കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജ: സൈബര്‍ സുരക്ഷാ ക്യാമ്പയിനുമായി ഷാര്‍ജ; രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും പരിശീലനം

  • By Jisha
Google Oneindia Malayalam News

ഷാര്‍ജ: കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമിടയില്‍ ഇന്റര്‍നെറ്റ് ഉപോയത്തെക്കുറിച്ച് അവബോധമുണ്ടാക്കുന്നതിനുള്ള പദ്ധതിയുമായി ഷാര്‍ജ. ഷാര്‍ജ സുപ്രീം ഫാമിലി കൗണ്‍സിലാണ് സൈബര്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ഉത്തരവാദിത്വത്തോടെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിനുമുള്ള ക്യാമ്പയിനിന് ഞായറാഴ്ച തുടക്കം കുറിച്ചത്. കമ്പ്യൂട്ടര്‍ പഠനത്തിനുള്ള പരിശീലനം നല്‍കുന്ന ഐസിഡിഎല്‍ അറേബ്യ, ഐടി സെക്യൂരിറ്റി ആന്‍ഡ് സൈബര്‍ സേഫ്റ്റിയുമായി എന്നിവരുമായി സഹകരിച്ചുകൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.

നേരത്തെ സര്‍ക്കാര്‍ സംഘടനകളും സ്‌കൂളുകളുമായി സഹകരിച്ച് ഷാര്‍ജയില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സൈബര്‍ സുരക്ഷ സംബന്ധിച്ച ക്യാമ്പയിനിന്‍ പൂര്‍ത്തിയാക്കിയിരുന്നു. കുട്ടികളെ ഓണ്‍ലൈന്‍ ചൂഷണത്തിന് ഇരകളാവുന്നതില്‍ നിന്ന് രക്ഷിക്കുകയാണ് പദ്ധതിയുടെ പ്രധാന ഉദ്ദേശ്യം. ഓണ്‍ലൈനില്‍ നിന്ന് കുട്ടികള്‍ നേരിടാന്‍ സാധ്യതയുള്ള അപമാനത്തെക്കുറിച്ചും ഓണ്‍ ബള്ളിയിംഗ് ഉള്‍പ്പെടെയുള്ള ചൂഷണങ്ങളെക്കുറിച്ചും കുട്ടികളെയും രക്ഷിതാക്കളെയും ബോധവല്‍ക്കരിക്കുകയാണ് പ്രധാന ഉദ്ദേശ്യം.

cybersecurity

പഠനശില്‍പ്പശാലകള്‍, പുസ്തക വിതരണം, എന്നിവയും സോഷ്യല്‍ മീഡിയകള്‍ കേന്ദ്രീകരിച്ചുകൊണ്ടുള്ള ബോധവല്‍ക്കരണ പരിപാടികളും ആവിഷ്‌കരിക്കുന്നുണ്ട്. ടിപ്പ്‌സ് ഓണ്‍ സൈബര്‍ സേഫ്റ്റി എന്ന പേരില്‍ ഒരു പുസ്തകവും സംഘം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റ് എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കുന്നത് ഏത് തരത്തിലാണെന്നാണ് പുസ്തകം വിശദീകരിക്കുന്നത്. ഇതിന്റം ഭാഗമായി അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവര്‍ക്ക് പരിശീലന ക്യാമ്പുകളും സംഘടിപ്പിക്കും. ദി ചൈല്‍ഡ് സേഫ്റ്റി ക്യാമ്പയിനും ഐസിഡിഎല്ലും ചേര്‍ന്നാണ് ട്രെയിനിംഗ് ക്യാമ്പിന് നേതൃത്വം നല്‍കുക.

English summary
Children Cyber Safety campaign launched in Sharjah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X