കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമദാനിയുടെ സ്ത്രീവിരുദ്ധ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വിവാദമാകുന്നു

  • By Kishore
Google Oneindia Malayalam News

സ്ത്രീകള്‍ പൊതുരംഗത്ത് ഇറങ്ങിപ്രവര്‍ത്തിക്കുന്നതില്‍ വലിയ താല്‍പര്യം ഉള്ള പാര്‍ട്ടിയൊന്നുമല്ല മുസ്ലിം ലീഗ്. വനിതാ ലീഗിന്റെ സമ്മേളനവേദിയില്‍ പോലും സ്ത്രീ സാന്നിധ്യം കാണാനില്ല എന്ന കാര്യം സോഷ്യല്‍ മീഡിയയില്‍ വലിയ കളിയാക്കലുകള്‍ക്ക് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് വനിതാ സ്ഥാനാര്‍ഥിക്ക് വേണ്ടി വോട്ടഭ്യര്‍ഥിച്ച പോസ്റ്ററില്‍ സ്ഥാനാര്‍ഥിയുടെ മുഖം ഒഴിവാക്കി പകരം ഭര്‍ത്താവിന്റെ തല വെച്ച വിവാദം.

ഇതൊന്നും കൂടാതെ പുതിയൊരു പണി കൂടി മുസ്ലിം ലീഗിന് കിട്ടിയിരിക്കുകയാണ്. മുസ്ലിം ലീഗ് നേതാവും എം എല്‍ എയുമായ എം പി അബ്ദുസമദ് സമദാനിയുടെത് എന്ന പേരില്‍ ഒരു ഓഡിയോ ക്ലിപ്പാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുമ്പ് ലീഗിന് പാരയായി സോഷ്യല്‍ മീഡിയയില്‍ ഓടിക്കൊണ്ടിരിക്കുന്നത്. പച്ചയ്ക്ക് സ്ത്രീ വിരുദ്ധത പറയുന്ന ഈ ഓഡിയോ വലിയ വിമര്‍ശനങ്ങളാണ് നേരിടുന്നത്. കാണൂ വിശദ വിവരങ്ങള്‍

ഇസ്ലാമിലെ പെണ്ണിന്റെ സ്ഥാനം

ഇസ്ലാമിലെ പെണ്ണിന്റെ സ്ഥാനം

ഒരു മിനുട്ട് ദൈര്‍ഘ്യമുള്ളതാണ് ഓഡിയോ. ഇസ്ലാമില്‍ പെണ്ണിന്റെ സ്ഥാനം റോട്ടില്‍ ഇറങ്ങുന്നവരുടെ സ്ഥാനമല്ല. പ്രകടനം നയിക്കുന്നവരുടെ സ്ഥാനമല്ല, ഞാനിക്കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നു എന്ന് പറഞ്ഞാണ് തുടങ്ങുന്നത്.

പെണ്ണ് പിന്നെ എന്ത് ചെയ്യണം

പെണ്ണ് പിന്നെ എന്ത് ചെയ്യണം

കുടുംബത്തില്‍ കഴിയുക, കുടുംബത്തിന്റെ വിളിക്കാകുക ഇതൊക്കെയാണ് പെണ്ണുങ്ങള്‍ ചെയ്യേണ്ടത് എന്നാണ് ഓഡിയോ പറയുന്നത്. ഇതാണ് അല്ലാഹുവിന്റെ റസൂലില്‍ പഠിപ്പിച്ചിട്ടുള്ളത്.

അള്ളാഹു ശപിച്ചിരിക്കുന്നു

അള്ളാഹു ശപിച്ചിരിക്കുന്നു

പെണ്ണിനെ ഭരണാധികാരം ഏല്‍പ്പിക്കുന്നവരെ അല്ലാഹുവിന്റെ റസൂലില്‍ ശപിച്ചിരിക്കുന്നു. അതാണ് എന്റെ മാര്‍ഗരേഖ. എന്റെ ഭരണഘടനയും അത് തന്നെയാണ്. അല്ലാതെ നാട്ടില്‍ നടക്കുന്നതൊന്നുമല്ല.

രണ്ടുവട്ടം ചിന്തിക്കില്ല

രണ്ടുവട്ടം ചിന്തിക്കില്ല

റസൂലില്‍ പറഞ്ഞിരിക്കുന്ന കാര്യത്തെപ്പറ്റി രണ്ട് വട്ടം ചിന്തിക്കേണ്ട കാര്യം എനിക്ക് ഇതുവരെ ഉണ്ടായിട്ടില്ല. അതുകൊണ്ട് പ്രിയപ്പെട്ടവരേ ഈ വക കാര്യങ്ങള്‍ നമ്മള്‍ ആലോചിക്കണം.

പുതിയതല്ല പ്രസംഗം

പുതിയതല്ല പ്രസംഗം

ഈ പ്രസംഗം പുതിയതല്ല എന്ന് പറഞ്ഞ് പ്രതിരോധിക്കാനാണ് മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ ശ്രമം. പ്രസംഗം പഴയതാലും പുതിയതായാലും പറഞ്ഞത് തന്നെയല്ലേ എന്നാണ് ചോദ്യം ഉയരുന്നത്.

രാഷ്ട്രീയ പ്രസംഗമല്ല

രാഷ്ട്രീയ പ്രസംഗമല്ല

അതേസമയം, സമദാനി മതപരിപാടിയില്‍ പ്രസംഗിച്ചതാണ് ഈ കാര്യമെന്നും ഇതിന് രാഷ്ട്രീയമായ വ്യാഖ്യാനം കൊടുക്കേണ്ടതില്ല എന്നും ചിലര്‍ പറയുന്നു. മുസ്ലിമിന്റെ കാര്യമാണ് അത്. മുസ്ലിം ലിഗിന്റേതല്ലത്രെ.

തള്ളാനും കൊള്ളാനും വയ്യാതെ

തള്ളാനും കൊള്ളാനും വയ്യാതെ

ഓഡിയോയിലെ ശബ്ദം തന്റേതല്ല എന്ന് നിഷേധിക്കാന്‍ സമദാനി തയ്യാറായിട്ടില്ല. മുസ്ലിം ലീഗ് നേതാക്കളും ഇതിനോട് പ്രതികരിച്ചിട്ടില്ല. പാര്‍ട്ടി നേതൃത്വം പ്രതികരിക്കാത്തത് കൊണ്ട് തന്നെ സോഷ്യല്‍ മീഡിയയിലെ പാര്‍ട്ടി പ്രവര്‍ത്തകരും ആശയക്കുഴപ്പത്തിലാണ്.

പ്രമുഖ നേതാവാണ് സമദാനി

പ്രമുഖ നേതാവാണ് സമദാനി

മുസ്ലിം ലീഗിന്റെ ദേശീയ സെക്രട്ടറിയാണ് അബ്ദുസമദ് സമദാനി. എം എല്‍ എയാണ്. രാജ്യസഭാംഗമായിരുന്നു. പ്രമുഖ പ്രസംഗകനും മുതിര്‍ന്ന നേതാവുമാണ്.

പണി കിട്ടുമോ

പണി കിട്ടുമോ

പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്തിരിക്കേ മുസ്ലിം ലീഗിന് ഈ വീഡിയോ ക്ഷീണമുണ്ടാക്കുമോ എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.

English summary
Muslim League MLA MP Abdussamad Samadanis' alleged audio clip creates controversy in social media.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X