കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെക്കനു ചുഴലിക്കാറ്റ്; മംഗളൂരുവിലും ആഞ്ഞ് വീശി, സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ഭീകര കാഴ്ചകൾ..

  • By Desk
Google Oneindia Malayalam News

ഒമാനിലും യെമനിലും താണ്ഡവമാടുകയാണ് മെക്കനു ചുഴലിക്കാറ്റ്. കനത്ത മഴയിലുംകാറ്റിലും 13 പേരാണ് മരിച്ചത്. ഒമാനിൽ മൂന്ന് വർഷം കൊണ്ട് പെയ്യേണ്ട മഴയാണ് ഒരൊറ്റ ദിവസം കൊണ്ട് പെയ്തതെന്നാണ് റിപ്പോർട്ട്. മെക്കുനു ചുഴലിക്കാറ്റിനെ തുടർന്ന് ഗോവ -മഹാരാഷ്‌ട്ര തീരങ്ങളിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. മെക്കുനിയുമായി ബന്ധപ്പെട്ട് നിരവധി ഭീകര വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

കർണാടകയിലെ ഉഡുപ്പി, ദക്ഷിണ കന്നഡ ഭാഗങ്ങളിൽ കനത്ത മഴയായിരുന്നു ലഭിച്ചത്. ജനങ്ങളുടെ ജീവിതം തന്നെ താറുമാറായി കിടക്കുന്ന അസരത്തിലാണ് സോഷ്യൽ മീഡിയയിൽ ഭൂകരമായ വീഡിയോകൾ പ്രചരിക്കുന്നത്. മംഗളൂരുവിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുൻകൂറായി ജനങ്ങൾക്ക് അറിയിപ്പു നൽകിയിരുന്നു. എങ്ഹകിലും പ്രാദേശിയ ഭരണാധികാരികളെ സഹായിക്കാൻ ദേശീയ ദുരന്ത നിവാരണ സേന രംഗത്തെത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചില വീഡിയോകൾ കാണാം...

ഭീകര കാറ്റ്

115 എംപിഎച്ച് വേഗതിയിൽ കാറ്റ് വീശുന്ന ദൃശ്യങ്ങളാണ് സോഷ്യയൽ മീഡിയയിൽ പ്രചരിക്കുന്നത്. രാജ്യത്ത് വീശിയ ഏറ്റവും വലിയ കാറ്റായിരുന്നു മക്കനു.

കെട്ടിടങ്ങൾ തകരുന്നു


ശക്തമായി കുത്തിയൊലിച്ച് വരുന്ന വെള്ളപ്പൊക്കത്തിൽ കെട്ടിടങ്ങൾ വീഴുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. യെമനിലെ സൊക്രോട്ടയിൽ സംഭവിച്ച വീഡിയോ ആണ് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നത്.

വെള്ളത്തിലൂടെ ഒഴുകിയത് പാമ്പ്

മംഗളൂരുവിലെ ശക്തമായ മഴയിൽ റോഡിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ പാമ്പ് ഒഴുകി പോകുന്ന കാഴ്ചയും സോഷ്യൽ മീഡിയിൽ വൈറലാണ്. സൗത്ത് വെസ്റ്റ് മംഗളൂരുവിലെ 50-70 കിലോമീറ്ററിലാണ് കനത്ത മഴ പെയ്തത്.

കാമറക്കണ്ണുകൾ...

അവസരവാദികളുടെ വൃത്തികെട്ട രാഷ്ട്രീയത്തിൽ നിന്ന് നിങ്ങളുടെ ക്യമറ കണ്ണൂകൾ ഇവിടെക്ക് തിരിക്കണം എന്ന് പറഞ്ഞ് ഭീകരമായ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മംഗളൂരുവിൽ മെക്കനു ചുഴലിക്കാറ്റ് ആഞ്ഞ് വീശുകയാണെന്നും അതിൽ പറയുന്നു.

ദോഫാറിലും ആഞ്ഞടിച്ചു

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒമാനിലെ ദോഫാറിൽ ആഞ്ഞടിച്ച മെക്കനു.

യെമനും സൗദിയും

പ്രവചിക്കാനാകാത്ത ആത്രയും ശക്തിയിലാണ് യെമനിലും സൗദി തീരങ്ങലിലും മെക്കനു ആഞ്ഞടിച്ചത്.

തുർക്കിയിലും

തുർക്കിയിലും ശക്തമായ രീതിയിലായിരുന്നു മക്കനു ആഞ്ഞടിച്ചത്. തുർക്കിയിലെ ഭീകര കാഴ്ചയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

English summary
Cyclone Mekunu: Netizens share terrifying videos of the destructive, heavy downpour
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X