കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതോ കവിത... പുച്ഛിക്കണ്ട ഇതാണ് കവിത... ഫേസ്ബുക്കില്‍ സഖാവും ആര്യയും മാത്രം!

  • By Desk
Google Oneindia Malayalam News

അഭിനവ ബുദ്ധിജീവികള്‍ പൈങ്കിളിയെന്ന് വിളിച്ച് കളിയാക്കുന്നു.. സഖാവെന്ന് പേരിട്ട കവിത സഖാക്കളെല്ലാം കൊണ്ടുനടന്നു ആഘോഷിക്കുന്നു എന്ന് പുച്ഛിച്ച് എസ് എഫ് ഐ പിരിച്ചുവിടണം എന്ന് വരെ ആഹ്വാനിക്കുന്നവരുണ്ട്. പുച്ഛിക്കുന്നവരിലും എസ് എഫ് ഐക്കാര്‍ തന്നെയാണ് കൂടുതലെന്നത് മറ്റൊരു രസം. മുരുകന്‍ കാട്ടാക്കടത്വമെന്നും പടപ്പെന്നും വിളിച്ചാണ് വിപ്ലവശിരോമണികളുടെ കവിതക്കെതിരായ പടപ്പുറപ്പാട്.

<strong>എന്താണ് ഈ ജിഎസ്ടി? എന്തിനാണീ ജിഎസ്ടി.... താത്വികമില്ല, വെറും വിശദീകരണം മാത്രം!</strong>എന്താണ് ഈ ജിഎസ്ടി? എന്തിനാണീ ജിഎസ്ടി.... താത്വികമില്ല, വെറും വിശദീകരണം മാത്രം!

അതെ ഇതാണ് കവിതയെന്ന് ഉറപ്പോടെ പറഞ്ഞുനില്‍ക്കുന്നു കവിതയെ ഇഷ്ടപ്പെടുന്നവര്‍. ഈ കവിത പൈങ്കിളിയാണെങ്കില്‍ തന്നെ എന്ത്, പൈങ്കിളിയല്ലാത്ത എന്താണ് ലോകത്തുള്ളതെന്ന് ചോദ്യം. തലശ്ശേരി ബ്രണ്ണന്‍ കോളജ് വിദ്യാര്‍ഥിനി ആര്യ ദയാലിന്റെ ശബ്ദത്തില്‍ പുറത്തിറങ്ങിയ ഈ കവിതയെ ഇഷ്ടപ്പെടുന്നവരില്‍ മന്ത്രി തോമസ് അടക്കമുള്ള പ്രമുഖരുണ്ട്. ആകസ്മികമായിട്ടാണ് ഈ കവിത വൈറലായത്, അക്കഥ ഇങ്ങനെ..

പാടിയത് ആര്യ

പാടിയത് ആര്യ

തലശേരി ബ്രണ്ണന്‍ കോജിലെ വൈസ് ചെയര്‍പേഴ്സണായ ആര്യ ദയാല്‍ ആലപിച്ച കവിതയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. വിപ്ലവത്തിന്റെയും പ്രണയത്തിന്റെയും തീച്ചൂടുന്ന വരികളുമായി എത്തിയ കവിതയ്ക്ക് ആരാധകര്‍ ഇഷ്ടം പോലെ.

കവിതയിങ്ങനെ

കവിതയിങ്ങനെ

കൊല്ലപ്പരീക്ഷയെത്താറായി സഖാവേ കൊല്ലം മുഴുക്കേ ജയിലിലാണോ... എന്ന് തുടങ്ങുന്നു കവിത. നാളെയീ പീതപുഷ്പങ്ങള്‍ ഒഴിഞ്ഞിടും പാതയില്‍ നിന്നെത്തിരഞ്ഞിറങ്ങും എന്നിങ്ങനെ പ്രണയഭാവങ്ങള്‍ വിടര്‍ത്തുന്നു കവിത.

 എന്നോ എഴുതിയ കവിത

എന്നോ എഴുതിയ കവിത

എത്രയോ കാലം മുമ്പ് സിനിമാപ്രവര്‍ത്തകനായ സാം മാത്യു എഴുതിയ കവിതയാണ് സഖാവ്. ഇതിന്റെ വീഡിയോയും ഓണ്‍ലൈനില്‍ ഉണ്ടായിരുന്നു. എന്നാല്‍ ആര്യ ദയാല്‍ പാടി പോസ്റ്റ് ചെയ്തതോടെയാണ് ഈ കവിത വൈറലായി മാറിയത്.

 എന്താണീ കവിതയില്‍

എന്താണീ കവിതയില്‍

വൈറലാകാന്‍ മാത്രം എന്താണ് കവിതയില്‍ എന്ന് ചോദിക്കുന്നവരും ഇഷ്ടം പോലെയുണ്ട്. കോളജിലെ ഒരു കുട്ടിയോട് പൂമരത്തിന് തോന്നിയ പ്രണയമാണ് കവിതയുടെ ഇതിവൃത്തം.

കവിത കേള്‍ക്കാം

ആര്യ ദയാലിന്റെ ശബ്ദത്തില്‍ സഖാവ് എന്ന കവിത കേള്‍ക്കാം.

English summary
Arya Dayal's Comrade poem video goes viral in Facebook.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X