'അരകള്ക്ക്' 'ബ്രാകള്‍' കൊടുത്ത പണി... കണ്ട് നോക്ക്!!!!!
അര്‍ജന്റീനയെ കോപ്പ അമേരിക്ക ഫൈനലില്‍ തോല്പിച്ചതില് ചിലി ആരാധകരേക്കാള്‍ ആഹ്ലാദമാണ് ബ്രസീല്‍ ആരാധകര്‍ക്ക്. അല്ലെങ്കില്‍ തന്നെ ഈ കൊച്ച് കേരളത്തില്‍ ചിലിയ്ക്ക് എത്ര ആരാധകരുണ്ട്!!!
Read Also: 'ഇവനെന്തൊരു ദുരന്തമാണെടാ'.... മെസ്സിയ്ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ ട്രോള്‍ പൊങ്കാല!!!
കുറ്റം പറയരുതല്ലോ... അര്‍ജന്റീനക്കാര്‍ കുറച്ചൊക്കെ ഈ പരിഹാസം അര്‍ഹിയ്ക്കുന്നില്ലേ എന്നൊരു സംശയം. കാരണം ബ്രസീല്‍, ക്വാര്‍ട്ടര്‍ പോലും കാണാതെ പുറത്തായപ്പോള്‍ അത്രയ്ക്കാണ് ട്രോളി കൊന്നത്.
അവനവന് ചെയ്യുന്ന കര്‍മ്മങ്ങളുടെ ഫലം അവനവന് തന്നെ അനുഭവിച്ചല്ലേ പറ്റൂ. അപ്പോള്‍ പിന്നെ ബ്രസീലുകാരുടെ ട്രോള്‍ പൊങ്കാല കാണാം....
ബ്രസീല്‍ ഫാന്‍സ്
അര്‍ജന്റീന തോല്‍ക്കുന്നത് കണ്ട് നിന്ന് ചിരിയ്ക്കുകയാണ് ബ്രസീല്‍ ഫാന്‍സ്!
എന്താല്ലേ...
ചിലി ആരാധകര്‍ക്ക് 'ഇതൊക്കെയെന്ത്' എന്നാണ് ഭാവം. പക്ഷേ ബ്രസീല്‍ ആരാധകര്‍ക്കോ...
വില്‍ പുള്‍ യുര്‍ ടംഗ്
ഇനി കപ്പിനെ കുറിച്ചെങ്ങാനും പറഞ്ഞാല്‍... ഐ വില്‍ പുട് യുവര്‍ ബ്ലഡി ടംഗ്!!!
മറന്നുപോയതാന്നേ...
കഴിഞ്ഞ വര്‍ഷത്തെ ഫൈനലിന് പകരം വീട്ടാന്‍ വേണ്ടി വന്നതാ... പക്ഷേ കളത്തിലിറങ്ങിയപ്പോ മറന്നുപോയി!
അന്ന് ചെയ്തതിന്റെയാ..
അന്ന് ബ്രസീല്‍ ആദ്യ റൗണ്ടില്‍ പുറത്തായപ്പോള്‍ എന്തൊക്കെ പറഞ്ഞതാ... ഇപ്പോ കേട്ടോ!!!
വല്യ ബുദ്ധിമുട്ടാ.. അല്യോ!!!
പെനാള്‍ട്ടി വല്യേ ബുദ്ധിമുട്ടാ അല്യോ മെസ്സിയേ!!!
വട്ടല്ല... വട്ടല്ല
അര്‍ജന്റീന ഫൈനലിലെത്തിയപ്പോ എല്ലാരും വിചാരിച്ചു... വട്ടായതാണോ എന്ന്. തോറ്റപ്പോ മനസ്സിലായി
ദുരന്തനായിപ്പോയില്ലേ
ഞാനിങ്ങനെ ഒരു ദുരന്തനായിപ്പോയില്ലേ... എന്ന് സ്വന്തം മെസ്സി!
ഓ.. പിന്നേ...
ചിലിയോടല്ലേ തോറ്റത് എന്നെങ്ങാനും ബ്രസീല്‍ ഫാന്സിനോട് പറഞ്ഞാല്‍ ഇങ്ങനെയിരിക്കും.
കോപ്പാണ്
കോപ്പ അമേരിക്കയല്ല, അര്‍ജന്റീനയ്ക്ക് കോപ്പാണ് അമേരിക്ക... ഇനിയും ഫൈനലൊക്കെ വരില്ലേ!!!
കാത്തിരുന്ന്.. കാത്തിരുന്ന്...
ഒ രാജഗോപാല്‍ കാത്തിരുന്ന് കാത്തിരുന്ന് എംഎല്‍എ ആയി. അതുപോലെ അര്‍ജന്റീനയും ഒരു നാള്!!
വല്യ ടീമൊന്നും അല്ല
പെനാള്‍ട്ടി ഒന്ന് സ്ലിപ്പായിപ്പോയി എന്നൊന്നും പറഞ്ഞ് വന്നേക്കല്ലേ...
മെസ്സി അടിച്ച പന്താ...
മെസ്സി പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ അടിച്ച പന്താ... അതങ്ങ് ആകാശത്ത് പരുന്തുകള്‍ തട്ടിക്കളിയ്ക്കുകയാണ് ഇപ്പോ!
എന്തിന് പെണ്ണേ...
ഇനിയിപ്പോ ഈ പാട്ട് പാടിക്കൊണ്ടിരിയ്ക്കുകയല്ലേ നിവൃത്തിയുള്ളൂ.
ഹഹഹഹഹാ
മെസ്സി കരയുന്നത് കാണുമ്പോള്‍ ചിരിയ്ക്കുന്ന ബ്രസീല്‍ ഫാന്‍സ്...
അങ്ങ് ചന്ദ്രനില്‍
മെസ്സി അടിച്ച പന്ത് അങ്ങ് ചന്ദ്രനില്‍ എത്തിയതായി നാസ സ്ഥിരീകരിച്ചിട്ടുണ്ടത്രെ.
ദുരന്തോ എക്സ്പ്രസ്
അര്‍ജന്റീനയുടെ സ്വന്തം ദുരന്തോ എക്സ്പ്രസ് ആണത്രെ മെസ്സി!
എന്താ ഭാവം
അര്‍ജന്റീന ഫാന്‍സിന്റേയും ബ്രസീല്‍ ഫാന്‍സിന്റേയും ചിരി കണ്ടില്ലേ...
പോസ്റ്റുമായി ഓടട്ടേ
മെസ്സിയ്ക്ക് ഗോള്‍ അടിയ്ക്കണമെങ്കില്‍ ഗോളി ഇനി പോസ്റ്റുമായി പന്തിന്റെ പിറകേ ഓടേണ്ടിവരും!!!
അങ്ങനെ രാജേട്ടനും ജയിച്ചു
ഒ രാജഗോപാല്‍ വരെ തിരഞ്ഞെടുപ്പില്‍ ജയിച്ചു... പക്ഷേ അര്‍ജന്റീന മാത്രം!!
വെള്ളാപ്പള്ളിയുടെ പ്രതീക്ഷ
റഫറി കളിയില്‍ ചറപറാ മഞ്ഞക്കാര്‍ഡ് എടുത്ത് ഉയര്‍ത്തുന്നത് കണ്ടപ്പോള്‍ സന്തോഷിച്ച ഒരേയൊരാള്‍ വെള്ളാപ്പള്ളി നടേശന് ആണത്രെ.
കോപ്പ കിട്ടീല്ല... കോപ്പ കിട്ടീല്ല
കോപ്പ കിട്ടീല്ല എന്നും പറഞ്ഞ് പാട്ടും പാടി നടക്കുന്നത് ആരാണെന്ന് മനസ്സിലായോ... ബ്രസീല്‍ ഫാന്‍സാ...
സ്റ്റില്‍ വെയ്റ്റിങ്
പത്തേമാരിയിലെ മമ്മൂട്ടിയുടെ അവസ്ഥയായല്ലോ അര്‍ജന്റീനയ്ക്ക്!!!
പിടിച്ചോടാ...
അര്‍ജന്റീനാ ഫാന്‍സ് ഇപ്പോ മെസ്സിയെ തിരഞ്ഞ് നടക്കുകയാണത്രെ!
താടിവടിയ്ക്കൂല്ലേ...
കോപ്പ അമേരിക്കയില്‍ കപ്പ് അടിച്ചിട്ടേ താടി വടിയ്ക്കൂ എന്നൊക്കെ പറഞ്ഞ് നടന്നിരുന്നവര്‍ ഉണ്ടായിരുന്നല്ലോ.. അവരൊക്കെ ഇപ്പോ എവിടെയാ?
24 കൊല്ലം ഡാ...
ഒന്നും രണ്ടും അല്ല... 24 കൊല്ലമായി ഒരു കപ്പെടുത്തിട്ട്... മാസ്സ് അല്ലേ അര്‍ജന്റീന!!!
ഇല്ലാത്തതായിരുന്നു ഭേദം
കോപ്പയിലെ ആദ്യ കളിയില്‍ അര്‍ജന്റീന ചിലിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്പിച്ചു. ഫൈനലില്‍ ചിലി തോല്പിച്ചു. എന്താ സംഭവം എന്ന് മനസ്സിലായില്ലേ... മെസ്സി തന്നെ!!!
പൊരിഞ്ഞ കളിയായിരുന്നു
ശരിയാ... കളിയുടെ കാര്യത്തില്‍ ഒരു കുറ്റവും പറയാനില്ല...പക്ഷേ ആ പെനാള്‍ട്ടി!!!
അത് അത്ര വലിയ തെറ്റാണോ...
ക്രിസ്റ്റിയാനോ റൊണാള്‍ഡോ പെനാള്‍ട്ടി മിസ്സ് ആക്കിയപ്പോള്‍ കളിയാക്കിയ ടീംസ് ആണ്. ഇപ്പോ പറയുന്നത് കേട്ടില്ലേ!!!
അര്‍ജന്റീന നഹി
അര്‍ജന്റീന ഫാന്സില് ചിലരൊക്കെ ഇപ്പോ ശക്തരായ ചിലി ഫാന്‍സ് ആയി മാറിയിട്ടുണ്ടത്രെ.
മുതലാളിത്ത നടപടി
ഇനിയിപ്പോ എംഎ ബേബി സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വരുമോ എന്നാ സംശയം!!!
ഇപ്പോ തിരിച്ചുവരും
മെസ്സി ആകാശത്തേയ്ക്ക് അടിച്ചുവിട്ട പന്തും കാത്ത് നില്ക്കുന്നതാ... ഇപ്പോ വരുമായിരിക്കും!
ഒരമ്മപെറ്റ അളിയന്മാര്
ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയും ഫുട്ബോളില്‍ അര്‍ജന്റീനയും... ഒരമ്മപെറ്റ അളിയന്മാരാണെന്നേ പറയൂ...
ഇത് തന്നെ ഗതി
വലിയ കാര്യത്തില്‍ കളിച്ച് വന്നതായിരന്നു... പക്ഷേ ഒടുവില്‍...
ഒറ്റയ്ക്കായില്ല... ഭാഗ്യം
ബിഗ്ലിയയും കൂടി പെനാള്‍ട്ടി പുറത്തേയ്ക്ക് അടിച്ചത് മെസ്സിയുടെ ഭാഗ്യം. അല്ലെങ്കില്‍ ഒറ്റയ്ക്കായിപ്പോയേനെ പാവം മെസ്സി...
മെസ്സിയേക്കാള്‍ ദു:ഖം
കളി തോറ്റപ്പോള്‍ മെസ്സിയേക്കാള്‍ ദു:ഖം ബേബി സഖാവിനാണോ എന്നൊരു സംശയം.