• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ശാലു മേനോന്റെ വിവാഹ വാര്‍ത്തയ്ക്ക് കീഴെ മലയാളിയുടെ 'സദാചാര പ്രകടനം' വില്ലനായത് പണ്ടത്തെ ആ നഗ്നവീഡിയോ

  • By Desk

സിനിമ - സീരിയല്‍ നടിയായ ശാലു മേനോന്‍ വിവാഹിതയാകുകയാണ്. സെപ്റ്റംബര്‍ എട്ടിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചാണ് വിവാഹം. സജി ജി നായരാണ് വരന്‍ - ഇങ്ങനെ ഒരു വാര്‍ത്തയില്‍ മലയാളിയുടെ സദാചാരത്തെ വ്രണപ്പെടുത്തുന്ന എന്താണ് ഉള്ളത്. ഒരു നടി, അവര്‍ വിവാഹിതയാകുന്നു എന്നേയുള്ളൂ. എന്നാല്‍ മലയാളിക്ക് ശാലു മേനോന്‍ വെറും ഒരു നടിയല്ല.

സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്ക് വെറുതെ ഒന്ന് തുറന്നാല്‍ ഇത് വ്യക്തമാകും. ശാലു മേനോന്റെ വിവാഹ വാര്‍ത്ത ഷെയര്‍ ചെയ്ത ഫില്‍മിബീറ്റ് അടക്കമുള്ള പോര്‍ട്ടലുകളുടെ ലിങ്കിന് കീഴില്‍ ശാലു മേനോനെ വ്യക്തിപരമായി ആക്ഷേപിക്കുന്ന കമന്റുകളുടെ പ്രളയമാണ്. കോളിളക്കം സൃഷ്ടിച്ച സോളാര്‍ കേസ് മുതല്‍, ശാലുവിന്റെ പേരില്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ച നഗ്ന വീഡിയോ വരെ കമന്റടിക്കാര്‍ക്ക് വിഷയങ്ങളാണ്..

മുന്‍കൂര്‍ ജാമ്യത്തോടെയാണ് എല്ലാം

മുന്‍കൂര്‍ ജാമ്യത്തോടെയാണ് എല്ലാം

കരിക്ക് ഗുണം എല്ലാം പോയി ഇപ്പോള്‍ കൊപ്രായായിരിക്കുകയാണ് - എന്ന് ഒരാളുടെ വക കമന്റ്. ഇത് മാത്രമല്ല - അമ്മമാരെ പെങ്ങന്‍മാരേ എന്നെ തെറി വിളിക്കരുതേ ഇവളെ പോലെയും സരിതയെ പോലെയും ഒക്കെ ഉള്ള ആളുകളെ കല്യാണം കഴിക്കാന്‍ ആളുണ്ടല്ലോ എന്നറിയുമ്പോള്‍ ട്രോള്‍ കൊടുക്കാതെ വയ്യ - എന്നൊരു ജാമ്യവും കമന്റില്‍ ഉണ്ട്.

ആശംസകള്‍ ശാലൂ

ആശംസകള്‍ ശാലൂ

തെറ്റുകള്‍ തിരുത്തി നല്ലൊരു ജീവിതം തുടങ്ങുന്ന ശാലു മേനോന്‍ ന്ന് വിവാഹാശംസകള്‍ നേരുന്നു എന്ന് ഒരാള്‍ ആശംസിക്കുന്നു. അതിന് കീഴെയായി തെറ്റു ചെയ്യാത്തവരായി ആരുമില്ല ഗോപൂ ഈ ഡയലോഗ് ഓര്‍മ്മ വന്നു എന്ന് പറയാനും അത് ലൈക്ക് ചെയ്യാനും ആളുകള്‍ ഇഷ്ടം പോലെ.

മലയാളിയുടെ വില

മലയാളിയുടെ വില

ഇതോട് കൂടി മലയാളികളുടെ വിവാഹം എന്ന സങ്കല്‍പ്പത്തിനും തീരുമാനമായി ഇവളെ കെട്ടാനും ആളുണ്ടോ? ആണുങ്ങളുടെ വില കളയുമല്ലോ അവന്‍ - എന്നാണ് മറ്റ് ചിലരുടെ വിഷമം. നിങ്ങളില്‍ തെറ്റ്‌ചെയ്യാത്തവര്‍ ആദ്യത്തെ കല്ല് എറിയെട്ടെ - എന്ന മറുകമന്റ് തന്നെ ഇവര്‍ക്കൊക്കെയുള്ള മറുപടി.

വി വി ഐ പികളല്ലേ

വി വി ഐ പികളല്ലേ

എത്രയൊക്കെ വിമര്‍ശിച്ചാലും ശാലുവും, സരിതയുമൊക്കെ ഇന്ന് പല മാനേജ്മന്റ് ഇന്‍സ്റ്റിറ്റിയൂട്ടിലും കേസ് സ്റ്റഡി വിഷയമാണ്. അവര്‍ എങ്ങനെയൊക്കെ നടന്നവര്‍ ആണെങ്കിലും കണ്ണീരും ഒഴുക്കി വീട്ടില്‍ അടങ്ങി ഇരുന്നില്ല. പറയുന്നവന്‍ എന്തും പറയട്ടെ എന്ന മനോഭാവത്തില്‍ ഇപ്പോഴും സമൂഹത്തില്‍ വി ഐ പി കളായി ജീവിക്കുന്നു

തിരുവഞ്ചൂര്‍ രാധാകൃഷ്ണനും

തിരുവഞ്ചൂര്‍ രാധാകൃഷ്ണനും

ഊണിന് ശേഷം ഒരു ഇളനീര്‍ അത് നിര്‍ബന്ധാ. പാവം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അതിയാന്‍ ഇനി എവിടെ പോയി കരിക്ക് കുടിക്കുമോ ആവോ - ശാലുവിന്റെ വീട്ടില്‍ തിരുവഞ്ചൂര്‍ കരിക്ക് കുടിക്കുന്ന ചിത്രം പണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതേക്കുറിച്ചാണ് ഈ കമന്റ്.

ഇതാണ് അറിയേണ്ടത്

ഇതാണ് അറിയേണ്ടത്

ഏത് സിനിമാ നടി വിവാഹിതയായാലും ഇവര്‍ക്കൊക്കെ ഇതാണ് അറിയേണ്ടത് - എത്ര ദിവസത്തേക്ക് എന്നുകൂടെ അറിഞ്ഞാല്‍ കൊള്ളാമായിരുന്നു. ഇവരോട് - ജീവിച്ചു പൊയ്‌ക്കോട്ടേ എന്തായാലും നമുക്കൊന്നും ഉപദ്രവമില്ലല്ലോ... പ്ലീസ് ഒഴിവാക്കൂ - എന്ന് മറുപടി പറയുന്നവരും ഉണ്ട്.

സ്ഥിരം ഡയലോഗ് ഇതാണ്

സ്ഥിരം ഡയലോഗ് ഇതാണ്

ഒരു പൊതുമുതല്‍ കൂടി പ്രൈവറ്റ് ആയെന്നു വേണെങ്കില്‍ പറയാം - സിനിമാ നടിമാരുടെ വിവാഹ വാര്‍ത്തയ്ക്ക് കീഴിലെ സ്ഥിരം കമന്റ് ആണ് ഇത്. കാവ്യാ മാധവന്‍ അടക്കമുള്ള പല നടിമാര്‍ക്കും ഇതേ കമന്റ് കേള്‍ക്കേണ്ടി വന്നിരുന്നു.

എന്തൊരു നിലവാരമാണിത്

എന്തൊരു നിലവാരമാണിത്

ഈ വാര്‍ത്ത നല്‍കിയ സകല ചാനല്‍ പേജുകളിലും മലയാളിയുടെ നിലവാരത്തകര്‍ച്ച വ്യക്തമായി കാണാം. ഒരു വിവാഹ വാര്‍ത്തയാണ്. വിവാദ, പൈങ്കിളി ചൂടന്‍ വാര്‍ത്തയല്ല. എന്നിട്ടും അശ്ലീല കമന്റുകള്‍ക്ക് ഒരു കുറവും ഇല്ലല്ലോ - ഒരാളുടെ കമന്റ് ഇതാണ്,.

മനോരോഗമാണോ

മനോരോഗമാണോ

പണ്ടാരോ പറഞ്ഞത്രേ ലോകത്തിലെ പത്തില്‍ എട്ടാള്‍ക്കാര്‍ക്കും മനോരാഗം ആണെന്ന്. ഈ വാര്‍ത്തയുടെ താഴെയുള്ള കമന്റുകളിലൂടെ കണ്ണോടിച്ചപ്പോ സത്യമാണെന്നു ബോധ്യമായി - ഇതാണ് മറ്റൊരാള്‍ക്ക് പറയാനുള്ളത്.

 ആരാണീ ശാലു മേനോന്‍

ആരാണീ ശാലു മേനോന്‍

നടിയും നര്‍ത്തകിയുമായ ശാലു മേനോന്‍ കോളിളക്കം സൃഷ്ടിച്ച സോളാര്‍ കേസില്‍ പെട്ടതോടെയാണ് മലയാളികള്‍ക്കിടയില്‍ പ്രശസ്തയായത്.

വിശ്വസിക്കാന്‍ പ്രയാസം

വിശ്വസിക്കാന്‍ പ്രയാസം

അതുവരെ ശാലു സൃഷ്ടിച്ചുപോന്ന ഇമേജിന് തീരെ ചേരാത്തതായിരുന്നു സോളാര്‍ കേസില്‍ ഇവര്‍ക്കുണ്ട് എന്ന പറയപ്പെട്ട ഇടപാടുകള്‍. ബിജു രാധാകൃഷ്ണന്റെയും സരിത നായരുടെയും പങ്കാളി എന്നതായി പിന്നീട് ഇവരുടെ ഇമേജ്.

പണം തട്ടിയത് ആര്

പണം തട്ടിയത് ആര്

സോളാര്‍ ഇടപാടിലെ പണം മൊത്തം തട്ടിയത് സിനിമാ സീരിയല്‍ നടിയായ ശാലു മേനോനാണെന്ന് സരിത ആരോപിച്ചു. ടീം സോളാറിന്റെ പേരിലുള്ള കോടിക്കണക്കിന് രൂപ ശാലുവിന്റെ പേരിലാണ് എന്നാണ് സരിത പറഞ്ഞത്.

സോളാര്‍ പൊളിച്ചത് ശാലുവോ

സോളാര്‍ പൊളിച്ചത് ശാലുവോ

ശാലു മേനോനും ബിജു രാധാകൃഷ്ണനും തമ്മിലുള്ള ബന്ധവും അവരുടെ ധൂര്‍ത്തുമാണ് സോളാര്‍ കമ്പനിയുടെ തകര്‍ച്ചയ്ക്ക് കാരണമെന്നാണ് സരിത പറഞ്ഞത്.

വിവാദമായ ആ വീഡിയോ

വിവാദമായ ആ വീഡിയോ

ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ശാലു മേനോന്റേതെന്ന പേരില്‍ നഗ്‌ന വീഡിയോ വാട്‌സ് ആപ്പിലൂടെ ഷെയര്‍ ചെയ്യപ്പെട്ടത്. ഒന്നരമിനുട്ടോളം ദൈര്‍ഘ്യമുള്ള വീഡിയോ ആണ് പ്രചരിച്ചത്.

സരിതയുടെ വീഡിയോയും

സരിതയുടെ വീഡിയോയും

സോളാര്‍ കേസിലെ വിവാദ നായികയായ സരിത എസ് നായരുടെ സ്വകാര്യ വീഡിയോ പുറത്ത് വന്നതിന് പിന്നാലെയായിരുന്നു ഇത്. വീഡിയോയില്‍ ഉളളത് താന്‍ തന്നെയാണെന്ന് സരിതയും സമ്മതിച്ചിരുന്നു.

English summary
Cine - Serial actress Shalu Menon getting married. See how a set of people reacted to this news in social media.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X