ പോലും വെറുതെ വിട്ടില്ലെന്ന് ചെറിയാന്‍ ഫിലിപ്പ്; ശരിക്കും പാഠം പഠിച്ചു!

  • By Muralidharan
Google Oneindia Malayalam News

ഇടതുപക്ഷ സഹയാത്രികനും മുന്‍ കെ ടി ഡി സി ചെയര്‍മാനുമായ ചെറിയാന്‍ ഫിലിപ്പ് ഇപ്പോള്‍ ശരിക്കും പാഠം പഠിച്ചു. ഫേസ്ബുക്കില്‍ നിയന്ത്രണം തെറ്റി എഴുതിയ ഒരു പ്രയോഗത്തിന്റെ പേരില്‍ ചെറിയാന്‍ ഇനി കേള്‍ക്കാന്‍ ഒന്നും ബാക്കിയില്ല. മരിച്ചുപോയ അമ്മയെ വരെ ആളുകള്‍ അസഭ്യം പറഞ്ഞു എന്നാണ് അദ്ദേഹം ഫേസ്ബുക്കിലെ പുതിയ പോസ്റ്റില്‍ പറയുന്നത്.

അതുകൊണ്ട് തന്നെ വിജയദശമി ദിനത്തില്‍ അതീവ ജാഗ്രതയോടെയാണ് ചെറിയാന്‍ ഫിലിപ്പ് ഹരിശ്രീ കുറിക്കുന്നത്. കോണ്‍ഗ്രസിലെ വനിതകള്‍ ഉടുതുണി അഴിച്ച് സീറ്റ് വാങ്ങി എന്ന് അധിക്ഷേപിച്ച ചെറിയാന്‍ ഫിലിപ്പിന് നാല് ഭാഗത്തുനിന്നും രൂക്ഷ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. എന്ന് കരുതി തന്നെ സ്ത്രീവിരോധിയായി കാണരുത് എന്നാണ് ചെറിയാന്‍ ഫിലിപ്പ് പറയുന്നത്. പിന്നെയയോ.. അദ്ദേഹത്തിന്റെ തന്നെ വാക്കുകളിലേക്ക്...

ആളുകളെ ശരിക്കും തിരിച്ചറിഞ്ഞു

ആളുകളെ ശരിക്കും തിരിച്ചറിഞ്ഞു

പ്രിയ സുഹൃത്തുക്കളെ, ഒരു പ്രതിസന്ധി ഉണ്ടാകുമ്പോഴാണ് യഥാര്‍ത്ഥ മിത്രങ്ങളെയും ശത്രുക്കളെയും നാം തിരിച്ചറിയുന്നത് ആരെങ്കിലും ഒന്ന് തെറ്റി വീണാല്‍ എഴുന്നെല്‍പ്പിക്കുന്നതിനു പകരം മുതുകില്‍ ചവിട്ടുന്ന ശീലമുള്ളവരുമുണ്ട്.

എന്നെ പറഞ്ഞത് പോകട്ടെ

എന്നെ പറഞ്ഞത് പോകട്ടെ

ഫേസ്ബുക്കില്‍ എന്നെ ആര് അധിക്ഷേപിച്ചാലും ഞാന്‍ മറുപടി പറയാറില്ല അത് അവരുടെ സ്വാതന്ത്ര്യം എന്നാല്‍, മരിച്ചുപോയ എന്റെ അമ്മയെക്കുറിച്ചുള്ള ചിലരുടെ തുടര്‍ച്ചയായ തെറി അഭിഷേകം വായിച്ചപ്പോള്‍ എന്റെ മനസ് നീറി. മാതൃത്വത്തിന്റെ മഹനീയത അറിയാവുന്ന ഏതു മനുഷ്യനും അമ്മയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പരിശുദ്ധമാണ് .

ഞാനൊരു ഏകാന്ത പഥികന്‍

ഞാനൊരു ഏകാന്ത പഥികന്‍

കുടുംബമോ രക്ഷിതാക്കളോ ജീവതസുരക്ഷയോ സാമ്പത്തിക ഭദ്രതയോ ഇല്ലാത്ത ഏകാന്തപഥികനായ ഞാന്‍ സ്‌നേഹനിധികളായ നിരവധി അമ്മപെങ്ങന്മാരുടെ മനസിന്റെ വിശുദ്ധിയും വാത്സല്യവും അനുഭവിച്ചുകൊണ്ടാണ് ഇന്നും ജീവിക്കുന്നത്

സ്ത്രീവിരോധിയാക്കല്ലേ

സ്ത്രീവിരോധിയാക്കല്ലേ

വിളമ്പി തന്ന ഭക്ഷണത്തിന്റെ സ്വാദിലൂടെയാണ് പല സ്ത്രീകളും എന്റെ ഹൃദയത്തില്‍ പ്രവേശിച്ചത് ഒരു സ്ത്രീയുടെയും ശരീരം മോഹിച്ചിട്ടില്ലാത്തതിനാല്‍ എന്നെ ദയവായി ഒരു സ്ത്രീവിരോധിയായി മുദ്രയടിക്കല്ലേയെന്നാണ് വിനീത അപേക്ഷ - ഇത്രയുമാണ് ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്കില്‍ എഴുതിയത്.

English summary
Cherian Philip new facebook post after controversy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X