കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിക്ബസ് നോക്കി കോപ്പിയടിച്ച ക്രിക്ഇന്‍ഫോ കമന്റേറ്ററുടെ ജോലി പോയി?

Google Oneindia Malayalam News

ലോകത്ത് ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന ക്രിക്കറ്റ് വെബ്‌സൈറ്റ് ഏതെന്ന് ചോദിച്ചാല്‍ ഒരുത്തരമേയുള്ളൂ. ക്രിക് ഇന്‍ഫോ. കളിയായായും കണക്കായാലും കളിക്കാരെക്കുറിച്ചുള്ള വിവരങ്ങളായാലും ക്രിക് ഇന്‍ഫോ പറഞ്ഞാല്‍ പിന്നെ അതില്‍ അപ്പീലില്ല. അങ്ങനെയുള്ള ക്രിക് ഇന്‍ഫോ, തങ്ങളുടെ ഒരു കമന്റേറ്റര്‍ എതിരാളികളായ ക്രിക്ബസ് സൈറ്റ് നോക്കി കോപ്പിയടിച്ചു എന്ന് കേട്ടാല്‍ വെറുതെയിരിക്കുമോ. ഇല്ല.

ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യ - ബംഗ്ലാദേശ് മത്സരങ്ങള്‍ക്ക് കമന്ററി പറയാനിരുന്ന ആള്‍ക്കാണ് അബദ്ധം പറ്റിയത്. നാല്‍പ്പത്തിയേഴാം ഓവറിലെ നാലാമത്തെ പന്താണ് ക്രിക് ഇന്‍ഫോ കമന്റേറ്റര്‍ക്ക് നഷ്ടപ്പെട്ടത്. ഉടന്‍ തന്നെ ക്രിക്ബസില്‍ നിന്നും കമന്ററി അതേപോലെ കോപ്പി പേസ്റ്റ് ചെയ്തു. സോഷ്യല്‍ മീഡിയയുടെ കാലമല്ലേ, ട്വിറ്ററില്‍ സംഭവം ചര്‍ച്ചയായി.

ക്രിക്ബസില്‍ ഇങ്ങനെ

ക്രിക്ബസില്‍ ഇങ്ങനെ

ഫാസ്റ്റ് ബൗളര്‍ ടസ്‌കിന്‍ അഹമ്മദിന്റെ പന്ത് രോഹിത് ശര്‍മ ബൗണ്ടറിയിലേക്ക് പായിച്ചതാണ് ക്രിക് ഇന്‍ഫോ കമന്റേറ്റര്‍ക്ക് വിട്ടുപോയത്. ഈ പന്തിന്റെ കമന്ററി ക്രിക്ബസ് കൊടുത്തിരിക്കുന്നത് ഇങ്ങനെയാണ്.

ക്രിക്ഇന്‍ഫോയിലും ഇങ്ങനെതന്നെ

ക്രിക്ഇന്‍ഫോയിലും ഇങ്ങനെതന്നെ

ഒരക്ഷരം പോലും വിടാതെ കൃത്യമായി കോപ്പി പേസ്റ്റ് ചെയ്ത കമന്റ് ക്രിക്ഇന്‍ഫോയിലും ഇതേ പോലെ തന്നെ വന്നു. ഇതോടെ ട്വിറ്ററില്‍ ഇക്കാര്യം ചര്‍ച്ചയായി. ക്രിക്ബസും ഇക്കാര്യത്തില്‍ അഭിപ്രായം പറഞ്ഞു.

സംഭവിച്ചു, പക്ഷേ ഇനിയില്ല

സംഭവിച്ചു, പക്ഷേ ഇനിയില്ല

ക്രിക്ഇന്‍ഫോയുടെ എഡിറ്റര്‍ സംപിത് ബാല്‍ തന്നെ ഇക്കാര്യം സമ്മതിച്ച് ട്വിറ്ററിലെത്തി. ഈ കമന്റേറ്റര്‍ ഇനി ക്രിക്ഇന്‍ഫോയ്ക്ക് വേണ്ടി ജോലി ചെയ്യില്ല എന്നും അദ്ദേഹം തീര്‍ത്തുപറഞ്ഞു.

അത്രയ്ക്ക് വേണോ

അത്രയ്ക്ക് വേണോ

കോപ്പിയടി തെറ്റ് തന്നെയാണെങ്കിലും അതിന് കമന്റേറ്ററെ പിരിച്ചുവിട്ടത് കൂടിപ്പോയി എന്ന പക്ഷക്കാരാണ് ട്വിറ്ററില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തവരില്‍ കൂടുതലും. ഒരവസരം കൂടി അയാള്‍ക്ക് നല്‍കണമെന്നാണ് എല്ലാവരും പറയുന്നത്.

സംഭവബഹുലമായ ഓവര്‍

സംഭവബഹുലമായ ഓവര്‍

ടസ്‌കിനെ സിക്‌സറിനും ഫോറിനും പറത്തി രോഹിത് ശര്‍മ തന്റെ യഥാര്‍ഥ ഫോമിലേക്ക് എത്തിയ ഓവറായിരുന്നു ഈ സംഭവം മുഴുവന്‍ നടന്ന നാല്‍പത്തേഴാം ഓവര്‍. ഈ ഓവറിന്റെ അവസാന പന്തില്‍ രോഹിത് ക്ലീന്‍ ബൗള്‍ഡാകുകയും ചെയ്തു.

English summary
Twitter discussion about a commentator who missed a ball and copied the description from other site.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X