കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമയല്ല സോഷ്യൽ മീഡിയ.. സ്ത്രീവിരുദ്ധ ഡയലോഗ് വിനയായി.. സംവിധായകൻ ഒമർ ലുലു മാപ്പ് പറഞ്ഞ് തടിയൂരി!!

  • By Muralidharan
Google Oneindia Malayalam News

Recommended Video

cmsvideo
പെണ്‍കുട്ടിയോട് അശ്ലീലം പറഞ്ഞ് സംവിധായകൻ | Oneindia Malayalam

ഹാപ്പി വെഡ്ഡിങ്, ചങ്ക്സ് - രണ്ട് പടം. രണ്ടും സൂപ്പർ ഹിറ്റ് - പക്ഷേ സംവിധായകൻ ലുലു ഒമറിനെ ഒരു മികച്ച സംവിധായകനായിട്ടൊന്നും ആളുകൾ കണക്ക് കൂട്ടാറില്ല. അതെന്താണ് എന്ന് ചോദിച്ചാൽ ലുലു ഒമറിന്റെ ചിത്രങ്ങളുടെ നിലവാരം തന്നെയാണ് പോലും കാരണം. ഡബിൾ മീനിങ്ങിന്റെ പേട്ടയായിരുന്നു ലുലു ഒമറിന്റെ രണ്ടാമത്തെ പടമായ ചങ്ക്സ്.

<strong>" title=""ലീലേ, ഞാൻ പെട്ടുപോയി, എനിക്ക് തിരിച്ചുവരണം...' ലൗ ജിഹാദിന്റെ ഏറ്റവും വലിയ ഇര മാധവിക്കുട്ടി?? ആദ്യം ലൈംഗികമായി, പിന്നെ.. ഇസ്ലാമിലേക്ക് മതംമാറിയ സെലിബ്രിറ്റികൾ ഇവർ!!" />"ലീലേ, ഞാൻ പെട്ടുപോയി, എനിക്ക് തിരിച്ചുവരണം...' ലൗ ജിഹാദിന്റെ ഏറ്റവും വലിയ ഇര മാധവിക്കുട്ടി?? ആദ്യം ലൈംഗികമായി, പിന്നെ.. ഇസ്ലാമിലേക്ക് മതംമാറിയ സെലിബ്രിറ്റികൾ ഇവർ!!

എന്നാൽ സിനിമയിൽ ഡബിൾ മീനിങ് പറഞ്ഞ് പടം ഹിറ്റാക്കുന്നത് പോലെയല്ല സോഷ്യൽ മീഡിയയിൽ സംസാരിക്കുന്നത് എന്ന് ലുലു ഒമറിന് ശരിക്കും മനസിലായിട്ടുണ്ടാകും. ചങ്ക്സിന്റെ ഡി വി ഡി റിലിസുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിലാണ് ഡബിൾ മീനിങ് ചോദ്യം ചോദിച്ച സംവിധായകനെ ആളുകൾ വളഞ്ഞിട്ട് പിടിച്ച് മാപ്പ് പറയിച്ചത്. സംഗതി ഇങ്ങനെ...

ഒമര്‍ ലുലു പറഞ്ഞത്

ഒമര്‍ ലുലു പറഞ്ഞത്

സോഷ്യൽ മീഡിയയിൽ തൻറെ സിനിമയെ വിമർശിച്ച് കമന്റ് ചെയ്ത ഒരാളെ പിന്തുണച്ച പെൺകുട്ടിയോടായിരുന്നു സംവിധായകൻ ഒമൽ ലുലുവിന്റെ സ്ത്രീ വിരുദ്ധ പരാമർശം. തൻറെ പുതിയ ചിത്രമായ ചങ്ക്‌സിന്റെ ഡി വി ഡി റിലീസ് ചെയ്യുന്ന വിവരവുമായി ബന്ധപ്പെട്ടായിരുന്നു ഒമർ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സിനിമ പാരഡൈസോ ക്ലബ്ബിലായിരുന്നു പ്രസ്തുത പോസ്റ്റ്.

സംവിധായകൻറെ കമന്റ്

സംവിധായകൻറെ കമന്റ്

ഒമർ ലുലുവിന്റെ പോസ്റ്റിന് കീഴിൽ ‘കറന്റ് കാശ് എങ്കിലും മുതല്‍ ആകുമോ? ഒരു പാല്‍ക്കുപ്പി നിഷ്‌കുവിന്റെ സംശയമാണ്' എന്ന് മനു വര്‍ഗ്ഗീസ് എന്നൊരാൾ കമന്റിട്ടു. അഭിരാമി ആമി എന്ന പെണ്‍കുട്ടി പ്വളി എന്ന് ഇതിന് മറുപടിയും നൽകി. ഇതോടെയാണ് അഭിരാമി ആമി ആരാ പൊളിച്ചത്? എന്ന കമന്റുമായി ഒമർ ലുലു എത്തുന്നത്.

സംഭവം വിവാദമായി

സംഭവം വിവാദമായി

ഒറ്റനോട്ടത്തിൽ നിഷ്കളങ്കം എന്ന് തോന്നാമെങ്കിലും ആ കമന്റിൽ ദുരുദ്ദേശമുണ്ടെന്ന് ആരോപിച്ച് സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധം ഉയർന്നു. ഒരു പെണ്‍കുട്ടിയോട് അശ്ലീല രീതിയില്‍ സംസാരിച്ച ഒമർ ലുലു മാപ്പ് പറയണം എന്നായി ആളുകളുടെ ആവശ്യം. പോസ്റ്റ് ഉള്‍പ്പെടെ ഡിലീറ്റ് ചെയ്ത് രക്ഷപ്പെടാനായിരുന്നു ഒമർ ലുലു ആദ്യം ശ്രമിച്ചത്.

മാപ്പ് പറഞ്ഞു

മാപ്പ് പറഞ്ഞു

എന്നാൽ ഒമർ ലുലുവിന്റെ കമന്റിൻ‌റെ സ്ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ തലങ്ങും വിലങ്ങും പറന്നു. സംഗതി കൈവിട്ടുപോകുമെന്ന് തോന്നിയ ഒമർ ലുലു മാപ്പ് പറഞ്ഞ് വിവാദം അവസാനിപ്പിക്കുകയായിരുന്നു. സിനിമയിൽ ദ്വയാർഥം പറയുന്നത് പോലെയല്ല സോഷ്യൽ മീഡിയയിൽ സംസാരിച്ചാൽ കിട്ടുന്ന പ്രതികരണം എന്നൊരു പാഠം ഒമര്‍ ലുലു പഠിക്കുകയും ചെയ്തു.

ഡബിൾ മീനിങ്ങാണ് സിനിമ

ഡബിൾ മീനിങ്ങാണ് സിനിമ

സ്ത്രീ വിരുദ്ധമായ പരാമര്‍ശങ്ങളാൽ സമ്പുഷ്ടമായിരുന്നു ഒമര്‍ ലുലുവിന്റെ ആദ്യ ചിത്രമായ ഹാപ്പി വെഡ്ഡിംഗ്‌സും പിന്നീട് വന്ന ചങ്ക്‌സും. രണ്ട് ചിത്രവും തീയറ്ററിൽ വിജയിച്ചെങ്കിലും വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. തന്റെ സിനിമകളിലെ സ്ത്രീ വിരുദ്ധതകള്‍ അംഗീകരിക്കാന്‍ സാധിക്കാത്തത് പാല്‍ക്കുപ്പികള്‍ക്കാണെന്ന ഒരു കമന്റ് പറഞ്ഞ് ഒമർ ലുലു അന്നും വെട്ടിലായിരുന്നു.

ലുലു വിഷയത്തിൽ രശ്മിയുടെ പോസ്റ്റ്

ലുലു വിഷയത്തിൽ രശ്മിയുടെ പോസ്റ്റ്

അങ്ങനെ സിനിമാ പാരദൈസോ ക്ലബ്ബില്‍ നിന്നും ബാന്‍ കൊടുത്തു പുറത്താക്കിയ പൊട്ടന്‍ഷ്യല്‍ റേപ്പിസ്റ്റ് ആയ ആദ്യ മലയാള സിനിമാ സംവിധായകന്‍ എന്ന അവാർ‍ഡിന് അര്‍ഹനായ ഒമർ ലുലുവിന് അഭിവാദ്യങ്ങള്‍. - ചുംബന സമര നായികയും മോഡലുമായ രശ്മി നായർ ഒമർ ലുലുവിനെതിരെ ഫേസ്ബുക്കിൽ ഇട്ട പോസ്റ്റ് ഇങ്ങനെ.

ഊളയാണെന്ന്..

ഊളയാണെന്ന്..

എന്‍റെ ഭാര്യയാണെന്നു കരുതിയാണ് കയറി പിടിച്ചത് എന്നപോലെ ഉണ്ട് FFC ആണെന്ന് വിചാരിച്ചത്രേ. പിന്നെ ഇതാണ് സര്‍ക്കാസം എന്നൊക്കെയാ ധരിച്ചു വച്ചിരിക്കുന്നത് എജ്ജാതി ഊള. ഇവന്‍ ഇത് ഇന്നും ഇന്നലെയും തുടങ്ങിയതോന്നും അല്ല ഇതിനോയൊക്കെ മുളയിലെ കരിച്ചു കളയണം അല്ലെങ്കില്‍ സമൂഹത്തിനു തന്നെ ദുരന്തമാണ് - രശ്മിയുടെ കമന്റ്.

English summary
Chunkz director Omar Lulu apologies as facebook comment goes viral.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X