കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തുകൊണ്ട് പിണറായിയെ ജനം തല്ലാൻ പോയി? എന്തുകൊണ്ട് നിർമല സീതാരാമന് കയ്യടിച്ചു? ഇത് മാത്രമാണ് കാര്യം!

  • By Muralidharan
Google Oneindia Malayalam News

ഓഖി ദുരന്തബാധിത പ്രദേശത്ത് വന്ന് കയ്യടി വാങ്ങി തിരിച്ചുപോയ കേന്ദ്ര പ്രതിരോധ മന്ത്രി നിർമല സീതാരാമനെപ്പറ്റിയുള്ള ചർച്ച സോഷ്യൽ മീഡിയയിൽ അവസാനിക്കുന്നില്ല. സ്വന്തം നാട്ടുകാർക്ക് മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയനും കടകംപള്ളി സുരേന്ദ്രനും മേഴ്സിക്കുട്ടിയമ്മയും മറ്റും പരാജയപ്പെട്ടിടത്ത് മലയാളം പോലും അറിയാത്ത നിര്‍മല സീതാരാമനെ ജനങ്ങൾ സ്വീകരിക്കുകയായിരുന്നു.

<strong>നിര്‍മല സീതാരാമനെ ആഘോഷിക്കുന്നവര്‍ വായിച്ചിരിക്കണം! ശരിക്കും ആരാണീ നിർമല സീതാരാമൻ? ഇതൊന്ന് കാണൂ!! അപ്പോൾ പൂന്തുറ കടപ്പുറത്ത് കണ്ടതോ? </strong>നിര്‍മല സീതാരാമനെ ആഘോഷിക്കുന്നവര്‍ വായിച്ചിരിക്കണം! ശരിക്കും ആരാണീ നിർമല സീതാരാമൻ? ഇതൊന്ന് കാണൂ!! അപ്പോൾ പൂന്തുറ കടപ്പുറത്ത് കണ്ടതോ?

<strong>'‌കോപപ്പെടാതെ, കയ്യെടുത്ത് കൂപ്പി കെഞ്ചറേൻ..' നിങ്ങളോട് കോപമില്ല, വീ ലവ് യൂ നിർമല.. പിണറായിക്ക് മുട്ട് വിറച്ചിടത്ത് നിർമല സീതാരാമൻ സ്കോർ ചെയ്തു.. നിർമല മാജിക്കിൽ കയ്യടിച്ച് സോഷ്യൽ മീഡിയ!!</strong>'‌കോപപ്പെടാതെ, കയ്യെടുത്ത് കൂപ്പി കെഞ്ചറേൻ..' നിങ്ങളോട് കോപമില്ല, വീ ലവ് യൂ നിർമല.. പിണറായിക്ക് മുട്ട് വിറച്ചിടത്ത് നിർമല സീതാരാമൻ സ്കോർ ചെയ്തു.. നിർമല മാജിക്കിൽ കയ്യടിച്ച് സോഷ്യൽ മീഡിയ!!

നിർമല സീതാരാമൻ പൂന്തുറയിൽ വന്ന് നാടകം കളിച്ചിട്ട് പോയി എന്നൊക്കെയാണ് സര്‍ക്കാരിനെയും പിണറായി വിജയനെയും ന്യായീകരിക്കുന്നവർക്ക് പറയാനുള്ളത്. മറ്റ് ചിലരുടെ ആക്ഷേപം നിർമല സീതാരാമനും ബി ജെ പിയും അവസരം മുതലെടുത്തു എന്നാണ്. എല്ലാത്തിനോടും ഉള്ള മറുപ‍ടിയാണ് സംഗീത് സുരേന്ദ്രൻ എഴുതിയ ഈ പോസ്റ്റ്. സംഭവം ഫേസ്ബുക്കിൽ വൈറലാകുകയാണ്.

മലയാളത്തിന്റെ പ്രശ്നമല്ല

മലയാളത്തിന്റെ പ്രശ്നമല്ല

ഞാൻ മലയാളത്തിൽ പറഞ്ഞു ജനം കൂവി, തല്ലാൻ വന്നു. ദേ ലവര് വന്നു, എന്തൊരൊക്കെയോ തമിഴിൽ പറഞ്ഞു. ജനം കയ്യടിക്കുന്നു, ആർപ്പുവിളിക്കുന്നു. ഇത് എന്തരണ്ണാ മൊത്തം തൊറക്കാർക്കും പ്രാന്തായിപ്പോയോ? മലയാളത്തിൽ പറഞ്ഞത് കേട്ടിട്ട് മനസ്സിലാവാത്ത മലയാളി, തമിഴിൽ പറഞ്ഞത് കേട്ട്
കൈയ്യടിച്ചെങ്കിൽ കുഴപ്പം മലയാളത്തിന്റേത് അല്ല സഖാവെ. കുഴപ്പം കൈയ്യടിച്ച ജനങ്ങൾക്കാണോ,അതോ സഖാവിനു ആണോ എന്ന് മനസ്സിലാക്കാൻ കമ്മ്യൂണിസ്റ് മാനിഫെസ്റ്റോയും ദാസ്‌ക്യാപിറ്റലും ഒന്നും വായിച്ചു പഠിക്കേണ്ട സഖാവെ, അതിനു ഒരു പട്ടഷാപ്പ് കാരന്റെ കോമൺസെൻസ് മതി. (വിശുദ്ധ ഈപ്പച്ചൻ, ലേലം അധ്യായം).

ന്യായീകരണ തൊഴിലാളികളുടെ പണി

ന്യായീകരണ തൊഴിലാളികളുടെ പണി

ന്യായീകരണ തൊഴിലാളികൾ നന്നായി പണിയെടുക്കുന്നുണ്ട്. കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷ് പദങ്ങളുടെ അകമ്പടിയോടെ ബുദ്ധി ജീവികൾ.
എന്താ കടലിലെ വെള്ളം മുഴുവൻ കുടിച്ചു വറ്റിക്കണോ? അതോ തുറ മുഴുവനും നിരങ്ങണോ? ഈ ലെവലിൽ അണികൾ. നിരങ്ങണം സഖാവെ,നിരങ്ങണം. കടലോര കോളനികളിൽ മാത്രമല്ല,ചെന്നുപറ്റാൻ ഒരു ഒറ്റയടിപാത പോലും ഇല്ലാത്ത ആദിവാസി ഊരുകളിലും, ഏക്കറുകണക്കിന് സർക്കാർ ഭൂമി കൈയേറി കുരിശു കൃഷി നടത്തുന്ന അന്തിക്രിസ്തുമാരുടെ കുരിശു പാടങ്ങളിലും, കായൽ വളച്ചു കെട്ടി ടൂറിസം കൃഷി ചെയ്യുന്ന കായൽ പ്രമാണിമാരുടെ വിളനിലങ്ങളിൽ ഒക്കെ നിരങ്ങണം.

ഇവിടെയൊക്കെത്തന്നെ ഉണ്ട്

ഇവിടെയൊക്കെത്തന്നെ ഉണ്ട്

അങ്ങനെ നിരങ്ങിയിട്ടുള്ളവർ ഇന്നും ജീവനോടെ തന്നെ ഉണ്ട്. ഒത്തിരി ദൂരെ ഒന്നും പോവണ്ട നമ്മുടെ ഈ കേരളത്തിൽ തന്നെ.തൊണ്ണൂറുകളുടെ യൗവ്വനത്തിലും ഇനിയും ഒത്തിരി അങ്കത്തിനു ബാല്യം ഉള്ളവർ. ഗോകർണം മുതൽ പാറശ്ശാല വരെ ഉള്ള ഏതു മണ്ഡലത്തിൽ പോയി നിന്നാലും പുല്ലു പോലെ പുഷ്പം ജയിച്ചു കയറുന്നവർ. കെട്ടി വെച്ച കാശിനായി എതിരാളികളെ നെട്ടോട്ടം ഓടിപ്പിക്കുന്നവർ.

എന്തുകൊണ്ട് നിർമല സീതാരാമൻ?

എന്തുകൊണ്ട് നിർമല സീതാരാമൻ?

എന്തുകൊണ്ട് ശ്രീമതി. നിർമല സീതാരാമൻ ഈ ദുരിത ബാധിത മേഖലകളിൽ പോയി? അവർ ഇന്ത്യയുടെ പ്രതിരോധ മന്ത്രി ആണ്. വായുസേനയുടെയോ നാവിക സേനയുടെയോ ഒരു ഹെലികോപ്റ്റർ സംഘടിപ്പിക്കാനും അതിൽ ഇരുന്നു ഈ സ്ഥലങ്ങളിൽ ഒക്കെ ഒരു നീരീക്ഷണപറക്കൽ നടത്താനും ഒന്നും അവർക്കു അത്ര ബുദ്ധിമുട്ട് ഉണ്ടാവില്ല. എല്ലാം കഴിഞ്ഞു ഒരു നെടുനെടുങ്കന് റിപ്പോർട്ട് എഴുതിയുണ്ടാക്കി ചതുരവടിവിൽ ഉള്ള ഓക്സ്ഫോർഡ് ഇംഗ്ലീഷിൽ ഒരു പത്ര സമ്മേളനവും നടത്തി രാവിലെ വന്ന വിമാനത്തിൽ വൈകുന്നേരം മടങ്ങി പോകാമായിരുന്നില്ലേ?

അവസരം കൊടുത്തിട്ട് തന്നെയാണ്

അവസരം കൊടുത്തിട്ട് തന്നെയാണ്

(രാഷ്ട്രീയ താല്പര്യങ്ങൾ ഉണ്ട് എന്നാണ് മറുപടി എങ്കിൽ അത് അങ്ങനെ തന്നെ തന്നെ ആയിക്കോട്ടെ. ഇത്തരം ഒരു പരിതസ്ഥിതിയിൽ അവർ രാഷ്ട്രീയ മുതലെടുപ്പ് നടത്തി എങ്കിൽ അതിനുള്ള അവസരം ഇവിടെ ഉണ്ടായി അല്ലെങ്കിൽ ഉണ്ടാക്കി, അതല്ലേ സത്യം? കുറ്റം അവരുടേതല്ല അതിനുള്ള അവസരം ഉണ്ടാക്കിയവരുടേതാണ്. ഫുൾ ടോസ് എറിഞ്ഞാൽ പണി അറിയാവുന്ന ബാറ്റ്സ്മാൻ ആണ് കളത്തിൽ എങ്കിൽ പന്ത് സ്റ്റേഡിയത്തിനു വെളിയിൽ നോക്കിയാൽ മതി. അതിനു ബാറ്സ്മാനെ അല്ല കുറ്റം പറയേണ്ടത്. ഒരു രാഷ്ട്രീയ മുതലെടുപ്പും അവർ നടത്തിയില്ല ആരെയും കുറ്റം പറഞ്ഞതുമില്ല).

എന്തുകൊണ്ട് നിർമല സീതാരാമനെ കേട്ടു?

എന്തുകൊണ്ട് നിർമല സീതാരാമനെ കേട്ടു?

നിർമല സീതാരാമൻ അവർക്കു അറിയാവുന്ന ഭാഷയിൽ നമ്മുടെ ആളുകളോട് സംസാരിച്ചപ്പോൾ എന്തുകൊണ്ട് പൊതുജനം അവർ പറഞ്ഞത് ഉൾക്കൊണ്ടു? മറ്റുള്ളവർ സംസാരിച്ചപ്പോൾ എന്തുകൊണ്ട് ജനം പുറം തിരിഞ്ഞു നിന്നു? എന്തുകൊണ്ട് സ്വന്തം കാറുപോലും ഉപേക്ഷിച്ചു പാലായനം ചെയ്യേണ്ടി വന്നു ? ചിന്തിക്കണം സഖാവെ. അധ്വാനിക്കുന്നവന്റെ പ്രസ്ഥാനം ആണ്( ആയിരുന്നു എന്ന് വായിക്കുക ) ഇന്ന് കേരളം ഭരിക്കുന്നത്. അങ്ങനെ ഉള്ള ഒരു പ്രസ്ഥാനത്തിന്റെ അമരക്കാരിൽ നിന്നും ഇതൊന്നും അല്ല ഞങ്ങൾ, (പൊതു ജനം എന്ന കഴുതകൾ) പ്രതീക്ഷിക്കുന്നത്.

ചങ്ക് കുറേയൊന്നും വേണ്ട ഒന്ന് മതി

ചങ്ക് കുറേയൊന്നും വേണ്ട ഒന്ന് മതി

കടലിൽ പോയിട്ട് മൂന്നു ദിവസം ആയിട്ടും മടങ്ങി വരാത്ത ഒരു പതിനാറുകാരന്റെ അമ്മയുടെ ചങ്കിന്റെ നീറ്റൽ മനസ്സിലാവാൻ ഒത്തിരി ചങ്കൊന്നും വേണ്ട സഖാവെ, ഒരെണ്ണം തന്നെ ധാരാളം. പക്ഷെ ഉള്ളതിൽ മൂന്നക്ഷരം കൊണ്ടുള്ള ഒരു സാധനം വേണം. അതുകൊണ്ടാണ് അതുള്ളവർ, അതിന്റെ ഭാഷയിൽ സംസാരിച്ചപ്പോൾ ആ പാവങ്ങൾക്ക് അത് മനസ്സിലായതും അവർ കൈയ്യടിച്ചതും.

English summary
Cyclone Ockhi: What did Nirmala Sitharaman do in Kerala? Facebook post and discussion.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X