കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആയിരം സംസ്‌കാരിക നായകർക്ക് അര സന്തോഷ് പണ്ഡിറ്റ്... കൊറോണയിൽ കേരളത്തെ പഴിച്ച്, തമിഴ്നാടിനെ പുകഴ്ത്തി!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ലോകം കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ നെട്ടോട്ടമോടുമ്പോള്‍, എല്ലാ കണ്ണുകളും കേരളത്തിലേക്കാണ്. കൂടുതല്‍ മാരകമായ നിപ്പാ വൈറസിനെ പ്രതിരോധിച്ച ചരിത്രമാണല്ലോ കേരളത്തിനുള്ളത്. എന്തായാലും കൊറോണ വൈറസ് പ്രതിരോധത്തിലും കേരള മോഡല്‍ ഇപ്പോള്‍ ഏറെ പ്രകീര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്..

അതിനിടയിലാണ് സിനിമ താരം സന്തോഷ് പണ്ഡിറ്റിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് വരുന്നത്. പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം എന്ന തലക്കെട്ടോടെയാണിത്. ഈ ഫേസ്ബുക്ക് പോസ്റ്റില്‍, പക്ഷേ പ്രശംസ മുഴുവന്‍ തമിഴ്‌നാടിനും തമിഴ് നാട് ആരോഗ്യ മന്ത്രിയ്ക്കും ആണ്.

കേരളത്തേക്കാള്‍ മികച്ച രീതിയില്‍ ആണ് തമിഴ്‌നാട് കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കുന്നത് എന്നാണ് പണ്ഡിറ്റിന്റെ പക്ഷം. എന്നാല്‍ പണ്ഡിറ്റ് പറയുന്നത് പോലെയല്ല തമിഴ്‌നാട്ടിലെ കാര്യങ്ങള്‍ എന്ന് വിശദീകരിച്ചുകൊണ്ട് ഒരുപാട് പേര്‍ രംഗത്ത് വരുന്നുണ്ട്. അതിന്റെ പ്രതികരണങ്ങള്‍ ഫേസ്ബുക്ക് പോസ്റ്റില്‍ തന്നെ കാണുകയും ചെയ്യാം. ഫേസ്ബുക്ക് പോസ്റ്റിലേക്കും മറ്റ വിശദാംശങ്ങളിലേക്കും...

വിജയഭാസ്കർ ജി ശരിക്കും ഒരു സംഭവം!

വിജയഭാസ്കർ ജി ശരിക്കും ഒരു സംഭവം!

പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം...

All the best to Dr C Vijaya Bhaskar ji, Tamil Nadu Health Minister Tamil Nadu Government.
തമിഴ് നാടിന്ടെ ആരോഗ്യ മന്ത്രി ഡോ സി വിജയ ഭാസ്ക൪ ജി ശരിക്കും ഒരു സംഭവമാണ് ട്ടോ. ഇതുവരെ ഒന്നോ രണ്ടോ കൊറോണാ രോഗികളെ അവിടെ ഉള്ളു. അവരെല്ലാം സുഖം പ്രാപിക്കുന്നു.
കൊറോണാ മാസങ്ങൾക്ക് മുമ്പേ ചൈനയിൽ തുടങ്ങിയപ്പോഴെ തമിഴ്നാട് സ൪ക്കാരും ഡോ സി വിജയ് ഭാസ്ക൪ ജി യും ബുദ്ധിപൂ൪വ്വം നിരവധി തീരുമാനങ്ങൾ എടുത്തു.

എല്ലായിടത്തും തെർമോ സ്ക്രീനിങ്

എല്ലായിടത്തും തെർമോ സ്ക്രീനിങ്

1. വിമാന താവളം മാത്രമല്ല, ആളുകൾ കൂടുതൽ വരുന്ന മാളുകളിൽ വരെ തെർമോ സ്ക്രീനിങ് ചെയ്തേ ആളുകളെ വിട്ടുള്ളു. (ഒരാളെ പോലും വിമാന താവളത്തിൽ നിന്നും സൂത്രത്തിൽ രക്ഷപ്പെടുവാ൯ സമ്മതിച്ചില്ല).
വിമാന താവളത്തിൽ ക൪ശനമായി കൊറോണാ പരിശോധന നടത്തിയതിനാൽ രോഗികളൊന്നും പുറത്ത് തെണ്ടി തിരിഞ്ഞ് നടന്നില്ല.

മാസ്കുകൾ സർക്കാർ നൽകി

മാസ്കുകൾ സർക്കാർ നൽകി

2. 10,00,000 മാസ്കുകൾ സ൪ക്കാ൪ സ്വന്തം നിലയിൽ, കാര്യങ്ങളെ മു൯ കൂട്ടി കണ്ട് തയ്യാറാക്കി വെച്ചു. ജനങ്ങൾക്ക് സൗജന്യമായാണ് മാസ്ക് നല്കുന്നത്. മാസ്കുകളുടെ ക്ഷാമം വരുന്നില്ല എന്ന് ഉറപ്പിച്ചു. (ഇവിടെ പലരും മാസ്കിനെല്ലാം എത്രയോ വില കൂട്ടുന്നില്ലേ)

മദ്യശാലകൾ പൂട്ടി

മദ്യശാലകൾ പൂട്ടി

3. മദ്യശാലകളിൽ ആളുകൾ കൂട്ടം കൂടി നിൽക്കും എന്നതിനാൽ തമിഴ്നാട് മുഴുവ൯ മദ്യശാലകൾ പൂട്ടി. ഖജനാവിൽ വലിയ സാമ്പത്തിക നഷ്ടമാണെങ്കിലും ജന നന്മയാണ് ആ മന്ത്രിയും, സ൪ക്കാരും ചിന്തിച്ചത്. തമിഴ് നാട്ടിലെ 3188 ബാറും എത്രയോ ദിവസങ്ങളായ് അടഞ്ഞു കിടക്കുന്നു.

നിർബന്ധിത നിരീക്ഷണം

നിർബന്ധിത നിരീക്ഷണം

4. ഏതു രാജ്യത്ത് നിന്നും വരുന്നവരേയും കൊറോണാ ഇല്ലെങ്കിലും 24 മണിക്കൂ൪ നി൪ബന്ധ ഒബ്സർവേഷനിൽ വെച്ചു. (ഇതുവരെ 1,47,500) പേരെയെങ്കിലും ഇങ്ങനെ ചെയ്തിട്ടേ അവരെ പുറത്തിറങ്ങി നടക്കുവാ൯ സ൪ക്കാർ സമ്മതിച്ചുള്ളു. അതുകൊണ്ട് വിദേശികളിൽ നിന്നും തമിഴ് നാട്ടിലെ ഒരാൾക്ക് പോലും കൊറോണാ പട൪ന്നില്ല.

കേരളത്തിന്റെ മൂന്നിരിട്ടിയുണ്ടായിട്ടും

കേരളത്തിന്റെ മൂന്നിരിട്ടിയുണ്ടായിട്ടും

4. നിലവിൽ കൊറോണാ രോഗം ബാധിച്ച ആൾ വ്യാപാര ആവശ്യാ൪ത്ഥം കേരളത്തിൽ വന്നു പോയതാണ് . കേരളത്തിൽ നിന്നാണ് പക൪ന്നത് എന്നു പറയുന്നു. അയാൾ ഒബ്സർവേഷനിൽ ആണ്. വളരെ വേഗം സുഖം പ്രാപിച്ചു വരുന്നു.

5)കൊറോണാ പ്രശ്നത്തിൽ സ്വകാര്യ സ്ഥാപനങ്ങളിൽ ആരേയും ജോലിയിൽ നിന്ന് പിരിച്ച് വിടരുതെന്ന് മന്ത്രി പറഞ്ഞു. അനാവശ്യമായ് ആരും പേടിക്കരുതെന്ന് ജാഗ്രത മാത്രം മതിയെന്നും സ൪ക്കാ൪ പറഞ്ഞു.

ഇതിന്റെ ഒക്കെ ഫലമോ, കേരളത്തിന്റെ മൂന്നിരട്ടി ജനസംഖ്യ ഉള്ള തമിഴ് നാട്ടിൽ ഒരേയൊരു കൊറോണ രോഗി..

All the best Dr. C Vijaya Bhaskar ji
All the best Tamil Nadu Government

കേരളത്തെ ആണ് പേടി

കേരളത്തെ ആണ് പേടി

(വാൽ കഷ്ണം.. കൊറോണ വിഷയത്തിൽ അവർ ഏറ്റവും കൂടുതൽ പേടിക്കൂന്നത് ചൈന, ഇറാൻ, ഇറ്റലി തുടങ്ങിയ വിദേശികളെ അല്ല. മറിച്ച് കേരളത്തെയാണ്. കേരളത്തിൽ പോകുന്നവര് വളരെ ശ്രദ്ധിക്കണമെന്നാണ് അവര് ചിന്തിക്കുന്നത്. അതി൪ത്തികളില് പോക്കു വരവ് ശ്രദ്ധിക്കുന്നു. അവരുടെ ബസ്സെല്ലാം കഴുകി പ്രതിരോധ ലായനികളും തളിക്കുന്നു.

ഇതിലും കൂടുതല് ഈ വിഷയത്തിൽ ഒരു സ൪ക്കാ൪ എന്തു ചെയ്യാനാണ് ?)

Pl comment by Santhosh Pandit (മറയില്ലാത്ത വാക്കുകൾ മായമില്ലാത്ത പ്രവർത്തികൾ, ആയിരം സംസ്‌കാരിക നായക൯മാർക്ക് അര പണ്ഡിറ്റ്)

Recommended Video

cmsvideo
ഇന്ത്യയില്‍ വൈറസ് വ്യാപനത്തിന് സാധ്യതയേറെ | Oneindia Malayala
വിയോജിപ്പ്

വിയോജിപ്പ്

സന്തോഷ് പണ്ഡിറ്റിനോട് വിജോയിച്ചുകൊണ്ട് ഒരുപാട് പേരാണ് ഫേസ്ബുക്ക് പോസ്റ്റിന് താഴെ എത്തുന്നത്. കേരളത്തിന്റെ പ്രവർത്തനങ്ങൾക്കാണ് സുപ്രീം കോടതിയിൽ നിന്നുൾപ്പെടെ കൈയ്യടി കിട്ടുന്നത് എന്ന് ഓർമിപ്പിക്കുന്നും ഉണ്ട് ചിലർ. കേരള സർക്കാരിന്റെ പ്രവർത്തനങ്ങളിൽ മലയാളികളെല്ലാം തൃപ്തരാണ് എന്നാണ് മറ്റൊരാൾ പറയുന്നത്.

English summary
Coronavirus: Santhosh Pandit praises Tamil Nadu and criticise Kerala Government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X