കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിലപ്പോള്‍ പണി ട്രോളന്മാര്‍ക്കും കിട്ടും; ട്രോളിനെ തോല്‍പ്പിച്ച സുഹൃത്തുക്കള്‍

  • By Jisha
Google Oneindia Malayalam News

അക്ര: സോഷ്യല്‍ മീഡിയയില്‍ പല വാര്‍ത്തകളും ചിത്രങ്ങളും വൈറലാവാറുണ്ട്. എന്നാല്‍ ഏറ്റവും ഒടുവില്‍ സോഷ്യല്‍ മീഡിയ ട്രോളുകളുടെ ഇരയായത് ഒരു യുവാവും യുവതിയുമാണ്. ഘാനയില്‍ നഴ്‌സായ സാങ്കി റ്റീത്തുമാണ് കൂട്ടുകാരന്‍ കോജോ അഹോമുമാണ് സോഷ്യല്‍ മീഡിയ ട്രോളുകളുടെ അവസാനത്തെ ഇരകള്‍. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത പ്രീ വെഡ്ഡിംഗ് ഷൂട്ടിന്റെ ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമില്‍ വൈറലായിട്ടുള്ളത്.

ഏറെ പ്രതീക്ഷയോടെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വിവാഹനിശ്ചയത്തിന്റെ ചിത്രത്തിലെ വധു സാങ്കിയുടെ വണ്ണക്കൂടുതലാണ് ട്രോളന്മാര്‍ക്ക് ഹരം പകര്‍ന്നത്. ഇക്കൂട്ടത്തില്‍തന്നെക്കാള്‍ ഭാരമുള്ള സാങ്കിയെ കോജോ എടുത്തുപൊക്കുന്ന ചിത്രത്തിനാണ് ലഭിച്ച പ്രതികരണങ്ങളിലേറെയും. ചിത്രത്തിന് ലഭിച്ച കമന്റുകള്‍ ആദ്യം ഇരുവരെയും വേദനിപ്പിച്ചെങ്കിലും ഈ സുഹൃത്തുക്കള്‍ മറ്റൊരു കാര്യമാണ്. തങ്ങള്‍ക്ക് ലഭിച്ച കമന്റുകള്‍ കൂട്ടിച്ചേര്‍ത്ത് ഇരുവരും ചേര്‍ന്ന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. നിങ്ങളുടെ മോശം കമന്റുകള്‍ക്ക് എന്റെ സന്തോഷം തകര്‍ക്കാന്‍ കഴയില്ല എന്ന സാങ്കിയുടെ കമന്റാണ് കൂട്ടത്തില്‍ താരമായത്. കമന്റ് ചെയ്തവര്‍ക്കുള്ള നന്ദിയും സ്‌നേഹവും സാങ്കി അതിനൊപ്പം പങ്കുവെച്ചു.

wedding

സോഷ്യല്‍ മീഡിയ തങ്ങളുടെ ഫോട്ടോയെ സ്വീകരിച്ച രീതിയെക്കുറിച്ച് പ്രതികരിച്ച കോജോ വണ്ണം കൂടിയവരെയാണ് തനിക്കിഷ്ടമെന്ന കാര്യവും പങ്കുവെയ്ക്കാന്‍ മറന്നില്ല. സാങ്കിയുടെ വണ്ണക്കൂടുതല്‍ തങ്ങളുടെ ജീവിതത്തെ ബാധിക്കില്ലെന്നും കോജോ പറയുന്നു. എന്നാല്‍ സംഭവം ക്ലിക്കായതോടെ സോഷ്യല്‍ മീഡിയയില്‍ സാങ്കിയുടെ ആരാധകരുടെ എണ്ണം ഇരട്ടിയായി. ജൂണ്‍ 25ന് വിവാഹിതരാവുന്ന ഇവരുടെ വിവാഹഫോട്ടോകള്‍ക്ക് വേണ്ടിയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ കാത്തിരിക്കുന്നത്.

English summary
Couples who overcome social media trolls on pre wedding shoot
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X