കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കലാകാരൻ മരിച്ചുകഴിഞ്ഞിട്ട് ആനയാണ് ചേനയാണ് എന്ന് പറഞ്ഞിട്ട് കാര്യമില്ല.. അറംപറ്റി അബിയുടെ ആ വാക്കുകൾ!

  • By Desk
Google Oneindia Malayalam News

"അബി വേദികളിൽ അവതരിപ്പിക്കുന്ന മമ്മൂട്ടി എന്നെ ഒരുപാട് തിരുത്തിയിട്ടുണ്ട് ചിന്തിപ്പിച്ചിട്ടുണ്ട്..." - മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടി അബിയുടെ മരണവാർത്തയറിഞ്ഞ് ഫേസ്ബുക്കിൽ കുറിച്ചതാണിത്. മരണത്തിനും മുമ്പ് അബിക്ക ഈ വാക്ക് മമ്മൂക്കയിൽ നിന്ന് ഒരിക്കലെങ്കിലും കേട്ടിരുന്നെങ്കിൽ അബിക്ക അത് ഓസ്കറിനേക്കാൾ മുകളിൽ നിൽക്കുന്ന അംഗീകാരമായി മനസ്സിൽ സൂക്ഷിച്ചേനേ - എന്ന് സോഷ്യൽ മീഡിയ മറുപടി പറയുന്നു.

<strong>അബിയെ കാൻസറിന് ചികിത്സിച്ച ആ വൈദ്യനാര്? ചേർത്തലയിലെ 'ഫേസ്ബുക്ക് വൈദ്യനാണോ'.. അബി പറ്റിപ്പ് വൈദ്യത്തിന്റെ ഇരയായോ എന്ന് സോഷ്യൽ മീഡിയ!!</strong>അബിയെ കാൻസറിന് ചികിത്സിച്ച ആ വൈദ്യനാര്? ചേർത്തലയിലെ 'ഫേസ്ബുക്ക് വൈദ്യനാണോ'.. അബി പറ്റിപ്പ് വൈദ്യത്തിന്റെ ഇരയായോ എന്ന് സോഷ്യൽ മീഡിയ!!

അതെ, മരണശേഷമുള്ള ഇത്തരം അംഗീകാരവാക്കുകൾ അർഹതപ്പെട്ടവന്റെ മുന്നിൽ വ്യഥാവിലായിപ്പോകുന്നതിന്റെ വിഷമം - അതാണ് അബിയുടെ കാര്യത്തിൽ സംഭവിച്ചത്. എന്നാൽ അബിക്ക് ഇക്കാര്യം അറിയാമായിരുന്നു എന്ന് വേണം കരുതാൻ. മരിച്ച് കഴിഞ്ഞിട്ടല്ല ജീവിച്ചിരിക്കുമ്പോഴാണ് ഒരു കലാകാരനെ അംഗീകരിക്കേണ്ടത് എന്ന് അബി തന്നെ പറഞ്ഞിട്ടുണ്ട്. അതെവിടെ എന്നല്ലേ, കാണൂ...

സിനിമാ ചിരിമായിൽ

സിനിമാ ചിരിമായിൽ

മഴവിൽ മനോരമ ടിവിയിലെ സൂപ്പർ ഹിറ്റ് പ്രോഗ്രാമായ സിനിമാ ചിരിമായിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു അബി ഈ വാക്കുകൾ പറഞ്ഞത്. അതും തന്റെ സ്വതസിദ്ധമായ ശൈലിയിൽ മിമിക്രി അവതരിപ്പിച്ച് ആളുകളെ പൊട്ടിച്ചിരിപ്പിക്കുന്നതിടയില്‍. നസീർ, നെടുമുടി വേണു, ഉമ്മർ, ടി ജി രവി എന്നിങ്ങനെ പലരെയും അബി വേദിയിൽ അവതരിപ്പിച്ചു.

തിലകന് വേണ്ടി പറഞ്ഞ വാക്കുകൾ

തിലകന് വേണ്ടി പറഞ്ഞ വാക്കുകൾ

മലയാളത്തിന്റെ എണ്ണം പറഞ്ഞ നടന്മാരിൽ ഒരാളായ തിലകനെ അനുകരിച്ചുകൊണ്ടാണ് അബി ഈ വാക്കുകൾ പറഞ്ഞത്. ഒരു കലാകാരൻ ജീവിച്ചിരിക്കുമ്പോൾ അവനെ ഉപദ്രവിച്ചിട്ട്, മരിച്ചുകഴിഞ്ഞ് ആനയാണ് ചേനയാണ് കോനയാണ് എന്ന് പറഞ്ഞിട്ട് ഒരു കാര്യമില്ല. അങ്ങനെയുള്ളവരോട് എനിക്ക് പുച്ഛമാണ്. പുച്ഛം. - എത്ര അർഥവത്തായ കാര്യമാണ് അബി പറഞ്ഞത്.

അബി മാത്രമേയുള്ളൂ

അബി മാത്രമേയുള്ളൂ

അപ്രതീക്ഷിതമായിരുന്നു അബിയുടെ മരണ വാർത്ത. തികച്ചും ആരോഗ്യവാനായി കാണപ്പെട്ട അബി രോഗത്തിന്റെ പിടിയിലാണ് എന്ന് പോലും അധികമാരും അറിഞ്ഞിരുന്നില്ല. അബിയുടെ മരണത്തിന് പിന്നാലെ സോഷ്യൽ മീഡിയയിലും പുറത്തും താരങ്ങൾക്കിടയിലും വലിയ രീതിയിലുള്ള വാഴ്ത്തുമൊഴികൾ പ്രത്യക്ഷപ്പെട്ടു. അത്രയ്ക്കും ആരാധകർ അബിക്കുണ്ടായിരുന്നോ എന്ന് ആർക്കെങ്കിലും തോന്നിയാൽ കുറ്റം പറയാൻ പറ്റില്ല.

മമ്മൂട്ടി പറഞ്ഞത്

മമ്മൂട്ടി പറഞ്ഞത്

"അബി വേദികളിൽ അവതരിപ്പിക്കുന്ന മമ്മൂട്ടി എന്നെ ഒരുപാട് തിരുത്തിയിട്ടുണ്ട് ചിന്തിപ്പിച്ചിട്ടുണ്ട്..." - അബിയുടെ മരണശേഷം മമ്മൂട്ടി പറഞ്ഞ ഈ കാര്യം പക്ഷേ സത്യമായിരുന്നു. കാരണം ശബ്ദം കൊണ്ട് മാത്രമല്ല ഭാവം കൊണ്ടും രൂപം കൊണ്ടും പോലെ മമ്മൂട്ടിയെ ഇത്ര പെർഫക്ട് ആയി അവതരിപ്പിച്ച മിമിക്രി കലാകാരന്മാർ അധികമില്ല. എന്നാൽ അബി ജീവിച്ചിരിക്കുമ്പോൾ ഇത് പറയാമായിരുന്നില്ലേ ഇക്കാ എന്നാണ് മമ്മൂട്ടിയോട് ആളുകൾ ചോദിക്കുന്നത്.

മമ്മൂക്കയെ പോലുള്ള സീനിയർ നടന്മാർ

മമ്മൂക്കയെ പോലുള്ള സീനിയർ നടന്മാർ

അബിയെപ്പോലുള്ള പ്രതിഭകളെ പ്രോത്സാഹിപ്പിക്കാൻ മമ്മൂക്കയെ പോലുള്ള സീനിയർ നടന്മാർ മുന്നോട്ടു വരണമായിരുന്നു. പാവം... സിനിമ എന്ന സ്വപ്നലോകത്ത് തന്റെ കഴിവുകൾ പ്രകടിപ്പിക്കാൻ കഴിയാതെയാണ് അബി നമ്മളോട് യാത്ര പറഞ്ഞത്.. - മമ്മൂട്ടിയുടെ പോസ്റ്റിന് മറുപടിയായി ഒരാൾ ഫേസ്ബുക്കിൽ എഴുതിയ കമന്റാണ് ഇത്. ഇങ്ങനെ കരുതുന്ന ഒരുപാട് പേർ സമൂഹത്തിലുണ്ട് എന്നാണ് പ്രതികരണങ്ങളിൽ നിന്നും മനസിലാകുന്നത്.

മമ്മൂട്ടിയെക്കുറിച്ച് ഒരു കമന്റ്

മമ്മൂട്ടിയെക്കുറിച്ച് ഒരു കമന്റ്

അബി ഒരു അതുല്യ പ്രതിഭയായിരുന്നു. അദ്ദേഹം മരിച്ചു കഴിഞ്ഞപ്പോൾ മമ്മുക്ക ഫേസ്ബുക്കിൽ കുറിക്കുകയുണ്ടായി വലിയ കലാകാരനായിരുന്നു, അദ്ദേഹത്തിന്റെ അനുകരണം ഒത്തിരി സ്വാധീനിച്ചു എന്നൊക്കെ. കഷ്മാണ് തോന്നുന്നത്, മമ്മുക്ക ഒരു അൽപ്പൻ തന്നെയാണ്. ഏറ്റവും കൂടുതൽ അബ്ബിയ്ക്ക അനുകരിച്ചിരുന്നത് മമ്മൂട്ടിയെ തന്നെയാണ്, എന്നിട്ടും ഒരു പ്രോത്സാഹനവും ജീവിച്ചിരുന്നപ്പോൾ കൊടുത്തില്ല - സിനിമാ ചിരിമാ ഷെയർ ചെയ്ത വീഡിയോയ്ക്ക് കീഴില്‍ ഒരാളുടെ കമന്റ്.

അബിക്കാക്ക്‌ പറയാനുള്ളത്‌

അബിക്കാക്ക്‌ പറയാനുള്ളത്‌

മലയാള സിനിമയോട്‌ അബിക്കാക്ക്‌ പറയാനുള്ളത്‌ - എന്നാണ് ചിരിമാ സിനിമായുടെ ഈ എപ്പിസോഡിനെ ആളുകൾ വിളിക്കുന്നത്. അബിയുടെ മരണത്തിന് പിന്നാലെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുകയാണ്. അബി മരണപ്പെട്ടു അദ്ദേഹം മരിച്ചപ്പോള്‍ പലരും പലതും പറഞ്ഞു എല്ലാം കൃതൃമമായി പറഞ്ഞ വാക്കുകള്‍ മാത്രം ജീവിച്ചിരിക്കുമ്പോൾ പാര വെച്ചവർ - എന്ന് ആളുകൾ കമന്റ് ചെയ്യുന്നു.

അബിക്കാക്ക് സംഭവിച്ചത്

അബിക്കാക്ക് സംഭവിച്ചത്

ഒരു കലാകാരന്‍ ജീവിച്ചിരിക്കുമ്പോള്‍ അവനെ ഉപദ്രവിച്ചിട്ട്‌ മരിച്ചുകഴിഞ്ഞ് ആനയാണ് ചേനയാണ് കോനയാണ് എന്നൊക്കെ പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല.അങ്ങനെയുള്ളവരോട് എനിക്ക് പുച്ഛമാ... പുച്ഛം ". അബിക്കാക്ക് സംഭവിച്ചതും അതുതന്നെ. തിലകന്റെ ശബ്ദത്തിലാണ് പറഞ്ഞതെങ്കിലും ഇത് തന്നെ പിന്നീട് അബിക്കാക്കും സംഭവിച്ചു എന്ന് ആളുകൾ പറയുന്നു. തിലകന് സംഭവിച്ചതും ഇത് തന്നെയാണല്ലോ. സിനിമയെ അടുത്ത് കണ്ടറിഞ്ഞ അബി പറയാൻ ശ്രമിച്ചതും ഇക്കാര്യം തന്നെയാകണം.

മിമിക്രിയുടെ മെഗാസ്റ്റാര്‍

മിമിക്രിയുടെ മെഗാസ്റ്റാര്‍

പ്രിയകലാകാരന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ. മിമിക്രിയുടെ മെഗാസ്റ്റാര്‍ നമ്മെ വിട്ടു പോയിരിക്കുന്നു. കഴിവുകൾ അധികം ആരാലും ഉപയോഗിക്കപ്പെടാതെ പോയ ഒരു അതുല്യ കലാകാരൻ. അർഹിച്ച സ്ഥാനം ലഭിച്ചില്ലെങ്കിലും അതൊക്കെ സ്വന്തം മകനിലൂടെ അബിക്ക നേടിയെടുക്കും. - സിനിമയിൽ താരമായില്ലെങ്കിലും അബിയെ ആളുകൾ വിളിക്കുന്നത് മിമിക്രിയുടെ മെഗാസ്റ്റാർ എന്നാണ് വിളിക്കുന്നത്. അത് ശരിയാണ് താനും.

ഇനി കൂടുതലെന്ത് വേണം

ഇനി കൂടുതലെന്ത് വേണം

മമ്മൂക്കയെപ്പലൊരു ലോകം കണ്ട ഏറ്റവും വലിയ കലാകാരനെ പോലും അബീക്ക ചിന്തിപ്പിക്കാനും , തിരുത്താനും സഹായിച്ചിട്ടുണ്ടെങ്കിൽ അതിൽ വലുതായിട്ടൊന്നും ഇനി അദ്ദേഹം തന്റെ കലാജീവിതത്തിൽ നേടാനില്ല - ഇങ്ങനെ കരുതുന്നവരും ഉണ്ട്. മമ്മൂട്ടി പറഞ്ഞത് ആത്മാർഥമായിട്ടാണെങ്കിൽ മിമിക്രിയിലൂടെ എത്ര വലിയ സ്വാധീനമാണ് അബി ഉണ്ടാക്കിയിരിക്കുന്നത് അല്ലേ.

English summary
Actor Abi's touching comment in Cinemaa Chirimaa TV program, social media reactions.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X