കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയന്റെ അവകാശം പറ‌ഞ്ഞു വരുന്നത് ആദ്യമായിട്ടല്ല, കോടതി കയറിയ മറ്റൊരു കേസ്! വിവാദങ്ങൾ ഒഴിയാതെ കുടുംബം!

  • By Desk
Google Oneindia Malayalam News

ജയന്റെ പേരിലുള്ള വിവാദം ഫേസ്ബുക്കിൽ വൻ ചർച്ചയായിരിക്കുകയാണ്. സിനിമ-സീരിയൽ നായിക ഉമ നായർ പ്രശസ്ത സിനിമ താരം ജയൻ തന്റെ വല്ല്യച്ഛനാണെന്നു പറഞ്ഞ് രംഗത്ത് വന്നതോടെയാണ് വീണ്ടും വിവാദത്തിന് ചൂടുപിടിച്ചിരിക്കുന്നത്. ഒന്നും ഒന്നും മൂന്ന് എന്ന മഴവിൽ മനോരമയിൽ റിമി ടോമി അവതരിപ്പിക്കുന്ന പരിപാടിയിലായിരുന്നു ഉമ നായർ ഇക്കാര്യം പറഞ്ഞത്. എന്നാൽ അങ്ങിനെ ഒരു ബന്ധുവിനെ അറിയില്ലെന്ന വാദവുമായി ജയന്റെ സഹോദരന്റെ മകൾ ലക്ഷ്മി രംഗത്ത് വരികയായിരുന്നു. തുടർ‌ന്ന് ലക്ഷ്മിക്ക് മറുപടിയുമായി ഉമ നായരും ഫേസ്ബുക്കിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തു. ഇതോടെ വിവാദം ചൂടുപിടിക്കുകയായിരുന്നു.

<strong>ദയവായി ജയനെ പിന്നെയും പിന്നെയും കൊല്ലരുത്; ഇത് ഒരു രോഗം, ഉമയ്ക്ക് മറുപടിയുമായി ജയന്റെ സഹോദര പുത്രൻ</strong>ദയവായി ജയനെ പിന്നെയും പിന്നെയും കൊല്ലരുത്; ഇത് ഒരു രോഗം, ഉമയ്ക്ക് മറുപടിയുമായി ജയന്റെ സഹോദര പുത്രൻ

ജയന്റെ മകനെന്ന് പറഞ്ഞ് മുരളി കോടതിയില്‍

എന്നാൽ ആദ്യമായല്ല നടൻ ജയനുമായി ബന്ധപ്പെട്ട് ഇത്തരമൊരു വിവാദം പൊട്ടി മുളക്കുന്നത്. ജയനാണ് തന്റെ അച്ഛനെന്ന് സ്ഥാപിച്ചു കിട്ടാന്‍ തേവള്ളി പുത്തന്‍മഠം കുഴയില്‍ വീട്ടില്‍ മുരളീധരന്‍ കോടതിയെ സമീപിക്കാൻ തീരുമാനിച്ചതു മുതൽ അദ്ദേഹത്തെ കുറിച്ചുള്ള വിവാദ വാർത്തകൾക്ക് തുടക്കമാകുകയായിരുന്നു. ജയന്‍ എന്റെ അച്ഛന്‍ - മുരളി കോടതിയിലേക്ക് എന്ന തലക്കെട്ടില്‍ മാതൃഭൂമി ദിനപത്രം പ്രസിദ്ധീകരിച്ച വാര്‍ത്തയിലാണ് മുരളീധരന്‍ തന്റെ പിതൃത്വം സ്ഥാപിച്ചുകിട്ടാനായി കോടതിയെ സമീപിക്കുന്ന വിവരം പുറത്തറിയുന്നത്. ''ഞാന്‍ ജയന്റെ മകനാണെന്ന് എന്നെ അറിയുന്നവര്‍ക്കെല്ലാം അറിയാം. എങ്കിലും 'തന്തയില്ലാത്തവന്‍' എന്നുള്ള പരിഹാസം കേട്ടുമടുത്തു. എല്ലാം മനസ്സിലൊതുക്കി നടക്കാന്‍ ഇനി വയ്യ'', നിയമയുദ്ധത്തിനിറങ്ങാനുള്ള സാഹചര്യം മുരളീധരന്‍ എന്ന് പറ‍ഞ്ഞ് 2001 ൽ വാർത്തകൾ പുറത്തു വന്നിരുന്നു.

മുരളിയുടെ അമ്മയും ആണയിട്ടു പറയുന്നു

മുരളിയുടെ അമ്മയും ആണയിട്ടു പറയുന്നു

മുരളി ജയന്റെ മകനാണെന്ന് അമ്മ തങ്കമ്മയും ആണയിട്ടിരുന്നു. ''മുരളി ജയന്റെ മോനാണെന്നറിയാവുന്ന ഒത്തിരിപ്പേര്‍ കൊല്ലത്തുണ്ട്. സംശയമുള്ളവര്‍ അവരോട് ചോദിക്കട്ടെ'', എന്ന് മരളിയുടെ അമ്മ പറഞ്ഞതായും വാർത്തകൾ പരന്നിരുന്നു. ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ തങ്കമ്മ ഒരു തീപ്പെട്ടിക്കമ്പനിയില്‍ ജോലിചെയ്തുവരവെയാണ് ജയന്റെ അമ്മയുമായി അടുപ്പത്തിലാകുന്നതും സഹായിയായി ജോലി നോക്കിയതെന്നുമായിരുന്നു വാദം. നാവികസേനയിലെ സേവനത്തിനു ശേഷം നാട്ടിലെത്തിയപ്പോഴാണ് തങ്കമ്മ ജയനുമായി ബന്ധപ്പെടുന്നതെന്ന് വരെ വാർത്തകൾ പുറത്തു വന്നിരുന്നു.

വിവാഹം കഴിക്കുന്നെങ്കിൽ നിന്നെ മാത്രം

വിവാഹം കഴിക്കുന്നെങ്കിൽ നിന്നെ മാത്രം

കൊല്ലം ഗവണ്‍മെന്റ് വിക്ടോറിയ ആശുപത്രിയില്‍ വച്ചാണ് തങ്കമ്മ മുരളിക്ക് ജന്മം നല്‍കുന്നത്. തന്റെ പ്രസവശുശ്രൂഷയ്ക്ക് ഭാരതിയമ്മ എത്തിയതായും തങ്കമ്മ പറഞ്ഞു. ജയന്‍ തന്റെ മകനെ അംഗീകരിക്കാന്‍ തയ്യാറായിരുന്നുവത്രെ. എന്നാല്‍ ആ സമയത്ത് ജയന്‍ സിനിമയില്‍ ചുവടുറപ്പിച്ച പ്രശസ്തനായതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ ഭാവിയെക്കരുതി താന്‍ ഒഴിഞ്ഞുമാറുകയായിരുന്നുവെന്ന് തങ്കമ്മ പറഞ്ഞിരുന്നു. എങ്കിലും തന്നെയല്ലാതെ ആരെയും വിവാഹം കഴിക്കില്ലെന്ന് ജയന്‍ ഉറപ്പു നല്‍കിയിരുന്നുവെന്ന് തങ്കമ്മ പറഞ്ഞു. അതിനാലാണത്രെ മരണം വരെ ജയന്‍ അവിവാഹിതനായി ജീവിച്ചത് എന്നായിരുന്നു തങ്കമ്മയുടെ വാദം.

എസ്എസ്എൽസി ബുക്കിൽ ജയന്റെ പേര് വേണം

എസ്എസ്എൽസി ബുക്കിൽ ജയന്റെ പേര് വേണം

25 വര്‍ഷം മുമ്പ് സിനിമാരംഗത്ത് പ്രശസ്തനായപ്പോള്‍ ഒരിക്കല്‍ ജയന്‍ വിവാഹിതനാകാന്‍ തീരുമാനിച്ചപ്പോള്‍ താന്‍ കൊല്ലം കോടതിയില്‍ കേസ് കൊടുത്തിരുന്ന കാര്യവും തങ്കമ്മ അന്ന് ഓർത്തെടുത്തു പറഞ്ഞിരുന്നു. എസ്എസ്എല്‍സി ബുക്കില്‍ പിതാവിന്റെ പേര് കൃഷ്ണന്‍ നായര്‍ (ജയന്റെ യഥാര്‍ത്ഥ പേര്) എന്ന് മാറ്റിക്കിട്ടാനാണ് മുരളീധരന്‍ കൊല്ലം മുന്‍സിഫ് കോടതിയെ സമീപിച്ചിരുന്നത്. രളീധരന്‍ ജനിക്കുന്നതിനു മുമ്പ് വിവാഹബന്ധം ഉപേക്ഷിച്ചു പോയ തങ്കമ്മയുടെ ഭര്‍ത്താവ് രാമകൃഷ്ണന്‍ ആചാരിയുടെ പേരായിരുന്നു അതുവരെ എസ്എസ്എൽസി ബുക്കിൽ രേഖപ്പെടുത്തിയരുന്നത്.

ഇങ്ങനെ പലരും രംഗത്ത് വരാറുണ്ട്

ഇങ്ങനെ പലരും രംഗത്ത് വരാറുണ്ട്

ഇവിടുന്നും കുറേ നാളുകൾക്ക് ശേഷമാണ് ജയൻ വല്ല്യച്ഛനാണെന്നും പറഞ്ഞ് പ്രശസ്ത നടി തന്നെ രംഗത്ത് വന്നത്. ഇതിന് മറുപടിയുമായി ജയന്റെ സഹോദര പുത്രി തന്നെ നേരിട്ട് രംഗത്തെത്തുകയായിരുന്നു. പലപ്പോഴും വല്ല്യച്ഛന്റെ(ജയൻ) പേര് പറഞ്ഞ് പലരും പെട്ടെന്ന് പ്രത്യക്ഷപ്പെടാറുണ്ട്. ഇതിനിടയിൽ ഭാര്യയും മകനുമുണ്ടെന്ന വാദവുമായി ഒരാൾ വന്നിരുന്നു. പിന്നീട് അത് കോടതി വരെ കയറിയെന്ന് ലക്ഷ്മി ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു. ജയനെയും ജയന്റെ കുടുംബത്തെയും അറിയുന്നവർ സത്യവസ്ഥ അറിയാമെന്നും ലക്ഷ്മി പറഞ്ഞിരുന്നു.

ബന്ധങ്ങൾ ആരോപിക്കുമ്പോൾ വ്യക്തത വേണം

ബന്ധങ്ങൾ ആരോപിക്കുമ്പോൾ വ്യക്തത വേണം

ബന്ധങ്ങൾ ആരോപിക്കുമ്പോൾ അതിന് ക്ലാരിറ്റി ഉണ്ടാകണം. ഈ വീഡിയോ ഇടുന്നത് ആരെയും ഇൻസൾട്ട് ചെയ്യാനല്ല. ഇക്കാര്യം എല്ലാവരും അറിയണം എന്ന് കരുതിയാണെന്നും ലക്ഷ്മി വീഡിയോയിൽ പറയുന്നു. എന്നാൽ ലക്ഷ്മി ശ്രീദേവിക്ക് ചുട്ട മറുപടിയുമായി സീരിയൽ നടി ഉമ നായർ രംഗത്ത് എത്തുകയായിരുന്നു. ഈ ലിങ്കില്‍ നോക്കിയാല്‍ എന്നെ അപമാനിച്ച വൃക്തിയുടെ വീഡിയോ കാണാം എന്ന് പറഞ്ഞാണ് ഉമ പ്രതികരിച്ചത്.

ആദിത്യൻ ജയനും രംഗത്ത്

ആദിത്യൻ ജയനും രംഗത്ത്

ഉമ നായർ ഫേസ്ബുക്കിൽ ലക്ഷ്മിക്ക് മറുപടി കൊടുത്തതോടുകൂടി ജയന്റെ സഹോദര പുത്രനും സീരിയൽ നടനുമായ ആദിത്യ ജയനും രംഗത്ത് എത്തെത്തുകയായിരുന്നു. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് അദ്ദേഹവും പ്രതികരിച്ചത്. ഉമ നായർ തന്റെ കുടുംബവുമായി ബന്ധപ്പെട്ട് പറ‍ഞ്ഞ കാര്യം എല്ലാം കുടുംബാംഗങ്ങളെയും വിഷമിപ്പിക്കുന്ന കാര്യമാണെന്ന തുടക്കത്തോടെയാണ് അദ്ദേഹത്തിന്റെ വീഡിയോ ആരംഭിക്കുന്നത്. ഉമ നായരുമായി സീരിയലിൽ വർക്ക് ചെയ്തിട്ടുണ്ട്. എന്നോടും ഉമ ജയന്റെ ബന്ധുവാണെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ അപ്പോഴൊന്നും ഞാൻ എതിർത്തിട്ടില്ല. ഉമ ചിലപ്പോൾ ബന്ധുവായിരിക്കാം, അല്ലാതിരിക്കാം. എന്നിരുന്നാലും ജനങ്ങൾ കാണുന്ന ഒരു പരിപാടിയിൽ വന്നിരുന്നുകൊണ്ട് ജയൻ എന്റെ വല്ല്യച്ഛനാണെന്ന് പറയുന്നത് ശരിയല്ലെന്നും ആദിത്യൻ ജയൻ പറഞ്ഞു.

ബന്ധുക്കളുടെ പേരെടുത്ത് പറഞ്ഞുകൊണ്ടുള്ള പ്രതികരണം

ബന്ധുക്കളുടെ പേരെടുത്ത് പറഞ്ഞുകൊണ്ടുള്ള പ്രതികരണം

എന്റെ അമ്മൂമ്മയ്ക്ക് ഒരു സഹോദരിയും നാല് സഹോദരങ്ങളുമാണുള്ളത്. അമ്മൂമ്മയുടെ സഹോദരിയുടെ പേര് സരസ്വതി എന്നാണെന്നും ആദിത്യൻ പറയുന്നു. ഇവരുടെയൊക്കെ പേരും അദ്ദേഹം എടുത്തു പറയുന്നുണ്ട്. ഇവരുടെയൊന്നും ചെറുമോളല്ല ഉമ നായരെന്നും ആദിത്യൻ തന്റെ എഫ്ബി അക്കൗണ്ടിലിട്ട വീഡിയോയിലൂടെ പറയുന്നു. തന്റെ അനുജത്തി ലക്ഷ്മിയുടെ വിവാഹത്തിന് എല്ലാവരും വന്നിരുന്നു അപ്പോഴും ഉമയെ കണ്ടിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഉമയെ താൻ മോശക്കാരിയായി ചിത്രീകരിക്കുന്നതല്ല, ഉമ ചിലപ്പോൾ ബന്ധുവായിരിക്കാം പക്ഷേ അത് പറയുന്നതിൽ ഒരു മര്യാദവേണമെന്ന് ആദിത്യൻ ജയൻ പ്രതികരിച്ചു. 27 വർഷത്തെ പക്വത ഉമ നായർ കാണിക്കണെന്നും അദ്ദേഹം പറഞ്ഞു.

വ്യക്തമായി കേൾക്കാതെയുള്ള പ്രതികരണം

വ്യക്തമായി കേൾക്കാതെയുള്ള പ്രതികരണം

താന്‍ പറഞ്ഞത് മുഴുവന്‍ വ്യക്തമായി കേള്‍ക്കാതെയാണ് പെണ്‍കുട്ടി വന്നതെന്നും തന്റെ അച്ഛമ്മയും ജയന്റെ അമ്മയും ചേട്ടത്തി അനിയത്തിമാരാണെന്നും അങ്ങനെ നോക്കുമ്പോള്‍ ജയന്‍ തന്റെ വല്ല്യച്ഛനാണെന്നുമാണ് താന്‍ പറഞ്ഞത്. എന്ന വിശദീകരണവുമായാണ് ഉമ നായർ പറഞ്ഞത്. പ്രശസ്ത് സീരിയൽ താരമാണ് ഉമ നായർ. തമിഴിലടക്കം പല സിനിമകളിലും ഉമ നായർ അഭിനയിച്ചിട്ടുണ്ട്.

English summary
claims in the name of Jayan is not for the first time, another case is in court!
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X